Powered By Blogger

Friday, December 14, 2012

സര്‍ദാര്‍ വല്ലഭായി പട്ടേല്‍

ഇന്ത്യയിലെ ഉരുക്ക് മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന
സ്വാതന്ത്ര്യ സമര സേനാനി സര്‍ദാര്‍ വല്ലഭായി പട്ടേല്‍
വിടപറഞ്ഞിട്ടു 62 വര്ഷം...

ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ്
ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ്
1875 ഒക്ടോബർ 31-ന്വല്ലഭഭായി പട്ടേൽ ജനിച്ചത് .
ശ്രീരാമപുത്രനായ ലവൻറെ വംശപാരമ്പര്യം
അവകാശപ്പെട്ടിരുന്ന പറ്റിഡാർ വംശമായിരുന്നു
അദ്ദേഹത്തിൻറെ താവഴി.

അച്ഛൻ ജാബേർ ഭായ് പട്ടേൽ 1858 ലെ ഒന്നാം
സ്വാതന്ത്ര്യ സമരത്തില്‍ ച്ഛാന്സി റാണിയുടെ
സൈനികന്‍ ആയിരുന്നു. അമ്മ ലാഡ്ബായി.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം
ഉപരി പഠനത്തിനായി 1910 ല്‍ ലണ്ടനിലേക്ക്
പോയി ബാരിസ്ടര്‍ ബിരുദം എടുത്തു .
തിരിച്ചെത്തിയ അദേഹം അഹമ്മദാബാദില്‍
വക്കീല്‍ ആയി പ്രാക്ടീസ് ആരംഭിച്ചു.
അവിടെ വച്ച് മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളില്‍
ആകൃഷ്ടനായ പട്ടേല്‍ സ്വാതന്ത്ര്യ സമരത്തില്‍
പങ്കാളിയായി.

കോണ്ഗ്രസ് സംഘടനയെ കെട്ടിപ്പടുക്കുന്നതില്‍
സര്‍ദാര്‍ വളരെ വലിയ പങ്കു വഹിച്ചു.
1934-ലെയും 1937-ലെയും കോൺഗ്രസ് പാർട്ടി
തിരഞ്ഞെടുപ്പുകൾ ആസൂത്രണം ചെയ്തതിലും
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം സംഘടിപ്പിച്ചതിലും
പട്ടേലിന്റെ പങ്ക് വലുതാണ്.

1917 ല്‍ അഹമ്മദാബാദിലെ പ്രഥമ ഇന്ത്യന്‍
മുനിസിപ്പല്‍ കൌണ്‍സിലരായ പട്ടേല്‍ 1924 മുതല്‍
28 വരെ മുനിസിപ്പാലിറ്റിയുടെ അധ്യക്ഷന്‍ ആയിരുന്നു.
1928 ലെ ബര്‍ദോളി ജില്ലയിലെ നികുതി
വര്‍ദ്ധനവിനെതിരെ ഉള്ള സമരത്തിന്‌ നേതൃത്വം
കൊടുത്തതോടെ അദേഹം പ്രശസ്തിയിലേക്ക്
ഉയര്‍ന്നു.

1929 ല്‍ കോണ്ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍
ജവഹര്‍ ലാല്‍ നെഹ്രുവിനു വേണ്ടി അദേഹം
പ്രസിഡന്റ് സ്ഥാനത്തേക്ക് സമര്‍പ്പിച്ചിരുന്ന
നോമിനേഷന്‍ പിന്‍വലിച്ചു. ഗാന്ധിജിയുടെ
ഉപ്പു സത്യാഗ്രഹത്തിന് മുന്‍പ് തന്നെ അദേഹത്തെ
ജയിലില്‍ അടച്ചിരുന്നു. 1931 ല്‍ കോണ്ഗ്രസ്
അധ്യക്ഷനായ അദേഹം 1938 ലും 46 ലും നെഹ്രുവിനു
വേണ്ടി അധ്യക്ഷ സ്ഥാനം വേണ്ടെന്നു വച്ചു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ
ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും
പട്ടേലിനായിരുന്നു.
565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ്
കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും
ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന
ചുമതല C P മേനോന്‍ എന്ന മലയാളിയുടെ
സഹായത്തോടെ അദേഹം ഭംഗിയായി നിര്‍വഹിച്ചു.

തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും (ചിലപ്പോഴൊക്കെ സൈനിക ശക്തി
ഉപയോഗിച്ചും) കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ
ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു.
ഇന്ത്യ പാകിസ്താന്‍ വിഭജനം വഴി ഇന്ത്യക്ക്
നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ഭൂമി ആ ലയനത്തോടെ
ഇന്ത്യക്ക് ലഭിച്ചതായി പറയപ്പെടുന്നു.
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട
പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ
സിവിൽ സർവ്വീസസ് സ്ഥാപിച്ചത്.
ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും
പട്ടേൽ അറിയപ്പെടുന്നു.

ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന്
അർത്ഥം വരുന്ന സർദാർ എന്ന പേരിൽ
അഭിസംബോധന ചെയ്യപ്പെട്ട പട്ടേല്‍
1950 ഡിസംബര്‍ 15 നു അന്തരിച്ചു.

Saturday, December 8, 2012

അരവിന്ദ് ഘോഷ്

ഇന്ത്യന്‍ ഭരണ ഘടനാ ശില്‍പ്പികളില്‍ പ്രമുഖനും
ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും
പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്ന
ഡോക്ടര്‍ ബീ. ആര്‍ അംബേദ്കർ അന്തരിച്ചിട്ട്
നൂറ്റി ഇരുപത്തി ഒന്ന് വര്ഷം .

മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി
ഗ്രാമത്തിൽ രാംജി സക്പാലിന്റെയും ഭീമാബായിയുടെയും
മകനായി 1891 ഏപ്രിൽ 14-ന് ഡോക്ടര്‍ അംബേദ്‌കര്‍
ജനിച്ചു. പട്ടാള ഉദ്യോഗസ്ഥനായിരുന്ന അംബേദ്കർക്ക്
രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും
വിരമിച്ചു. മധ്യേന്ത്യയിലെ ഡപ്പോളി എന്ന സ്ഥലത്താണ്
പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ
പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അംബേദ്കർക്ക്
ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.

അംബേദ്ക്കറുടെ അച്ഛൻ ശമ്പളത്തിന്റെ ഒരു ഭാഗം
മകന് പുസ്തകങ്ങൾ വാങ്ങാനായി തന്നെ മാറ്റി വച്ചു.
ഒരു ദളിതനായത് കാരണം സ്ക്കൂൾ വിദ്യഭ്യാസ കാലത്ത്
അംബേദ്ക്കർ വളരെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അദേഹത്തെ
തളര്‍ത്തിയില്ല. മറാഠാ സ്ക്കൂളിൽ നിന്ന് അംബേദ്കർ
പിന്നീട് സർക്കാർ സ്കൂളിൽ ചേർന്നു.സർക്കാർ വിദ്യാലയമായിരുന്നിട്ടും ഉയർന്ന ജാതിക്കാരുടെ
ഉപദ്രവങ്ങൾ അവിടെയും തുടർന്നു. അംബേദ്ക്കർക്ക്
സംസ്ക്ര്യത ഭാഷാപഠനം പഠിക്കാൻ താൽപര്യം ഉണ്ടായി. എന്നാൽ,അക്കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതം
പഠിക്കാൻ അനുവാദമുണ്ടായിരുന്നില്ല.
എന്തായാലും ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക്
അതിന് കഴിഞ്ഞത്.

പതിനേഴാം വയസിലാണ് അംബേദ്കർ മെട്രിക്കുലേഷൻ
ജയിച്ചത്. ശൈശവ വിവാഹമായിരുന്നു അന്ന്.
ഒൻപത് വയ്സുണ്ടായിരുന്ന രമാഭായിയെ അദ്ദേഹം
വിവാഹം കഴിച്ചു.എങ്കിലും പഠനം തടസ്സം
കൂടാതെ നടന്നു. സാമ്പത്തികമായി വളരെ പ്രയാസം
അനുഭവിച്ചു. കോളേജ് ഫീസ് അടക്കാൻ പോലും
കഴിയാതെ വന്നു. ബറോഡാ രാജാവായിരുന്ന
ഗെയ്ക് വാദ് അധഃകൃത വിദ്യാർത്ഥിക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് നൽകും എന്നു പ്രഖ്യാപിച്ചു.
അംബേദ്കർക്ക് സ്കോളർഷിപ്പ് ലഭിച്ചു.ആ
സ്കോളർഷിപ്പിന്റെ സഹായത്തോടെ ബി.എ.
പരീക്ഷ പ്രശസ്തമായ വിധത്തിൽ അംബേദ്കർ
വിജയിച്ചു. തുടര്‍ പഠനം നടത്താന്‍ സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല.

എന്തെങ്കിലും ജോലി ചെയ്യാനും അച്ഛനെ
സഹായിക്കുവാനുംഅംബേദ്കർതീരുമാനിച്ചു.
ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന്
പറഞ്ഞ് ആരും അംബേദ്കർക്ക് ജോലി നൽകിയില്ല.
അംബേദ്കർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനോടു
കാര്യം ഉണർത്തിച്ചു.അങ്ങനെ മഹാരാജാവ്
സൈന്യത്തിൽ ലഫ്റ്റനന്റായി അംബേദ്കറെ നിയമിച്ചു.
അതിനിടയിൽ അച്ഛൻ രോഗബാധിതനായി കിടപ്പിലായി.
അച്ഛൻ മരിച്ചു. അച്ഛൻറെ വിയോഗം അംബേദ്ക്കറെ
തളർത്തി. അങ്ങനെ കൊട്ടാരത്തിലെ ജോലി
രാജി വെച്ചു. വളരെയധികം ദാരിദ്യവും പ്രയാസവും
അംബേദ്ക്കറെ വേട്ടയാടി. ഈ കാലയളവിൽ
സമർഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ
കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ
ബറോഡാ രാജാവ് തീരുമാനിച്ചു. ഭാഗ്യവശാൽ
അക്കൂട്ടത്തിൽ അംബേദ്കറും തിരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്രം,ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ
പാണ്ഡിത്യം നേടുന്നതിനായി അവയിൽ അദ്ദേഹം ഗവേഷണത്തിലേർപ്പെടുകയും ചെയ്തു.ഒടുവിൽ
പ്രാചീന ഭാരതത്തിലെ വാണിജ്യ രീതികളെക്കുറിച്ച്
അദ്ദേഹം ഒരു പഠനം യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു.അതിനദ്ദേഹത്തിന് മാസ്റ്റർ ബിരുദവും
നൽകപ്പെട്ടു. അതിനു ശേഷം ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തി.
ആ രംഗത്ത് അഗാധമായ പഠനം നടത്തി മറ്റൊരു
പ്രബന്ധം തയ്യാറാക്കി. ഈ പ്രബന്ധം അമേരിക്കയിലെ
കൊളംബിയ യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു.
അതിനദ്ദേഹത്തിന് ഡോക്ടർ ബിരുദം ലഭിച്ചു.

1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ്
അസംബ്ലിയിലേക്ക് അദേഹം നാമനിർദേശം ചെയ്യപ്പെട്ടു.
1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ
അംബേദ്കർ പങ്കെടുത്തു. 1936-ൽ അംബേദ്കർ
ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ
രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. 1947-ൽ ഭാരതത്തിന്റെ
ആദ്യ നിയമമന്ത്രിയായി. ഭരണഘടനാകമ്മറ്റിയുടെ
ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന
കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.

1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന്
അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക്
രാജിക്കത്ത് നൽകി.1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ
അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1956 ഒക്ടോബർ 14-ന് അംബേദ്കറും
38000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
1956 ഡിസംബർ 5-ന് അംബേദ്കർ 65-മത്തെ
വയസ്സിൽ അന്തരിച്ചു. മരണാനന്തര ബഹുമതിയായി
ഭാരത രത്നം നല്‍കി രാജ്യം ആ മഹാനെ ആദരിച്ചു.

ഡോക്ടര്‍ ബീ ആര്‍ അംബേദ്‌കര്‍

ഇന്ത്യന്‍ ഭരണ ഘടനാ ശില്‍പ്പികളില്‍ പ്രമുഖനും
ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും
പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്ന
ഡോക്ടര്‍ ബീ. ആര്‍ അംബേദ്കർ അന്തരിച്ചിട്ട്
നൂറ്റി ഇരുപത്തി ഒന്ന് വര്ഷം .

മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി
ഗ്രാമത്തിൽ രാംജി സക്പാലിന്റെയും ഭീമാബായിയുടെയും
മകനായി 1891 ഏപ്രിൽ 14-ന് ഡോക്ടര്‍ അംബേദ്‌കര്‍
ജനിച്ചു. പട്ടാള ഉദ്യോഗസ്ഥനായിരുന്ന അംബേദ്കർക്ക്
രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും
വിരമിച്ചു. മധ്യേന്ത്യയിലെ ഡപ്പോളി എന്ന സ്ഥലത്താണ്
പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ
പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അംബേദ്കർക്ക്
ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.

അംബേദ്ക്കറുടെ അച്ഛൻ ശമ്പളത്തിന്റെ ഒരു ഭാഗം
മകന് പുസ്തകങ്ങൾ വാങ്ങാനായി തന്നെ മാറ്റി വച്ചു.
ഒരു ദളിതനായത് കാരണം സ്ക്കൂൾ വിദ്യഭ്യാസ കാലത്ത്
അംബേദ്ക്കർ വളരെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അദേഹത്തെ
തളര്‍ത്തിയില്ല. മറാഠാ സ്ക്കൂളിൽ നിന്ന് അംബേദ്കർ
പിന്നീട് സർക്കാർ സ്കൂളിൽ ചേർന്നു.സർക്കാർ വിദ്യാലയമായിരുന്നിട്ടും ഉയർന്ന ജാതിക്കാരുടെ
ഉപദ്രവങ്ങൾ അവിടെയും തുടർന്നു. അംബേദ്ക്കർക്ക്
സംസ്ക്ര്യത ഭാഷാപഠനം പഠിക്കാൻ താൽപര്യം ഉണ്ടായി. എന്നാൽ,അക്കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതം
പഠിക്കാൻ അനുവാദമുണ്ടായിരുന്നില്ല.
എന്തായാലും ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക്
അതിന് കഴിഞ്ഞത്.

പതിനേഴാം വയസിലാണ് അംബേദ്കർ മെട്രിക്കുലേഷൻ
ജയിച്ചത്. ശൈശവ വിവാഹമായിരുന്നു അന്ന്.
ഒൻപത് വയ്സുണ്ടായിരുന്ന രമാഭായിയെ അദ്ദേഹം
വിവാഹം കഴിച്ചു.എങ്കിലും പഠനം തടസ്സം
കൂടാതെ നടന്നു. സാമ്പത്തികമായി വളരെ പ്രയാസം
അനുഭവിച്ചു. കോളേജ് ഫീസ് അടക്കാൻ പോലും
കഴിയാതെ വന്നു. ബറോഡാ രാജാവായിരുന്ന
ഗെയ്ക് വാദ് അധഃകൃത വിദ്യാർത്ഥിക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് നൽകും എന്നു പ്രഖ്യാപിച്ചു.
അംബേദ്കർക്ക് സ്കോളർഷിപ്പ് ലഭിച്ചു.ആ
സ്കോളർഷിപ്പിന്റെ സഹായത്തോടെ ബി.എ.
പരീക്ഷ പ്രശസ്തമായ വിധത്തിൽ അംബേദ്കർ
വിജയിച്ചു. തുടര്‍ പഠനം നടത്താന്‍ സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല.

എന്തെങ്കിലും ജോലി ചെയ്യാനും അച്ഛനെ
സഹായിക്കുവാനുംഅംബേദ്കർതീരുമാനിച്ചു.
ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന്
പറഞ്ഞ് ആരും അംബേദ്കർക്ക് ജോലി നൽകിയില്ല.
അംബേദ്കർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനോടു
കാര്യം ഉണർത്തിച്ചു.അങ്ങനെ മഹാരാജാവ്
സൈന്യത്തിൽ ലഫ്റ്റനന്റായി അംബേദ്കറെ നിയമിച്ചു.
അതിനിടയിൽ അച്ഛൻ രോഗബാധിതനായി കിടപ്പിലായി.
അച്ഛൻ മരിച്ചു. അച്ഛൻറെ വിയോഗം അംബേദ്ക്കറെ
തളർത്തി. അങ്ങനെ കൊട്ടാരത്തിലെ ജോലി
രാജി വെച്ചു. വളരെയധികം ദാരിദ്യവും പ്രയാസവും
അംബേദ്ക്കറെ വേട്ടയാടി. ഈ കാലയളവിൽ
സമർഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ
കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ
ബറോഡാ രാജാവ് തീരുമാനിച്ചു. ഭാഗ്യവശാൽ
അക്കൂട്ടത്തിൽ അംബേദ്കറും തിരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്രം,ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ
പാണ്ഡിത്യം നേടുന്നതിനായി അവയിൽ അദ്ദേഹം ഗവേഷണത്തിലേർപ്പെടുകയും ചെയ്തു.ഒടുവിൽ
പ്രാചീന ഭാരതത്തിലെ വാണിജ്യ രീതികളെക്കുറിച്ച്
അദ്ദേഹം ഒരു പഠനം യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു.അതിനദ്ദേഹത്തിന് മാസ്റ്റർ ബിരുദവും
നൽകപ്പെട്ടു. അതിനു ശേഷം ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തി.
ആ രംഗത്ത് അഗാധമായ പഠനം നടത്തി മറ്റൊരു
പ്രബന്ധം തയ്യാറാക്കി. ഈ പ്രബന്ധം അമേരിക്കയിലെ
കൊളംബിയ യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു.
അതിനദ്ദേഹത്തിന് ഡോക്ടർ ബിരുദം ലഭിച്ചു.

1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ്
അസംബ്ലിയിലേക്ക് അദേഹം നാമനിർദേശം ചെയ്യപ്പെട്ടു.
1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ
അംബേദ്കർ പങ്കെടുത്തു. 1936-ൽ അംബേദ്കർ
ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ
രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. 1947-ൽ ഭാരതത്തിന്റെ
ആദ്യ നിയമമന്ത്രിയായി. ഭരണഘടനാകമ്മറ്റിയുടെ
ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന
കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.

1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന്
അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക്
രാജിക്കത്ത് നൽകി.1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ
അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1956 ഒക്ടോബർ 14-ന് അംബേദ്കറും
38000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
1956 ഡിസംബർ 5-ന് അംബേദ്കർ 65-മത്തെ
വയസ്സിൽ അന്തരിച്ചു. മരണാനന്തര ബഹുമതിയായി
ഭാരത രത്നം നല്‍കി രാജ്യം ആ മഹാനെ ആദരിച്ചു.

ഇ കെ നായനാര്‍

കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ
നേതാവുമായിരുന്ന ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ
ഇ.കെ. നായനാർ ജനിച്ചിട്ട്‌ ഇന്ന് 93 വര്ഷം....

ഗോവിന്ദൻ നമ്പ്യാരുടെ മകനായി കണ്ണൂരിലെ
കല്ല്യാശ്ശേരിയിൽ നായനാർ 1919 ഡിസംബർ 9-നു ജനിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബന്ധുവായ
കെ.പി.ആർ. ഗോപാലൻ കേരളത്തിലെ ആദ്യകാല
കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനാണ്.

വളരെ ചെറുപ്പം മുതല്‍ ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടാണ്‌ സ:നായനാര്‍ പൊതുജീവിതം
ആരംഭിച്ചത്‌. മലബാര്‍ പ്രദേശത്തെ സാമ്രാജ്യവിരുദ്ധ
സമരത്തിലും കര്‍ഷക-കര്‍ഷകതൊഴിലാളി സമരത്തിലും
സജീവമായി പങ്കെടുത്ത നായനാർ
1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേര്‍ന്നു.

1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ
സി.പി.എം ഇൽ ചേർന്നു. 1940ൽ മിൽ തൊഴിലാളികളുടെ
സമരത്തിന് നേതൃത്വം നൽകിയതിന് ജയിലിലായി.
അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു.
മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി.
1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു.
ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത് ചൈനാ
ചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു.

കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കോഴിക്കോട്‌ ജില്ലാ
സെക്രട്ടറിയായി 1956 മുതല്‍ 1964 വരെ അദ്ദേഹം പ്രവര്‍ത്തിച്ചു. സിപിഐ(എം) രൂപീകൃതമായതുമുതല്‍ 1967 വരെ
വീണ്ടും കോഴിക്കോട്‌ ജില്ലാസെക്രട്ടറിയായി
പ്രവര്‍ത്തിച്ചു.

1958ൽ കെ.പി.ആർ. ഗോപാലന്റെ അനന്തരവളായ
ശാരദയെ വിവാഹം കഴിച്ചു. 1967ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1972 മുതൽ 1980 വരെ സി.പി.എം. കേന്ദ്ര കമ്മറ്റി
അംഗമായിരുന്നു. 1972ൽ സി.എച്ച്. കരുണാകരന്റെ
മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന
സെക്രട്ടറിയായി.

കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച് ആദ്യമായി
നിയമസഭാ അംഗമായി. 1980ൽ മലമ്പുഴയിൽ നിന്നും
ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ൽ
മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച്
പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളിൽ
തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് യഥാക്രമം
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി.

1996ൽ അദ്ദേഹം മൽസരിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന്
മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടേ ജയിച്ചു. തിരഞ്ഞെടുപ്പിൽ
മത്സരിച്ച് വിജയിച്ച സ്ഥലങ്ങളിൽ ഇരിക്കൂർ, മലമ്പുഴ,
തൃക്കരിപ്പൂർ, തലശ്ശേരി എന്നിവ ഉൾപ്പെടും.

കേരളത്തിലെ സാമൂഹ്യ ജീവിതത്തിലും സംസ്ഥാനത്തിന്റെ വികസനത്തിലും ഒട്ടനവധി മഹത്തായ സംഭാവനകള്‍
നല്‍കിയ ഭരണകാലമായിരുന്നു സഖാവിന്റേത്‌.
മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകതൊഴിലാളിക്ക്‌
പെന്‍ഷന്‍ പ്രഖ്യാപിച്ചതും, മാവേലി സ്റ്റോറുകള്‍
ആരംഭിച്ചതും സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതും, അധികാരവികേന്ദ്രീകരണത്തിനായുള്ള സുപ്രധാന
നടപടികള്‍ കൈക്കൊണ്ടതുമെല്ലാം ഈ ഘട്ടത്തിലായിരുന്നു. പാര്‍ടിയുടെ ആശയ-രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി
ഒട്ടനവധി പുസ്‌തകങ്ങളും ലേഖനങ്ങളും അദ്ദേഹം
രചിച്ചിട്ടുണ്ട്‌. ദേശാഭിമാനിയുടെ പത്രാധിപരായും
അദ്ദേഹം പ്രവര്‍ത്തിച്ചു.

ഹൃദ്രോഗത്തെത്തുടർന്ന് 2004 മേയ് 19-ന് ദില്ലിയിൽ
വെച്ച് മരണമടഞ്ഞു.

Thursday, November 29, 2012

പഴശ്ശി രാജാ

1753-ൽ കോട്ടയം രാജവംശത്തിലാണ്‌ കേരളവർമ്മ
പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന
സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം.

17‌‌‌-ാം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ
ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു.
തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ
വിദേശ അധിനിവേശം സ്വയം ക്ഷണിച്ചു
വരുത്തുകയായിരുന്നു. 1766-ൽ കോട്ടയം
രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ
സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച്‌ തലശ്ശേരി
ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ്‌
ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും രംഗത്തെത്തി.
അന്ന്‌ കേവലം പതിമൂന്ന്‌ വയസ്സുമാത്രമായിരുന്നു
കേരളവർമ്മയുടെ പ്രായം.

പിന്നീട്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്വന്തം താത്പര്യം
മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും
മാറി മാറി കരാറുണ്ടാക്കി. ഹൈദരാലി മലബാർ
ആക്രമിച്ചപ്പോൾ എതിർത്തത്‌ പഴശ്ശിരാജയായിരുന്നു.
1784-ൽ മംഗലാപുരത്ത്‌ വച്ച്‌ കമ്പനി മലബാറിലെ കപ്പം
പിരിക്കാനുള്ള അവകാശം മൈസൂറിനു നൽകി.
കപ്പം കൊടുക്കാൻ നിവൃത്തിയില്ലായിരുന്ന സാധാരണ
ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു.
1792-ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാർ,
ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായി.
എന്നാൽ കമ്പനിയെ ധിക്കരിച്ച്‌ ജനപക്ഷത്ത്‌
നിൽക്കാനായിരുന്നു പഴശ്ശിയുടെ തീരുമാനം.

കുതന്ത്രങ്ങൾക്കും വിശ്വാസവഞ്ചനക്കും ദുഷ്ടലാക്ക്‌
വച്ചുള്ള ഭരണപരിഷ്കാരങ്ങൾക്കുമെതിരെ
പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ
ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ
കുന്നുകളിലെ ഗൂഢസങ്കേതങ്ങളിൽ ആയുധ
പരിശീലനം നേടി. യുദ്ധപരിശീലനത്തിൽ പ്രത്യേകിച്ച്‌
ഒളിയുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ
രാജ്യത്തിനു കാവൽ നിന്നു. തലക്കൽ ചന്തുവായിരുന്നു
പഴശ്ശിയുടെ സേനാധിപൻ.

1793-ൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മലബാർ
മേൽനോട്ടക്കാരനായി ഉത്തരവാദിത്വം ഏറ്റ
ഫാർമർ സായ്പ്‌ നല്ലമനുഷ്യനായിരുന്നതിനാൽ
പഴശ്ശിരാജാവിനേയും ജനങ്ങളേയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം പഴശ്ശി,
കുറ്റ്യാടി, താമരശ്ശേരി, കതിരൂര്‍ മുതലായ സ്ഥലങ്ങൾ
പഴശ്ശിക്കു വിട്ടു കൊടുത്തു. എന്നാൽ അദ്ദേഹത്തിനു
ശേഷം വന്നവരെല്ലാം കരാർ ലംഘിക്കുന്നതിനാണ്‌
ശ്രദ്ധ കൊടുത്തത്‌. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച്‌
മലബാറിന്റെ ഭരണാവകാശം തങ്ങൾക്കാണെന്നും
പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ
രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കുമെന്നും 1795-ൽ
കമ്പനി വിളംബരം ചെയ്തു. ഇതു ജനങ്ങളെ
രോഷാകുലരാക്കി, അവർ പഴശ്ശിയുടെ സൈന്യത്തിൽ
ചേരാൻ ആവേശത്തോടെ മുന്നിട്ടിറങ്ങി.
കൈതേരി രൈരു, കണ്ണവത്ത്‌ ശേഖരൻ നമ്പ്യാർ,
മുതലായ നാട്ടു പ്രമാണിമാരും, അത്തൻ ഗുരുക്കൾ,
ഉണ്ണിമൂത്ത മൂപ്പൻ മുതലായ മാപ്പിള പ്രമുഖരും
തമ്പുരാന്റെ സഹായത്തിനെത്തി. ഇതിനിടയിൽ
പള്ളൂർ ഏമൻ നായർ കൂറുമാറി കമ്പനിപക്ഷം
ചേർന്നു.

കൊട്ടാരം കമ്പനി വളഞ്ഞു കൊള്ള ചെയ്തതിനാൽ
ഒളിവിൽ പോകേണ്ടി വന്ന പഴശ്ശി ഒളിവിലിരുന്നു തന്നെ യുദ്ധത്തിനുത്തരവ്‌ നൽകി. പൊതുശത്രുവിനെ നേരിടുക
എന്ന ലക്ഷ്യത്തോടെ ടിപ്പുസുൽത്താനും തമ്പുരാന്‌
ആറായിരം ഭടന്മാരെ വിട്ടു നൽകി. കൈതേരി അമ്പു
നായരുടെ നേതൃത്തത്തിൽ പോരാടിയ പഴശ്ശി സൈന്യം.
കമ്പനി പടയെ നിലംപരിശ്ശാക്കി. ലഫ്‌.വാർഡൻ,
ക്യാപ്റ്റൻ ബൌമൻ, ക്യാപ്റ്റൻ ഗോർഡൻ,
ഫിറ്റ്‌സ്‌ ജറാൾഡ്‌ മുതലായ പ്രമുഖർ പോലും
പരാജയം സമ്മതിച്ച്‌ വയനാടൻ ചുരമിറങ്ങി.

ബോംബെ ഗവർണ്ണർ ജൊനാഥൻ ഡങ്കനുമായി നടന്ന
ചർച്ചയിൽ ഉരുത്തിരിഞ്ഞ കരാർ പ്രകാരം പഴശ്ശി
കൊട്ടാരവും സമ്പത്തും പഴശ്ശിരാജാവിനു തിരിച്ചുകിട്ടി.
വാർഷിക കപ്പം ആയി എണ്ണായിരം രൂപ പഴശ്ശിക്കു
നൽകാനും കരാറിൽ നിബന്ധനയുണ്ടായിരുന്നു.

[തിരുത്തുക] രണ്ടാം പഴശ്ശി വിപ്ലവം1799-ലെ രണ്ടാം
ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം വയനാട്‌ കമ്പനിയുടെ
വകയായി പ്രഖ്യാപിക്കപെട്ടു, പഴശ്ശിയും ജനങ്ങളും
വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. കമ്പനിയുടെ
സേനാനായകനായി സ്ഥാനമേറ്റ കേണൽ ആർതർ വെല്ലസ്ലി
(വെല്ലിംഗ്‌ടൺ പ്രഭു) പഴശ്ശിയുടെ ആത്മവീര്യത്തെ
ആദരവോടെ കണ്ടിരുന്ന ആളായിരുന്നു.
അവർ തമ്മിൽ പരിചയപ്പെടുക വരെ ചെയ്തു.
എങ്കിലും വെല്ലസ്ലി ചാരവൃത്തിയിലൂടെ പഴശ്ശിയെ
നിശിതമായി നിരീക്ഷിച്ചിരുന്നു. പഴശ്ശിയുടെ
സൈന്യസ്ഥിതിയും, ആയുധസഞ്ചയങ്ങളേയും,
യുദ്ധരീതിയും പഠിച്ച വെല്ലസ്ലി കുറിച്യപടക്കെതിരേ
ഘോരമായ ആക്രമണം അഴിച്ചുവിട്ടു. അതിനിടയിലും
പഴശ്ശി കൂത്തുപറമ്പിലേയും, മണത്തറയിലെയും,
തൂവത്തേയും, മറ്റും കമ്പനി പട്ടാളത്തെ
മിന്നലാക്രമണത്തിലൂടെ കീഴടക്കുകയും,
പടക്കോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു.
എങ്കിലും ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വമ്പിച്ച
ആൾബലത്തിന്റേയും പ്രഹരശക്തി കൂടുതലുള്ള
ആയുധങ്ങളുടെയും മുന്നിൽ പിടിച്ചു നില്ക്കാൻ
പഴശ്ശിക്ക്‌ സാധിച്ചില്ല. തലക്കൽ ചന്തു അടക്കമുള്ള
ധീരദേശാഭിമാനികളെ ബ്രിട്ടീഷ്‌ സൈന്യം പിടിക്കുകയും, കഴുകേറ്റുകയും ചെയ്തതോടെ പഴശ്ശിയും
സംഘവും പുരളിമലയിലെ ഗൂഢസങ്കേതത്തിലേക്ക്‌
പിന്മാറി.

പഴശ്ശിയുടെ പടയിലെ ധീരർ 1802-ൽ പനമരം കോട്ട
കമ്പനിയിൽനിന്നും പിടിച്ചെടുത്തതും, കമ്പനി സൈനികരെ
വധിച്ചതും പഴശ്ശിയുടെ പ്രജകളിൽ ആത്മാഭിമാനത്തിന്റെ കനലൂതിത്തെളിയിച്ചു. എടച്ചേന കുങ്കൻ നായരുടെ
ചരിത്രപ്രധാനമായ യുദ്ധാഹ്വാനം കേട്ട്‌
മൂവായിരത്തിലധികം ധീരപ്രജകൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധരംഗത്തെത്തി. വയനാടൻ മലനിരകൾ വീണ്ടും
യുദ്ധത്താൽ ചുവന്നു. നേരത്തെ കമ്പനിക്കായി
പഴശ്ശിയുടെ രഹസ്യങ്ങളുടെ ഒറ്റുകാരനായിരുന്ന
പള്ളൂർ ഏമൻ നായരും തെറ്റു തിരിച്ചറിഞ്ഞ്‌
തിരിച്ചെത്തി പഴശ്ശിക്ക്‌ ശക്തി പകർന്നു.

1804-ൽ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ
തോമസ്‌ ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. മാതൃഭൂമിയെ സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ
പൊരുതാൻ ജനങ്ങളേയും സൈന്യത്തേയും
ആഹ്വാനം ചെയ്തു. 1805 നവംബർ 29 രാത്രി
ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ
കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ
വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും
സേനാനായകരേയും ആക്രമിച്ചു. നവംബർ 30
പ്രഭാതത്തിൽ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വെടിയേറ്റ
കേരളസിംഹം 'എന്നെ തൊട്ടശുദ്ധമാക്കരുതെ'ന്ന്
ബ്രിട്ടീഷ്‌ സൈന്യത്തോട്‌ പറഞ്ഞുകൊണ്ട് നിലംപതിച്ചു.
ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം
ബ്രിട്ടീഷുകാർ മാനന്തവാടിയിൽ രാജകീയ
ബഹുമതികളോടെ സംസ്കരിച്ചു.
രണ്ടുനൂറ്റാണ്ടിനുശേഷവും കേരളജനതക്ക്‌ അഭിമാനം
പകർന്ന് പഴശ്ശിയുടെ ഓർമ്മകൾ ഇന്നും
നിലനിൽക്കുന്നു.

ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നില്പുകൾ
പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം
എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ
വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ
സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ
മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി
ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌
അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ്
ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത.

Wednesday, November 7, 2012

ഉഷ ഉതുപ്പ്

ഇന്ത്യന്‍ പോപ്‌ ഗായിക ഉഷാ ഉതുപ്പിന്റെ
അറുപത്തി അഞ്ചാം ജന്മദിനം ഇന്ന്....

1947 ൽ ചെന്നൈയിലെ ഒരു തമിഴ് ബ്രാഹ്മണ
കുടുംബത്തിലാണ് ഉഷ അയ്യരുടെ ജനനം.
പിതാവ് സാമി അയ്യർ ബോംബെയിൽ
പോലീസ് കമ്മീഷണർ ആയിരുന്നു.
ബോംബേയിലാണ് ഉഷ തന്റെ സ്കൂൾ കാലഘട്ടം
ചിലവഴിച്ചത്.

പരുക്കൻ സ്വരം കാരണം സ്കൂൾ കാലഘട്ടത്തിൽ
സംഗീതക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെട്ട അനുഭവമുണ്ട്
ഉഷക്ക്. പക്ഷേ, സംഗീത അദ്ധ്യാപകൻ
സംഗീതത്തോടുള്ള തന്റെ സമീപനം കണ്ടതുകൊണ്ട്
ചില അവസരങ്ങൾ നൽകിയിരുന്നു. ശാസ്ത്രീയമായി
സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും സംഗീതമയമായ ഒരു അന്തരീക്ഷത്തിലാണ് ഉഷ വളർന്നു വന്നത്.

ഒൻപതാം വയസ്സിലാണ് ഉഷ ആദ്യമായി
പൊതുവേദിയിൽ പാടുന്നത്. അതിനു ശേഷം ധാരാളം
അവസരങ്ങൾ ഉഷക്ക് ലഭിച്ചു. പിന്നീട് ചെന്നൈ
മൌണ്ട് റോഡിലെ, നയൺ ജെംസ് എന്ന
നിശാക്ലബ്ബിലെ പാട്ടുകാരിയായി ഉഷ.

കൊൽക്കത്തയിലെ നിശാക്ലബ്ബുകളിലും ഉഷ
പാട്ടുകാരിയായി. പിന്നീട് ഡെൽഹിയിലെത്തി
അവിടെ ഒബ്രോയി ഹോട്ടലിൽ ഗായികയായി
തുടർന്നു. ആ സമയത്താണ്‌ ശശി കപൂർ
അടങ്ങുന്ന ഒരു ചലച്ചിത്ര സംഘം ഈ ഹോട്ടൽ
സന്ദർശിക്കുന്നതും ഉഷയുടെ പാട്ട് കേൾക്കാനിടവരുന്നതും.
ഉഷയുടെ ഗാനാലാപനം ഇഷ്ടപ്പെട്ട ഈ സംഘം,
ഉഷക്ക് സിനിമയിൽ ഒരു അവസരം കൊടുക്കുകയും
ചെയ്തു. അങ്ങനെ തന്റെ ചലച്ചിത്ര പിന്നണി
സംഗീത ജീവിതം ബോളിവുഡിൽ ഹരേ രാമ ഹരേ കൃഷ്ണ
എന്ന ചിത്രത്തിൽ പാടി തുടങ്ങി. ഈ ചിത്രത്തിലെ
ദം മാറോ ദം എന്ന ഗാനത്തിന്റെ ഇംഗ്ലീഷ് ഭാഗം
ഉഷയാണ്‌ പാടിയത്.

1968 ൽ ഉഷ തന്റെ ഇംഗ്ലീഷ് ആൽബങ്ങൾ പുറത്തിറക്കി.
ഈ ആൽബങ്ങൾക്ക് ഇന്ത്യയിൽ നല്ല ജനസമ്മതി ലഭിച്ചു.
കൂടാതെ ഈ സമയത്ത് ഉഷ ലണ്ടനിലും ചില
സന്ദർശനങ്ങൾ നടത്തുകയും അവിടെ ബി.ബി.സി.
റേഡിയോവിൽ ചില അഭിമുഖങ്ങൾ നൽകുകയും
ചെയ്തു. 1970, 1980 കാലഘട്ടത്തിൽ സംഗീത
സംവിധായകരായ ആ.ഡി. ബർമൻ , ബപ്പി ലഹരി
എന്നിവർക്ക് വേണ്ടി ഉഷ ധാരാളം ഗാനങ്ങൾ
ആലപിച്ചു.

രാജ്യാന്തര തലത്തിൽ നിരവധി സ്റ്റേജുകളിൽ തന്റെ
ഗാനാലാപന മികവ് തെളീച്ചിട്ടുണ്ട് ഉഷ ഉതുപ്പ്.
ചില ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
1972 ലെ ബോംബെ ടു ഗോവ എന്ന ഹിന്ദി ചിത്രത്തിൽ
അമിതാബ് ബച്ചൻ, ശത്രുഘ്നൻ സിൻ‌ഹ എന്നിവരോടൊപ്പവും അഭിനയിച്ച ഉഷ 2006 ൽ ഇറങ്ങിയ പോത്തൻ ബാവ എന്ന മലയാളചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

തന്റേതായ ഒരു പ്രത്യേക വേഷവിധാനം കൊണ്ട്
ഉഷ ഉതുപ്പ് ശ്രദ്ധേയയാണ്. അണിയുന്ന കാഞ്ചീപുരം
സാരിയും, വലിയ പൊട്ടും, തലയിൽ ചൂടുന്ന
പൂവും കൊണ്ട് ഒരു പ്രത്യേക ഫാഷൻ രീതി തന്നെ
ഉഷ ഉതുപ്പ് കൊണ്ടുവന്നിരുന്നു.

ഉഷ ഉതുപ്പെന്ന് കേള്‍ക്കുംമ്പോഴേ സംഗീതത്തോടൊപ്പം
തടിച്ച ശരീരവും നിറഞ്ഞ ചിരിയുമാ‍ണ്
മനസിലേക്കോടിയെത്തുക. അഴകോടെ ആടിപ്പാടി
അവര്‍ വേദിയില്‍ എത്തുമ്പോള്‍ തന്നെ ജനം
കയ്യടിക്കും. അവരുടെ ഗാനങ്ങളുടെ സ്വാ‍ധീനം
അത്രയ്ക്കുണ്ട്.

ഉഷയ്ക്കും അവരുടെ പാട്ടിനുമുണ്ട് അനന്യമായ
വശ്യത. കരിസ്മ എന്നതിനെ വിളിക്കാം.
സ്നേഹവും സഹാനുഭൂതിയും സന്തോഷവും
ഉഷയുടെ പാട്ടുകള്‍ നമുക്കു തരുന്നു.
തമിഴ്നാട്ടുകാരിയായിരുന്ന ഉഷ അയ്യര്‍
കോട്ടയത്തെ ജാനി ഉതുപ്പിനെ വിവാഹം
ചെയ്തതോടെ മലയാളത്തിന്‍റെ മരുമകളായി.
ഇന്നവര്‍ ഭാരതത്തിന്‍റെ പാട്ടുകാരിയാണ്.

ഭർത്താവൊന്നിച്ച് ഇപ്പോൾ കൊൽക്കത്തയിലാണ്‌
ഉഷയുടെ താമസം.

Tuesday, November 6, 2012

C V രാമന്‍

ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ
ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനായ
ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമന്റെ
124 ആം ജന്മ വാര്‍ഷികം ഇന്ന്....

1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ,
ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും
രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. പന്ത്രണ്ടാമത്തെ വയസ്സില്‍ മെട്രിക്കുലെഷന്‍ പാസ്സായ
രാമന്‍ പതിനാറാം വയസ്സില്‍ ചെന്നൈ പ്രസിഡന്‍സി
കോളേജില്‍ നിന്നും ഡിഗ്രി പാസ്സാവുകയും 1907 ല്‍
യൂണിവേഴ്സിറ്റി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന
മാര്‍ക്കോടെ M A പാസ്സാവുകയും ചെയ്തു.

1919 ല്‍ കല്‍ക്കട്ടാ സര്‍വകലാശാലയില്‍ പ്രൊഫസ്സറായ
അദേഹത്തിന് 1921 ല്‍ ഡോക്ടര്‍ ഓഫ് ഫിസിക്സ്
എന്ന ബഹുമതി നല്‍കി സര്‍വകലാശാല ആദരിച്ചു.

1921-ൽ അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് ആദ്യമായി
യാത്ര നടത്തി. ഓക്സ്ഫോർഡിൽ നടന്ന സയൻസ്
കോൺഗ്രസ്സിൽ കൽക്കട്ടാ സർ‌വകലാശാലയെ
പ്രതിനിധീകരിച്ചായിരുന്നു രാമൻ എത്തിയത്.
അവിടെ വെച്ച് അദ്ദേഹം പ്രശസ്ത ഭൗതിക
ശാസ്ത്രജ്ഞന്മാരായ ജെ.ജെ. തോംസൺ, ബ്രാഗ്ഗ്,
റുഥർഫോർഡ് എന്നിവരെ പരിചയപ്പെട്ടു.

1924-ൽ, ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിയിലെ
അംഗമായി രാമൻ തെരഞ്ഞെടുക്കപ്പെട്ടു.
1924-ൽ ബ്രിട്ടീഷ് അസോസിയേഷൻ ഫോർ
അഡ്വാൻസ്മെന്റ് ഓഫ് സയൻസ്ന്റെ
ക്ഷണപ്രകാരം രാമൻ കാനഡയിലേക്കു പോയി.
അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ
ടൊറെന്റോയുമായി പ്രകാശത്തിന്റെ വിസരണം
എന്ന പ്രതിഭാസത്തെക്കുറിച്ച് ചർച്ചചെയ്തു.

കാനഡയിൽ നിന്നും ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ
ശതാബ്ദി ആഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തി.
ഇതിനെത്തുടർന്ന്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജിയിലെ നോർമൻ ബ്രിഡ്ജ്
പരീക്ഷണശാലയിൽ വിസിറ്റിംഗ് പ്രോഫസറായി
നാലുമാസം ജോലിനോക്കി. അമേരിക്കയിൽ വച്ച്
പല ശാസ്ത്രജ്ഞരേയും, പല പരീക്ഷണശാലകളും
സന്ദർശിക്കാൻ രാമന്‌ അവസരം ലഭിച്ചു.
1925 ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി,
ആ വർഷം ഓഗസ്റ്റിൽ അദ്ദേഹം റഷ്യയിലെ
സയൻസ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളിൽ
പങ്കെടുക്കാൻ പോയി. 1929-ൽ ബ്രിട്ടനിൽ നിന്നും
സർ ബഹുമതിയും ലഭിച്ചു.

ഇംഗ്ലണ്ടിൽനിന്ന് തിരിച്ചുള്ള യാത്ര,
ചരിത്രപ്രസിദ്ധമായ കണ്ടുപിടുത്തത്തിന് വഴിതെളിച്ചു. മധ്യധരണ്യാഴിയിലൂടെയുള്ള ആ കപ്പൽയാത്രയിൽ,
സമുദ്രത്തിന്റെ നീലനിറത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ അദ്ദേഹത്തിന് താല്പര്യം ജനിച്ചു. അങ്ങനെ
പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമൻ പ്രഭാവം (Raman Effect)
എന്ന കണ്ടെത്തലിന് തുടക്കം കുറിയ്ക്കാനും സാധിച്ചു.
1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും
1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
ലഭിക്കുകയും ചെയ്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻ‌സിൽ നിന്നു 1948-ൽ
അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ
അദ്ദേഹം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി
പ്രവർത്തിച്ചു. 1954-ൽ അദ്ദേഹത്തിനു ഭാരതരത്നം
പുരസ്കാരം ലഭിച്ചു . 1970 നവംബർ 21 ശനിയാഴ്ച
വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ
മരണമടഞ്ഞു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം
രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ
മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ
ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള
മതപരമായ ചടങ്ങുകളും നടന്നില്ല.

Monday, October 29, 2012

മറഡോണ

ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ
എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം
പങ്കുവെക്കുന്ന ഇതിഹാസ താരം ഡീഗോ മരഡോണക്ക്
ഇന്ന് അന്‍പത്തിരണ്ടാം പിറന്നാള്‍....

ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ
ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു
1960 ഒക്ടോബർ 30 ന് മറഡോണ ജനിച്ചത്.
പത്താം വയസിൽ തദ്ദേശീയ ക്ലബായ
എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ
തന്റെ പ്രകടനങ്ങൾ കൊണ്ട് മറഡോണ അർജന്റീനയിലെ
ഒന്നാം ഡിവിഷൻ കളികളുടെ ഇടവേളകളിലെ പന്തടക്ക
പ്രകടനങ്ങൾ മറഡോണക്ക് മാദ്ധ്യമശ്രദ്ധ നൽകി.

16 വയസാവുന്നതിനു മുമ്പെ (10 ദിവസം മുമ്പെ)
അർജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഒന്നാം
ഡിവിഷണിൽ കളിക്കാനാരംഭിച്ചു. അർജന്റീന
പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും
പ്രായം കുറഞ്ഞ കളിക്കാരൻ മറഡോണയായിരുന്നു.
2003 വരെ ഈ റെക്കോഡ് മറഡോണയുടെ
പേരിലായിരുന്നു. 1976 മുതൽ 1980 വരെയുള്ള
കാലയളവിൽ അർജന്റീനോസ് ജൂനിയേഴ്സിനു
വേണ്ടി കളിച്ച മറഡോണ 1981-ൽ ബൊകാ
ജൂനിയേഴ്സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക.

1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ
പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ
മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന
അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോക
റെക്കോഡായിരുന്നു. ബാഴ്സലോണ ടീം
മേധാവികളുമായി, പ്രത്യേകിച്ച് ക്ലബ് അദ്ധ്യക്ഷൻ
ജോസെപ് ല്യൂയിസ് ന്യൂനെസുമായുള്ള തുടർച്ചയായ
വിവാദങ്ങളെയും തുടർന്ന് 1984-ൽ മറഡോണ
ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി
ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ
കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും
മറ്റൊരു റെക്കോഡായിരുന്നു.

1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി
കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ
പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ്
മറഡോണയുടെ ഫുട്ബോൾജീവിതത്തിന്റെ
സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്.

1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ
അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്.
ദേശീയ ടീമിൽ അംഗമായിരുന്നിട്ടും പരിചയക്കുറവെന്ന
കാരണത്താ‍ൽ മറഡോണയ്ക്ക്‌ 1978 ലോകകപ്പ്
സംഘത്തിൽ ഇടം കിട്ടിയില്ല. 1982-ൽ ലോകകപ്പിൽ
അരങ്ങേറ്റം. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിൽ
ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അർജന്റീന
പുറത്തായി. ബ്രസീലിന്റെ കളിക്കാരൻ ജോവോ
ബാറ്റിസ്റ്റാ ഡസിൽവയെ ചവിട്ടിവീഴ്ത്തിയതിന് മറഡോണ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു.
അർജന്റീനയുടെയും മറഡോണയുടേയും ഏറ്റവും
മോശപ്പെട്ട ലോകകപ്പ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.

1986-ലെ ലോകകപ്പാണ് ഏറ്റവും
അവിസ്മരണീയമാക്കിയത്. മറഡോണയുടെ
നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ
പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ്
നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ
ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു.
ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ
ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ
രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ
ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും,
ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ
രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും
വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ
രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ
തോൽപ്പിച്ചു.

1990-ലെ ഇറ്റലി ലോകകപ്പിൽ മറഡോണയുടെ നേതൃത്വത്തിൽത്തന്നെയായിരുന്നു അർജന്റീന
കളിക്കിറങ്ങിയത്. ചാമ്പ്യന്മാരായ അർജന്റീനയെ
ആദ്യ മത്സരത്തിൽ കാമറൂൺ അട്ടിമറിച്ചു.
കഷ്ടിച്ച് രണ്ടാം ഘട്ടത്തിൽ കടന്ന അർജന്റീന
ഫൈനൽ വരെയെത്തിയെങ്കിലും ഫൈനലിൽ
പശ്ചിമജർമ്മനിയോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടീവന്നു.

1994-ലെ അമേരിക്ക ലോകകപ്പിൽ രണ്ടു കളികളിൽ
മാത്രമേ മറഡോണ കളിച്ചുള്ളൂ. ഗ്രീസുമായുള്ള ഒരു
കളിയിൽ ഗോളടീക്കുകയും ചെയ്തു. ഈ
ലോകകപ്പിനിടക്ക് നടത്തിയ ഒരു ഉത്തേജകമരുന്നു
പരിശോധനയിൽ പിടിക്കപ്പെട്ട് തുടർന്നുള്ള മൽസരങ്ങളിൽ
നിന്നും വിലക്കപ്പെട്ടു.

ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര
ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ
എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം
കുപ്രസിദ്ധി നേടി. 1991 മാർച്ച് 17-ന് ഒരു ഫുട്ബോൾ
മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ
മറഡോണ, മയക്കുമരുന്ന് (കൊക്കെയ്ൻ)
ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന്
15 മാസത്തേക്ക് ഫുട്ബോളിൽ നിന്ന് അദ്ദേഹത്തെ
വിലക്കി.

വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ
എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം
മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ
മറഡോണയെ വെല്ലാൻ ആളുകൾ കുറവാണ്.
എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ
ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു
വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം
അതി സൂക്ഷ്മവും കൃത്യവുമാക്കാനും
മറഡോണയ്ക്ക്‌ എന്നും കഴിഞ്ഞിരുന്നു.
ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ
ഇദ്ദേഹത്തെ നേരിട്ടിരുന്നത്.

Wednesday, October 24, 2012

പാബ്ലോ പിക്കാസോ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ
ചിത്രകാരിൽ ഒരാളായിരുന്ന പാബ്ലോ പിക്കാസോയുടെ
നൂറ്റി ഇരുപത്തി മൂന്നാം ജന്മവാര്‍ഷികം ഇന്ന്...

"പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള
യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ
സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ
റൂയി യ് പിക്കാസോ" എന്ന പാബ്ലോ പിക്കാസോ
1881 ഒക്ടോബര്‍ 25 ന് സ്പെയിനില്‍ ജനിച്ചു.
ഒന്‍പതാമത്തെ വയസ്സുമുതല്‍ ചിത്രം വരക്കാന്‍
തുടങ്ങിയ അദേഹം ഉച്ചരിച്ച ആദ്യത്തെ വാക്കുതന്നെ
പെൻസിൽ എന്ന് അർത്ഥം വരുന്ന "ലാപിസ്" എന്ന
സ്പാനിഷ് വാക്കായിരുന്നു എന്ന് പറയപ്പെടുന്നു.

1900 ല്‍ പാരീസില്‍ എത്തിയ അദേഹം പ്രമുഖ
ചിത്രകാരന്മാരുടെ രചനകള്‍ കണ്ടും കേട്ടും പുതിയ
പാഠങ്ങള്‍ പഠിച്ചു. 1905 ല്‍ അദേഹം വരച്ച
"രണ്ടു സഹോദരങ്ങള്‍" എന്ന ചിത്രം
ലോകപ്രശസ്തി നേടി. 1906 ല്‍ "ക്യൂബിസം" എന്ന
പുതിയ ചിത്ര രചനാ രീതി അദേഹം ആവിഷ്കരിച്ചു.
ഒരു കലാ‍കാരൻ വസ്തുക്കളെ വിഘടിപ്പിക്കുകയും
പിന്നീട് അവയെ അമൂർത്തമായ രീതിയിൽ
പുനർയോജിപ്പിക്കുകയും ചെയ്യുന്ന
ചിത്രകലാശൈലിയാണ് ക്യൂബിസം.

1911 ല്‍ ക്യാന്‍വാസില്‍ പെയിന്റ് ചെയ്ത
ഭാഗങ്ങല്‍ക്കൊപ്പം ഒരുകഷണം ഓയില്‍ തുണിയും
കടലാസും ഒട്ടിച്ചു ചേര്‍ത്തുകൊണ്ട് അദേഹം
ലോകത്തെ ആദ്യത്തെ കൊളാഷ് സൃഷ്ടിച്ചു.

കസേരയില്‍ ഉറങ്ങുന്ന സ്ത്രീ, ആവിഞോണിലെ
സ്ത്രീകള്‍, സീറ്റെഡ്ബാത്തര്‍, തുടങ്ങിയവ
അദേഹത്തിന്റെ പ്രശസ്തങ്ങളായ ചിത്രങ്ങളാണ്.
1937 ലാണ് തന്റെ ജീവിതത്തിലെ ഏറ്റവും
പ്രശസ്തമായ ചിത്രമായ "ഗൂര്‍ണ്നിക്ക" അദേഹം
വരച്ചത്. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ
ചിത്രമായിരുന്നു അത്. 1937ലെ പാരീസ്
ഇന്റർനാഷണൽ എക്സ്പ്പോയിൽ
പ്രദർശിപ്പിക്കുവാനാണ്‌ ഈ ചിത്രം വരച്ചത്.
മാഡ്രിഡിലെ സോഫിയമ്യൂസിയത്തിലാണ്‌
ഇതുള്ളത്.


13,500 ചിത്രങ്ങളും 100,000 പ്രിന്റുകളും
(ലോഹത്തിൽ കൊത്തിയുണ്ടാക്കുന്നവ -
എൻ‌ഗ്രേവിംഗ്സ്), പുസ്തകങ്ങൾക്കായി
ഉള്ള 34,000 ചിത്രങ്ങളും 300 ശില്പങ്ങളും
അദേഹം രചിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

പാരീസിലെ പ്രശസ്തമായ ലൂവ്ര് കാഴ്ചബംഗ്ലാവിൽ
തന്റെ ചിത്ര പ്രദർശനം നടത്തുമ്പോൾ 90
വയസ്സായിരുന്നു പിക്കാസോയുടെ പ്രായം.
ജീവിച്ചിരിക്കവേ ലൂവ്രിൽ ചിത്ര പ്രദർശനം നടത്തിയ
ആദ്യത്തെ കലാകാരനായിരുന്നു പിക്കാസോ.

പിക്കാസോയ്ക്ക് മൂന്നു സ്ത്രീകളിൽ നിന്നായി
നാലു കുട്ടികൾ ഉണ്ടായിരുന്നു. തന്റെ കലാജീവിതത്തിനു തിരശീലയിട്ടുകൊണ്ട് 1973 ഏപ്രില്‍ മാസം
എട്ടാം തീയതി ആ വലിയ കലാകാരന്‍
ഈ ലോകത്തോട്‌ വിടപറഞ്ഞു.

Sunday, October 21, 2012

ആല്ഫ്രെഡ്‌ നോബല്‍

1833-ലെ ഒക്ടോബർ 21ന്‌ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ
ഇമ്മാനുവൽ നോബലിന്റേയും ആന്ദ്ര്യാറ്റ അല്ഷെലിന്റേയും മൂന്നാമത്തെ ആൺകുട്ടിയായാണ് ആൽഫ്രഡ് പിറന്നത്.
ആൽഫ്രഡിന്റെ അച്ഛൻ ഇമ്മാനുവേൽ ഒരു നല്ല എഞ്ജിനീയർ ആയിരുന്നു. നൂതന മാർഗങ്ങളിലൂടെ പുതിയ പുതിയ
കെട്ടിടങ്ങളും പാലങ്ങളും അദ്ദേഹം നിർമിച്ചു.
മത്രമല്ല കാലത്തിന്റെ ഗതിക്കനുസ്രുതമായി വന്മലകളും
ഖനികളും പൊട്ടിച്ചെടുക്കുന്നതിന്റെ ആവശ്യകതയെകുറിച്ച്‌
അദ്ദെഹം എപ്പൊഴും ചിന്തിച്ചുകൊണ്ടിരുന്നു.

ആല്ഫ്രഡ്‌ ജനിച്ച വർഷം ഇമ്മാനുവേലിന്റെ ബിസിനസ്‌
നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി. തൊഴിൽ തേടിപ്പോയ
ഇമ്മാനുവേൽ റഷ്യയിൽ എത്തുകയും അവിടെ
റഷ്യൻ പട്ടാളത്തിനാവശ്യമായ ഉപകരണങ്ങൾ
നിർമ്മിക്കുന്ന ഒരു വർക്ക്ഷോപ്പ്‌ സ്ഥാപിക്കുകയും
ചെയ്തു.. ആൽഫ്രഡിനെ ഒരു കെമിക്കൽ എഞ്ചിനീയർ ആക്കുകയായിരുന്നു ഇമ്മാനുവേലിന്റെ ലക്ഷ്യം.
അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി ഇമ്മാനുവേൽ,
ആൽഫ്രഡി പാരീസിലേക്ക്‌ അയച്ചു. പാരീസിൽ
പ്രശസ്ത കെമിക്കൽ എഞ്ജിനിയർ ആയ റ്റി.ജെ.
പെലൊസിന്റെ സ്വകാര്യ ലാബോറട്ടറിയിലെ ജോലി
ആൽഫ്രഡിന് കെമിക്കൽ എഞ്ജീനീയറിങ്ങിന്റെ
പുതിയ മാനങ്ങൾ നേടികൊടുത്തു. പെലോസിന്റെ
ലാബിൽ തന്നെ ജോലി ചെയ്തിരുന്ന അസ്കാനിയോ
സൊബ്രെറൊ യുമായുള്ള സഹവാസം ഒരു പുതിയ
യുഗത്തിന്റെ തുടക്കത്തിന്റെ നാന്ദിയായിരുന്നു.
ഇറ്റലിക്കാരനായിരുന്ന സൊബ്രെറൊ ആയിടക്കു
നൈട്രൊഗ്ലിസറിൻ എന്ന ഉഗ്രസ്ഫോടന ദ്രാവകം
കണ്ടെത്തിയ ആളായിരുന്നു. നൈട്രൊ ഗ്ലിസറിന്റെ
പരീക്ഷണങ്ങൾ വളരെ അധികം അപകടകരമായിരുന്നു.
എന്നാൽ ആൽഫ്രഡ് ഈ ദ്രാവകത്തിൽ വളരെ അധികം
താൽപര്യം കണ്ടെത്തി.

പാരീസിലെ കുറഞ്ഞകാലയളവിലെ പഠനത്തിനുശേഷം
ആൽഫ്രഡ് റഷ്യയിലേക്കുതന്നെ തിരിച്ചു. അവിടെ വെച്ച്‌ അഛനുമൊന്നിച്ച്‌ നൈട്രൊഗ്ലിസറിന്റെ പരീക്ഷണങ്ങൾ തുടർന്നുപോന്നു, നൈട്രൊഗ്ലിസറിനെ സുരക്ഷിതമായ സ്ഫോടനവസ്തുവായി മാറ്റുവാനുള്ള ആല്ഫ്രഡിന്റെ
അടങ്ങാത്ത അഭിനിവേഷം ഒരിക്കൽ ഒത്തിരി ആളുകളെ ചുട്ടുകൊല്ലുകയുണ്ടായി. അതിലൊരാൾ ആൽഫ്രഡിന്റെ
ഇളയ അനുജൻ എമിൽ ആയിരുന്നു. അതിന്റെ
പ്രത്യഘാതമായി സ്വീഡൻ ഗവർമെണ്ട്‌ അദ്ദേഹത്തിന്റെ
പരീക്ഷണങ്ങൾ സ്റ്റോക്ക്‌ഹോം നഗരത്തിന്റെ
പുറത്തുമാത്രമാക്കി വിലക്കേർപ്പെടുത്തി.

1866-ൽ, ശുദ്ധമായ മണൽ ചേർത്ത് നൈട്രോഗ്ലിസറിനെ
ഖരാവസ്ഥയിൽ സൂക്ഷിച്ചാൽ വളരെ സുരക്ഷിതമായി
കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കണ്ടെത്തി.
ആൽഫ്രഡിന്റെ സ്വപനസാക്ഷാത്കാരത്തിന്റെ
നാളുകളായിരുന്നത്‌. അങ്ങനെ ഡൈനാമിറ്റ്‌
എന്ന പേരിൽ പുതിയ കണ്ടുപിടുത്തത്തിന്‌ അദ്ദേഹം
പേറ്റന്റ്‌ നേടി. ഡൈനാമിറ്റിന്റെ കണ്ടെത്തൽ
ആൽഫ്രഡിന്റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു.
നിർമ്മാണമേഖലയിലും ഖനികളിലും ഡൈനാമിറ്റ്‌ അവിഭാജ്യഘടകമായി മാറി. വലിയ കരിങ്കൽമടകളും
ഖനികളും നിഷ്പ്രയാസം സുരക്ഷിതമായി
പൊട്ടിത്തെറിപ്പിക്കാൻ ഡൈനാമിറ്റ് ഉപയോഗിച്ച് സാധിച്ചു. നൈട്രൊഗ്ലിസറിൻ സ്ഫോടനവസ്തുകൾക്ക്‌
രാജ്യാന്തരതലത്തിൽ തന്നെ ആവശ്യക്കാർ സൃഷ്ഠിക്കപ്പെട്ടു.
ഏകദേശം 20 രാഷ്‌ട്രങ്ങളിലായി 90-ൽ പരം ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നോബൽ
കുടുംബം സമ്പന്നതയുടെ ഉത്തുംഗപഥത്തിൽ എത്തി.
ആൽഫ്രഡ് അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായി മാറി.

ബോഫോഴ്സ് എന്ന ആയുധനിർമ്മാണകമ്പനിയുടെ
ഉടമസ്ഥനും ആല്ഫ്രെഡ്‌ നോബല്‍ ആയിരുന്നു. ഉരുക്കുനിർമ്മാണക്കമ്പനിയായിരുന്ന ബോഫോഴ്സിനെ ആയുധനിർമ്മാണമേഖലയിലേക്ക് തിരിച്ചത് അദേഹം
ആയിരുന്നു.

തന്റെ മഹത്തായകണ്ടുപിടുത്തം സൈനിക മേഖലയിലും,
രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിക്കപ്പെട്ട്‌
മനുഷ്യശരീരം ചിതറിപോകുന്ന ദാരുണചിത്രങ്ങൾ കണ്ട്‌ അദ്ദേഹത്തിന്റെ മനസ്സ്‌ വേദനിച്ചു. തന്റെ കണ്ടുപിടുത്തം
ഒരു ജനതയുടെ നാശം സൃഷ്ടിക്കുന്നതുകണ്ട്‌ അദ്ദേഹം അവസാനകാലങ്ങളിൽ ഋഷി തുല്യമായ ജീവിതം നയിച്ചു.

ആല്ഫ്രഡ് 1896- ഡിസംബർ 10-ന്‌ ഇറ്റലിയിൽ വെച്ച്‌
ഈ ലോകത്തോട്‌ വിടപറഞ്ഞു. തന്റെ വിൽപത്രത്തിൽ
ആല്ഫ്രഡ്‌ ഇപ്രകാരം എഴുതിവെേച്ചിരുന്നു.

" എന്റെ മുഴുവൻ സമ്പാദ്യവും ഞാൻ ഫിസിക്സ്‌, കെമിസ്ട്രി,ഫിസിയോളജി അല്ലെങ്കിൽ മെഡിക്കൽ,ഭാഷ,
സമാധാനം എന്നീ മേഖലയിലെ നിസ്തുല സേവനങ്ങൾ നടത്തുന്നവർക്കിടയിൽ സമ്മാനമായി നൽകാൻ
ആഗ്രഹിക്കുന്നു. "

അദ്ധേഹത്തിന്റെ ഈ അഞ്ച്‌ പുരസ്കാരങ്ങൾ പിന്നീട്‌
നോബൽ സമ്മാനം എന്ന പേരിൽ നൽകപ്പെട്ടുകൊണ്ടിരിക്കുന്നു.
പിന്നീട്‌ 1969-ൽ ബാങ്ക്‌ ഓഫ്‌ സ്വീഡൻ മഹാനായ നോബലിന്റെ സ്മരണാർത്ഥം സാമ്പത്തിക മേഖലയിൽ കൂടി പുരസ്കാരം ഏർപ്പെടുത്തി.

Saturday, October 13, 2012

കിഷോര്‍ കുമാര്‍

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും
ഹാസ്യനടനുമായിരുന്നു കിഷോർ കുമാർ
അന്തരിച്ചിട്ട് 25 വര്ഷം.

അബ്ബാസ് കുമാര്‍ ഗാംഗുലിഎന്നെ കിഷോര്‍ കുമാര്‍
1929 ഓഗസ്റ്റ് നാലിന് മധ്യപ്രദേശിലെ ഖണ്ടാവ
എന്ന സ്ഥലത്താണ് ജനിച്ചത്‌. അദേഹത്തിന്റെ
സഹോദരനായിരുന്നു പ്രമുഖ ഹിന്ദി നടന്‍
അശോക്‌ കുമാര്‍.

പതിനെട്ടാമത്തെ വയസ്സില്‍ സിനിമാ മോഹവുമായി
ബോംബയില്‍ എത്തിച്ചേര്‍ന്ന കിഷോര്‍ കുമാര്‍
1948 ല്‍ "സിദ്ദി" എന്ന സിനിമയ്ക്ക് വേണ്ടിയാണു
ആദ്യമായി പാടിയത്. ചെറിയ വേഷങ്ങളില്‍
അപ്പോള്‍ തന്നെ അദേഹം അഭിനയിക്കുന്നുണ്ടായിരുന്നു. രണ്ടുവര്‍ഷത്തിനകം തന്നെ അദേഹം ഒരു പ്രമുഖ
ഹാസ്യനായകനായി മാറി. "ആന്ദോളന്‍" എന്ന
സിനിമയിലാണ് അദേഹം ആദ്യമായി നായകനായി
അഭിനയിച്ചത്.

അഭിനയത്തില്‍ തിരക്കായതോടെ അദേഹത്തിന് വേണ്ടി
മുഹമ്മദ്‌ റാഫി പാടുവാന്‍ തുടങ്ങി.
രണ്ടു ദശകത്തോളം നീണ്ടു നിന്ന തന്റെ സംഗീത
ജീവിതത്തില്‍ ഒരു ദിവസം നാലും അഞ്ചും ഗാനങ്ങള്‍
അദേഹം പാടി. രാജേഷ് ഖന്ന നായകനായ "ആരാധന"
എന്ന സിനിമയില്‍ അദേഹം പാടിയ എല്ലാ ഗാനങ്ങളും
സൂപ്പര്‍ ഹിറ്റായതോടെ അദേഹം പ്രശസ്തിയുടെ
കൊടുമുടികളില്‍ എത്തി.

1964 ല്‍ അദേഹം നിര്‍മിച്ച "ദുര്‍ഗന്‍ കേ ച്ഛാവോം മേം"
എന്ന ചിത്രം അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്തു.
ലഡ്കി, ഫഫ് ടിക്കറ്റ് , പഡോസന്‍, ച്ഛല്‍തി കാ നാം ഗാഡി
തുടങ്ങിയവ അദേഹത്തിന്റെ പ്രധാന ചിത്രങ്ങളായിരുന്നു.
നാലുതവണ വിവാഹിതനായ അദേഹം ജീവിതത്തില്‍
തീഷ്ണമായ ഏകാന്തത അനുഭവിച്ച വ്യക്തിയാണ്.
1987 ല്‍ കഠിനമായ ഹൃദയാഘാതത്തെ തുടര്‍ന്ന്
അദേഹം അന്തരിച്ചു.

Thursday, October 11, 2012

രാം മനോഹര്‍ ലോഹ്യ

സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും
സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ
രാം മനോഹർ ലോഹിയ അന്തരിച്ചിട്ട് ഇന്ന്
നാല്‍പ്പത്തി അഞ്ചു വര്ഷം.

1910 മാർച്ച് 23-ന് ഉത്തര പ്രദേശിലെ ഫൈസാബാദില്‍
ആണ് ജനനം. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ
ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-
സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി
പ്രവർത്തിച്ച നേതാവാണ്‌. 1937-ൽ ഇന്ത്യൻ നാഷണൽ
കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു്
മേധാവിയായ അദേഹം 1942-ലെ ക്വിറ്റ് ഇന്ത്യാ
സമരത്തിനു നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന്
അറസ്റ്റിലായി.

1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെജനറൽ
സെക്രട്ടറിയായ അദേഹമാണ് 1955-ല്‍സോഷ്യലിസ്റ്റ്
പാർട്ടിയും രൂപീകരിച്ചത്. ഉത്തര പ്രദേശ്‌ ബീഹാര്‍
എന്നിവിടങ്ങളില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം
നല്‍കിയ അദേഹം രണ്ടു പ്രാവശ്യം പാര്‍ലമെന്‍റ്
അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജീവിതം സമരങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞു വച്ച അദേഹം
രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് നിരവധി
പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 1940 ല്‍ യുദ്ധ വിരുദ്ധ
ലേഖനങ്ങള്‍ എഴുതിയതിനു രണ്ടു കൊല്ലം
തടവ്‌ ശിക്ഷ അനുഭവിക്കേണ്ടി വന്നു.
ഗാന്ധിജിയാല്‍ സ്വാധീനിക്കപ്പെട്ടെ ലോഹ്യ,
ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തെ അനുമോദിച്ചു.
അധികാര വികേന്ദ്രീകരണത്തെ അനുകൂലിചിരുന്നെങ്കിലും ചര്‍ച്ചകളിലൂടി ഇന്ത്യയെ രക്ഷിക്കാം എന്ന
ഗാന്ധിജിയുടെ സങ്കല്‍പ്പത്തിന് എതിരായിരുന്നു
അദേഹം. ഇന്ത്യയെ രക്ഷിക്കാന്‍ നവീനമായ
സാങ്കേതിക വിദ്യകല്‍ക്കെ കഴിയൂ എന്ന്
അദേഹം വിശ്വസിച്ചു.

അദേഹം രൂപപ്പെടുത്തിയ സോഷ്യലിസം
സോവിയറ്റ് സോഷ്യലിസത്തില്‍ നിന്നും
വെത്യസ്തമായ ഒന്നായിരുന്നു. ഇന്ത്യന്‍
യാഥാദ്ധ്യങ്ങള്‍ക്കിണങ്ങുന്ന ഒരു ഇടതു പക്ഷ
പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ അദേഹത്തിന് സാധിച്ചു.

Thursday, August 23, 2012

അയ്യപ്പ പണിക്കര്‍

പ്രശസ്ത മലയാള കവി ആയിരുന്ന
അയ്യപ്പ പണിക്കര്‍ അന്തരിച്ചിട്ട് നാളെ ആറുവര്‍ഷം....

1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ
കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു
അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ
ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ.
കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ,
എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ്
അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന്
സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു
ബിരുദ പഠനം.

അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ
നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി.
കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം
എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു
അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ
ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.

മലയാള കവിതയെ ആധുനികതയിലേക്കും
ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു
നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം.
1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച
അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ്
മലയാള ആധുനിക കവിതയുടെ ആധാരശില.

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ
കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള
കേരള സാഹിത്യ അക്കാദമി അവാർഡുകൾ,
ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ
പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ
മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള
കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ
ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല
പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.

2006 ഓഗസ്റ്റ്‌ 23-ആം തീയതി തിരുവനന്തപുരത്തെ
കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു
മരണ കാരണം.

കെ കേളപ്പന്‍

കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്റെ
നൂറ്റിപ്പതിമൂന്നാം ജന്മവാര്‍ഷികം നാളെ.

കൊയിലാണ്ടിക്കു വടക്കുള്ള മുടാടിയിലെ
മുച്ചുകുന്ന് ഗ്രാമത്തില്‍ 1890 സെപ്തംബര്‍ 9ന്
ജനിച്ച കേളപ്പന്‍ നായരാണ്, കേളപ്പനും, കേളപ്പജിയും, കേരളഗാന്ധിയുയായി വളര്‍ന്നത്.

മാതൃഭൂമിയുടെ പത്രാധിപര്‍, കെ പി സി യുടെ
അദ്ധ്യക്ഷന്‍, മലബാര്‍ ജില്ലാ ബോര്‍ഡിന്‍റെ പ്രസിഡന്‍റ് ,
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ്
തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏങ്കിലും ഗുരുവായൂര്‍, വൈക്കം എന്നിവിടങ്ങളിലെ
സത്യഗ്രഹങ്ങളുടെ പേരിലാണ് കേളപ്പജി പ്രശസ്തനായത്, ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ 1932 സെപ്തംബറില്‍
കേളപ്പന്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹം
ജനങ്ങളെയാകെ ഇളക്കിമറിച്ചു. എല്ലാ ജാതി
വിഭാഗങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നതിനായിരുന്നു സമരം.
പത്തു ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തോട്
അനുബന്ധിച്ചു നടന്ന പ്രചാരണവും പ്രക്ഷോഭവും
മലബാറില്‍ പുതിയൊരു ജനകീയ മുന്നേറ്റത്തിനു
വഴിതുറന്നു.

അതിനുമുന്പ് 1924 മാര്‍ച്ച് മുതല്‍ വൈക്കത്ത്,
പിന്നോക്ക സമുദായക്കാര്‍ക്ക് വഴി നടക്കാനുള്ള
സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യഗ്രഹ സമരത്തിലും
കേളപ്പന്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ജയില്‍വാസമനുഭവിച്ചിരുന്നു. ഗാന്ധിജിയുടെ
ആദര്‍ശങ്ങളും ജീവിതശൈലിയുമൊക്കെ സ്വജീവിതത്തിലും കര്‍മ്മങ്ങളിലും പ്രതിഫലിപ്പിച്ച ആ സേവകനെ ജനങ്ങള്‍
കേരള ഗാന്ധി എന്നു വിളിച്ചിരുന്നു.

കേരളത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നും
മായാത്ത മുദ്രപതിച്ച സേനാനിയായിരുന്നു കെ.കേളപ്പന്‍.
അധഃകൃത വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി
അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ
ചരിത്രം മനുഷ്യസ്നേഹികളെ എക്കലത്തും ആവേശം
കൊള്ളിക്കാന്‍ പോന്നതാണ്.

മഹാത്മാഗാന്ധിയുടെ പരിപാടിയനുസരിച്ച്
ഇന്ത്യയിലുടനീളം നടന്ന ഉപ്പുസത്യഗ്രഹത്തിനു കേരളത്തില്‍
നേതൃത്വം നല്‍കിയതു കേളപ്പനാണ്.

1931 ഏപ്രില്‍ 13 ന് കോഴിക്കോട്ടു നിന്ന് കാല്‍നടയായി
പുറപ്പെട്ട സന്നദ്ധഭട സംഘം പയ്യന്നൂര്‍ കടല്‍പുറത്തുവച്ച്
ഏപ്രില്‍ 23 നാണ് ഉപ്പുനിയമം ലംഘിച്ചത്. ഇതോടനുബന്ധിച്ചും കേളപ്പനു ജയില്‍ശിക്ഷ ലഭിച്ചു. മലബാർ ലഹളയുടെ
കാലത്ത് ഒരുകൂട്ടം വിപ്ലവകാരികൾ പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാൻ
കേളപ്പനു സാധിച്ചു.

മദ്രാസില്‍ നിന്ന് ബിരുദമെടുത്ത അദ്ദേഹം അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. പൊന്നാനി, കോഴിക്കോട്,
ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
നായര്‍ സര്‍വീസ് സൊസൈറ്റി രൂപവല്‍ക്കരിക്കുന്നതിന്
മന്നത്തു പത്മനാഭനോടൊപ്പം മുന്‍കൈയെടുത്ത കേളപ്പന്‍ നായരയിരുന്നു ആ സംഘടനയുടെ ആദ്യത്തെ അദ്ധ്യക്ഷന്‍.

ക്ഷേത്രസംരക്ഷണ സമിതി രൂപവത്കരിക്കാന്‍
മുന്‍കൈ എടുത്ത കേളപ്പന്‍ ആദ്യകാലത്ത് അതിന്‍റെ
അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ച. പൊന്നാനി താലൂക്കിലെ
തവന്നൂര്‍ റൂറല്‍ ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്
കേളപ്പനായിരുന്നു.

കെ.പി.സി.സി. പ്രസിഡന്‍റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച
കേളപ്പജി 1951ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു.
ആചാര്യ കൃപലാനി നേതൃത്വം നല്ക്കിയ
കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയില്‍ ചേര്‍ന്നു.
ആ പാര്‍ട്ടി ടിക്കറ്റിലാണ്അദ്ദേഹം പൊന്നാനിയില്‍
നിന്ന് ലോക്സഭാംഗമായത്. പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു.
സര്‍വോദയ പ്രവര്‍ത്തകനായി.

രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ച നിസ്സ്വാർത്ഥമായ
ഒരു ജീവിതമായിരുന്നു കേളപ്പന്റേത്. ഒരിക്കലും
പദവിക്കോ അധികാരത്തിനോ വേണ്ടി കേളപ്പൻ
ആഗ്രഹിച്ചിരുന്നില്ല. കോഴിക്കോട്ടെ ഗാന്ധി ആശ്രമത്തില്‍
വെച്ച് 1971 ഒക്റ്റോബര്‍ ആറിന് ആ ധീര ദേശാഭിമാനി
അന്തരിച്ചു.

Monday, August 20, 2012

P കൃഷ്ണപിള്ള

കേരളത്തിലെ ആദ്യത്തെ കമ്യുണിസ്റ്റ് എന്നറിയപ്പെടുന്ന
P കൃഷ്ണപിള്ളയുടെ 106 ആമത് ജന്മവാര്‍ഷികം നാളെ....

കോട്ടയം ജില്ലയിലെ വൈക്കത്തു ഒരു ഇടത്തരം
മധ്യവർഗ്ഗ കുടുംബത്തിൽ മയിലേഴത്തു മണ്ണം‌പിള്ളി
നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും
മകനായായി 1906 അഗസ്റ് 19 നു അദേഹം ജനിച്ചു.

വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ
നഷ്ടപ്പെട്ട അദേഹത്തിന്റെ ചെറുപ്പകാലം വളരെ ദുരിതപൂര്‍ണമായിരുന്നു. തൊഴില്‍ തേടി ഭാരതം
ഉടനീളം അലഞ്ഞ അദേഹം അവിടെ വച്ച് ഹിന്ദി
പഠിക്കുകയും ബിരുദം നേടുകയും ചെയ്തു.

ഉത്തരേന്ത്യൻ ജീവിതം കഴിഞ്ഞു കേരളത്തിൽ
തിരിച്ചെത്തിയ അദ്ദേഹം ഒരു നല്ല പ്രാസംഗികനും
ഹിന്ദി എഴുത്തുകാരനുമായി മാറിയിരുന്നു.

1930 -ൽ കോഴിക്കോടു മുതൽ പയ്യന്നൂർ വരെ നടത്തിയ
ഉപ്പു സത്യാഗ്രഹ ജാഥയിൽ പങ്കെടുക്കുകയും
അതിനെത്തുടർന്നു കണ്ണൂർ ജയിലിൽ തടവിലാക്കപ്പെടുകയും
ചെയ്തു. 1931 -ൽ ഹിന്ദു സമൂഹത്തിലെ അവർണ്ണ
ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനത്തിനുള്ള
അവകാശം നേടിയെടുക്കാനായി കോൺഗ്രസ്സിന്റെ
നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിൽ
കൃഷ്ണപിള്ള സജീവമായി പങ്കുചേർന്നു.
സാമൂതിരിയുടെ നായർ പടയാളികളുടെ ഭീകരമർദ്ദനത്തെ
അവഗണിച്ചു കൊണ്ട് ഗുരുവായൂരിലെ ക്ഷേത്രമണി
മുഴക്കി രാജാധികാരത്തെ വെല്ലുവിളിച്ചു സമരനേതൃത്വത്തിനു
വീര്യം പകരുകയുണ്ടായി.

ഭാരതത്തിലെ മറ്റു പ്രമുഖ ഇടതുപക്ഷ നേതാക്കളെപ്പോലെ
തന്നെ കൃഷ്ണപിള്ളയും ഇന്ത്യൻ നാഷണൽ
കോൺഗ്രസ്സിലൂടെയാണു രാഷ്ട്രീയജീവിതം ആരംഭിച്ചത് -

1934 -ൽ ബോംബെയിൽ വച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ്
പാർട്ടി രൂപീകൃതമായപ്പോൾ പാർട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായി കൃഷ്ണപിള്ള നിയോഗിക്കപ്പെട്ടു. ഇ.എം.എസ്സായിരുന്നു പാർട്ടിയുടെ ഒരു ദേശീയ
ജനറൽ സെക്രട്ടറി. ഗാന്ധിയൻ ആദര്ശങ്ങളിൽ നിന്നും
വഴിമാറി പ്രവർത്തിക്കാനാരംഭിച്ച അദ്ദേഹം തന്റെ അനുയായികളോടൊപ്പം കേരളത്തിലുടനീളം
സഞ്ചരിക്കുകയും രഹസ്യ രാഷ്ട്രീയ യോഗങ്ങൾ,
പ്രകടനങ്ങൾ, യുവ സംഗമങ്ങൾ, കർഷക,തൊഴിലാളി
യൂണിയൻ തുടങ്ങി ഒട്ടനവധി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു
ചുക്കാൻ പിടിക്കുകയും ചെയ്തു.

1936 വരെ മലബാർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന
കൃഷ്ണപിള്ള പിന്നീട് കൊച്ചിയിലേക്കും
തിരുവിതാംകൂറിലേക്കും തന്റെ പ്രവർത്തന മേഖല
വ്യാപിപ്പിച്ചു. 1938 -ൽ ആലപ്പുഴയിൽ നടന്ന പ്രസിദ്ധമായ
തൊഴിലാളി സമരത്തിന്റെ മുഖ്യ സംഘാടകനായി അദ്ദേഹം.
വൻ വിജയമായി മാറിയ ഈ സമരം തിരുവിതാംകൂറിലെ തൊഴിലാളികൾക്കു സംഘടിക്കാനും കൂലി ചോദിക്കാനുമുള്ള അവകാശം വാങ്ങിക്കൊടുത്തു. വർഷങ്ങൾക്കു ശേഷം നടന്ന പുന്നപ്ര-വയലാർ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാന
സ്വാധീനവും ഊർജ്ജവുമായി ഈ സമരം മാറി.

കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിക്കുന്നതിൽ
പി. കൃഷ്ണപിള്ളയുടെ അക്ഷീണപ്രയത്നം
ഒരു പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. 1939 ഒൿടോബർ 13-ന്
കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പിണറായി
എന്ന ഗ്രാമത്തിൽ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്,
കെ.ദാമോദരൻ, എൻ.സി.ശേഖർ തുടങ്ങി തൊണ്ണൂറോളം
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ
ഒത്തുകൂടുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ
കേരള ഘടകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി
രൂപാന്തരപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.

മൂന്നു മാസങ്ങൾക്കു ശേഷം 1940 ജനുവരി 26-ന്
ചുവരുകളിലും സർക്കാർ കാര്യാലയങ്ങളിലും
മുദ്രാവാക്യങ്ങൾ എഴുതി വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി
തങ്ങളുടെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പിന്നീട് ഒളിവിൽ പോയ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള ഭാരിച്ച ചുമതല ഏറ്റെടുത്തു.
1940 ഡിസംബറിൽ ജന്മനാടായ വൈക്കത്തു വച്ച്
അദ്ദേഹംപോലീസ് പിടിയിലാവുകയും
കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സബ് ജയിലിൽ
തടവിലാവുകയും ചെയ്തു. അവിടെ വച്ചാണ്
പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ
പരിചയപ്പെടുന്നത്.

1943-ൽ കോഴിക്കോടുവച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി
ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.1948-ലെ കൽക്കത്താ തീസിസ്സിനെ തുടർന്ന്
ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ വീണ്ടും
ഒളിവിൽ പോയി.

ഈ.എം.എസ്സിനും ഏ.കെ.ജീക്കുമൊപ്പം
കേരള സംസ്ഥാനത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനം
വേരുപിടിപ്പിക്കുന്നതിൽ നടുനായകത്വം വഹിച്ചു.
കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്നു മാത്രം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ
"ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു.

1948 ഓഗസ്റ്റ് 19-ന് ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ
കണ്ണാർക്കാട് എന്ന ഗ്രാമത്തിൽ ഒരു കയർ തൊഴിലാളിയുടെ
കുടിലിൽ ഒളിവിൽ കഴിയുകയായിരുന്ന പി.കൃഷ്ണപിള്ളയ്ക്ക് സർപ്പദംശനമേറ്റു. അര മണിക്കൂറിനുള്ളിൽ അദ്ദേഹം മരണമടയുകയായിരുന്നു.

ആ ധീര സഖാവിന്റെ സ്മരണക്കു മുന്നില്‍ പ്രണാമാം....

സഹോദരന്‍ അയ്യപ്പന്‍

കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കര്‍താവായിരുന്ന സഹോദരന്‍ അയ്യപ്പന്‍റെ നൂറ്റി ഇരുപത്തി മൂന്നാം
ജന്മവാര്‍ഷികം നാളെ...

ഏറണാകുള ജില്ലയിലെ ചെറായിയിലെ
കുമ്പളത്തു പറമ്പില്‍ വീട്ടിലെ കൊച്ചാവു വൈദ്യരുടെയും ഉണ്ണൂലിയുടേയും ഇളയ മകനായിരുന്നു അയ്യപ്പന്‍.
1889 ഓഗസ്റ്റ് 22 ന് (1065 ചിങ്ങം ഏഴിന്) ആയിരുന്നു
അദ്ദേഹത്തിന്‍റെ ജനനം.

പിതാവ് അകാലചരമമടഞ്ഞതുമൂലം അയ്യപ്പൻ,
ജേഷ്ഠനായ അച്ച്യുതൻ വൈദ്യരുടെ സംരക്ഷണയിലാണ്
വളർന്നത്. ചെറായിയിൽ ഒരു വർഷത്തെ പ്രാഥമിക
വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പറവൂർ
ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിച്ചു. കോഴിക്കോട് മലബാർ
ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ
പഠിച്ച് പാസ്സായി മദ്രാസിൽ ഉപരിപഠനത്തിനു ചെന്നെങ്കിലും ശരീരാസ്വാസ്ഥ്യം മൂലം ഇടയ്ക്കുവച്ച് പഠനം നിർത്തി
ഒരു കൊല്ലക്കാലം നാട്ടിൽ നിൽക്കേണ്ടി വന്നു.
പിന്നീട് ശ്രീനാരായണ ഗുരുവിന്റെ പ്രേരണയും
സഹായവും കൊണ്ട് അയ്യപ്പൻ പഠനം തുടർന്നു.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സംസ്കൃതവും
ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത്
ബി.എയ്ക്ക് ചേർന്നു. തിരുവനന്തപുരത്ത് പഠിക്കുമ്പോൾ
തന്നെ സാമുദായികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

സമുദായത്തിൽ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവ
പ്രസ്ഥാനത്തിന്റെ നേതാവായി അദ്ദേഹം
പ്രവർത്തനരംഗത്തിറങ്ങി. ജാതിചിന്തയ്ക്കെതിരെ
അദ്ദേഹം പ്രവര്‍ത്തിച്ചു. മിശ്രവിവാഹം ജാതിവിശ്വാസം
മാറ്റാനുള്ള ഒരു ഉപാധിയാണെന്ന് അദ്ദേഹം മനസിലാക്കി.
അതുകൊണ്ട് ഒട്ടേറെ മിശ്രവിവാഹ സംഘങ്ങള്‍ക്ക്
രൂപം നല്‍കി.

സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും
തുടച്ചു മാറ്റാനുള്ള ഏക ഉപാധി യുക്തിവിചാരം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അതുകൊണ്ട് നാടെങ്ങും യുക്തിവാദി സംഘടനകള്‍
ഉണ്ടാക്കുന്നതിലും അദ്ദേഹം മുന്‍‌കൈയെടുത്തു.
ശ്രീനാരായണ ഗുരുവിന്‍റെ അടുത്ത ശിഷ്യനായിരുന്ന
അയ്യപ്പന്‍ അഹിംസയിലും അക്രമരാഹിത്യത്തിലും
വിശ്വസിച്ചു. പക്ഷെ, അദ്ദേഹത്തിനു സ്വജാതിയില്‍
നിന്നുപോലും എതിര്‍പ്പുകളും ഭത്സനങ്ങളും
നേരിടേണ്ടിവന്നു.

മനുഷ്യന്‍റെ വേഷവും ഭാഷയും മതവും ഏതായിരുന്നാലും
ജാതി ഒന്നാണ് എന്ന ശ്രീനാരായണ ഗുരുവിന്‍റെ
ഉപദേശം കണക്കിലെടുത്ത് അദ്ദേഹം പന്തി ഭോജനത്തിനും മിശ്രഭോജനത്തിനും എല്ലാം നേതൃത്വം നല്‍കി.
ചെറായിയിൽ 1917 മെയ് 29-ന് ഏതാനും ഈഴവരെയും
പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി
മിശ്രഭോജന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന പേർ കിട്ടി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു.

അസാമാന്യ ധീരത പ്രകടിപ്പിച്ച ആളായിരുന്നു അയ്യപ്പന്‍.
കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലെ അശ്ലീലതയ്ക്കെതിരെ
ശക്തമായ നിലപാടെടുത്തു. തിരുവിതാം‌കൂര്‍ മഹാറാണി
ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് കല്‍പ്പിച്ചിരുന്നു.
എന്നാല്‍ കൊച്ചി രാജാവ് അതിനു തയാറായില്ല.
പെണ്ണായ മഹാറാണിക്ക് കഴിഞ്ഞത് ആണായ താങ്കള്‍ക്ക്
എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് രാജാവിന്‍റെ മുഖത്തു നോക്കി അയ്യപ്പന്‍ ചോദിച്ചിരുന്നു.

1919ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘
പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവർത്തന ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’ പത്രത്തിന്റെ പ്രവർത്തനം.

ഒടുവിലത്തെ 15 വർഷത്തോളം സജീവമായ
പൊതുപ്രവർത്തനത്തിൽ നിന്നും വിരമിച്ച്
വായനയ്ക്കും എഴുത്തിനുമായി അദ്ദേഹം സമയം
വിനിയോഗിച്ചു. മരണം വരെ അദ്ദേഹം കേരളകൗമുദിയിൽ ‘ആഴ്ച്ചക്കുറിപ്പുകൾ’ എന്ന പംക്തിയിൽ കുറിപ്പുകള്‍
 എഴുതിയിരുന്നു. 1968 മാർച്ച് 6-ന് ഹൃദ്‌രോഗബാധിതനായി
അദ്ദേഹം അന്തരിച്ചു.

Saturday, August 11, 2012

വിക്രം സാരാ ഭായ്

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്
എന്നറിയപ്പെടുന്ന വിക്രം സാരാ ഭായ് യുടെ
93ആം ജന്മവാര്‍ഷികം നാളെ.....

1919 അഗസ്റ്റ് 12 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍
അദേഹം ജനിച്ചു. ഗുജറാത്തിലെ പ്രാഥമിക
വിദ്യാഭ്യാസത്തിനുശേഷം ഉപരി പഠനം ഇന്ഗ്ലണ്ടിലെ കേംബ്രിഡ്ജ്സര്‍വകലാശാലയില്‍ ആയിരുന്നു.
1940 ല്‍പ്രക്രുതിശാശ്ത്രത്തില്‍ ബിരുദം നേടിയശേഷം
ഇന്ത്യയില്‍ എത്തിയ അദേഹം C V രാമന്റെ കീഴില്‍
കോസ്മിക് രശ്മികളെ കുറിച്ച് ഗവേഷണം നടത്തുവാന്‍ തീരുമാനിക്കുകയും പൂനെയിലും കശ്മീരിലും പോയി
അതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ഹത്തിനു ശേഷം അദേഹം
വീണ്ടും കേമ്ബ്രിട്ജിലേക്ക് മടങ്ങുകയും കാവണ്ടിഷ് ലാബോരട്ടരിയില്‍ കോസ്മിക് രശ്മികളെ കുറിച്ച്
നടത്തിയ ഗവേഷണത്തിന് ഡോക്ടരേറ്റ് ലഭിക്കുകയും
ചെയ്തു. തുടർന്ന് നാട്ടിലെത്തിയ അദേഹം
അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ്
പ്രൊഫസ്സറായി. പിന്നീട് 1965-ൽ അവിടുത്തെ
ഡയറക്ടറുമായി.

ഉന്നത ശാസ്ത്ര ഗവേഷണത്തിനായി അദേഹം
കര്‍മക്ഷേത്ര എഡ്യൂക്കെഷന്‍ഫൌണ്ടേഷന്‍ എന്നൊരു
ട്രസ്റ്റ്‌ ഏര്‍പ്പെടുത്തി. 1947 അഹമ്മദാബാദില്‍
ഫിസിക്കല്‍ റിസേര്‍ച് ലബോറട്ടറി ആരംഭിക്കുകയും
1951 ല്‍ കൊടൈക്കനാലിലും 1955 തുമ്പയിലും
അതിന്റെ കീഴില്‍ നിരീക്ഷണാലയങ്ങള്‍ സ്ഥാപിക്കുകയും
ചെയ്തു. 1961 ല്‍ ഇന്ത്യയിലെ അണുശക്തി കമ്മീഷനില്‍
അദേഹം നിയമിതനായി.

1957 ല്‍ റഷ്യ സ്പുട്നിക് വിക്ഷേപിച്ചതോടെ
ബഹിരാകാശ ഗവേഷണങ്ങളിലേക്ക് രാജ്യം ശ്രെദ്ധ
പതിപ്പിക്കുകയും അതിന്റെ ചുക്കാന്‍ ശ്രീ വിക്രം
സാരാ ഭായിയുടെ കൈകളില്‍ എത്തുകയും ചെയ്തു.
1962 ല്‍ I S R O നിലവില്‍ വന്നപ്പോള്‍ അദേഹം അതിന്റെ ചെയര്‍മാനായി. ആ വര്‍ഷം തന്നെ അദേഹത്തിന് ഭട്നാഗര്‍ അവാര്‍ഡും ലഭിച്ചു.

റോക്കറ്റ് വിക്ഷേപണം ഉപഗ്രഹ വിക്ഷേപണം
എന്നിവയില്‍ പ്രത്യേക താല്‍പ്പര്യം കാട്ടിയ അദേഹമാണ് തുമ്പയിലെയും ശ്രീഹരിക്കൊട്ടയിലെയും ബഹിരാകാശ
ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. അദേഹതോടുള്ള ആദരസൂചകമായാണ് തുമ്പയിലെ ബഹിരാകാശ
ഗവേഷണ കേന്ദ്രത്തിന് "വിക്രം സാരാ ഭായ് സ്പെയ്സ്
സെന്റര്‍" എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

1966ല്‍ അറ്റോമിക് എനെര്‍ജി കമ്മീഷന്റെ അധ്യക്ഷനായ
അദേഹത്തെ ആ വര്‍ഷം തന്നെ പത്മ ഭൂഷന്‍
ബഹുമതി നല്‍കി രാജ്യം ആദരിച്ചു.

മലയാളിയും പ്രശസ്ത നർത്തകിയും ആയ
മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം
വിവാഹം കഴിച്ചത്.മകൾ മല്ലികാ സാരാഭായിയും
പ്രശസ്ത നർത്തകിയാണ്.

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയെ വാനോളം
ഉയര്‍ത്തിയ അദേഹം 1971 ഡിസംബർ 30-ന് കോവളത്ത്
വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.

അതുല്യനായ ആ ശാസ്ത്രകാരന്‍റെ
സ്മരണക്കു മുന്നില്‍ പ്രണാമം....

Monday, August 6, 2012

S K പൊറ്റക്കാട്

ഇന്ന് S K പൊറ്റക്കാടിന്റെ മുപ്പതാം ചരമ വാര്‍ഷികം.

എസ്.കെ. പൊറ്റക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ
പൊറ്റെക്കാട്ട്1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു.
അച്ഛൻ കുഞ്ഞിരാമൻ പൊറ്റക്കാട് ഒരു ഇംഗ്ലീഷ്
അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം
കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ്
നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ
നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ ഒരു വർഷത്തോളം
അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ്‌
അദ്ദേഹത്തിന്‌ യാത്രകളിൽ താല്പര്യം ജനിച്ചത്.

1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ്
പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ
അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്.
കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു.
ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ
അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാടിന് കൈവന്നത്.
1949-ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി.
യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ,
പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും
പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും
സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു.
മലയാളത്തിനു ഏറെക്കുറെ നവീനമായ
യാത്രാവിവരണ സാഹിത്യശാഖയ്ക്ക്‌
എസ്‌.കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്‌.

1957-ൽ തലശ്ശേരി പാർലമെന്റ് നിയോജക
മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും 1000
വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്.
1962-ൽ ഇതേ സ്ഥലത്തുനിന്ന് 66000 വോട്ടിന്റെ
ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു.
പ്രസിദ്ധ സാഹിത്യ നിരൂപകൻ സുകുമാർ
അഴീക്കോടായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ്
എതിരാളി.

1928-ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്.
സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി
എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടു
നിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ
കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി.
1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു.
തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി
കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ്
ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക്‌
കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1962),
ഒരു ദേശത്തിന്റെ കഥയ്ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡും (1973), സാഹിത്യപ്രവർത്തക
സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ
പുരസ്കാരവും (1980) ലഭിച്ചു. കാലിക്കറ്റ്‌
സർവ്വകലാശാല ഡോക്ടറേറ്റ്‌ നൽകി ആദരിച്ചു.
1982 ഓഗസ്റ്റ്‌ 6-ന്‌ അന്തരിച്ചു.

ബോംബേയിലായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിൽ
പങ്കെടുത്ത പൊറ്റെക്കാട് നാട്ടിലും ദേശീയപ്രസ്ഥാനത്തിന്റെ
ഭാഗമായ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.

1982 ആഗസ്റ്റ്‌ 6 നു അദേഹം അന്തരിച്ചു.

Tuesday, July 31, 2012

ബാല ഗംഗാധര തിലകന്‍

മഹാരാഷ്ട്രയിൽ കൊങ്കണ തീരത്തുള്ള രത്നഗിരിയിലെ
ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തിൽ
ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി
1856 ജൂല. 23-ന് ജനിച്ചു. രത്നഗിരിയിലും
പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അന്നത്തെ സമ്പ്രദായമനുസരിച്ച് 16-ാം വയസ്സിൽ
ഇദ്ദേഹം വിവാഹിതനായി. സ്കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലകൻ പൂണെയിലെ
ഡെക്കാൺ കോളജിൽ ചേർന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയ
കാര്യങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
1877-ൽ ഇദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.
തുടർന്ന് നിമയബിരുദവും എടുത്തു.

വിദ്യാഭ്യാസാനന്തരം പൊതുപ്രവർത്തനരംഗത്തേക്കിറങ്ങി. ജനകീയവിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന
ലക്ഷ്യത്തോടെ തിലകനും സഹപ്രവർത്തകരും കൂടി
പൂണെയിൽ ന്യൂ ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു (1880). ഇക്കാലത്തുതന്നെ തിലകൻ പത്രപ്രവർത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയിൽ കേസരി, ഇംഗ്ലീഷിൽ
മറാത്ത എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു.
കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച്
കേസരിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു (1882).

തുടർന്ന് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിലും സജീവമായി.ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ
സമരമുറകൾ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു
തിലകൻ. കോൺഗ്രസ്സിലെ തീവ്രവാദി നേതാവായി
ഇദ്ദേഹം അറിയപ്പെട്ടു. ഹിന്ദുക്കളുടെ ഇടയിൽ
നിലനിന്നിരുന്ന അയിത്തം മുതലായ അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനായി തിലകൻ പ്രവർത്തിച്ചു.
ഗണേശോത്സവവും ശിവജി ഉത്സവവും സംഘടിപ്പിച്ച്
ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിനുള്ള
പരിപാടി ഇദ്ദേഹം ആവിഷ്കരിച്ചു.
പൂണെയിൽ 1897-ൽ പ്ലേഗ് രോഗം പടർന്നുപിടിച്ചപ്പോൾ
ജനങ്ങളുടെ സഹായത്തിനെത്തി. പകർച്ചവ്യാധിയെ
നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ ഇദ്ദേഹം വിമർശിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകനെ
1897 ജൂല.-ൽ അറസ്റ്റുചെയ്തു. 1898-ൽ മോചിതനായതോടെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി പ്രവർത്തിച്ചു.

1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ
പ്രക്ഷോഭങ്ങൾക്ക് തിലകൻ നേതൃത്വം നല്കി.
വിദേശസാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി
ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക
എന്നീ പരിപാടികളുമായി ദേശീയതലത്തിൽ
ബ്രിട്ടീഷുകാർക്കെതിരെ സമരം സംഘടിപ്പിക്കുവാൻ
തിലകനും മറ്റു നേതാക്കളും മുന്നോട്ടുവന്നു.
ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി
ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ
1908 ജൂണിൽ അറസ്റ്റു ചെയ്തു. 1914-ൽ ജയിൽമോചിതനായി.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേൽ
സമ്മർദം ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകൻ.
ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം
നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ
ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി
ഇദ്ദേഹം 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി.
അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഒഫ് ഇന്ത്യാ ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ്
സെലക്റ്റ് കമ്മിറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ
ലീഗിനുവേണ്ടി തിലകൻ ഹാജരായി.
1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.

1920-ൽ തിലകന്റെ 64-ാം ജന്മദിനം ആഘോഷിച്ചു.
അനാരോഗ്യം മൂലം കുറച്ചുദിവസങ്ങൾക്കുശേഷം ഇദ്ദേഹം ബോംബേയിൽ ചികിത്സയിലായി. 1920 ആഗ. 1- ന് തിലകൻ നിര്യാതനായി.

ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്‌

ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്‌ അന്തരിച്ചിട്ട് നാല് വര്‍ഷം.

1916 മാർച്ച് 23-ന് പഞ്ചാബിലെ ജലന്ധർ ജില്ലയിലെ
ബഡാലയിൽ ആണ് ഹർകിഷൻ സിംഗ് സുർജിത്ത്
ജനിച്ചത്.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും
പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ്
പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും
ഒരു പ്രധാന നേതാവായിരുന്നു ഹർകിഷൻ
സിംഗ് സുർജിത്ത്.1964-ലെ സി.പി.ഐ. (എം)-ന്റെ
ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ
പൊളിറ്റ് ബ്യൂറോയിൽ വരെ
അംഗമായിരുന്നു അദ്ദേഹം.

ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം ചെലുത്തിയ
സ്വാധീനമാണ് ഹർകിഷൻ സിംഗ് സുർജിത്തിനെ
വിപ്ലവജീവിതം തിരഞ്ഞെടുക്കുവാൻ സ്വാധീനിച്ചത്.
1932-ൽ തന്റെ പതിനാറാമത്തെ വയസ്സിൽ
ഹോഷിയാർപൂർ കോടതിക്കുമുന്നിൽ ത്രിവർണ്ണ
പതാക ഉയർത്തി. ഇതിനെ തുടർന്ന് അദ്ദേഹത്തെ ബാലകുറ്റവാളികൾക്കുള്ള ദുർഗ്ഗുണപരിഹാര
പാഠശാലയിലേക്ക് അയച്ചു. പുറത്തിറങ്ങിയ
നാളുകളിൽ പഞ്ചാബിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരുമായി സമ്പർക്കത്തിലേർപ്പെട്ടു.
1934-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ 1935-ൽ
അംഗത്വം തേടുകയും ചെയ്തു. 1938-ൽ പഞ്ചാബ്
സംസ്ഥാനത്തിലെ കിസാൻ സഭയുടെ സെക്രട്ടറി
ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെ
പഞ്ചാബിൽ നിന്ന് നാടു കടത്തപ്പെടുകയും,
ഉത്തർപ്രദേശിലെ സഹ്‌റാൻപൂറിൽ നിന്ന്
ചിങ്കാരി (തീപ്പൊരി) എന്ന പേരിൽ ഒരു മാസികപത്രം
തുടങ്ങുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട നാളുകളിൽ
അദ്ദേഹം ഒളിവിൽ പോവുകയും 1940-ൽ
അറസ്റ്റിലാവുകയും ചെയ്തു. ലാഹോറിലെ
കുപ്രസിദ്ധമായ റെഡ് ഫോർട്ടിലാണ് അദ്ദേഹത്തെ
മൂന്ന് മാസത്തെ ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്.
പിന്നീട് ദിയോളി തടവുകേന്ദ്രത്തിലേക്ക് മാറ്റി.
1944 വരെ അവിടെ തുടർന്നു. ആകെ പത്ത് വർഷം
സുർജിത്ത് ജയിലിൽ കിടന്നിട്ടുണ്ട്. ഇതിൽ എട്ട് വർഷം സ്വാതന്ത്ര്യപൂർവ്വകാലത്തായിരുന്നു.

1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത്
അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ
പഞ്ചാബ് സംസ്ഥാന സെക്രട്ടറി ആയിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷവും നാല് വർഷത്തേക്ക്
ഹർകിഷൻ സിംഗ് സുർജിത്തിന് ഒളിവിൽ
പോകേണ്ടിവന്നു. പിന്നീട് പഞ്ചാബിലെ
കൃഷിക്കാരോടൊപ്പം പ്രവർത്തിച്ച സുർജിത്
ഓൾ ഇന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ അവിഭക്ത
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂന്നാം പാർട്ടി കോൺഗ്രസ്സിൽ
കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി
പിളർന്നപ്പോൾ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-നൊപ്പം നിന്നു. സി.പി.ഐ.(എം)-ന്റെ
ആദ്യ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളിൽ
ഒരാളായിരുന്നു സുർജിത് .

പഞ്ചാബ് നിയമസഭയിലേക്ക് രണ്ട് തവണയും
രാജ്യസഭയിലേക്ക് ഒരു തവണയും തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു.

1992-ലാണ് സുർജിത് സി.പി.ഐ.(എം)-ന്റെ ജനറൽ
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2005-ൽ വിരമിക്കുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 2008-ലെ 19-ആം
പാർട്ടി കോൺഗ്രസ്സിൽ തിരഞ്ഞെടുത്ത പുതിയ
പോളിറ്റ് ബ്യൂറോയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും അദ്ദേഹം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.

വാർദ്ധക്യസഹജമായ അവശതകളെത്തുടർന്ന്
ദീർഘകാലമായി കിടപ്പിലായിരുന്ന സുർജിത് 2008
ഓഗസ്റ്റ് 1-ന് ഉച്ചക്ക് 1.30 മണിയോടെ നോയിഡയിലെ
മെട്രോ ആശുപത്രിയിൽവെച്ച് ശ്വാസകോശസംബന്ധിയായ
അസുഖം കാരണം അന്തരിച്ചു

Monday, July 30, 2012

മുഹമ്മദ്‌ റഫി

പ്രശസ്ത ഹിന്ദി പിന്നണിഗായകന്‍ മുഹമ്മദ്‌ റാഫി
അന്തരിച്ചിട്ട് മുപ്പത്തിരണ്ട് വര്ഷം.
അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ
കോട്‌ല സുൽത്താൻപൂർ എന്ന സ്ഥലത്താണ്‌ റഫിയുടെ ജനനം.
അച്ഛൻ ഹാജി അലി മുഹമ്മദ്‌. 1935-36 കാലത്ത്‌
റഫിയുടെ അച്ഛൻ ലാഹോറിലേക്ക്‌ സ്ഥലം മാറിയപ്പോൾ
റഫിയും കുടുംബവും അങ്ങോട്ടു കുടിയേറിപ്പാർത്തു.

ഫീക്കോ എന്നു വിളിപ്പേരുള്ള റഫി ചെറുപ്പകാലത്തു
തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ചു പാടുമായിരുന്നു. അക്കാലത്ത് റഫിയുടെ മൂത്ത
സഹോദരീ ഭർത്താവ്‌ സംഗീതത്തിലുള്ള വാസന
കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കുകയും
ചെയ്തിരുന്നു.

ഒരിക്കൽ റഫിയും റഫിയുടെ സഹോദരീ ഭർത്താവ്‌ ഹമീദും കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരി കേൾക്കാൻ പോയതായിരുന്നു. വൈദ്യുതിതകരാറു കാരണം
പരിപാടി അവതരിപ്പിക്കാൻ സൈഗാൾ തയ്യാറായില്ല.
അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാൻ റഫി
ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു
ചോദിക്കുകയും അവർ അതിനു തയ്യാറാവുകയും
ചെയ്തു. അതായിരുന്നു‌ റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം
വയസിലായിരുന്നു.
.
റഫിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ
സംവിധായകൻ ശ്യാം സുന്ദർ റഫിയെ ഗായിക
സീനത്ത്‌ ബീഗത്തിനൊപ്പം സോണിയേ നീ, ഹീരിയേ നീ
എന്ന ഗാനം ഗുൽ ബാലോച്ച്‌ (1942) (ഈ ചിത്രം
ഇറങ്ങിയത്‌ 1944-ൽ ആണ്‌) എന്ന പഞ്ചാബി
ചിത്രത്തിൽ പാടിച്ചു. ഈ സമയത്തു തന്നെ റഫിയെ
ലാഹോർ റേഡിയോ നിലയം അവിടത്തെ സ്ഥിരം
ഗായകനായി ക്ഷണിച്ചു.

1944-ൽ റഫി ബോംബെയിലേക്ക് മാറാൻ തീരുമാനിച്ചു.
തൻവീർ നഖ്‌വി റഫിയെ പ്രശസ്തനിർമ്മാതാക്കളായ
അബ്ദുൾ റഷീദ്‌ കർദാൾ, മെഹബൂബ്‌ ഖാൻ, നടനും സംവിധായകനുമായ നസീർ എന്നിവരുമായി പരിചയപ്പെടുത്തിക്കൊടുത്തു. ഒരു ശുപാർശക്കത്തുമായി
റഫി പ്രശസ്ത സംഗീതസംവിധായകൻ നൗഷാദ് അലിയെ
ചെന്നു കണ്ടു. ആദ്യകാലത്ത്‌ നൗഷാദ്‌ കോറസ്‌
ആയിരുന്നു റഫിയെക്കൊണ്ടു പാടിച്ചിരുന്നത്‌.
നൗഷാദുമായുള്ള റഫിയുടെ ആദ്യഗാനം 1944-ൽ
പുറത്തിറങ്ങിയ എ.ആർ.കർദാറുടെ പെഹ്‌ലേ ആപ്‌
എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ
എന്നിവരോടൊപ്പം പാടിയ ഹിന്ദുസ്ഥാൻ കേ ഹം ഹേൻ
എന്ന ഗാനമാണ്‌. ഏതാണ്ട്‌ ആ സമയത്തു തന്നെ
ശ്യാം സുന്ദറിനു വേണ്ടി ഗോൻ കി ഗോരി (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്‌
അജീ ദിൽ ഹോ കാബൂ മേൻ എന്ന ചിത്രത്തിലും പാടി.
ഇതാണ്‌ റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്‌.

1945-ൽ ലൈലാ മജ്നു എന്ന ചിത്രത്തിലെ തേര ജൽവ
ജിസ്‌ നേ ദേഖാ എന്ന ഗാനത്തിനു വേണ്ടി ക്യാമറക്കു
മുന്നിലും മുഖം കാണിച്ചു. എന്നാൽ റഫി ഏറെ
ശ്രദ്ധിക്കപ്പെട്ടത്‌ മെഹബൂബ്‌ ഖാന്റെ അന്മോൾ ഖാഡി(1946)
എന്ന ചിത്രത്തിലെ തേരാ ഖിലോന തൂതാ ബലക്‌
എന്ന ഗാനത്തോടെയാണ്‌. നൂർ ജഹാനുമൊത്തുള്ള
1947-ൽ പുറത്തിറങ്ങിയ ജുഗ്നു എന്ന ചിത്രത്തിലെ
യഹാൻ ബാദ്‌ലാ വഫാ കാ എന്ന ഗാനം സൂപ്പർ ഹിറ്റായി.

1948-ൽ രാജേന്ദ്ര കൃഷൻ എഴുതിയ സുനോ സുനോ
ആയേ ദുനിയാ വലാൺ ബാപ്പുജി കീ അമർ കഹാനി
എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ
വർഷത്തിൽ ജവഹർലാൽ നെഹ്‌റു റഫിയെ
അദ്ദേഹത്തിന്റെ വസതിയിലേക്കു പാടാനായി ക്ഷണിച്ചു.
1948-ൽ സ്വാതന്ത്യദിനത്തിൽ റഫിക്കു ജവഹർലാൽ
നെഹ്‌റുവിൽ നിന്നും വെള്ളിമെഡൽ‌ ലഭിച്ചു.
1949-ൽ റഫിക്കു നൗഷാദ്‌ (ചാന്ദിനി രാത്‌,ദില്ലഗി
ആന്റ്‌ ദുലാരി), ശ്യാം സുന്ദർ(ബസാർ),
ഹുസ്‌നാലാൽ ഭഗത്‌റാം(മീനാ ബസാർ)
തുടങ്ങിയ സംഗീതസംവിധായകർ ഒറ്റക്കു ഗാനങ്ങൾ
നൽകിത്തുടങ്ങി.

ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം
ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി
സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ്‌
ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ദേശീയ അവാർഡും
ആറുതവണ ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്.
1967ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യാ രാജ്യം
അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ സംഗീത
സപര്യ 35 വർഷം നിണ്ടു നിന്നു.
ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്‌
ഇദ്ദേഹത്തിന്റെ ഗാനങ്ങൾ. മുകേഷ്, കിഷോർ കുമാർ
എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ
ഉർദു-ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ
മുടിചൂടാമന്നരിൽ ഒരാളായിരുന്നു റഫി.

1945-ൽ റഫി തന്റെ
ബന്ധുവായ, 'മജ്‌ഹിൻ' എന്നു വിളിപ്പേരുള്ള
ബാഷിറയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു.
1980 ജൂലൈ 30 നു തന്റെ അന്‍പത്തി ആറാം വയസ്സില്‍
അദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

Wednesday, July 25, 2012

ചികില്‍സ



പതിവുപോലെവെറുതെ ഇരുന്നപ്പോള്‍ നമുടെ മോജ്‌ ഗോപാലകൃഷ്ണനെ ഒന്ന് വിളിച്ചു..

"മനോജ്‌, എവിടെയാണ്"...?

"ഞാനൊരു യാത്രയിലായിരുന്നു,
കന്യാകുമാരി വരെ പോയിട്ട് വരുന്നവഴിയാണ്..."

"ആഹ കൊള്ളാല്ലോ, എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ",

അത് പെട്ടെന്നായിരുന്നു, അവിടെ ഷുഗറിനു
ചികില്സിക്കുന്ന ഒരു വൈദ്യരുണ്ട് അങ്ങേരെ
ഒന്ന് കാണാന്‍ പോയതാണ്, രണ്ടു ദിവസമായി
ഇറങ്ങിയിട്ട്, അതുകൊണ്ട് പൊന്‍കുന്നം വഴി
വരുന്നില്ല, പിന്നെ ഒരു ദിവസം വരാം.... "

ഭാഗ്യം.. ഞാന്‍ കരുതി ....

"ഫാമിലിയായാണോ..??

"അല്ല, രണ്ടുമൂന്നു ഫ്രെണ്ട്സും ഉണ്ട്,,,"

"എന്നാല്‍ പിന്നെ നമ്മുടെ വെള്ളക്കുടി വൈദ്യരെ
ഒന്ന് കണ്ടാല്‍ പോരായിരുന്നോ..?"

ഉവ്വ, ഭാര്യക്ക് ചെറിയ നടുവ് വേദനയ്ക്ക് ഞാന്‍
വെള്ളക്കുടിയുടെ ചികില്‍സ തേടിയതാ,
ഇപ്പോളവള്‍ക്ക് കട്ടിലില്‍ നിന്നും എണീക്കണമെങ്കില്‍
പര സഹായം വേണം...

"ദൈവമേ...., ആട്ടെ എങ്ങിനെയുണ്ട്...???"

"കന്യാകുമാരി കുഴപ്പമില്ല, പക്ഷെ കോവളത്തു
ഇറങ്ങാന്‍ കഴിഞ്ഞില്ല, വല്ലാത്ത മഴ.... "

"അതുശരി പിന്നെ ഈ രണ്ടു ദിവസം..???".

"അതെ, തിരിച്ചുവന്നപ്പോള്‍ കൊല്ലത്ത് ഒന്നിറങ്ങി
അവിടെ ഒരു കവിയരങ്ങ്..."

" ആഹാ ആരൊക്കെ ഉണ്ടായിരുന്നു...???"

"സുധീറും അനഘനും പിന്നെ നമ്മുടെ ഇന്ച്ചക്കാടന്മാഷും..".

" കൊള്ളാല്ലോ.. തകര്‍തോ...???"

"ഉവ്വ തകര്‍ത്തു, അനഘന്റെ വീട്ടിലെ രണ്ടു കസേരയും
മൂന്നാല് കുപ്പിയും...."

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വിളിച്ചു...

"മനോജ്‌ എവിടെയാ...??? "

"ഞാന്‍ വയനാട് വരെ പോവുകയാ,
അവിടെഷുഗറിനു ചികില്‍സിക്കുന്ന ഒരു ഡോക്ടര്‍ ഉണ്ട്,
അങ്ങേരെ ഒന്ന് കാണണം..."

", ങേ, അപ്പോള്‍ കന്യാകുമാരി...??"

" ഓ കന്യാകുമാരി, ഒരു പ്രയോജനവുമില്ല,"

" ഫാമിലി ആയാണോ...??"

"അല്ല മൂന്നാല് ഫ്രെണ്ട്സുണ്ട്...."

" ഓക്കേ, അപ്പോള്‍ ഞാന്‍ നാളെ വിളിക്കാം"
ഞാന്‍ പറഞ്ഞു...

പിറ്റേന്ന് വിളിക്കാന്‍ കഴിഞ്ഞില്ല, രണ്ടു ദിവസം
കഴിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചു...

"മനോജ്‌ എന്തുണ്ട്...??"

" ആ ദേ ഞങ്ങള്‍ തിരിച്ചു വരുന്ന വഴിയാ...??"

" ങേ.. അതെന്താ ഈ മൂന്നാല് ദിവസം,...?"

"അത് വയനാട് വരെ പോയതല്ലേ, വയനാടന്‍
കാടുകളില്‍ എവിടെയോ നമ്മുടെ വിഗ്നേഷ്
ചില സത്യാന്വേഷണ പരീക്ഷണങ്ങളും ആയി
നടപ്പുണ്ട്, അവനെ ഒന്ന് കാണാം എന്ന് കരുതി...."

" എന്നിട്ട് കണ്ടോ..? "

"ഇല്ല, കുറെ ആദിവാസികള്‍ കഞ്ചാവും വലിച്ചു
നടക്കുന്നത് കണ്ടു വിഗ്നനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല...."

"പിന്നെ ഇത്രയും താമസിച്ചത്...??"

" തിരിച്ചുവന്നപ്പോള്‍ വര്‍മ വിളിച്ചു. "
കുറെ അച്ചാര്‍ ഇട്ടു വെച്ചിട്ടുണ്ട് അതുകൂടി
കൊണ്ടുപോകാന്‍, അവിടെ ഒരു കവിയരങ്ങും സംഘടിപ്പിക്കാമെന്ന്...."

" എന്നിട്ട്,...?"

"ചെന്ന അന്ന് വര്‍മ ഓഫ്‌ ലൈനില്‍ ആയിരുന്നു
അതുകൊണ്ട് അന്നു നടന്നില്ല.... പിറ്റേ ദിവസമാണ് നടന്നത്"

, ഞാന്‍ ചോദിച്ചു "ആരൊക്കെ ഉണ്ടായിരുന്നു...??"

"മഹാകവി ഞാനും എന്റെ സുഹൃത്തുക്കളും
പിന്നെ വര്‍മയും...".,

"അതുശരി അച്ചാര്‍...??"

"അതുകിട്ടി പക്ഷെ കവിയരങ്ങിനിടക്ക്
ഭരണി ഉടഞ്ഞുപോയി....",

കൊള്ളാം, നിനക്കതു വരണം, ഞാന്‍ മനസ്സില്‍ ഓര്‍ത്തു..

"പിന്നെ വരുന്ന വഴി നമ്മുടെ ബിന്ദുവിന്റെ
ഹുണ്ട്ടായി ഓഫീസില്‍ ഒന്ന് കയറി...

"എന്നിട്ട്...?"

"ബിന്ദു അന്ന് ലീവായിരുന്നു..."

(പക്ഷെ ബിന്ദു അവിടെ ഉണ്ടായിരുന്നു എന്നും,
"ബിന്ദൂ, (വെറുതെ ഒരു ഭാര്യയില്‍ ജയറാം
വിളിക്കുന്നതുപോലെ) എന്നൊരു അശരീരി ഗെയ്റ്റിങ്കല്‍
കേട്ടപ്പോഴേ, ഫോണ്‍ വിളിച്ചു പരിചയമുള്ള ശബ്ദം
തിരിച്ചറിഞ്ഞു ബിന്ദു ഓഫീസില്‍ നിന്നും
അപ്രത്യക്ഷയായതാണെന്നും പിന്നാമ്പുറ സംസാരം..))

കഴിഞ്ഞ ദിവസം...
------------------------------------------------------------------------

"മനോജ്‌, എവിടെയാണ്....???"

"ഞാന്‍ ഒരു യാത്രയിആനു പൊന്‍കുന്നം..."

ആകെ ഒരു മൂഡില്ല, എന്തുപറ്റി എന്ന് ഞാന്‍
ആലോചിച്ചപ്പോഴേക്കും മനോജിന്റെ ഭാര്യ
ഫോണ്‍ വാങ്ങി വളരെ സന്തോഷത്തില്‍ ...

"മനോജ്‌ ഞങ്ങള്‍ മൈസൂര്‍ വരെ പോവുകയാണ്...
എന്റെ നടുവ് വേദനയ്ക്ക് ചികില്‍സിക്കാന്‍ ,
കഴിഞ്ഞ ആഴ്ച ഊട്ടിയില്‍ പോയി ഒരു
വൈദ്യരെ കണ്ടതാ, ഒരു രക്ഷയുമില്ല....
മൈസൂറും ശരിയായില്ലെങ്കില്‍ അടുത്തയാഴ്ച
സിന്ഗപ്പൂരോ തയലണ്ടിലോ നല്ല ചികില്‍സ കിട്ട്യും
അങ്ങോട്ടൊന്ന് പോകാനിരിക്കുകയാ ,
ബോറടിക്കാതിരിക്കാന്‍ ഞാന്‍ എന്റെ രണ്ടു
കൂട്ടുകരികളെയും കൂട്ടിയിട്ടുണ്ട്....""
--------------------------------------------------------------------------

ഈ കഥ ഭാര്യമാരോട് കള്ളത്തരം പറഞ്ഞു
ഉല്ലാസ യാത്രക്ക് പോകുന്ന ഭര്‍താക്കന്മാര്‍ക്കായി
സമര്‍പ്പിക്കുന്നു...

Wednesday, July 18, 2012

മാപ്പ്

"ടിക്കറ്റ്‌ ടിക്കറ്റ്‌...."

പാറപ്പുറത്ത് ചിരട്ട ഇട്ടുരക്കുമ്പോള്‍
ഉണ്ടാവുന്ന ഈ ശബ്ദം കേട്ട് നല്ല പരിചയം തോന്നി... ,
ഞാന്‍, ചങ്ങനാശേരിയില്‍ നിന്നും ഒരു
സുഹൃത്തുമായി ബസ്സില്‍ പൊന്‍കുന്നത്തെക്ക്
വരികയായിരുന്നു, ബസ്സില്‍ നല്ല തിരക്ക്,
നിന്നാണ് യാത്ര... ,

കണ്ടക്ടറെ തിരിഞ്ഞു നോക്കി...
എവിടെയോ കണ്ട മുഖം...
എത്ര ആലോചിച്ചിട്ടും ഓര്‍മയില്‍ വരുന്നുമില്ല,
ആ, എന്തുമാവട്ടെ എന്ന് കരുതി നിന്നപ്പോള്‍
അയാള്‍ എന്നെ ഒന്ന് തോണ്ടി,

"അതാ ആ പുറകില്‍ ഇപ്പൊ സീറ്റ്‌ ഫ്രീയാവും
അവിടെ പോയിരുന്നോ....,"

ഞാന്‍ സീറ്റില്‍ ഇരുന്നു, അല്പം കഴിഞ്ഞപ്പോള്‍
ബസ്സിലെ തിരക്ക് കുറഞ്ഞു.... , അയാള്‍
ഞങ്ങളുടെ സീറ്റിനരികില്‍ വന്നു,
എന്നോട് ചോദിച്ചു,

"ഇപ്പോള്‍ എന്ത് ചെയ്യുന്നു...???

ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി....
അത്ഭുതം... ഇത് പണ്ട് ഞാന്‍ കോളേജില്‍
പോകുമ്പോള്‍ വല്ലപ്പോഴും കയറാറുള്ള ബസ്സ്‌...
ആ കണ്ടക്ടര്‍.... ഇരുപതു വര്‍ഷത്തിനു ശേഷം
അയാള്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.... ,
അടുത്തിരുന്ന എന്റെ സുഹൃത്തിനോട്‌
അയാള്‍ പറയുന്നു,

"ഒരു സമരത്തിന്‌ ഇദേഹം എന്റെ കരണക്കുറ്റിക്ക്
തല്ലിയതാണ്, അന്നെന്റെ കണ്ണില്‍ കൂടി
പൊന്നീച്ച പറന്നു....."

ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞതെങ്കിലും,
ഒരു വിഷാദം അയാളുടെ മുഖത്ത്...
എന്റെ മനസ്സ്‌ ഒന്ന് പിടഞ്ഞു.... ശരിയാണ്,
ആളാവാന്‍ അന്ന് കാണിച്ച ഒരു തെമ്മാടിത്തരം....
പണ്ടേ മറന്നു പോയ സംഭവം.... ,
ഇപ്പോള്‍, ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത്....
വല്ലാത്ത വിഷമമായി... ഞാന്‍ അയാളുടെ കയില്‍
പിടിച്ചു.... ക്ഷമ പറഞ്ഞു.... ,

ഞാന്‍ ചിന്തിക്കുകയായിരുന്നു, ചെറുപ്പത്തിന്റെ
ആവേശത്തില്‍ ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങള്‍....
അച്ഛനാവാന്‍ പ്രായമുള്ള മനുഷ്യന്‍.... ,
ആ സ്ഥാനത് ഞാന്‍ എന്റെ അച്ഛനെ സങ്കല്‍പ്പിച്ചു നോക്കി.... , ചെയ്തത് പൊറുക്കാന്‍ കഴിയാത്ത അപരാധം...
യാത്ര അവസാനിച്ചു ഇറങ്ങിയപ്പോഴും ഞാന്‍
അയാളുടെ കയില്‍ പിടിച്ചു പറഞ്ഞു...

"ക്ഷമിക്കണം എന്നോട്, അറിവില്ലാതെ
അന്ന് ചെയ്ത തെറ്റ്..."

"അത്ക്കെ പണ്ടല്ലേ, ജീവിതത്തില്‍
ഇതൊക്കെയുള്ളതാ.... ഞാനിപ്പോള്‍
കണ്ടപ്പോള്‍ ഓര്‍ത്തു എന്നേയുള്ളൂ...
സാരമില്ല, ഇപ്പൊ പോട്ടെ,
നമുക്കിനിയും കാണാം....."

അയാള്‍ ഡബിള്‍ ബെല്ലടിച്ചു....
ഒന്നും പറയാന്‍ കഴിയാതെ ഞാനവിടെ നിന്നു....

ശ്രീ ചിത്തിര തിരുനാള്‍

തിരുവിതാംകൂർ നാട്ടുരാജ്യത്തെ
അവസാനത്തെ ഭരണാധികാരിയിരുന്നു
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
നാടുനീങ്ങിയിട്ട് 21 വര്ഷം.

1912 നവംബർ 7-നു സേതുപാർവ്വതി ബായിയുടെ
മൂത്ത മകനായി ശ്രീ ബാലരാമവർമ ജനിച്ചു.
അവിവാഹിതനായ മഹാരാജാവിന്
ഒരു സഹോദരനും(ശ്രീ ഉത്രാടം തിരുനാൾ
മാർത്താണ്ഡവർമ ) ഒരു സഹോദരിയും
(കാർത്തിക തിരുനാൾ തമ്പുരാട്ടി) ഉള്ളത്.

തിരുവിതാംകൂർ മഹാരാജാക്കന്മാർ
ശ്രീ പദ്മനാഭദാസന്മാരാണ്. കുലദൈവമായ
ശ്രീ പദ്മനാഭൻറേതാണ് രാജ്യം.
രാജാക്കന്മാർ ശ്രീപദ്മനാഭനു വേണ്ടി രാജ്യഭാരം
നടത്തുന്നു എന്നാണ് സങ്കല്പം.
കവടിയാർ കൊട്ടാരമായിരുന്നു
ശ്രീ ബാലരാമവർമയുടെ ഔദ്യോഗിക വസതി.

“മേജർ ജനറൽ ശ്രീ പദ്മനാഭദാസ വഞ്ചിപാല
സർ ബാലരാമവർമ കുലശേഖര കിരീടപതി
മന്നേ സുൽത്താൻ മഹാരാജ രാജരാജ
ബഹദൂർ ഷം ഷേർ ജംഗ്” എന്നായിരുന്നു
അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം.
പക്ഷേ വെറും പദ്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.

തിരുവിതാംകൂരിലെ അവസാനത്തെ മഹാരാജാവും തിരു-കൊച്ചിയിലെ ആദ്യത്തെയും അവസാനത്തെയും രാജപ്രമുഖനും ആയിരുന്നു അദേഹം.
പന്ത്രണ്ടാം വയസിൽ അധികാരം ഏറ്റ ആളാണ്
ശ്രീബാലരാമവർമ. പ്രായകുറവ് കാരണം
അമ്മയുടെ ജ്യേഷ്ഠത്തി റാണി സേതുലക്ഷ്മി ബായി
റീജന്റായി രാജ്യം ഭരിച്ചു. മഹാരാജാവിന്
18 വയസായപ്പോൾ സ്വയം അധികാരം ഏറ്റെടുത്തു.

പുരോഗമനപരവും വിപ്ലവാത്മകവുമായ
പല ഭരണ പരിഷ്കാരങ്ങളും മഹാരാജാവ്
നടപ്പിൽ വരുത്തി. തിരുവിതാംകൂർ നിയമനിർമ്മാണ
സഭയ്ക്ക് രൂപം നൽകി. തിരുവിതാംകൂർ
സർവകലാശാല 1937-ല് സ്ഥാപിച്ചു.
ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം തന്നെ.

വ്യവസായവൽക്കരണത്തിന് തുടക്കം കുറിച്ചത്
ശ്രീബാലരാമവർമ തന്നെയായിരുന്നു.
ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്ട്സ്,
എഫ്. എ. സി. ടി. തുടങ്ങിയ വ്യവസായശാലകൾ
ആരംഭിക്കാൻ അദ്ദേഹമാണ് മുൻകൈയെടുത്തത്.
കേരളത്തിലെ പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും,
റോഡ് ട്രാൻസ്പ്പോർട്ടും,ടെലിഫോൺ സർവീസുകൾ,
തേക്കടി വന്യ മൃഗ സം‌രക്ഷണ കേന്ദ്രം എന്നിവയും
അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്.

എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതും വിപ്ലകരവുമായ അദ്ദേഹത്തിന്റെ നേട്ടം 1936-ലെ ക്ഷേത്രപ്രവേശന
വിളംബരമാണ്. താഴ്ന്ന ജാതികാർക്ക് ക്ഷേത്രങ്ങളിൽ
പ്രവേസനം അനുവദിച്ചുകൊണ്ടുള്ള ആ വിളംബരം അദ്ദേഹത്തിന്റെ യശസ് ഇന്ത്യയൊട്ടാകെ പരത്തി.
ഇന്ത്യയിലും വിദേശത്തും പ്രസിദ്ധിയുള്ള
ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ
സയൻസ് സ്ഥാപിച്ചത് അദ്ദേഹമാണ്.
ശ്രീബാലരാമവർമ മഹാരാജാവ്
1991 ജൂലൈ 19 ന് മരിച്ചു.