Powered By Blogger

Wednesday, July 18, 2012

ശ്രീ ചിത്തിര തിരുനാള്‍

തിരുവിതാംകൂർ നാട്ടുരാജ്യത്തെ
അവസാനത്തെ ഭരണാധികാരിയിരുന്നു
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
നാടുനീങ്ങിയിട്ട് 21 വര്ഷം.

1912 നവംബർ 7-നു സേതുപാർവ്വതി ബായിയുടെ
മൂത്ത മകനായി ശ്രീ ബാലരാമവർമ ജനിച്ചു.
അവിവാഹിതനായ മഹാരാജാവിന്
ഒരു സഹോദരനും(ശ്രീ ഉത്രാടം തിരുനാൾ
മാർത്താണ്ഡവർമ ) ഒരു സഹോദരിയും
(കാർത്തിക തിരുനാൾ തമ്പുരാട്ടി) ഉള്ളത്.

തിരുവിതാംകൂർ മഹാരാജാക്കന്മാർ
ശ്രീ പദ്മനാഭദാസന്മാരാണ്. കുലദൈവമായ
ശ്രീ പദ്മനാഭൻറേതാണ് രാജ്യം.
രാജാക്കന്മാർ ശ്രീപദ്മനാഭനു വേണ്ടി രാജ്യഭാരം
നടത്തുന്നു എന്നാണ് സങ്കല്പം.
കവടിയാർ കൊട്ടാരമായിരുന്നു
ശ്രീ ബാലരാമവർമയുടെ ഔദ്യോഗിക വസതി.

“മേജർ ജനറൽ ശ്രീ പദ്മനാഭദാസ വഞ്ചിപാല
സർ ബാലരാമവർമ കുലശേഖര കിരീടപതി
മന്നേ സുൽത്താൻ മഹാരാജ രാജരാജ
ബഹദൂർ ഷം ഷേർ ജംഗ്” എന്നായിരുന്നു
അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം.
പക്ഷേ വെറും പദ്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.

തിരുവിതാംകൂരിലെ അവസാനത്തെ മഹാരാജാവും തിരു-കൊച്ചിയിലെ ആദ്യത്തെയും അവസാനത്തെയും രാജപ്രമുഖനും ആയിരുന്നു അദേഹം.
പന്ത്രണ്ടാം വയസിൽ അധികാരം ഏറ്റ ആളാണ്
ശ്രീബാലരാമവർമ. പ്രായകുറവ് കാരണം
അമ്മയുടെ ജ്യേഷ്ഠത്തി റാണി സേതുലക്ഷ്മി ബായി
റീജന്റായി രാജ്യം ഭരിച്ചു. മഹാരാജാവിന്
18 വയസായപ്പോൾ സ്വയം അധികാരം ഏറ്റെടുത്തു.

പുരോഗമനപരവും വിപ്ലവാത്മകവുമായ
പല ഭരണ പരിഷ്കാരങ്ങളും മഹാരാജാവ്
നടപ്പിൽ വരുത്തി. തിരുവിതാംകൂർ നിയമനിർമ്മാണ
സഭയ്ക്ക് രൂപം നൽകി. തിരുവിതാംകൂർ
സർവകലാശാല 1937-ല് സ്ഥാപിച്ചു.
ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം തന്നെ.

വ്യവസായവൽക്കരണത്തിന് തുടക്കം കുറിച്ചത്
ശ്രീബാലരാമവർമ തന്നെയായിരുന്നു.
ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്ട്സ്,
എഫ്. എ. സി. ടി. തുടങ്ങിയ വ്യവസായശാലകൾ
ആരംഭിക്കാൻ അദ്ദേഹമാണ് മുൻകൈയെടുത്തത്.
കേരളത്തിലെ പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും,
റോഡ് ട്രാൻസ്പ്പോർട്ടും,ടെലിഫോൺ സർവീസുകൾ,
തേക്കടി വന്യ മൃഗ സം‌രക്ഷണ കേന്ദ്രം എന്നിവയും
അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്.

എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതും വിപ്ലകരവുമായ അദ്ദേഹത്തിന്റെ നേട്ടം 1936-ലെ ക്ഷേത്രപ്രവേശന
വിളംബരമാണ്. താഴ്ന്ന ജാതികാർക്ക് ക്ഷേത്രങ്ങളിൽ
പ്രവേസനം അനുവദിച്ചുകൊണ്ടുള്ള ആ വിളംബരം അദ്ദേഹത്തിന്റെ യശസ് ഇന്ത്യയൊട്ടാകെ പരത്തി.
ഇന്ത്യയിലും വിദേശത്തും പ്രസിദ്ധിയുള്ള
ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ
സയൻസ് സ്ഥാപിച്ചത് അദ്ദേഹമാണ്.
ശ്രീബാലരാമവർമ മഹാരാജാവ്
1991 ജൂലൈ 19 ന് മരിച്ചു.

No comments:

Post a Comment