പതിവുപോലെവെറുതെ ഇരുന്നപ്പോള്‍ നമുടെ മോജ് ഗോപാലകൃഷ്ണനെ ഒന്ന് വിളിച്ചു..
"മനോജ്, എവിടെയാണ്"...?
"ഞാനൊരു യാത്രയിലായിരുന്നു,
കന്യാകുമാരി വരെ പോയിട്ട് വരുന്നവഴിയാണ്..."
"ആഹ കൊള്ളാല്ലോ, എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ",
അത് പെട്ടെന്നായിരുന്നു, അവിടെ ഷുഗറിനു
ചികില്സിക്കുന്ന ഒരു വൈദ്യരുണ്ട് അങ്ങേരെ
ഒന്ന് കാണാന്‍ പോയതാണ്, രണ്ടു ദിവസമായി
ഇറങ്ങിയിട്ട്, അതുകൊണ്ട് പൊന്‍കുന്നം വഴി
വരുന്നില്ല, പിന്നെ ഒരു ദിവസം വരാം.... "
ഭാഗ്യം.. ഞാന്‍ കരുതി ....
"ഫാമിലിയായാണോ..??
"അല്ല, രണ്ടുമൂന്നു ഫ്രെണ്ട്സും ഉണ്ട്,,,"
"എന്നാല്‍ പിന്നെ നമ്മുടെ വെള്ളക്കുടി വൈദ്യരെ
ഒന്ന് കണ്ടാല്‍ പോരായിരുന്നോ..?"
ഉവ്വ, ഭാര്യക്ക് ചെറിയ നടുവ് വേദനയ്ക്ക് ഞാന്‍
വെള്ളക്കുടിയുടെ ചികില്‍സ തേടിയതാ,
ഇപ്പോളവള്‍ക്ക് കട്ടിലില്‍ നിന്നും എണീക്കണമെങ്കില്‍
പര സഹായം വേണം...
"ദൈവമേ...., ആട്ടെ എങ്ങിനെയുണ്ട്...???"
"കന്യാകുമാരി കുഴപ്പമില്ല, പക്ഷെ കോവളത്തു
ഇറങ്ങാന്‍ കഴിഞ്ഞില്ല, വല്ലാത്ത മഴ.... "
"അതുശരി പിന്നെ ഈ രണ്ടു ദിവസം..???".
"അതെ, തിരിച്ചുവന്നപ്പോള്‍ കൊല്ലത്ത് ഒന്നിറങ്ങി
അവിടെ ഒരു കവിയരങ്ങ്..."
" ആഹാ ആരൊക്കെ ഉണ്ടായിരുന്നു...???"
"സുധീറും അനഘനും പിന്നെ നമ്മുടെ ഇന്ച്ചക്കാടന്മാഷും..".
" കൊള്ളാല്ലോ.. തകര്‍തോ...???"
"ഉവ്വ തകര്‍ത്തു, അനഘന്റെ വീട്ടിലെ രണ്ടു കസേരയും
മൂന്നാല് കുപ്പിയും...."
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വിളിച്ചു...
"മനോജ് എവിടെയാ...??? "
"ഞാന്‍ വയനാട് വരെ പോവുകയാ,
അവിടെഷുഗറിനു ചികില്‍സിക്കുന്ന ഒരു ഡോക്ടര്‍ ഉണ്ട്,
അങ്ങേരെ ഒന്ന് കാണണം..."
", ങേ, അപ്പോള്‍ കന്യാകുമാരി...??"
" ഓ കന്യാകുമാരി, ഒരു പ്രയോജനവുമില്ല,"
" ഫാമിലി ആയാണോ...??"
"അല്ല മൂന്നാല് ഫ്രെണ്ട്സുണ്ട്...."
" ഓക്കേ, അപ്പോള്‍ ഞാന്‍ നാളെ വിളിക്കാം"
ഞാന്‍ പറഞ്ഞു...
പിറ്റേന്ന് വിളിക്കാന്‍ കഴിഞ്ഞില്ല, രണ്ടു ദിവസം
കഴിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചു...
"മനോജ് എന്തുണ്ട്...??"
" ആ ദേ ഞങ്ങള്‍ തിരിച്ചു വരുന്ന വഴിയാ...??"
" ങേ.. അതെന്താ ഈ മൂന്നാല് ദിവസം,...?"
"അത് വയനാട് വരെ പോയതല്ലേ, വയനാടന്‍
കാടുകളില്‍ എവിടെയോ നമ്മുടെ വിഗ്നേഷ്
ചില സത്യാന്വേഷണ പരീക്ഷണങ്ങളും ആയി
നടപ്പുണ്ട്, അവനെ ഒന്ന് കാണാം എന്ന് കരുതി...."
" എന്നിട്ട് കണ്ടോ..? "
"ഇല്ല, കുറെ ആദിവാസികള്‍ കഞ്ചാവും വലിച്ചു
നടക്കുന്നത് കണ്ടു വിഗ്നനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല...."
"പിന്നെ ഇത്രയും താമസിച്ചത്...??"
" തിരിച്ചുവന്നപ്പോള്‍ വര്‍മ വിളിച്ചു. "
കുറെ അച്ചാര്‍ ഇട്ടു വെച്ചിട്ടുണ്ട് അതുകൂടി
കൊണ്ടുപോകാന്‍, അവിടെ ഒരു കവിയരങ്ങും സംഘടിപ്പിക്കാമെന്ന്...."
" എന്നിട്ട്,...?"
"ചെന്ന അന്ന് വര്‍മ ഓഫ് ലൈനില്‍ ആയിരുന്നു
അതുകൊണ്ട് അന്നു നടന്നില്ല.... പിറ്റേ ദിവസമാണ് നടന്നത്"
, ഞാന്‍ ചോദിച്ചു "ആരൊക്കെ ഉണ്ടായിരുന്നു...??"
"മഹാകവി ഞാനും എന്റെ സുഹൃത്തുക്കളും
പിന്നെ വര്‍മയും...".,
"അതുശരി അച്ചാര്‍...??"
"അതുകിട്ടി പക്ഷെ കവിയരങ്ങിനിടക്ക്
ഭരണി ഉടഞ്ഞുപോയി....",
കൊള്ളാം, നിനക്കതു വരണം, ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
"പിന്നെ വരുന്ന വഴി നമ്മുടെ ബിന്ദുവിന്റെ
ഹുണ്ട്ടായി ഓഫീസില്‍ ഒന്ന് കയറി...
"എന്നിട്ട്...?"
"ബിന്ദു അന്ന് ലീവായിരുന്നു..."
(പക്ഷെ ബിന്ദു അവിടെ ഉണ്ടായിരുന്നു എന്നും,
"ബിന്ദൂ, (വെറുതെ ഒരു ഭാര്യയില്‍ ജയറാം
വിളിക്കുന്നതുപോലെ) എന്നൊരു അശരീരി ഗെയ്റ്റിങ്കല്‍
കേട്ടപ്പോഴേ, ഫോണ്‍ വിളിച്ചു പരിചയമുള്ള ശബ്ദം
തിരിച്ചറിഞ്ഞു ബിന്ദു ഓഫീസില്‍ നിന്നും
അപ്രത്യക്ഷയായതാണെന്നും പിന്നാമ്പുറ സംസാരം..))
കഴിഞ്ഞ ദിവസം...
------------------------------------------------------------------------
"മനോജ്, എവിടെയാണ്....???"
"ഞാന്‍ ഒരു യാത്രയിആനു പൊന്‍കുന്നം..."
ആകെ ഒരു മൂഡില്ല, എന്തുപറ്റി എന്ന് ഞാന്‍
ആലോചിച്ചപ്പോഴേക്കും മനോജിന്റെ ഭാര്യ
ഫോണ്‍ വാങ്ങി വളരെ സന്തോഷത്തില്‍ ...
"മനോജ് ഞങ്ങള്‍ മൈസൂര്‍ വരെ പോവുകയാണ്...
എന്റെ നടുവ് വേദനയ്ക്ക് ചികില്‍സിക്കാന്‍ ,
കഴിഞ്ഞ ആഴ്ച ഊട്ടിയില്‍ പോയി ഒരു
വൈദ്യരെ കണ്ടതാ, ഒരു രക്ഷയുമില്ല....
മൈസൂറും ശരിയായില്ലെങ്കില്‍ അടുത്തയാഴ്ച
സിന്ഗപ്പൂരോ തയലണ്ടിലോ നല്ല ചികില്‍സ കിട്ട്യും
അങ്ങോട്ടൊന്ന് പോകാനിരിക്കുകയാ ,
ബോറടിക്കാതിരിക്കാന്‍ ഞാന്‍ എന്റെ രണ്ടു
കൂട്ടുകരികളെയും കൂട്ടിയിട്ടുണ്ട്....""
--------------------------------------------------------------------------
ഈ കഥ ഭാര്യമാരോട് കള്ളത്തരം പറഞ്ഞു
ഉല്ലാസ യാത്രക്ക് പോകുന്ന ഭര്‍താക്കന്മാര്‍ക്കായി
സമര്‍പ്പിക്കുന്നു...
No comments:
Post a Comment