Powered By Blogger

Monday, July 30, 2012

മുഹമ്മദ്‌ റഫി

പ്രശസ്ത ഹിന്ദി പിന്നണിഗായകന്‍ മുഹമ്മദ്‌ റാഫി
അന്തരിച്ചിട്ട് മുപ്പത്തിരണ്ട് വര്ഷം.
അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ
കോട്‌ല സുൽത്താൻപൂർ എന്ന സ്ഥലത്താണ്‌ റഫിയുടെ ജനനം.
അച്ഛൻ ഹാജി അലി മുഹമ്മദ്‌. 1935-36 കാലത്ത്‌
റഫിയുടെ അച്ഛൻ ലാഹോറിലേക്ക്‌ സ്ഥലം മാറിയപ്പോൾ
റഫിയും കുടുംബവും അങ്ങോട്ടു കുടിയേറിപ്പാർത്തു.

ഫീക്കോ എന്നു വിളിപ്പേരുള്ള റഫി ചെറുപ്പകാലത്തു
തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ചു പാടുമായിരുന്നു. അക്കാലത്ത് റഫിയുടെ മൂത്ത
സഹോദരീ ഭർത്താവ്‌ സംഗീതത്തിലുള്ള വാസന
കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കുകയും
ചെയ്തിരുന്നു.

ഒരിക്കൽ റഫിയും റഫിയുടെ സഹോദരീ ഭർത്താവ്‌ ഹമീദും കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരി കേൾക്കാൻ പോയതായിരുന്നു. വൈദ്യുതിതകരാറു കാരണം
പരിപാടി അവതരിപ്പിക്കാൻ സൈഗാൾ തയ്യാറായില്ല.
അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാൻ റഫി
ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു
ചോദിക്കുകയും അവർ അതിനു തയ്യാറാവുകയും
ചെയ്തു. അതായിരുന്നു‌ റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം
വയസിലായിരുന്നു.
.
റഫിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ
സംവിധായകൻ ശ്യാം സുന്ദർ റഫിയെ ഗായിക
സീനത്ത്‌ ബീഗത്തിനൊപ്പം സോണിയേ നീ, ഹീരിയേ നീ
എന്ന ഗാനം ഗുൽ ബാലോച്ച്‌ (1942) (ഈ ചിത്രം
ഇറങ്ങിയത്‌ 1944-ൽ ആണ്‌) എന്ന പഞ്ചാബി
ചിത്രത്തിൽ പാടിച്ചു. ഈ സമയത്തു തന്നെ റഫിയെ
ലാഹോർ റേഡിയോ നിലയം അവിടത്തെ സ്ഥിരം
ഗായകനായി ക്ഷണിച്ചു.

1944-ൽ റഫി ബോംബെയിലേക്ക് മാറാൻ തീരുമാനിച്ചു.
തൻവീർ നഖ്‌വി റഫിയെ പ്രശസ്തനിർമ്മാതാക്കളായ
അബ്ദുൾ റഷീദ്‌ കർദാൾ, മെഹബൂബ്‌ ഖാൻ, നടനും സംവിധായകനുമായ നസീർ എന്നിവരുമായി പരിചയപ്പെടുത്തിക്കൊടുത്തു. ഒരു ശുപാർശക്കത്തുമായി
റഫി പ്രശസ്ത സംഗീതസംവിധായകൻ നൗഷാദ് അലിയെ
ചെന്നു കണ്ടു. ആദ്യകാലത്ത്‌ നൗഷാദ്‌ കോറസ്‌
ആയിരുന്നു റഫിയെക്കൊണ്ടു പാടിച്ചിരുന്നത്‌.
നൗഷാദുമായുള്ള റഫിയുടെ ആദ്യഗാനം 1944-ൽ
പുറത്തിറങ്ങിയ എ.ആർ.കർദാറുടെ പെഹ്‌ലേ ആപ്‌
എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ
എന്നിവരോടൊപ്പം പാടിയ ഹിന്ദുസ്ഥാൻ കേ ഹം ഹേൻ
എന്ന ഗാനമാണ്‌. ഏതാണ്ട്‌ ആ സമയത്തു തന്നെ
ശ്യാം സുന്ദറിനു വേണ്ടി ഗോൻ കി ഗോരി (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്‌
അജീ ദിൽ ഹോ കാബൂ മേൻ എന്ന ചിത്രത്തിലും പാടി.
ഇതാണ്‌ റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്‌.

1945-ൽ ലൈലാ മജ്നു എന്ന ചിത്രത്തിലെ തേര ജൽവ
ജിസ്‌ നേ ദേഖാ എന്ന ഗാനത്തിനു വേണ്ടി ക്യാമറക്കു
മുന്നിലും മുഖം കാണിച്ചു. എന്നാൽ റഫി ഏറെ
ശ്രദ്ധിക്കപ്പെട്ടത്‌ മെഹബൂബ്‌ ഖാന്റെ അന്മോൾ ഖാഡി(1946)
എന്ന ചിത്രത്തിലെ തേരാ ഖിലോന തൂതാ ബലക്‌
എന്ന ഗാനത്തോടെയാണ്‌. നൂർ ജഹാനുമൊത്തുള്ള
1947-ൽ പുറത്തിറങ്ങിയ ജുഗ്നു എന്ന ചിത്രത്തിലെ
യഹാൻ ബാദ്‌ലാ വഫാ കാ എന്ന ഗാനം സൂപ്പർ ഹിറ്റായി.

1948-ൽ രാജേന്ദ്ര കൃഷൻ എഴുതിയ സുനോ സുനോ
ആയേ ദുനിയാ വലാൺ ബാപ്പുജി കീ അമർ കഹാനി
എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ
വർഷത്തിൽ ജവഹർലാൽ നെഹ്‌റു റഫിയെ
അദ്ദേഹത്തിന്റെ വസതിയിലേക്കു പാടാനായി ക്ഷണിച്ചു.
1948-ൽ സ്വാതന്ത്യദിനത്തിൽ റഫിക്കു ജവഹർലാൽ
നെഹ്‌റുവിൽ നിന്നും വെള്ളിമെഡൽ‌ ലഭിച്ചു.
1949-ൽ റഫിക്കു നൗഷാദ്‌ (ചാന്ദിനി രാത്‌,ദില്ലഗി
ആന്റ്‌ ദുലാരി), ശ്യാം സുന്ദർ(ബസാർ),
ഹുസ്‌നാലാൽ ഭഗത്‌റാം(മീനാ ബസാർ)
തുടങ്ങിയ സംഗീതസംവിധായകർ ഒറ്റക്കു ഗാനങ്ങൾ
നൽകിത്തുടങ്ങി.

ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം
ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി
സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ്‌
ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ദേശീയ അവാർഡും
ആറുതവണ ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്.
1967ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യാ രാജ്യം
അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ സംഗീത
സപര്യ 35 വർഷം നിണ്ടു നിന്നു.
ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്‌
ഇദ്ദേഹത്തിന്റെ ഗാനങ്ങൾ. മുകേഷ്, കിഷോർ കുമാർ
എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ
ഉർദു-ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ
മുടിചൂടാമന്നരിൽ ഒരാളായിരുന്നു റഫി.

1945-ൽ റഫി തന്റെ
ബന്ധുവായ, 'മജ്‌ഹിൻ' എന്നു വിളിപ്പേരുള്ള
ബാഷിറയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു.
1980 ജൂലൈ 30 നു തന്റെ അന്‍പത്തി ആറാം വയസ്സില്‍
അദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

No comments:

Post a Comment