Powered By Blogger

Tuesday, July 17, 2012

നെല്‍സണ്‍ മണ്ടേല

ഇന്ന് നെല്‍സന്‍ മണ്ടേലയുടെ (ജനനം 1918 ജൂലൈ 18)
തൊണ്ണൂറ്റി നാലാം ജന്മദിനം.

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ
പോരാടിയ പ്രമുഖ നേതാവാണ്‌ നെൽസൺ മണ്ടേല.
മണ്ടേല ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ്‌
പ്രവിശ്യയിലെ ട്രാൻസ്കെയിൻ പ്രദേശം ഭരിച്ചിരുന്ന
തെംബു വംശത്തിൽപ്പെട്ടയാളാണ്‌.

ഏഴാമത്തെ വയസിൽ മണ്ടേല വിദ്യാഭ്യാസമാരംഭിച്ചു, മണ്ടേലക്കായിരുന്നു തന്റെ കുടുംബത്തിൽ ആദ്യമായി
സ്കൂൾ വിദ്യാഭ്യാസം ലഭിച്ചത്.
മട്രികുലേഷൻ പാസ്സായശേഷം ഫോർട്ട്‌ ഹെയർ യൂണിവേർസിറ്റിയിൽ ചേർന്നു. അവിടെവച്ചാണ്‌ ദീർഘകാലസുഹൃത്തായിത്തീർന്ന ഒളിവർ
തംബുവിനെ പരിചയപ്പെട്ടത്. ആദ്യവർഷം തന്നെ
സ്റ്റുഡന്റ്‌ റപ്രസന്റേറ്റിവ്‌ കൗൺസിൽ യൂണിവേർസിറ്റി നിയമങ്ങൾക്കെതിരെ നടന്ന സമരത്തിൽ മണ്ടേല
പങ്കെടുത്തു, തുടർന്ന് അദ്ദേഹത്തെ യൂണിവേർസിറ്റി
പുറത്താക്കി.

ആഫ്രിക്കാൻസ് ഭാഷ സംസാരിക്കുന്ന
യൂറോപ്പിയൻ വംശജരായ ആഫ്രിക്കാനർ
ആധിപത്യമുള്ളതും, വർണ്ണവിവേചനത്തിനും
വംശീയമായ വേർ‍തിരിവിനും വേണ്ടി
നിലകൊണ്ടിരുന്നതുമായ നാഷണൽ പാർട്ടിയുടെ,
1948-ലെ തിരഞ്ഞെടുപ്പ്‌ വിജയത്തിനുശേഷം,
മണ്ടേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ
1952-ലെ സമരത്തിലും 1955-ലെ പീപ്പിൾസ്‌
കോൺഗ്രസ്സിലും സജീവമായി പങ്കെടുക്കുകയുണ്ടായി.
ഈ സമയത്ത്‌ മണ്ടേല ഒളിവർ തംബുവിനോടൊന്നിച്ച്‌,
കറുത്ത വർഗ്ഗക്കാർക്ക്‌ തുച്ചമായ ചിലവിലോ
വെറുതെയോ നിയമസഹായം നൽകാനായി,
മണ്ടേല ആന്റ്‌ തംബൊ എന്ന സ്ഥാപനം
രൂപവത്കരിച്ചു.

മണ്ടേല 1961-ൽ എം കെ എന്ന ചുരുക്കപ്പേരിൽ
അറിയപ്പെട്ടിരുന്ന, എ എൻ സിയുടെ സായുധവിഭാഗമായ, ഉംഖോണ്ടൊ വി സിസ്വെയുടെ തലവനായി
സൈന്യത്തിനും ഗവണ്മെന്റിനുമെതിരെ
അട്ടിമറിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും
ഭാവിയിൽ ഗറില്ല യുദ്ധം നടത്താൻ വേണ്ടിയുള്ള
പദ്ധതികൾ തയ്യാറാക്കുകയുംചെയ്തു.
വളരെക്കാലത്തെ അഹിംസാസമരം വിജയിക്കുന്നില്ലെന്നും ഭരണകൂടത്തിന്റെ അടിച്ചമർത്തലും അക്രമവും വർദ്ധിക്കുകയാണെന്നും കണ്ടതിനാലുമാണ്‌,
അവസാനത്തെ പോംവഴിയായി സായുധസമരത്തിലേക്കിറങ്ങിയതെന്നു മണ്ടേല പിന്നീട് പ്രസ്താവിക്കുകയിണ്ടായി.

1962 ആഗസ്റ്റ്‌ 5-ആം തീയ്യതി, പതിനേഴു മാസത്തോളം
ഒളിവിൽ കഴിഞ്ഞ മണ്ടേല അറസ്റ്റ്‌ ചെയ്യപ്പെടുകയും ജോഹന്നാസ്ബർഗ്‌ കോട്ടയിൽ തടവിൽ
പാർപ്പിക്കപ്പെടുകയും ചെയ്തു. സി. ഐ. എ ഒറ്റിക്കൊടുത്തതിനാലാണ്‌ മണ്ടേലയെ അറസ്റ്റ്‌ ചെയ്യാൻ ഗവൺമെന്റിനു സാധിച്ചത്‌.

1964 ഏപ്രിൽ 20 ന്‌ പ്രിടോറിയയിലെ സുപ്രീം
കോടതിയിൽ നടന്ന വിചാരണയ്ക്കിടയിൽ തന്റെ ജീവിതം ആഫ്രിക്കൻ വംശജരുടെ സമരത്തിനായി ഉഴിഞ്ഞുവച്ചിരിക്കുകയാണെന്നും വെള്ളക്കാരുടെയോ കറുത്തവരുടേയോ ആധിപത്യത്തിനു താൻ
എതിരാണെന്നും എല്ലാവരും തുല്യവകാശത്തോടെയും സാഹോദര്യത്തോടെയും സഹവസിക്കുന്ന
ജനാധിപത്യത്തിലൂന്നിയ സ്വതന്ത്ര സമൂഹത്തിനു
വേണ്ടിയാണ്‌ താൻ ജീവിക്കുന്നതെന്നും വേണ്ടിവന്നാൽ ഇതിനുവേണ്ടി ജീവൻ പോലും പരിത്യാഗം ചെയ്യാൻ സന്നദ്ധനാണെന്നും മണ്ടേല പ്രസ്താവിച്ചു.
1964 ജൂൺ 12-ന്‌ ജീവപര്യന്തം തടവുശിക്ഷ
അനുഭവിക്കാൻ കോടതി വിധി പ്രഖ്യാപിച്ചു..

അടുത്ത പതിനെട്ടു വർഷക്കാലം മണ്ടേല റോബൻ
ദ്വീപിലെ ജയിലിലായിരുന്നു ശിക്ഷ അനുഭവിച്ചത്‌.
ഇക്കാലത്ത്‌ യൂണിവേർസിറ്റി ഒഫ്‌ ലണ്ടന്റെ വിദൂരപഠനപരിപാടിയിലൂടെ ബാച്ചിലർ ഒഫ്‌ ലോ
ബിരുദം കരസ്ഥമാക്കി. 1981-ൽ മണ്ടേലയെ
യൂണിവേർസിറ്റി ഒഫ്‌ ലണ്ടന്റെ ചാൻസിലർ
സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ
സ്ഥാനാർഥിയാക്കിയെങ്കിലും ആൻ രാജകുമാരിയോട്‌
അദ്ദേഹം പരാജയപ്പെടുകയുണ്ടായി.

1985 ഫെബ്രുവരിയിൽ പ്രസിഡന്റ്‌ പി. ഡബ്ല്യു.
ബോത്ത ഉപാധികൾക്കു വിധേയമായി മണ്ടേലക്ക്‌
ജയിൽമോചനം വാഗ്ദാനം ചെയ്തു,
കോയെറ്റ്‌സിയടക്കമുള്ള മന്ത്രിമാർ ഇതിനെ എതിർത്തു.
എന്നാൽ എ എൻ സിയുടെ നിരോധനം
നിലവിലുള്ള കാലത്തോളം തനിക്ക്‌ സ്വാതന്ത്ര്യം
വേണ്ടെന്നു പ്രസ്താവിച്ച മണ്ടേല ഈ വാഗ്ദാനം നിരസിക്കുകയാണുണ്ടായത്‌.

1989-ൽ പ്രസിഡന്റ് ബോത്തയ്ക്ക് പക്ഷാഘാതമുണ്ടായതിനെത്തുടർന്ന് ഫ്രഡറിക്‌
ഡിക്ലർക്ക് സ്ഥാനെമേറ്റെടുത്തത് വലിയ
മാറ്റങ്ങൾക്ക് കളമൊരൊക്കുകയും
1990 ഫെബ്രുവരിയിൽ മണ്ടേലയുടേ മോചനം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയിലെ എല്ലാ ജനവിഭാഗങ്ങളെയും
ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ
തിരഞ്ഞെടുപ്പ് 27 ഏപ്രിൽ 1994നു നടന്നു.
എ. എൻ. സി 62% വോട്ടുകൾ നേടുകയും
10 മേയ്‌ 1994-നു മണ്ടേല ദക്ഷിണാഫ്രിക്കയുടെ
ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. 1999 ജൂൺ വരെ പ്രസിഡണ്ട്‌ സ്ഥാനത്ത്‌
തുടർന്ന മണ്ടേല, വർണ്ണവിവേചനത്തിൽനിന്നും ന്യൂനപക്ഷഭരണത്തിൽനിന്നും രാജ്യത്തെ
ഐക്യത്തിലേക്ക്‌ നയിച്ചത്‌ അന്താരാഷ്ട്ര
ശ്രദ്ധയാകർഷിച്ചു.

മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തിൽ
വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു.
മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക്‌
ആറു കുട്ടികളും 20 ചെറുമക്കളുമുണ്ട്‌.

No comments:

Post a Comment