Powered By Blogger

Thursday, August 23, 2012

അയ്യപ്പ പണിക്കര്‍

പ്രശസ്ത മലയാള കവി ആയിരുന്ന
അയ്യപ്പ പണിക്കര്‍ അന്തരിച്ചിട്ട് നാളെ ആറുവര്‍ഷം....

1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ
കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു
അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ
ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ.
കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ,
എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ്
അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന്
സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു
ബിരുദ പഠനം.

അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ
നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി.
കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം
എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു
അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ
ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.

മലയാള കവിതയെ ആധുനികതയിലേക്കും
ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു
നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം.
1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച
അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ്
മലയാള ആധുനിക കവിതയുടെ ആധാരശില.

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ
കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള
കേരള സാഹിത്യ അക്കാദമി അവാർഡുകൾ,
ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ
പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ
മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള
കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ
ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല
പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.

2006 ഓഗസ്റ്റ്‌ 23-ആം തീയതി തിരുവനന്തപുരത്തെ
കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു
മരണ കാരണം.

No comments:

Post a Comment