വിക്രം സാരാ ഭായ്
ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്
എന്നറിയപ്പെടുന്ന വിക്രം സാരാ ഭായ് യുടെ
93ആം ജന്മവാര്‍ഷികം നാളെ.....
1919 അഗസ്റ്റ് 12 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍
അദേഹം ജനിച്ചു. ഗുജറാത്തിലെ പ്രാഥമിക
വിദ്യാഭ്യാസത്തിനുശേഷം ഉപരി പഠനം ഇന്ഗ്ലണ്ടിലെ കേംബ്രിഡ്ജ്സര്‍വകലാശാലയില്‍ ആയിരുന്നു.
1940 ല്‍പ്രക്രുതിശാശ്ത്രത്തില്‍ ബിരുദം നേടിയശേഷം
ഇന്ത്യയില്‍ എത്തിയ അദേഹം C V രാമന്റെ കീഴില്‍
കോസ്മിക് രശ്മികളെ കുറിച്ച് ഗവേഷണം നടത്തുവാന്‍ തീരുമാനിക്കുകയും പൂനെയിലും കശ്മീരിലും പോയി
അതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ഹത്തിനു ശേഷം അദേഹം
വീണ്ടും കേമ്ബ്രിട്ജിലേക്ക് മടങ്ങുകയും കാവണ്ടിഷ് ലാബോരട്ടരിയില്‍ കോസ്മിക് രശ്മികളെ കുറിച്ച്
നടത്തിയ ഗവേഷണത്തിന് ഡോക്ടരേറ്റ് ലഭിക്കുകയും
ചെയ്തു. തുടർന്ന് നാട്ടിലെത്തിയ അദേഹം
അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ്
പ്രൊഫസ്സറായി. പിന്നീട് 1965-ൽ അവിടുത്തെ
ഡയറക്ടറുമായി.
ഉന്നത ശാസ്ത്ര ഗവേഷണത്തിനായി അദേഹം
കര്‍മക്ഷേത്ര എഡ്യൂക്കെഷന്‍ഫൌണ്ടേഷന്‍ എന്നൊരു
ട്രസ്റ്റ് ഏര്‍പ്പെടുത്തി. 1947 അഹമ്മദാബാദില്‍
ഫിസിക്കല്‍ റിസേര്‍ച് ലബോറട്ടറി ആരംഭിക്കുകയും
1951 ല്‍ കൊടൈക്കനാലിലും 1955 തുമ്പയിലും
അതിന്റെ കീഴില്‍ നിരീക്ഷണാലയങ്ങള്‍ സ്ഥാപിക്കുകയും
ചെയ്തു. 1961 ല്‍ ഇന്ത്യയിലെ അണുശക്തി കമ്മീഷനില്‍
അദേഹം നിയമിതനായി.
1957 ല്‍ റഷ്യ സ്പുട്നിക് വിക്ഷേപിച്ചതോടെ
ബഹിരാകാശ ഗവേഷണങ്ങളിലേക്ക് രാജ്യം ശ്രെദ്ധ
പതിപ്പിക്കുകയും അതിന്റെ ചുക്കാന്‍ ശ്രീ വിക്രം
സാരാ ഭായിയുടെ കൈകളില്‍ എത്തുകയും ചെയ്തു.
1962 ല്‍ I S R O നിലവില്‍ വന്നപ്പോള്‍ അദേഹം അതിന്റെ ചെയര്‍മാനായി. ആ വര്‍ഷം തന്നെ അദേഹത്തിന് ഭട്നാഗര്‍ അവാര്‍ഡും ലഭിച്ചു.
റോക്കറ്റ് വിക്ഷേപണം ഉപഗ്രഹ വിക്ഷേപണം
എന്നിവയില്‍ പ്രത്യേക താല്‍പ്പര്യം കാട്ടിയ അദേഹമാണ് തുമ്പയിലെയും ശ്രീഹരിക്കൊട്ടയിലെയും ബഹിരാകാശ
ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. അദേഹതോടുള്ള ആദരസൂചകമായാണ് തുമ്പയിലെ ബഹിരാകാശ
ഗവേഷണ കേന്ദ്രത്തിന് "വിക്രം സാരാ ഭായ് സ്പെയ്സ്
സെന്റര്‍" എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
1966ല്‍ അറ്റോമിക് എനെര്‍ജി കമ്മീഷന്റെ അധ്യക്ഷനായ
അദേഹത്തെ ആ വര്‍ഷം തന്നെ പത്മ ഭൂഷന്‍
ബഹുമതി നല്‍കി രാജ്യം ആദരിച്ചു.
മലയാളിയും പ്രശസ്ത നർത്തകിയും ആയ
മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം
വിവാഹം കഴിച്ചത്.മകൾ മല്ലികാ സാരാഭായിയും
പ്രശസ്ത നർത്തകിയാണ്.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയെ വാനോളം
ഉയര്‍ത്തിയ അദേഹം 1971 ഡിസംബർ 30-ന് കോവളത്ത്
വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
അതുല്യനായ ആ ശാസ്ത്രകാരന്‍റെ
സ്മരണക്കു മുന്നില്‍ പ്രണാമം....
No comments:
Post a Comment