Powered By Blogger

Wednesday, October 24, 2012

പാബ്ലോ പിക്കാസോ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ
ചിത്രകാരിൽ ഒരാളായിരുന്ന പാബ്ലോ പിക്കാസോയുടെ
നൂറ്റി ഇരുപത്തി മൂന്നാം ജന്മവാര്‍ഷികം ഇന്ന്...

"പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള
യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ
സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ
റൂയി യ് പിക്കാസോ" എന്ന പാബ്ലോ പിക്കാസോ
1881 ഒക്ടോബര്‍ 25 ന് സ്പെയിനില്‍ ജനിച്ചു.
ഒന്‍പതാമത്തെ വയസ്സുമുതല്‍ ചിത്രം വരക്കാന്‍
തുടങ്ങിയ അദേഹം ഉച്ചരിച്ച ആദ്യത്തെ വാക്കുതന്നെ
പെൻസിൽ എന്ന് അർത്ഥം വരുന്ന "ലാപിസ്" എന്ന
സ്പാനിഷ് വാക്കായിരുന്നു എന്ന് പറയപ്പെടുന്നു.

1900 ല്‍ പാരീസില്‍ എത്തിയ അദേഹം പ്രമുഖ
ചിത്രകാരന്മാരുടെ രചനകള്‍ കണ്ടും കേട്ടും പുതിയ
പാഠങ്ങള്‍ പഠിച്ചു. 1905 ല്‍ അദേഹം വരച്ച
"രണ്ടു സഹോദരങ്ങള്‍" എന്ന ചിത്രം
ലോകപ്രശസ്തി നേടി. 1906 ല്‍ "ക്യൂബിസം" എന്ന
പുതിയ ചിത്ര രചനാ രീതി അദേഹം ആവിഷ്കരിച്ചു.
ഒരു കലാ‍കാരൻ വസ്തുക്കളെ വിഘടിപ്പിക്കുകയും
പിന്നീട് അവയെ അമൂർത്തമായ രീതിയിൽ
പുനർയോജിപ്പിക്കുകയും ചെയ്യുന്ന
ചിത്രകലാശൈലിയാണ് ക്യൂബിസം.

1911 ല്‍ ക്യാന്‍വാസില്‍ പെയിന്റ് ചെയ്ത
ഭാഗങ്ങല്‍ക്കൊപ്പം ഒരുകഷണം ഓയില്‍ തുണിയും
കടലാസും ഒട്ടിച്ചു ചേര്‍ത്തുകൊണ്ട് അദേഹം
ലോകത്തെ ആദ്യത്തെ കൊളാഷ് സൃഷ്ടിച്ചു.

കസേരയില്‍ ഉറങ്ങുന്ന സ്ത്രീ, ആവിഞോണിലെ
സ്ത്രീകള്‍, സീറ്റെഡ്ബാത്തര്‍, തുടങ്ങിയവ
അദേഹത്തിന്റെ പ്രശസ്തങ്ങളായ ചിത്രങ്ങളാണ്.
1937 ലാണ് തന്റെ ജീവിതത്തിലെ ഏറ്റവും
പ്രശസ്തമായ ചിത്രമായ "ഗൂര്‍ണ്നിക്ക" അദേഹം
വരച്ചത്. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ
ചിത്രമായിരുന്നു അത്. 1937ലെ പാരീസ്
ഇന്റർനാഷണൽ എക്സ്പ്പോയിൽ
പ്രദർശിപ്പിക്കുവാനാണ്‌ ഈ ചിത്രം വരച്ചത്.
മാഡ്രിഡിലെ സോഫിയമ്യൂസിയത്തിലാണ്‌
ഇതുള്ളത്.


13,500 ചിത്രങ്ങളും 100,000 പ്രിന്റുകളും
(ലോഹത്തിൽ കൊത്തിയുണ്ടാക്കുന്നവ -
എൻ‌ഗ്രേവിംഗ്സ്), പുസ്തകങ്ങൾക്കായി
ഉള്ള 34,000 ചിത്രങ്ങളും 300 ശില്പങ്ങളും
അദേഹം രചിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

പാരീസിലെ പ്രശസ്തമായ ലൂവ്ര് കാഴ്ചബംഗ്ലാവിൽ
തന്റെ ചിത്ര പ്രദർശനം നടത്തുമ്പോൾ 90
വയസ്സായിരുന്നു പിക്കാസോയുടെ പ്രായം.
ജീവിച്ചിരിക്കവേ ലൂവ്രിൽ ചിത്ര പ്രദർശനം നടത്തിയ
ആദ്യത്തെ കലാകാരനായിരുന്നു പിക്കാസോ.

പിക്കാസോയ്ക്ക് മൂന്നു സ്ത്രീകളിൽ നിന്നായി
നാലു കുട്ടികൾ ഉണ്ടായിരുന്നു. തന്റെ കലാജീവിതത്തിനു തിരശീലയിട്ടുകൊണ്ട് 1973 ഏപ്രില്‍ മാസം
എട്ടാം തീയതി ആ വലിയ കലാകാരന്‍
ഈ ലോകത്തോട്‌ വിടപറഞ്ഞു.

No comments:

Post a Comment