പഴശ്ശി രാജാ
1753-ൽ കോട്ടയം രാജവംശത്തിലാണ് കേരളവർമ്മ
പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന
സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം.
17-ാം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ
ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു.
തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ
വിദേശ അധിനിവേശം സ്വയം ക്ഷണിച്ചു
വരുത്തുകയായിരുന്നു. 1766-ൽ കോട്ടയം
രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ
സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച് തലശ്ശേരി
ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ്
ഈസ്റ്റ് ഇന്ത്യ കമ്പനിയും രംഗത്തെത്തി.
അന്ന് കേവലം പതിമൂന്ന് വയസ്സുമാത്രമായിരുന്നു
കേരളവർമ്മയുടെ പ്രായം.
പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തം താത്പര്യം
മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും
മാറി മാറി കരാറുണ്ടാക്കി. ഹൈദരാലി മലബാർ
ആക്രമിച്ചപ്പോൾ എതിർത്തത് പഴശ്ശിരാജയായിരുന്നു.
1784-ൽ മംഗലാപുരത്ത് വച്ച് കമ്പനി മലബാറിലെ കപ്പം
പിരിക്കാനുള്ള അവകാശം മൈസൂറിനു നൽകി.
കപ്പം കൊടുക്കാൻ നിവൃത്തിയില്ലായിരുന്ന സാധാരണ
ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു.
1792-ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാർ,
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായി.
എന്നാൽ കമ്പനിയെ ധിക്കരിച്ച് ജനപക്ഷത്ത്
നിൽക്കാനായിരുന്നു പഴശ്ശിയുടെ തീരുമാനം.
കുതന്ത്രങ്ങൾക്കും വിശ്വാസവഞ്ചനക്കും ദുഷ്ടലാക്ക്
വച്ചുള്ള ഭരണപരിഷ്കാരങ്ങൾക്കുമെതിരെ
പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ
ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ
കുന്നുകളിലെ ഗൂഢസങ്കേതങ്ങളിൽ ആയുധ
പരിശീലനം നേടി. യുദ്ധപരിശീലനത്തിൽ പ്രത്യേകിച്ച്
ഒളിയുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ
രാജ്യത്തിനു കാവൽ നിന്നു. തലക്കൽ ചന്തുവായിരുന്നു
പഴശ്ശിയുടെ സേനാധിപൻ.
1793-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മലബാർ
മേൽനോട്ടക്കാരനായി ഉത്തരവാദിത്വം ഏറ്റ
ഫാർമർ സായ്പ് നല്ലമനുഷ്യനായിരുന്നതിനാൽ
പഴശ്ശിരാജാവിനേയും ജനങ്ങളേയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം പഴശ്ശി,
കുറ്റ്യാടി, താമരശ്ശേരി, കതിരൂര്‍ മുതലായ സ്ഥലങ്ങൾ
പഴശ്ശിക്കു വിട്ടു കൊടുത്തു. എന്നാൽ അദ്ദേഹത്തിനു
ശേഷം വന്നവരെല്ലാം കരാർ ലംഘിക്കുന്നതിനാണ്
ശ്രദ്ധ കൊടുത്തത്. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച്
മലബാറിന്റെ ഭരണാവകാശം തങ്ങൾക്കാണെന്നും
പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ
രാജ്യദ്രോഹത്തിന് ശിക്ഷിക്കുമെന്നും 1795-ൽ
കമ്പനി വിളംബരം ചെയ്തു. ഇതു ജനങ്ങളെ
രോഷാകുലരാക്കി, അവർ പഴശ്ശിയുടെ സൈന്യത്തിൽ
ചേരാൻ ആവേശത്തോടെ മുന്നിട്ടിറങ്ങി.
കൈതേരി രൈരു, കണ്ണവത്ത് ശേഖരൻ നമ്പ്യാർ,
മുതലായ നാട്ടു പ്രമാണിമാരും, അത്തൻ ഗുരുക്കൾ,
ഉണ്ണിമൂത്ത മൂപ്പൻ മുതലായ മാപ്പിള പ്രമുഖരും
തമ്പുരാന്റെ സഹായത്തിനെത്തി. ഇതിനിടയിൽ
പള്ളൂർ ഏമൻ നായർ കൂറുമാറി കമ്പനിപക്ഷം
ചേർന്നു.
കൊട്ടാരം കമ്പനി വളഞ്ഞു കൊള്ള ചെയ്തതിനാൽ
ഒളിവിൽ പോകേണ്ടി വന്ന പഴശ്ശി ഒളിവിലിരുന്നു തന്നെ യുദ്ധത്തിനുത്തരവ് നൽകി. പൊതുശത്രുവിനെ നേരിടുക
എന്ന ലക്ഷ്യത്തോടെ ടിപ്പുസുൽത്താനും തമ്പുരാന്
ആറായിരം ഭടന്മാരെ വിട്ടു നൽകി. കൈതേരി അമ്പു
നായരുടെ നേതൃത്തത്തിൽ പോരാടിയ പഴശ്ശി സൈന്യം.
കമ്പനി പടയെ നിലംപരിശ്ശാക്കി. ലഫ്.വാർഡൻ,
ക്യാപ്റ്റൻ ബൌമൻ, ക്യാപ്റ്റൻ ഗോർഡൻ,
ഫിറ്റ്‌സ് ജറാൾഡ് മുതലായ പ്രമുഖർ പോലും
പരാജയം സമ്മതിച്ച് വയനാടൻ ചുരമിറങ്ങി.
ബോംബെ ഗവർണ്ണർ ജൊനാഥൻ ഡങ്കനുമായി നടന്ന
ചർച്ചയിൽ ഉരുത്തിരിഞ്ഞ കരാർ പ്രകാരം പഴശ്ശി
കൊട്ടാരവും സമ്പത്തും പഴശ്ശിരാജാവിനു തിരിച്ചുകിട്ടി.
വാർഷിക കപ്പം ആയി എണ്ണായിരം രൂപ പഴശ്ശിക്കു
നൽകാനും കരാറിൽ നിബന്ധനയുണ്ടായിരുന്നു.
[തിരുത്തുക] രണ്ടാം പഴശ്ശി വിപ്ലവം1799-ലെ രണ്ടാം
ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം വയനാട് കമ്പനിയുടെ
വകയായി പ്രഖ്യാപിക്കപെട്ടു, പഴശ്ശിയും ജനങ്ങളും
വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. കമ്പനിയുടെ
സേനാനായകനായി സ്ഥാനമേറ്റ കേണൽ ആർതർ വെല്ലസ്ലി
(വെല്ലിംഗ്‌ടൺ പ്രഭു) പഴശ്ശിയുടെ ആത്മവീര്യത്തെ
ആദരവോടെ കണ്ടിരുന്ന ആളായിരുന്നു.
അവർ തമ്മിൽ പരിചയപ്പെടുക വരെ ചെയ്തു.
എങ്കിലും വെല്ലസ്ലി ചാരവൃത്തിയിലൂടെ പഴശ്ശിയെ
നിശിതമായി നിരീക്ഷിച്ചിരുന്നു. പഴശ്ശിയുടെ
സൈന്യസ്ഥിതിയും, ആയുധസഞ്ചയങ്ങളേയും,
യുദ്ധരീതിയും പഠിച്ച വെല്ലസ്ലി കുറിച്യപടക്കെതിരേ
ഘോരമായ ആക്രമണം അഴിച്ചുവിട്ടു. അതിനിടയിലും
പഴശ്ശി കൂത്തുപറമ്പിലേയും, മണത്തറയിലെയും,
തൂവത്തേയും, മറ്റും കമ്പനി പട്ടാളത്തെ
മിന്നലാക്രമണത്തിലൂടെ കീഴടക്കുകയും,
പടക്കോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു.
എങ്കിലും ബ്രിട്ടീഷ് സൈന്യത്തിന്റെ വമ്പിച്ച
ആൾബലത്തിന്റേയും പ്രഹരശക്തി കൂടുതലുള്ള
ആയുധങ്ങളുടെയും മുന്നിൽ പിടിച്ചു നില്ക്കാൻ
പഴശ്ശിക്ക് സാധിച്ചില്ല. തലക്കൽ ചന്തു അടക്കമുള്ള
ധീരദേശാഭിമാനികളെ ബ്രിട്ടീഷ് സൈന്യം പിടിക്കുകയും, കഴുകേറ്റുകയും ചെയ്തതോടെ പഴശ്ശിയും
സംഘവും പുരളിമലയിലെ ഗൂഢസങ്കേതത്തിലേക്ക്
പിന്മാറി.
പഴശ്ശിയുടെ പടയിലെ ധീരർ 1802-ൽ പനമരം കോട്ട
കമ്പനിയിൽനിന്നും പിടിച്ചെടുത്തതും, കമ്പനി സൈനികരെ
വധിച്ചതും പഴശ്ശിയുടെ പ്രജകളിൽ ആത്മാഭിമാനത്തിന്റെ കനലൂതിത്തെളിയിച്ചു. എടച്ചേന കുങ്കൻ നായരുടെ
ചരിത്രപ്രധാനമായ യുദ്ധാഹ്വാനം കേട്ട്
മൂവായിരത്തിലധികം ധീരപ്രജകൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധരംഗത്തെത്തി. വയനാടൻ മലനിരകൾ വീണ്ടും
യുദ്ധത്താൽ ചുവന്നു. നേരത്തെ കമ്പനിക്കായി
പഴശ്ശിയുടെ രഹസ്യങ്ങളുടെ ഒറ്റുകാരനായിരുന്ന
പള്ളൂർ ഏമൻ നായരും തെറ്റു തിരിച്ചറിഞ്ഞ്
തിരിച്ചെത്തി പഴശ്ശിക്ക് ശക്തി പകർന്നു.
1804-ൽ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ
തോമസ് ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി.
മാതൃഭൂമിയെ സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ
പൊരുതാൻ ജനങ്ങളേയും സൈന്യത്തേയും
ആഹ്വാനം ചെയ്തു. 1805 നവംബർ 29 രാത്രി
ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ
കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ
വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും
സേനാനായകരേയും ആക്രമിച്ചു. നവംബർ 30
പ്രഭാതത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ
കേരളസിംഹം 'എന്നെ തൊട്ടശുദ്ധമാക്കരുതെ'ന്ന്
ബ്രിട്ടീഷ് സൈന്യത്തോട് പറഞ്ഞുകൊണ്ട് നിലംപതിച്ചു.
ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം
ബ്രിട്ടീഷുകാർ മാനന്തവാടിയിൽ രാജകീയ
ബഹുമതികളോടെ സംസ്കരിച്ചു.
രണ്ടുനൂറ്റാണ്ടിനുശേഷവും കേരളജനതക്ക് അഭിമാനം
പകർന്ന് പഴശ്ശിയുടെ ഓർമ്മകൾ ഇന്നും
നിലനിൽക്കുന്നു.
ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നില്പുകൾ
പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം
എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ
വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ
സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ
മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി
ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്
അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ്
ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത.
Is casino in Vegas legal? - DrMCD
ReplyDeleteIf you're a Las Vegas gambler, then Las 이천 출장마사지 Vegas 동해 출장마사지 is the best 파주 출장안마 place to start. 춘천 출장샵 casinos in the U.S. are very popular for their 안양 출장샵 large-scale gambling