ഇ കെ നായനാര്‍
കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ
നേതാവുമായിരുന്ന ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ
ഇ.കെ. നായനാർ ജനിച്ചിട്ട് ഇന്ന് 93 വര്ഷം....
ഗോവിന്ദൻ നമ്പ്യാരുടെ മകനായി കണ്ണൂരിലെ
കല്ല്യാശ്ശേരിയിൽ നായനാർ 1919 ഡിസംബർ 9-നു ജനിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബന്ധുവായ
കെ.പി.ആർ. ഗോപാലൻ കേരളത്തിലെ ആദ്യകാല
കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനാണ്.
വളരെ ചെറുപ്പം മുതല്‍ ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടാണ് സ:നായനാര്‍ പൊതുജീവിതം
ആരംഭിച്ചത്. മലബാര്‍ പ്രദേശത്തെ സാമ്രാജ്യവിരുദ്ധ
സമരത്തിലും കര്‍ഷക-കര്‍ഷകതൊഴിലാളി സമരത്തിലും
സജീവമായി പങ്കെടുത്ത നായനാർ
1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേര്‍ന്നു.
1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ
സി.പി.എം ഇൽ ചേർന്നു. 1940ൽ മിൽ തൊഴിലാളികളുടെ
സമരത്തിന് നേതൃത്വം നൽകിയതിന് ജയിലിലായി.
അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു.
മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി.
1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു.
ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത് ചൈനാ
ചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കോഴിക്കോട് ജില്ലാ
സെക്രട്ടറിയായി 1956 മുതല്‍ 1964 വരെ അദ്ദേഹം പ്രവര്‍ത്തിച്ചു. സിപിഐ(എം) രൂപീകൃതമായതുമുതല്‍ 1967 വരെ
വീണ്ടും കോഴിക്കോട് ജില്ലാസെക്രട്ടറിയായി
പ്രവര്‍ത്തിച്ചു.
1958ൽ കെ.പി.ആർ. ഗോപാലന്റെ അനന്തരവളായ
ശാരദയെ വിവാഹം കഴിച്ചു. 1967ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1972 മുതൽ 1980 വരെ സി.പി.എം. കേന്ദ്ര കമ്മറ്റി
അംഗമായിരുന്നു. 1972ൽ സി.എച്ച്. കരുണാകരന്റെ
മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന
സെക്രട്ടറിയായി.
കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച് ആദ്യമായി
നിയമസഭാ അംഗമായി. 1980ൽ മലമ്പുഴയിൽ നിന്നും
ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ൽ
മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച്
പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളിൽ
തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് യഥാക്രമം
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി.
1996ൽ അദ്ദേഹം മൽസരിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന്
മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടേ ജയിച്ചു. തിരഞ്ഞെടുപ്പിൽ
മത്സരിച്ച് വിജയിച്ച സ്ഥലങ്ങളിൽ ഇരിക്കൂർ, മലമ്പുഴ,
തൃക്കരിപ്പൂർ, തലശ്ശേരി എന്നിവ ഉൾപ്പെടും.
കേരളത്തിലെ സാമൂഹ്യ ജീവിതത്തിലും സംസ്ഥാനത്തിന്റെ വികസനത്തിലും ഒട്ടനവധി മഹത്തായ സംഭാവനകള്‍
നല്‍കിയ ഭരണകാലമായിരുന്നു സഖാവിന്റേത്.
മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകതൊഴിലാളിക്ക്
പെന്‍ഷന്‍ പ്രഖ്യാപിച്ചതും, മാവേലി സ്റ്റോറുകള്‍
ആരംഭിച്ചതും സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതും, അധികാരവികേന്ദ്രീകരണത്തിനായുള്ള സുപ്രധാന
നടപടികള്‍ കൈക്കൊണ്ടതുമെല്ലാം ഈ ഘട്ടത്തിലായിരുന്നു. പാര്‍ടിയുടെ ആശയ-രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി
ഒട്ടനവധി പുസ്‌തകങ്ങളും ലേഖനങ്ങളും അദ്ദേഹം
രചിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ പത്രാധിപരായും
അദ്ദേഹം പ്രവര്‍ത്തിച്ചു.
ഹൃദ്രോഗത്തെത്തുടർന്ന് 2004 മേയ് 19-ന് ദില്ലിയിൽ
വെച്ച് മരണമടഞ്ഞു.
No comments:
Post a Comment