Powered By Blogger

Friday, December 14, 2012

സര്‍ദാര്‍ വല്ലഭായി പട്ടേല്‍

ഇന്ത്യയിലെ ഉരുക്ക് മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന
സ്വാതന്ത്ര്യ സമര സേനാനി സര്‍ദാര്‍ വല്ലഭായി പട്ടേല്‍
വിടപറഞ്ഞിട്ടു 62 വര്ഷം...

ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ്
ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ്
1875 ഒക്ടോബർ 31-ന്വല്ലഭഭായി പട്ടേൽ ജനിച്ചത് .
ശ്രീരാമപുത്രനായ ലവൻറെ വംശപാരമ്പര്യം
അവകാശപ്പെട്ടിരുന്ന പറ്റിഡാർ വംശമായിരുന്നു
അദ്ദേഹത്തിൻറെ താവഴി.

അച്ഛൻ ജാബേർ ഭായ് പട്ടേൽ 1858 ലെ ഒന്നാം
സ്വാതന്ത്ര്യ സമരത്തില്‍ ച്ഛാന്സി റാണിയുടെ
സൈനികന്‍ ആയിരുന്നു. അമ്മ ലാഡ്ബായി.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം
ഉപരി പഠനത്തിനായി 1910 ല്‍ ലണ്ടനിലേക്ക്
പോയി ബാരിസ്ടര്‍ ബിരുദം എടുത്തു .
തിരിച്ചെത്തിയ അദേഹം അഹമ്മദാബാദില്‍
വക്കീല്‍ ആയി പ്രാക്ടീസ് ആരംഭിച്ചു.
അവിടെ വച്ച് മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളില്‍
ആകൃഷ്ടനായ പട്ടേല്‍ സ്വാതന്ത്ര്യ സമരത്തില്‍
പങ്കാളിയായി.

കോണ്ഗ്രസ് സംഘടനയെ കെട്ടിപ്പടുക്കുന്നതില്‍
സര്‍ദാര്‍ വളരെ വലിയ പങ്കു വഹിച്ചു.
1934-ലെയും 1937-ലെയും കോൺഗ്രസ് പാർട്ടി
തിരഞ്ഞെടുപ്പുകൾ ആസൂത്രണം ചെയ്തതിലും
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം സംഘടിപ്പിച്ചതിലും
പട്ടേലിന്റെ പങ്ക് വലുതാണ്.

1917 ല്‍ അഹമ്മദാബാദിലെ പ്രഥമ ഇന്ത്യന്‍
മുനിസിപ്പല്‍ കൌണ്‍സിലരായ പട്ടേല്‍ 1924 മുതല്‍
28 വരെ മുനിസിപ്പാലിറ്റിയുടെ അധ്യക്ഷന്‍ ആയിരുന്നു.
1928 ലെ ബര്‍ദോളി ജില്ലയിലെ നികുതി
വര്‍ദ്ധനവിനെതിരെ ഉള്ള സമരത്തിന്‌ നേതൃത്വം
കൊടുത്തതോടെ അദേഹം പ്രശസ്തിയിലേക്ക്
ഉയര്‍ന്നു.

1929 ല്‍ കോണ്ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍
ജവഹര്‍ ലാല്‍ നെഹ്രുവിനു വേണ്ടി അദേഹം
പ്രസിഡന്റ് സ്ഥാനത്തേക്ക് സമര്‍പ്പിച്ചിരുന്ന
നോമിനേഷന്‍ പിന്‍വലിച്ചു. ഗാന്ധിജിയുടെ
ഉപ്പു സത്യാഗ്രഹത്തിന് മുന്‍പ് തന്നെ അദേഹത്തെ
ജയിലില്‍ അടച്ചിരുന്നു. 1931 ല്‍ കോണ്ഗ്രസ്
അധ്യക്ഷനായ അദേഹം 1938 ലും 46 ലും നെഹ്രുവിനു
വേണ്ടി അധ്യക്ഷ സ്ഥാനം വേണ്ടെന്നു വച്ചു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ
ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും
പട്ടേലിനായിരുന്നു.
565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ്
കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും
ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന
ചുമതല C P മേനോന്‍ എന്ന മലയാളിയുടെ
സഹായത്തോടെ അദേഹം ഭംഗിയായി നിര്‍വഹിച്ചു.

തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും (ചിലപ്പോഴൊക്കെ സൈനിക ശക്തി
ഉപയോഗിച്ചും) കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ
ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു.
ഇന്ത്യ പാകിസ്താന്‍ വിഭജനം വഴി ഇന്ത്യക്ക്
നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ഭൂമി ആ ലയനത്തോടെ
ഇന്ത്യക്ക് ലഭിച്ചതായി പറയപ്പെടുന്നു.
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട
പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ
സിവിൽ സർവ്വീസസ് സ്ഥാപിച്ചത്.
ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും
പട്ടേൽ അറിയപ്പെടുന്നു.

ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന്
അർത്ഥം വരുന്ന സർദാർ എന്ന പേരിൽ
അഭിസംബോധന ചെയ്യപ്പെട്ട പട്ടേല്‍
1950 ഡിസംബര്‍ 15 നു അന്തരിച്ചു.

No comments:

Post a Comment