അരവിന്ദ് ഘോഷ്
ഇന്ത്യന്‍ ഭരണ ഘടനാ ശില്‍പ്പികളില്‍ പ്രമുഖനും
ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും
പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്ന
ഡോക്ടര്‍ ബീ. ആര്‍ അംബേദ്കർ അന്തരിച്ചിട്ട്
നൂറ്റി ഇരുപത്തി ഒന്ന് വര്ഷം .
മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി
ഗ്രാമത്തിൽ രാംജി സക്പാലിന്റെയും ഭീമാബായിയുടെയും
മകനായി 1891 ഏപ്രിൽ 14-ന് ഡോക്ടര്‍ അംബേദ്‌കര്‍
ജനിച്ചു. പട്ടാള ഉദ്യോഗസ്ഥനായിരുന്ന അംബേദ്കർക്ക്
രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും
വിരമിച്ചു. മധ്യേന്ത്യയിലെ ഡപ്പോളി എന്ന സ്ഥലത്താണ്
പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ
പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അംബേദ്കർക്ക്
ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.
അംബേദ്ക്കറുടെ അച്ഛൻ ശമ്പളത്തിന്റെ ഒരു ഭാഗം
മകന് പുസ്തകങ്ങൾ വാങ്ങാനായി തന്നെ മാറ്റി വച്ചു.
ഒരു ദളിതനായത് കാരണം സ്ക്കൂൾ വിദ്യഭ്യാസ കാലത്ത്
അംബേദ്ക്കർ വളരെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അദേഹത്തെ
തളര്‍ത്തിയില്ല. മറാഠാ സ്ക്കൂളിൽ നിന്ന് അംബേദ്കർ
പിന്നീട് സർക്കാർ സ്കൂളിൽ ചേർന്നു.സർക്കാർ വിദ്യാലയമായിരുന്നിട്ടും ഉയർന്ന ജാതിക്കാരുടെ
ഉപദ്രവങ്ങൾ അവിടെയും തുടർന്നു. അംബേദ്ക്കർക്ക്
സംസ്ക്ര്യത ഭാഷാപഠനം പഠിക്കാൻ താൽപര്യം ഉണ്ടായി. എന്നാൽ,അക്കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതം
പഠിക്കാൻ അനുവാദമുണ്ടായിരുന്നില്ല.
എന്തായാലും ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക്
അതിന് കഴിഞ്ഞത്.
പതിനേഴാം വയസിലാണ് അംബേദ്കർ മെട്രിക്കുലേഷൻ
ജയിച്ചത്. ശൈശവ വിവാഹമായിരുന്നു അന്ന്.
ഒൻപത് വയ്സുണ്ടായിരുന്ന രമാഭായിയെ അദ്ദേഹം
വിവാഹം കഴിച്ചു.എങ്കിലും പഠനം തടസ്സം
കൂടാതെ നടന്നു. സാമ്പത്തികമായി വളരെ പ്രയാസം
അനുഭവിച്ചു. കോളേജ് ഫീസ് അടക്കാൻ പോലും
കഴിയാതെ വന്നു. ബറോഡാ രാജാവായിരുന്ന
ഗെയ്ക് വാദ് അധഃകൃത വിദ്യാർത്ഥിക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് നൽകും എന്നു പ്രഖ്യാപിച്ചു.
അംബേദ്കർക്ക് സ്കോളർഷിപ്പ് ലഭിച്ചു.ആ
സ്കോളർഷിപ്പിന്റെ സഹായത്തോടെ ബി.എ.
പരീക്ഷ പ്രശസ്തമായ വിധത്തിൽ അംബേദ്കർ
വിജയിച്ചു. തുടര്‍ പഠനം നടത്താന്‍ സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല.
എന്തെങ്കിലും ജോലി ചെയ്യാനും അച്ഛനെ
സഹായിക്കുവാനുംഅംബേദ്കർതീരുമാനിച്ചു.
ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന്
പറഞ്ഞ് ആരും അംബേദ്കർക്ക് ജോലി നൽകിയില്ല.
അംബേദ്കർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനോടു
കാര്യം ഉണർത്തിച്ചു.അങ്ങനെ മഹാരാജാവ്
സൈന്യത്തിൽ ലഫ്റ്റനന്റായി അംബേദ്കറെ നിയമിച്ചു.
അതിനിടയിൽ അച്ഛൻ രോഗബാധിതനായി കിടപ്പിലായി.
അച്ഛൻ മരിച്ചു. അച്ഛൻറെ വിയോഗം അംബേദ്ക്കറെ
തളർത്തി. അങ്ങനെ കൊട്ടാരത്തിലെ ജോലി
രാജി വെച്ചു. വളരെയധികം ദാരിദ്യവും പ്രയാസവും
അംബേദ്ക്കറെ വേട്ടയാടി. ഈ കാലയളവിൽ
സമർഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ
കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ
ബറോഡാ രാജാവ് തീരുമാനിച്ചു. ഭാഗ്യവശാൽ
അക്കൂട്ടത്തിൽ അംബേദ്കറും തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രം,ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ
പാണ്ഡിത്യം നേടുന്നതിനായി അവയിൽ അദ്ദേഹം ഗവേഷണത്തിലേർപ്പെടുകയും ചെയ്തു.ഒടുവിൽ
പ്രാചീന ഭാരതത്തിലെ വാണിജ്യ രീതികളെക്കുറിച്ച്
അദ്ദേഹം ഒരു പഠനം യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു.അതിനദ്ദേഹത്തിന് മാസ്റ്റർ ബിരുദവും
നൽകപ്പെട്ടു. അതിനു ശേഷം ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തി.
ആ രംഗത്ത് അഗാധമായ പഠനം നടത്തി മറ്റൊരു
പ്രബന്ധം തയ്യാറാക്കി. ഈ പ്രബന്ധം അമേരിക്കയിലെ
കൊളംബിയ യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു.
അതിനദ്ദേഹത്തിന് ഡോക്ടർ ബിരുദം ലഭിച്ചു.
1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ്
അസംബ്ലിയിലേക്ക് അദേഹം നാമനിർദേശം ചെയ്യപ്പെട്ടു.
1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ
അംബേദ്കർ പങ്കെടുത്തു. 1936-ൽ അംബേദ്കർ
ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ
രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. 1947-ൽ ഭാരതത്തിന്റെ
ആദ്യ നിയമമന്ത്രിയായി. ഭരണഘടനാകമ്മറ്റിയുടെ
ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന
കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.
1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന്
അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക്
രാജിക്കത്ത് നൽകി.1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ
അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1956 ഒക്ടോബർ 14-ന് അംബേദ്കറും
38000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
1956 ഡിസംബർ 5-ന് അംബേദ്കർ 65-മത്തെ
വയസ്സിൽ അന്തരിച്ചു. മരണാനന്തര ബഹുമതിയായി
ഭാരത രത്നം നല്‍കി രാജ്യം ആ മഹാനെ ആദരിച്ചു.
No comments:
Post a Comment