Powered By Blogger

Sunday, December 25, 2011

ക്രിസ്മസ് ദിനം മത്തായി ശരിക്കങ്ങ് ആഘോഷിച്ചു.... .
നാലെണ്ണം വീശിക്കഴിഞ്ഞപ്പോളാണ് മത്തായിക്ക് തോന്നിയത്
വിശുദ്ധ ഗീവര്‍ഗീസ്‌ പുണ്യാളന്റെ അടുത്ത് പോയി
ഒന്ന് പ്രാര്‍ഥിക്കണം എന്ന്.... മത്തായി പള്ളിയില്‍ ചെന്നപ്പോള്‍
അവിടെ അധികം തിരക്കൊന്നുമില്ല... കുര്ബാനയോക്കെ
കഴിഞ്ഞു എല്ലാവരും പിരിഞ്ഞു കഴിഞ്ഞിരുന്നു....
പള്ളിയങ്കണത്തില്‍ ഒരു പ്രകടനം നടത്താന്‍ ചെന്ന
മത്തായി നിരാശനായി....,

റോഡിലേക്ക് ഇറങ്ങിയപ്പോള്‍ ശബരിമലയ്ക്ക്
പോകുന്ന വാഹനങ്ങളുടെ നല്ല തിരക്ക്,
നിഷ്കളങ്കനായ മത്തായി ആ വാഹനങ്ങളിലെക്കും,
ഗീവര്‍ഗീസ്‌ പുണ്യാളന്റെ തിരു സ്വരൂപതിലെക്കും മാറി മാറി നോക്കി....,
എന്നിട്ട് ദേഷ്യത്തില്‍ ഗീവര്‍ഗീസ്‌ പുണ്യാളനോട്...

"ഹും, വലിയ പുന്യാളനാണ് പോലും,
നിന്നോ ഇവിടെ ഇങ്ങിനെ പാമ്പിന്റെ വായില്‍
കുന്തവും കുത്തിക്കൊണ്ടു ഈ റോഡുവക്കില്‍....,
കണ്ടോ ഹിന്ദുക്കളുടെ ഒരു പുണ്യാളന്‍ കാട്ടില്‍
പോയിരുന്നു കാശുണ്ടാക്കുന്നത്.....""

Monday, December 19, 2011

ഉപദേശം

എത്ര ഉപദേശിച്ചിട്ടും മത്തായി നന്നാകുന്ന ലക്ഷണമില്ല....
പത്രോസച്ചന്‍ മടുത്തു...
പക്ഷെ എന്നും മറിയാമ്മ ചേടത്തിയുടെ
പരാതിയും പരിഭവങ്ങളും കാരണം ഒരിക്കല്‍ കൂടി,
ഒരിക്കല്‍ക്കൂടി മാത്രം അവനെ ഒന്നുപദേശിക്കാം
എന്ന് അച്ഛന്‍ തീരുമാനിച്ചു...

മത്തായിയെ അച്ഛന്‍ പള്ളിമെടയിലേക്ക് വിളിപ്പിച്ചു....
ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു,
നിസംഗനായി കേട്ട് കൊണ്ട് നിന്നതല്ലാതെ മത്തായി
ഒരക്ഷരം പ്രതികരിച്ചില്ല,
അച്ഛന് വല്ലാതെ ദേഷ്യം വന്നു ,
ഒടുവില്‍ അച്ഛന്‍ പറഞ്ഞു...
"മത്തായീ, നീയിങ്ങിനെ തോന്ന്യവാസം നടന്നോ...
നീ അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ....
നീ ഏറ്റവും ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന
ഓരോന്നോരോന്നായി കര്‍ത്താവ്‌ തിരിച്ചെടുക്കും ,
അപ്പോള്‍ നിനക്ക് മനസ്സിലാവും..,
ഇനിയെങ്കിലും ഭാര്യയേയും കുട്ടികളെയും സ്നേഹിച്ചു
മര്യാദക്ക് ജീവിക്കാന്‍ നോക്ക്...."

മത്തായി ദയനീയമായി അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി......
അച്ഛന്‍ മനസ്സില്‍ ഓര്‍ത്തു,
ഇത്തവണത്തെ ഉപദേശം എന്തായാലും ഏറ്റു...

വിഷാദനായി പുറത്തേക്കിറങ്ങിയ മത്തായി
അല്‍പ്പസമയത്തിനകം തിരിച്ചു വന്നു..
അച്ഛന്‍ ചോദിച്ചു "എന്താ മത്തായി"..?

വളരെ പതിഞ്ഞ സ്വരത്തില്‍ മത്തായിയുടെ ചോദ്യം....

"അച്ചോ, ഇനി ഞാന്‍ അവളെ സ്നേഹിച്ചുതുടങ്ങിയാല്‍
മതിയോ അച്ചോ....?
കര്‍ത്താവിന്റെ ഓഫര്‍ ഇപ്പോഴും നിലവിലുണ്ടോ"....?

Saturday, December 17, 2011

രോഷാകുകുലനായ പത്രോസച്ചന്‍.

"മത്തായീ....."
കുടുങ്ങി.... മത്തായി കരുതി, പത്രോസ് അച്ഛനാണ്...
ഈ ഇടവകയില്‍ മുന്പുണ്ടായിരുന്നതാണ്,
ഇപ്പോള്‍ വീണ്ടും ഇവിടെ ചാര്‍ജ് എടുത്തിട്ട് അധികമായില്ല...
പണ്ടുമുതലേ ഇങ്ങേരുടെ ഉപദേശവും
ശകാരവും കേട്ട് മടുത്തതാ മത്തായി....

"എന്താണച്ചോ"....?

"നീ ഇപ്പോഴും ആ പഴയ ചീത്ത സ്വഭാവം ഒന്നും നിര്‍ത്തിയില്ല അല്ലെ....."

"നിര്‍ത്തി അച്ചോ...." മത്തായി.

"നീ ആ മുക്കിലെ രാജമ്മയുടെ വീട്ടില്‍ ഇപ്പോഴും പോകാറുണ്ടോടാ...."

പെട്ട്.... , മത്തായി ചിന്തിച്ചു, എന്തുപറയണം,
രാജമ്മ ആ നാട്ടിലെ ഒരു ഡ്രൈവിംഗ് സ്കൂളാണ്,
താനവിടുത്തെ പറ്റുപടിക്കാരനാനെന്നു അച്ഛന് പണ്ടേ അറിയാം,
കള്ളം പറഞ്ഞാല്‍ അച്ഛന് മനസ്സിലാവും,
അതുകൊണ്ട് മത്തായി പറഞ്ഞു....

"അങ്ങിനെ ഒന്നുമില്ലച്ചോ...."

"പിന്നെ..."?

"വല്ലപ്പോഴും മാത്രം... അച്ചോ..."

നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുന്ടെടാ,
ഇങ്ങിനെയുള്ള ദുഷിച്ച പരിപാടികള്‍ക്ക് പോയി
ഉണ്ടാക്കുന്ന കാശെല്ലാം വെറുതെ കളയല്ലെന്നു...,
ആട്ടെ നീ എത്ര കൊടുക്കും അവള്‍ക്ക്...?"

അച്ഛന്‍ വിടാനുള്ള ഭാവമില്ല.... മത്തായി തലയൊന്നു ചൊറിഞ്ഞുകൊണ്ട്,

"അച്ചോ വല്ല പത്തോ മുന്നൂറോ....."

അച്ഛന്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു....
പിന്നെ ഒരക്രോശമായിരുന്നു...

"കഴുവേറട മോനെ....അതുപറ...
അമ്പത് രൂപയില്‍ കിടന്ന അവളുടെ റേറ്റ്
നീയെല്ലാം കൂടാണല്ലേ മുന്നൂറാക്കിയത്....!!!!"

രോഷാകുകുലനായ പത്രോസച്ചന്‍.

"മത്തായീ....."
കുടുങ്ങി.... മത്തായി കരുതി, പത്രോസ് അച്ഛനാണ്...
ഈ ഇടവകയില്‍ മുന്പുണ്ടായിരുന്നതാണ്,
ഇപ്പോള്‍ വീണ്ടും ഇവിടെ ചാര്‍ജ് എടുത്തിട്ട് അധികമായില്ല...
പണ്ടുമുതലേ ഇങ്ങേരുടെ ഉപദേശവും
ശകാരവും കേട്ട് മടുത്തതാ മത്തായി....

"എന്താണച്ചോ"....?

"നീ ഇപ്പോഴും ആ പഴയ ചീത്ത സ്വഭാവം ഒന്നും നിര്‍ത്തിയില്ല അല്ലെ....."

"നിര്‍ത്തി അച്ചോ...." മത്തായി.

"നീ ആ മുക്കിലെ രാജമ്മയുടെ വീട്ടില്‍ ഇപ്പോഴും പോകാറുണ്ടോടാ...."

പെട്ട്.... , മത്തായി ചിന്തിച്ചു, എന്തുപറയണം,
രാജമ്മ ആ നാട്ടിലെ ഒരു ഡ്രൈവിംഗ് സ്കൂളാണ്,
താനവിടുത്തെ പറ്റുപടിക്കാരനാനെന്നു അച്ഛന് പണ്ടേ അറിയാം,
കള്ളം പറഞ്ഞാല്‍ അച്ഛന് മനസ്സിലാവും,
അതുകൊണ്ട് മത്തായി പറഞ്ഞു....

"അങ്ങിനെ ഒന്നുമില്ലച്ചോ...."

"പിന്നെ..."?

"വല്ലപ്പോഴും മാത്രം... അച്ചോ..."

നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുന്ടെടാ,
ഇങ്ങിനെയുള്ള ദുഷിച്ച പരിപാടികള്‍ക്ക് പോയി
ഉണ്ടാക്കുന്ന കാശെല്ലാം വെറുതെ കളയല്ലെന്നു...,
ആട്ടെ നീ എത്ര കൊടുക്കും അവള്‍ക്ക്...?"

അച്ഛന്‍ വിടാനുള്ള ഭാവമില്ല.... മത്തായി തലയൊന്നു ചൊറിഞ്ഞുകൊണ്ട്,

"അച്ചോ വല്ല പത്തോ മുന്നൂറോ....."

അച്ഛന്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു....
പിന്നെ ഒരക്രോശമായിരുന്നു...

"കഴുവേറട മോനെ....അതുപറ...
അമ്പത് രൂപയില്‍ കിടന്ന അവളുടെ റേറ്റ്
നീയെല്ലാം കൂടാണല്ലേ മുന്നൂറാക്കിയത്....!!!!"

Friday, December 9, 2011


കേരള ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ
രാഷ്ട്രീയ നേതാവിന് ഇന്ന് തൊണ്ണൂറ്റി രണ്ടാം ജന്മദിനം.
==================================
ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ
ഇ.കെ. നായനാർ (ഡിസംബർ 9, 1919 - മേയ് 19, 2004)
ഗോവിന്ദൻ നമ്പ്യാരുടെ മകനായി കണ്ണൂരിലെ
കല്ല്യാശ്ശേരിയിൽ 1919 ഡിസംബർ 9-നു ജനിച്ചു.
ആദ്യകാല കമ്യൂണിസ്റ്റ്‌ വിപ്ലവകാരിയായ
കെ പീ ആര്‍ ഗോപാലന്‍ ബന്ധുവാണ്.

1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു ശ്രീ നായനാർ.
1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ
നായനാർ സി.പി.എം ഇൽ ചേർന്നു. കയ്യൂർ-മൊറാഴ കർഷകലഹളകളിൽ വഹിച്ച പങ്കിനെ തുടർന്ന് [അവലംബം ആവശ്യമാണ്] അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിൽ പോകേണ്ടിവന്നു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ സി.പി.എം ഇൽ ചേർന്നു.
1940ൽ മിൽ തൊഴിലാളികളുടെ സമരത്തിന്
നേതൃത്വം നൽകിയതിന് ജയിലിലായി.
അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു.
മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി.
1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു.
ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത്
ചൈനാചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു.

1956ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
1972ൽ സി.എച്ച്. കരുണാകരന്റെ മരണത്തോടെ
അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി.
കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച്
ആദ്യമായി നിയമസഭാ അംഗമായി.
1980ൽ മലമ്പുഴയിൽ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി.
1982ൽ മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി.
1987, 1991 കാലഘട്ടങ്ങളിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും
ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി.

ഒരിക്കല്‍പോലും അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനാവാത്ത
ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ശ്രീ നായനാര്‍..
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇത്രയും ഇഷ്ടപ്പെട്ടിരുന്ന
മറ്റൊരു നേതാവ് ഉണ്ടോ എന്നുല്ലകാര്യം സംശയമാണ്. .

ദോഹ ഡയറി,സമരത്തിച്ചൂളയിൽ
(മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം), അറേബ്യൻ സ്കെച്ചുകൾ, എന്റെ ചൈന ഡയറി,
മാർക്സിസം ഒരു മുഖവുര, അമേരിക്കൻ ഡയറി,
വിപ്ലവാചാര്യന്മാർ, സാഹിത്യവും സംസ്കാരവും,
ജെയിലിലെ ഓർമ്മകൾ തുടങ്ങി ധാരാളം കൃതികള്‍ അദേഹം രചിച്ചിട്ടുണ്ട്.

അദേഹത്തിന്റെ നിഷ്കളങ്കമായ പല കമന്റുകളും
വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ
ഒരു അമേരിക്കന്‍ യാത്ര കഴിഞ്ഞു വന്ന് .
‘അമേരിക്കയിൽ ചായകുടിക്കുന്നതുപോലെയാണ്
ബലാത്സംഗങ്ങൾ നടക്കുന്നത്’ എന്ന് പറഞ്ഞതും ,
ഏറ്റുമാനൂര്‍മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടന്നപ്പോള്‍
'ഭാഗ്വാനെന്തിനു പാറാവ് 'എന്ന് ചോദിച്ചതും
ചില ഉദാഹരണങ്ങള്‍ മാത്രം.

കെ പീ ആര്‍ ഗോപാലന്റെ അനന്തരവല്‍ ആയ ശാരദ ആണ് ഭാര്യ. ഹൃദ്രോഗത്തെത്തുടർന്ന് 2004 മേയ് 9-ന്
അദേഹം ദില്ലിയില്‍ വച്ച് മരണമടഞ്ഞു.
ശ്രീ നായനാര്‍ ഒഴിചിട്ടിട്ടുപോയ സ്ഥാനം ഇന്നും
നികത്താതെ അവശേഷിക്കുന്നു കേരള രാഷ്ട്രീയത്തില്‍.

Monday, December 5, 2011

ഡോക്ടര്‍ ബി . ആര്‍. അംബേദ്‌കര്‍


ഇന്ത്യന്‍ ഭരണഘടനാശില്പിയും പ്രഥമ നിയമകാര്യമന്ത്രിയും.
ആധുനിക ഇന്ത്യന്‍ രാഷ്ട്രശില്പികളില്‍ പ്രമുഖനായ
ഡോ. അംബേദ്കര്‍ 1891 ഏ. 14-ന് മഹാരാഷ്ട്രയില്‍
രത്നഗിരി ജില്ലയിലെ അംബവാഡെ എന്ന ഗ്രാമത്തില്‍,
മഹര്‍ സമുദായത്തില്‍പ്പെട്ട രാംജിസക്പാലിന്റെയും
ഭീമാഭായിയുടെയും പതിനാലാമത്തെ പുത്രനായി ജനിച്ചു.
അയിത്തജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന
മഹര്‍ സമുദായത്തില്‍ പിറന്നതിനാല്‍ ബാല്യകാലം മുതല്‍
ജാതിയുടെയും അയിത്തത്തിന്റെയും തിക്തഫലങ്ങള്‍
അനുഭവിച്ചുകൊണ്ടാണ് അംബേദ്കര്‍ വളര്‍ന്നതും
ഉന്നത വിദ്യാഭ്യാസം നേടിയതും.

1908-ല്‍ ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്കൂളില്‍ നിന്നു
അംബേദ്കര്‍ മെട്രിക്കുലേഷന്‍ പാസ്സായി.
തുടര്‍ന്ന് രമാഭായിയെ വിവാഹം കഴിക്കുകയും
1912-ല്‍ ബോംബെ സര്‍വകലാശാലയില്‍ നിന്നും
ബിരുദം സമ്പാദിച്ചശേഷം 1913-ല്‍ ബറോഡ സ്റ്റേറ്റ് ഫോഴ്സില്‍
ലെഫ്റ്റെനന്റായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
1913-ല്‍ ബറോഡ സ്റ്റേറ്റ് സ്കോളര്‍ഷിപ്പോടെ അംബേദ്കര്‍
കൊളംബിയ സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് ചേരുകയും,
1915-ല്‍ ധനതത്ത്വശാസ്ത്രത്തില്‍ എം.എ.ബിരുദം
കരസ്ഥമാക്കുകയും ചെയ്തു.
1921-ല്‍ അംബേദ്കര്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍
നിന്നു ധനതത്ത്വശാസ്ത്രത്തില്‍ എം.എസ്സി ബിരുദവും
ഗ്രേയ്സ് ഇന്നില്‍ നിന്നു ബാര്‍ അറ്റ്ലാ ബിരുദവും കരസ്ഥമാക്കി.

വിദേശപഠനം പൂര്‍ത്തിയാക്കിയ അംബേദ്കര്‍ 1923 -ല്‍
ഇന്ത്യയില്‍ മടങ്ങിയെത്തി ബോംബെ ഹൈക്കോടതിയില്‍
അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങുകയും
സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു.

അധഃസ്ഥിത വിഭാഗങ്ങളുടെ അനിഷേധ്യ നേതാവ് എന്ന നിലയില്‍
ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഡോ. അംബേദ്കര്‍
1927-ല്‍ ബോംബെ നിയമനിര്‍മാണസഭയിലേക്ക്
നാമനിര്‍ദേശം ചെയ്യപ്പെട്ടു.

1928 ഒ. 23-ന് ഡോ. അംബേദ്കര്‍ സൈമണ്‍ കമ്മീഷന്
മുന്നില്‍ ഹാജരാകുകയും പുതിയ ഭരണഘടനാ നിര്‍ദേശങ്ങളില്‍ അയിത്തജാതിക്കാര്‍ക്ക് പ്രത്യേക വോട്ടവകാശം
ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി.

രണ്ടാം ലോകയുദ്ധാനന്തരം 1946 മാര്‍ച്ചില്‍ ഇന്ത്യയുടെ
സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തി.
1946 മേയില്‍ മിഷന്‍ ഭരണഘടനാ നിര്‍മാണസഭ
രൂപീകരിക്കേണ്ടതിനെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് ഭരണഘടനാ നിര്‍മാണസഭയിലേക്ക്
ഡോ. അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു.

1947 ആഗസ്റ്റില്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട
പ്രഥമ കേന്ദ്രമന്ത്രിസഭയില്‍ അംബേദ്കര്‍ നിയമകാര്യമന്ത്രിയായി.
ആഗ. 29-ന് ഭരണഘടനയുടെ കരടു നിര്‍മാണകമ്മിറ്റിയുടെ
ചെയര്‍മാനായി അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ചിന്തകനും ഗവേഷകനുമായ ഡോ. അംബേദ്കര്‍
ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.
1956 ഡി. 6-ന് ഡോ. അംബേദ്കര്‍ ഡല്‍ഹിയില്‍ അന്തരിച്ചു.
ഡി. 7-ന് അദ്ദേഹത്തിന്റെ ഭൗതികശരീരം മുംബൈയിലെ
ചൈത്യഭൂമിയില്‍ ബുദ്ധമതാചാരപ്രകാരം സംസ്കരിച്ചു.
സംസ്കാര ചടങ്ങിനോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി
ഒരു ലക്ഷം പേര്‍ ബുദ്ധമതം സ്വീകരിച്ചു.
1991-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് മരണാനന്തര ബഹുമതിയായി
ഡോ. അംബേദ്കര്‍ക്ക് ഭാരതരത്നം നല്‍കി ആദരിച്ചു.

Friday, December 2, 2011


മത്തായി ഭയങ്കര ഉത്സവ പ്രിയനായിരുന്നു...
നാട്ടില്‍ എവിടെ ഉത്സവം ഉണ്ടെങ്കിലും
മത്തായി ഹാജര്‍ ഉണ്ടാവും...
ഉത്സവ ഭ്രമം മൂത് അയല്‍ നാടുകളിലേക്കും
പോയി തുടങ്ങി മത്തായി ഉത്സവം കാണാന്‍....
ഇങ്ങനെ ഒരിക്കല്‍ മറ്റൊരു സ്ഥലത്ത് ഉത്സവത്തിന്‌
പോയ മത്തായിക്ക് ഒരബദ്ധം പറ്റി...

ആനയും മേളവും പരിപാടികളും കണ്ടു നടന്നു
സമയം പോയതറിഞ്ഞില്ല....
പാതിരാവാകാറായപ്പോള്‍ ആണ് പുള്ളി ആ കാര്യം സ്രെധിച്ചത്...
തിരികെ പോവാന്‍ വാഹനങ്ങള്‍ ഒന്നും കിട്ടില്ല...
കൂട്ടുകാരാരുമില്ല...
എന്തായാലും നടക്കാന്‍ തീരുമാനിച്ചു മത്തായി...
കുറെ ദൂരം നടന്നു കഴിഞ്ഞപ്പോള്‍ ഭയങ്കര മഴ...
ഒരടി മുന്നോട്ടു പോകാന്‍ വയ്യാത്ത അവസ്ഥ...
രണ്ടും കല്‍പ്പിച്ചു അടുത്ത് കണ്ട
ഒരു വീട്ടിലേക്കു കയറി മത്തായി..
കതകില്‍ മുട്ടി... വീട്ടുകാരന്‍ കതകു തുറന്നു.. ,
മത്തായി പറഞ്ഞു..."ഞാന്‍ ഉത്സവത്തിന്‌ പോയതാണ്,
തിരികെ വണ്ടി കിട്ടിയില്ല,
നടന്നു പോകാം എന്ന് കരുതി ഇവിടെ വരെ
വന്നപ്പോള്‍ വല്ലാത്ത മഴ,
ഇന്ന് ഞാന്‍ ഇവിടെ കിടന്നോട്ടെ,
കാലത്തെ പോയ്ക്കോളാം...

"ഗൃഹനാഥന്‍ പറഞ്ഞു.... "പറ്റില്ല,
ഇവിടെ പ്രായമായ പെണ്‍കുട്ടികളൊക്കെ ഉള്ളതാണ് ,
ഒരു അന്യ പുരുഷനെ എന്റെ വീട്ടില്‍
അന്തിയുറങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല..."

നിരാശനായ മത്തായി അവിടെ നിന്നും ഇറങ്ങി...
അടുത്ത് കണ്ട മറ്റൊരു വീട്ടി കയറിച്ചെന്നു....
അവിടെയും ഇത് തന്നെ അവസ്ഥ....
ഇനിയെന്ത് ചെയ്യും,
മഴയാനെന്കില്‍ കുറയുന്നുമില്ല....
എന്തായാലും അവസാന ശ്രെമം എന്നാ നിലയില്‍
അടുത്ത് കണ്ട ഒരു വീട്ടില്‍ കൂടി
ചോദിക്കാന്‍ തീരുമാനിച്ചു മത്തായി...
അവിടെയും സമ്മതിച്ചില്ലെങ്കില്‍ മഴനനയുകതന്നെ....

മത്തായി ആവീട്ടില്‍ ചെന്ന് കതകില്‍ മുട്ടി...
ഗൃഹനാഥന്‍ കതകുതുരന്നു....
മത്തായിയുടെ ചോദ്യം.... "ചേട്ടാ... ഇവിടെ
പ്രായമായ പെണ്‍കുട്ടികള്‍ വല്ലതുമുണ്ടോ" ...?
ഗൃഹനാഥന്‍... "എന്താ കാര്യം"...?
തലചൊറിഞ്ഞുകൊണ്ട് മത്തായി...

"അല്ല ഒന്ന് കിടക്കാന്‍ പറ്റുമോ ന്നറിയാനാ...."

എന്തുപറഞ്ഞാലും തമിഴ്നാട്ടുകാരാ
നിങ്ങള്‍ ഭാഗ്യവാന്മാരാണ്...
കാരണം നിങ്ങളെ ഒറ്റു കൊടുക്കുന്ന ഒരു
ഭാരനാധികാരിയല്ലല്ലോ നിങ്ങള്‍ക്കുള്ളത്...
ആരൊക്കെ എന്തൊക്കെ കുറ്റങ്ങളും കുറവുകളും
പറഞ്ഞാലും നിങ്ങള്‍ക്കഭിമാനിക്കാം....
നിങ്ങളോടിപ്പോള്‍ അസൂയയും വിദ്വെഷവുമല്ല....
അഭിമാനം ആണ് തോന്നുന്നത്,
കാരണം ഞങ്ങള്‍ മരിച്ചുകഴിഞ്ഞു നാണക്കെടുകൊണ്ട്....
ഞങ്ങളെ ഭരിക്കുന്നവര്‍ ഞങ്ങളുടെ
ശവത്തിനു വില വാങ്ങിക്കഴിഞ്ഞു....

ജയലളിതാ..... അഭിമാനിക്കുന്നു നിങ്ങളെയോര്‍ത്....
നിങ്ങളെപ്പറ്റി എന്തെല്ലാം ആരോപണങ്ങള്‍ ഉണ്ടെങ്കിലും
നിങ്ങള്‍ നിങ്ങളുടെ ജനങ്ങളോട് കാണിക്കുന്ന
ആത്മാര്‍ത്ഥതയിലും കടപ്പാടിലും....
ഇതാണ് യഥാര്‍ത്ഥ ആണത്തം...
ഞങ്ങളെ ഭരിക്കുന്നവര്‍ ആണ് പോയിട്ട് പെണ്ണ്പോലുമല്ല ,
വെറും നപുംസകങ്ങള്‍....

പുതിയ ഡാം പണിയുന്നതുവരെ രാഷ്ട്രീയം ഉപേക്ഷിക്കണം - മാര്‍ ക്രിസോസ്റ്റം

Posted on: 03 Dec 2011









കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതുവരെ കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. ഡാം പണിത് തീര്‍ന്നതിനുശേഷം ഓരോരുത്തര്‍ക്കും സജീവമായ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് മടങ്ങിപ്പോകാമെന്നും അദ്ദേഹം പറഞ്ഞു. യോഗക്ഷേമ സഭ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് മുല്ലപ്പെരിയാര്‍ സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ഡാമിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തിലെ രാഷ്ട്രീയനേതൃത്വം ശ്രമിക്കണം. ഡാം തകര്‍ന്നാല്‍ യു.ഡി.എഫിന്റെ നിലനില്‍പ് തകരും. അതിനാല്‍ പുതിയ ഡാം നിര്‍മ്മാണത്തിന് യു.ഡി.എഫ് പരിശ്രമിക്കണം. തമിഴ്‌നാടിന് ഭക്ഷണവും നമുക്ക് ജീവിതവും എന്നതായിരിക്കണം കേരളത്തിന്റെ നിലപാടെന്നും വലിയ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.

Tuesday, November 29, 2011

നമുക്കിത് വരണം.


"പച്ചവിരിച്ച മനോഹരമായ നെല്‍പ്പാടം
നീണ്ടു പരന്നു കിടക്കുന്നു"....
എട്ടാം ക്ലാസിലെ മലയാളം സെക്കന്‍ഡ്‌ പെപ്പേര്‍ ആയിരുന്ന
രാജാ രവിവര്‍മ എന്നാ പുസ്തകത്തിലെ ആദ്യ വരികളാണ് ഇവ...

"കേരം തിങ്ങും കേരള നാട് കെ ആര്‍ ഗൌരി നയിച്ചീടും...".
ചെറുപ്പത്തില്‍ കേട്ട് വളര്‍ന്ന മുദ്രാവാക്യം ആണിത്...

ഇന്ന് നമ്മുടെ നെല്‍പ്പാടങ്ങള്‍ എവിടെ...
തെങ്ങും തോപ്പുകള്‍ എവിടെ....
എന്തിനു നമ്മുടെ "സംസ്ഥാന ഭക്ഷണമായ"
കപ്പ പോലും ഇന്ന് നമ്മള്‍ തമിഴ്നാട്ടില്‍ നിന്നും
കൊണ്ട് വരേണ്ട അവസ്ഥയാണ്...

ഭല സമൃദ്ധി തരുന്ന മണ്ണും നല്ല കാലാവസ്ഥയും
നമുക്ക് ഏതു കൃഷിക്കും അനുയോജ്യമായിരുന്നു....
പക്ഷെ നമ്മുടെ അഹങ്കാരവും, ഒരു പരിധി വരെ
തൊഴില്‍ തര്‍ക്കങ്ങളും നമ്മുടെ കൃഷിയെ നശിപ്പിച്ചു....
നമ്മുടെ ചെറുപ്പക്കാര്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പോയി
ധാരാളം പണം സമ്പാദിച്ചു...
അപ്പോള്‍ നമ്മള്‍ നമ്മെ തന്നെ മറന്നു...
നമ്മള്‍ കൃഷി ഉപേക്ഷിച്ചു...
അവനവനാവശ്യമുള്ള പച്ചക്കറികള്‍ പോലും ഇന്ന്
വന്‍ വിലകൊടുത്തു തമിഴ്നാട്ടില്‍ നിന്നും മറ്റും
കൊണ്ടുവരേണ്ട അവസ്ഥയായി...

ഒരു വീട്ടില്‍ ഒന്നും രണ്ടും വാഹനങ്ങളും
ഒരാളുടെ കയ്യില്‍ മൂന്നും നാലും മൊബൈല്‍ ഫോണുകളും
ആയപ്പോള്‍ നമ്മള്‍ എല്ലാമായി എന്ന് കരുതി...

നമ്മള്‍ ഉപേക്ഷിച്ചവയെല്ലാം നമ്മുടെ അയാള്‍ സംസ്ഥാനങ്ങള്‍ ഏറ്റെടുത്തു... പ്രതികൂല കാലാവസ്ഥയും തരിശു നിലങ്ങളും
അവര്‍ ക്രിഷിഭൂമികളാക്കി...
ഇന്ന് നമുക്ക് വിവാഹം ഉള്‍പ്പടെ എന്താഘോഷം
നടക്കണമെങ്കിലും തമിഴ്നാട് കനിയണം,
പച്ചക്കറിയും പൂവും മുതല്‍ കപ്പയും തേങ്ങയും വരെ അവര്‍ തരണം...

ഇപ്പോള്‍ ഒരു ജലബോംബിനു കീഴില്‍ ജീവന് വേണ്ടി
നമ്മള്‍ അവരോടു കെഞ്ചുന്നു...
ശക്തമായി എന്തെങ്കിലും പറയാന്‍ പോലും നമുക്ക് കഴിയുന്നില്ല...
കാരണം അവിടെനിന്നുമുള്ള പച്ചക്കറിയും കോഴിയും
കോഴിമുട്ടയും വന്നില്ലെങ്കില്‍ ഇന്ന് നമ്മള്‍ക്ക് ഭക്ഷണമില്ല ...

നമ്മെ നയിക്കാന്‍ ആര്‍ജവവും ആത്മാര്‍ത്ഥ തയുമുള്ള നേതാക്കളില്ല... മനുഷ്യത്വമുള്ള സിനിമാക്കാരില്ല...
പക്ഷെ അവരുടെ കാര്യത്തിനു ഇതെല്ലാം ഉണ്ട്...
ജാതി മത രാഷ്ട്രീയമൊക്കെ മറന്നു അവര്‍ ഒറ്റക്കെട്ടാണ് ...
നമുക്ക് ഇനിയും സമയം അതിക്രമിച്ചിട്ടില്ല...
ആവശ്യത്തിനുള്ള പച്ചക്കറികളും മറ്റും
നമ്മള്‍ സ്വയം ഉണ്ടാക്കാന്‍ തുടങ്ങണം,
ഒട്ടും സ്ഥലമില്ലാതവര്‍ക്കുപോലും ടെരസ്സിലും മറ്റും
സാധിക്കുന്ന കാര്യങ്ങള്‍ ആണ്...
ആഘോഷങ്ങളില്‍ നിന്നും പൂവ്വും മറ്റും ഉപയോഗിച്ചുള്ള
ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം...
തമിഴ്നാട്ടില്‍ ഉണ്ടാവുന്ന ഇവയില്‍ ഭൂരിഭാഗും
ഉപയോഗിക്കുന്നത് നമ്മള്‍ ആണ്....
ഇന്ന് ഇതൊന്നും തരില്ല എന്ന് പറഞ്ഞു അവള്‍ നമ്മളെ
മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ നാളെ ഇതൊന്നും
നമുക്ക് വേണ്ട എന്ന് പറഞ്ഞു നമ്മള്‍ തിരിച്ചടിക്കണം...
അവര്‍ എന്ത് ചെയ്യും എന്ന് കാണാമല്ലോ....

ഇനിയും സമയം അതിക്രമിച്ചിട്ടില്ല..
ചിന്തിക്കാന്‍ സമയമില്ല, . പ്രവര്‍ത്തിക്കാന്‍ സമയമായി...
ഉണരൂ... നമ്മെ നമ്മള്‍ സ്വയം തിരിച്ചറിയൂ....

Saturday, November 19, 2011

എന്റെ മുതശി

നല്ല സുന്ദരിയായിരുന്നു എന്റെ മുത്തശി.
പതിമൂന്നു വയസ്സുള്ളപ്പോള്‍ മുതശന്‍
വേളികഴിച്ചു കൊണ്ടുവന്നതാണത്രേ...
ആരോടും പരിഭവമില്ലാതെ, ദേഷ്യമില്ലാതെ..ഒരുപാവം..
സ്നേഹമുള്ളവനാനെന്കിലും അതി കര്‍ക്കശക്കാരനായ
മുതശന്റെ ശകാരം .... അപ്പോള്‍ മുത്തശി ഞങ്ങളെ നോക്കി
ഒന്ന് ചിരിക്കും, എന്നിട്ട് കണ്ണ് തുടയ്ക്കും...

സ്കൂളിന്റെ പടി ചവുട്ടിയിട്ടില്ല മുത്തശി.
എങ്കിലും എന്നും കാലത്തെ പത്രം എടുത്തു പടം കാണും...
എന്നും വൈകുന്നേരം ആയാല്‍ ടീവീയുടെ മുന്നില്‍ വന്നിരിക്കും,
ആരും വെച്ചില്ലെങ്കില്‍ പറയും, എടാ അതൊന്നു വെച്ചേ... എന്ന്...
കൃഷിദര്‍ശനും ഹിന്ദി പരിപാടികളും രെസിച്ചിരുന്നു കാണും...

മുത്തശിയുടെ ചില സ്ഥിരം ഡയലോഗുകള്‍
ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്...
സ്വന്തമായി ഒരു ചായ വെക്കണമെങ്കില്‍
ഗ്യാസ്‌ സ്ടവ്വില്‍ വെള്ളം വെച്ചിട്ട് ആരെയെങ്കിലും അന്വേഷിക്കും....
ലൈറ്റ്ര്‍ കത്തിക്കാന്‍ അറിയില്ല....
അതെടുത്ത് കയില്‍ തന്നിട്ട് പറയും,
"എടാ ഇതൊന്നു 'ഞൊട്ടിക്കെ'...."

അതിലും രെസം വീട്ടില്‍ ആരുമില്ലാതപ്പോള്‍ ഒരു ഫോണ്‍ വന്നാലാണ്...
മുത്തശി ചുറ്റുപാടും ഒന്ന് നോക്കും, ആരെങ്കിലും ഉണ്ടോ എന്ന്...
ആരെയും കണ്ടില്ലെങ്കില്‍ ഫോണിറെ അടുത്ത് ചെന്ന് ദേഷ്യത്തില്‍ പറയും... :

"കിടന്നലക്കേണ്ട.... ഇവിടെ ആരുമില്ല... "

Tuesday, November 15, 2011

അനശ്വര നടന്‍ ഓര്‍മയായിട്ട് മുപ്പതുവര്ഷം


939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി
എന്ന സ്ഥലത്താണ് ജയൻ ജനിച്ചത്.
തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ
തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു
ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻ‌പിള്ള.
സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻ പിള്ള
എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു.
മാതാവ് ഓലയിൽ ഭാരതിയമ്മ.
1980 നവംബർ 16-ന്‌ "കോളിളക്കം" എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ
പെട്ടായിരുന്നു ജയന്റെ മരണം.

വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്.
പിന്നീട് ജയൻ ഒരു ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്.
പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു.
സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.
പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.
ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ
ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.
പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.

974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ
സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി.
ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു.
ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക
വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.
ഹരിഹരൻ സം‌വിധാനം ചെയ്ത ശരപഞ്ജരമാണ്
നായകപദവി നൽകിയ ആദ്യവേഷം.
1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് ഒരു തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര
പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും
സൂപ്പർഹിറ്റുകളും ആയിരുന്നു.

ജയനെ ജനകീയ നടനാക്കിത്തീർത്തത് 'അങ്ങാടി' ആയിരുന്നു.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി
സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.

അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ
ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ
വശമില്ലാത്തവർ പോലും കയ്യടിച്ചു.

സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട്
ജയന് വലിയ താൽപര്യമായിരുന്നു.
കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ
സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്.
മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ
ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു.
അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ
അപകടത്തിലാണ് ജയൻ അകാലമൃത്യുവടഞ്ഞത്.
തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളവാരത്ത്
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.
സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു.
ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു.
എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന
ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ
നിർബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു.
റീടേക്കിൽ ഹെലിക്കോപ്റ്റ്ർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ജയന്റെ മരണത്തിനു ശേഷം റിലീസായ ചിത്രമായ
"ദീപ"ത്തിൽ ജയന്റെ മരണവാർത്ത ചേർത്തു.
ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ
പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി.
ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു.
മറ്റ് ചിലർ ഇതു വിശ്വസ്സിക്കാൻ തയ്യാറാവാതെ
വരാൻ പോകുന്ന ചലച്ചിത്രത്തിന്റെ ഒരു പരസ്യമാണ്
എന്ന് കരുതി സിനിമ കാണുന്നത് തുടർന്നു.

ജയന്റെ മരണസാഹചര്യങ്ങൾ ഒരു ഗൂഢാലോചനയെക്കുറിച്ച്
കഥകൾ പുറത്ത്‌വരാൻ ഇടയാക്കി.
ഇതിനു കാരണമായത് കൂടെ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന
സഹനടനായിരുന്ന ബാലൻ കെ നായരും പൈലറ്റും
സാരമായ പരുക്കുകളൊന്നുമേൽക്കാതെ അത്ഭുതകരമായി
രക്ഷപെട്ടു എന്നതാണ്.
പക്ഷേ ഇതൊരു അപകടമായി സ്ഥിരീകരികരിക്കപ്പെട്ടിട്ടുണ്ട്.

(കടപ്പാട്-- വിക്കിപീഡിയ)

Monday, November 14, 2011

U N E S C O


1945 നവംബര്‍ 16 നാണ് U N E S C O
(യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ
സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷന്‍)
രൂപീകൃതമായത്.

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ
ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക
എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ
കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ.

യുനെസ്കോക്ക് 192 അംഗരാഷ്ട്രങ്ങളും
ആറ് അസോസിയേറ്റ് അംഗങ്ങളുമുണ്ട്.
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനക്ക് ലോകത്താകമാനമായി അമ്പതിലധികം മേഖലാ കാര്യാലയങ്ങളും
നിരവധി സ്ഥാപനങ്ങളും കാര്യാലയങ്ങളുമുണ്ട്.
മിക്ക മേഖലാ കാര്യാലയങ്ങളും മൂന്നോ അധിലധികമോ
രാജ്യങ്ങൾക്കായുള്ള ക്ലസ്റ്റർ ഓഫീസുകളാണ്‌.
ഇതു കൂടാതെ ദേശീയ തലത്തിലും പ്രാദേശികതലത്തിലുമുള്ള കാര്യാലയങ്ങളുമുണ്ട്.

വിദ്യാഭ്യാസം, പ്രകൃതിശാസ്ത്രം,സാമൂഹിക
മാനവ ശാസ്ത്രങ്ങൾ, സംസ്കാരംവിവരവിനിമയം
തുടങ്ങിയ അഞ്ചു പ്രധാന മേഖലകളിലാണ്‌
യുനെസ്കോയുടെ പ്രവർത്തനങ്ങൾ.

ശാസ്ത്രമേഖലയിൽ സഹായം നൽകുന്നുണ്ടെങ്കിലും
ആയുധനിർമ്മാണം പോലെയുള്ള
ലോകസമാധാനത്തിന്‌ ഭീഷണിയുയർത്തുന്ന
മേഖലകളിൽ യുനെസ്കോ സഹായം നൽകുന്നില്ല.


യുനെസ്കോയുടേ പ്രവർത്തനങ്ങളിൽ സംതൃപ്തി തോന്നാതെ
1984-ൽ അമേരിക്ക ഈ സംഘടനയിൽ നിന്നും
വിട്ടു നിന്നിരുന്നെങ്കിലും പിൽക്കാലത്ത് അംഗമായി.

ആചാര്യ വിനോബ ഭാവേ.


ആത്മീയാചാര്യനും, സ്വാതന്ത്ര്യ സമര സേനാനിയും,
ഗാന്ധിജിയുടെ അനുയായിയും, ഭൂദാനപ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാവും, സംസ്കൃത പണ്ഡിതനും
എഴുത്തുകാരനുമായ ആചാര്യ വിനോബ ഭാവെ
ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് ( 15/ 11 2011 ) ഇരുപത്തി ഒന്‍പതു വര്ഷം.

1982നവംബര്‍ മാസം പതിനഞ്ചാം തീയതിയാണ്
അദേഹം മരിക്കുന്നത്.
ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ
വിനോബാ ഭാവേ ബോംബേ സംസ്ഥാനത്തിൽ
കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ
1895 സെപ്റ്റംബർ 11-ന് ജനിച്ചു.
ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു.

അദ്ധ്യാപകൻ എന്നർ‍ഥമുള്ള ആചാര്യ എന്നാണദ്ദേഹം
അറിയപ്പെട്ടിരുന്നത്

പത്തു വയസ്സുള്ളപ്പോള്‍ അദേഹം ബ്രഹ്മചര്യ
സങ്കല്പം സ്വീകരിച്ചു. വീടുപേക്ഷിക്കണം
എന്ന വിചാരം കുട്ടിക്കാലം മുതല്‍ക്കേ അദേഹത്തിന്റെ
ബുദ്ധിയില്‍ കയറിക്കൂടിയിരുന്നു.
മൂന്നു മഹാപുരുഷന്മാരാണതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. ഗൌതമബുദ്ധനായിരുന്നു അവരിലൊരാള്‍.
മഹാരാഷ്ട്രയിലെ മഹാത്മാവ് രാംദാസായിരുന്നു രണ്ടാമത്തെയാള്‍.
മൂന്നാമന്‍ ജഗത്ഗുരു ശങ്കരാചാര്യരും.

വീടുപേക്ഷിക്കുന്നതിനുമുമ്പ് മെട്രിക്കുലേഷന്‍
സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും
അദേഹം കത്തിച്ചുകളഞ്ഞു

മഹാത്മഗാന്ധിയുടെ ആല്‍മീയ ശിഷ്യനായിരുന്ന
ശ്രീ വിനോബ ഭാവേ. ഗാന്ധിജിയോടൊപ്പം
സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി അദേഹം പങ്കെടുത്തു.

സ്വാതന്ത്ര്യത്തിനു ശേഷം കോണ്ഗ്രസ് പിരിച്ചുവിടണമെന്ന
ഗാന്ധിജിയുടെ അഭിപ്രായം മാനിക്കാതെ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം
സാധാരണ രാഷ്ട്രീയ കക്ഷിയായി മാറിയതോടെ
കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാരായ
നിർ‍മാണപ്രവർ‍ത്തകർ ആചാര്യ വിനോബാ ഭാവേ യുടെ
നേതൃത്തത്തില്‍ 1948 മാർച്ചിൽ വാർദ്ധയിലെ സേവാഗ്രാമിൽ
സർവ സേവാ സംഘം എന്നാ സംഘടന രൂപീകരിച്ചു.

സർവ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍
ആചാര്യ വിനോബാ ഭാവേ നടത്തിയ അഖിലേന്ത്യാ
പദയാത്രയോടെ ആരംഭിച്ച ഭൂദാന പ്രസ്ഥാനം
വമ്പിച്ച ചലനങ്ങളുണ്ടാക്കി.
1957-ൽ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ
സർവ സേവാ സംഘത്തിൽ ചേർ‍ന്നു.

1974-ൽ ജയപ്രകാശ് നാരായണൻ ആരംഭിച്ച
സമ്പൂർ‍ണ വിപ്ലവ പ്രസ്ഥാനം ഇന്ത്യൻ‍രാഷ്ട്രീയത്തെ മാറ്റിമറിച്ചു.
സമ്പൂർ‍ണ വിപ്ലവ പ്രസ്ഥാനത്തോടും
വിനോബാ ഭാവേ താല്പര്യം കാണിക്കാതിരുന്നതു്
സർവ സേവാ സംഘത്തിൽ പ്രതിസന്ധിയുണ്ടാക്കുമെന്നു്
കരുതപ്പെട്ടെങ്കിലും അദ്ദേഹം സംഘടനയെ
പിളർ‍ത്താൻ മുതിർ‍ന്നില്ല.

1975 ല്‍ ഇന്ദിരാഗാന്ധി അപ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെ
ആചാര്യ വിനോബ ഭവ പിന്താങ്ങി.
അനുശാസൻ പർവ്വ, അല്ലെങ്കിൽ അച്ചടക്കത്തിന്റെ സമയം
എന്നായിരുന്നു വിനോബ ഭാവെ
അടിയന്തരാവസ്ഥയെ വിളിച്ചത്
അടിയന്തിരാവസ്തയോടുള്ള അദേഹത്തിന്റെ
നിലപാട് വിവാദമായെങ്കിലും കറകളഞ്ഞ
ഒരു സോഷ്യലിസ്റ്റ്‌ ആയിരുന്നു അദേഹം
എന്നുള്ളതു തര്‍ക്കമറ്റ കാര്യമാണ്.

Saturday, November 12, 2011

ക്ഷേത്ര പ്രവേശന വിളംബരം.


1936 നവംബര്‍ 12 ന് പ്രസിദ്ധവും
പുരോഗമനപരവും ചരിത്രത്തില്‍
സമാനതകളില്ലാത്തതുമായ
ക്ഷേത്രപ്രവേശന വിളംബരത്തില്‍
മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ തുല്യം ചാര്‍ത്തി.
ഇതിലൂടെ ചിത്തിര തിരുനാളും തിരുവിതാംകൂറും
ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി.
അന്നാദ്യമായി ഭാരതത്തിലെ മറ്റ് ക്ഷേത്രങ്ങള്‍
അവര്‍ണ്ണര്‍ക്ക് തുറന്നുകൊടുത്തു.

''ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ
യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ
ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധിക്കുന്നതിനോ
ഇനിമേല്‍ യാതൊരു നിരോധനവും
ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.''

തിരുവിതാംകൂര്‍ ചരിത്രത്തില്‍ രജതരേഖയായി
ശോഭിക്കുന്ന ക്ഷേത്രപ്രവേശനവിളംബരത്തിന്റെ
75-ാം വാര്‍ഷികം ഇന്നാണ്.

സാമൂഹിക സമത്വത്തിനും സാമൂഹ്യനീതിക്കും
വേണ്ടി നടന്ന ഒട്ടേറെ പോരാട്ടങ്ങളുടെയും
നിരന്തര പരിശ്രമങ്ങളുടെയും
ഫലപ്രാപ്തി എന്ന നിലയിലാണ്‌
1936 നവംബര്‍ 12ന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌
ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്‌.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഒഴിവാക്കി
അവര്‍ണര്‍ക്കും ക്ഷേത്രപ്രവേശനവും
ആരാധനാ സ്വാതന്ത്ര്യവും കരഗതമായ
1936 നവംബര്‍ 12 ആധുനിക ഇന്ത്യാചരിത്രത്തിലെ
ഒരു വിശേഷ ദിവസവും ക്ഷേത്ര പ്രവേശന വിളംബരം
സാമൂഹിക പരിഷ്കരണത്തിനായുള്ള
നമ്മുടെ നാടിന്‍െറ പ്രയാണത്തിലെ ഒരു
സുപ്രധാന വഴിത്തിരിവുമായി മാറി.

ഈ പാത പിന്തുടര്‍ന്ന് മലബാറിലെ ക്ഷേത്രങ്ങളില്‍
അവര്‍ണ ജാതിയില്‍പ്പെട്ടവര്‍ക്ക് പ്രവേശനം
അനുവദിച്ചുകൊണ്ട് 1938 ഡിസംബറില്‍
മദ്രാസ് അസംബ്ളി നിയമം പാസാക്കുകയും
കൊച്ചി രാജ്യത്തും അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം
നല്‍കിക്കൊണ്ട് കൊച്ചി രാജാവ് കേരളവര്‍മ
1947 ഡിസംബര്‍ 20ന് പ്രഖ്യാപനം നടത്തുകയും ചെയ്തു.

ഇതോടൊപ്പം കൂട്ടിവായിക്കേണ്ട
ഒരു വാര്‍ത്തയാണ് മധുരയിലെ
ഒരു ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട്
ഈ സമയത്ത് വന്ന തീരുമാനം...
ദളിതരോടൊപ്പം ആ സമരത്തില്‍ ശക്തമായി
പങ്കെടുത്ത മാര്‍ക്സിസ്റ്റു പാര്‍ടി തമിഴ്നാട് ഘടകതിനു
അഭിനന്ദനങ്ങള്‍...

Thursday, November 10, 2011

ശുംഭന്‍.


Link
ഒരു രാജ്യത്തെ നീതിന്യായ വ്യവസ്ഥിതികളെയും
ഭരണ ഘടനയെയും വെല്ലു വിളിക്കുക, പുച്ചിക്കുക...
എന്താണ് അതിന്റെ അര്‍ഥം....
ആ വ്യവസ്ഥിതി അന്ഗീകരിക്കുന്നില്ല എന്നല്ലേ....

അതും ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് അത് ചെയ്തതിനെ ന്യായേകരിക്കുന്നവരോട് സഹതാപം തോന്നുന്നു,
കാരണം അവര്‍ക്ക് രാജ്യത്തെയും
ഭരണ ഘടനയെയും കാള്‍ വലുത് പാര്‍ടിയാണ്....

എന്നിട്ട് കേസായിക്കഴിഞ്ഞപ്പോള്‍
എല്ലാവരെയും ശുംഭാന്മാര്‍ ആക്കും വിധം
ശബ്ദതാരാവലിയും ആയി വരാന്‍
നാണമില്ലായിരുന്നല്ലോ....

പറഞ്ഞത് പറഞ്ഞതാണെന്ന് പറയാനുള്ള
ആണതമെന്കിലും കാണിക്കണമായിരുന്നു...

ഇനി നിയമപരമായി നേരിടുമെന്ന്....
എന്ത് നിയമം,
ഇവിടുത്തെ നിയമപാലകരെയല്ലേ അയാള്‍
ശുംബന്മാര്‍ എന്ന് വിളിച്ചത്....

ഒരിക്കലും ഒരു നേതാവും ചെയ്യാന്‍ പാടില്ലാത്തതാണ്
ജയരാജന്‍ ചെയ്തത്,
കാരണം അത് എല്ലാവരും പിന്തുടര്‍ന്നാല്‍
നമ്മുടെ രാജ്യത്തെ വ്യവസ്ഥിതികളുടെ ഗതി എന്താവും...
എങ്ങിനെ ഇവിടെ നിയമപാലനം നടക്കും....

ഇത് പിള്ള കട്ടതിലും കെട്ടതെറ്റു തന്നെയാണ്...
ഈ ശിക്ഷ പോരായിരുന്നു അയാള്‍ക്ക്‌....

മുന്നറിയിപ്പ്.

എല്ലാ ആണ്‍ പിറന്നവരുടെയും ശ്രെധക്ക് ,
നാളെ ഓണമൊക്കെയാണ് ,
കാലത്തെ തന്നെ കലാ പരിപാടികളൊന്നും തുടങ്ങരുത്,
ഊണൊക്കെ കഴിഞ്ഞു വീട്ടുകാരെയൊക്കെ
ഒന്ന് സന്തോഷിപ്പിചിട്ടെ ഇറങ്ങാവൂ....

കഴിയുമെങ്കില്‍ വാഹനം വീട്ടില്‍ തന്നെ ഇരിക്കട്ടെ....
ആരുടെയെങ്കിലും കൂടെ കൂടാം....
ഞാന്‍ വണ്ടി ഓടിചോളം എന്ന് നിര്‍ബന്ധം പിടിക്കരുത്,
നിങ്ങള്‍ക്കത്തിനു കഴിയില്ല...
പോലീസ് പിടിക്കും എന്നുള്ള ഭയം മാത്രമല്ല,
റോഡില്‍ വേറെയും ആള്‍ക്കാരുണ്ടല്ലോ.....

ആരെന്തു പറഞ്ഞാലും അങ്ങു അന്ഗീകരിചെക്കണം,
അതാണ്‌ ആരോഗ്യത്തിനു നല്ലത്....
വെള്ളം കാണുമ്പോള്‍ ചാടനമെന്നൊക്കെ തോന്നും,
അതൊന്നും വേണ്ട....

കഴിയുമെങ്കില്‍ ഒരു പതിനൊന്നു മണിക്കെങ്കിലും
വീട്ടില്‍ എത്താന്‍ സ്രെമിക്കുക,
ഭാര്യ എന്ത് പറഞ്ഞാലും പ്രതികരിക്കെണ്ടാ,
ചുമ്മാ ചിരിച്ചു കാണിക്കുക....

കുട്ടികള്‍ എന്തെങ്കിലും കുസൃതി ഒപ്പിചിട്ടുണ്ടാവും,
വഴക്ക് പറയാനും തല്ലാനും ഒന്നും പോകേണ്ട...
പാവങ്ങള്‍, ഓണമല്ലേ.....

എത്ര നേരെത്തെ വീട്ടില്‍ വന്നാലും,
പിന്നെ ആരെങ്കിലും വിളിച്ചാല്‍
പോകാതിരിക്കുന്നതാണ് ഭംഗി......

ഉറങ്ങാന്‍ നേരം കഴിവതും ഒറ്റയ്ക്ക് കിടക്കാന്‍ സ്രെമിക്കുക, കാരണം അടുത്ത് കിടക്കുന്നവര്‍ക്ക്
സഹിക്കാന്‍ പട്ടുന്നതിനപ്പുരമായിരിക്കും കൂര്ഖം വലി ...
പിന്നെ, ഒരു കുപ്പി തണുത്ത വെള്ളം തലയിണയുടെ അടുത്ത് കരുതുക, ഭയങ്കര ദാഹം ഉണ്ടാവും
എണീറ്റ്‌ പോയി വെള്ളമെടുക്കള്‍ ഒന്നും പ്രായോഗികമല്ല....

ഒരു ക്രോസിനോ മറ്റോ കഴിച്ചിട്ട് ഉറങ്ങാന്‍ കിടക്കുക....
കാലത്തെ ഒരല്പം തല വേദന കാണും....
ഉണര്ന്നാലുടന്‍ ഇന്നലെ എന്തൊക്കെ നടന്നു എന്ന്
ഏതെന്കിലും ബോധമുള്ളവന്‍
കൂടെ ഉണ്ടായിരുന്നെങ്കില്‍ ഒന്ന് വിളിച്ചു ചോദിക്കുന്നത് നന്നായിരിക്കും,
ഒരു ചമ്മലഉം ഭാര്യയുടെ മുന്നില്‍ കാണിക്കരുത്.... സാധാരണ പോലെ പെരുമാറുക, ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍....

അപ്പൊ എല്ലാവര്ക്കും ഓണാശംസകള്‍.........

ഉണ്ണിക്കുട്ടന്‍.

സ്കൂള്‍ ജീവിതം നമുക്ക് ഒരിക്കലും
മറക്കാന്‍ കഴിയാത്ത ഒരുപാട് രസകരങ്ങളായ
അനുഭവങ്ങള്‍ പകര്‍ന്നു തന്നിട്ടുണ്ടാവും....
നഷ്ട ബോധത്തോടെ മാത്രമേ നമുക്കാ കാലം
ഓര്‍ക്കാന്‍ കഴിയൂ....

സ്കൂളിലെ എന്റെ ഏറ്റവും അടുത്ത ഒരു
കൂട്ടുകാരനായിരുന്നു ശ്രീകുമാര്‍ ..
ക്ലാസിലെ മൂന്നാമന്‍...
(ഒന്നാമനും രണ്ടാമനും ബുജികളാണ്,
വാ തുറക്കുന്നത് ഉത്തരം പറയാന്‍ മാത്രം)
അതില്‍ ഒരാള്‍ ഇപ്പോള്‍ ഇന്ഗ്ലണ്ടില്‍ ഡോക്ടര്‍ ,
രണ്ടാമന്‍ ഫെഡറല്‍ ബാങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്‍ ,
ഈ പറഞ്ഞ മൂന്നാമത്തെ കക്ഷി
ആയുര്‍വേദ ഡോക്ടര്‍ ....
(എടുത്തു പറയേണ്ട കാര്യം വെട്ടത്തില്‍ "പണി"
കിട്ടിയത് എനിക്ക് മാത്രം)

ശ്രീകുമാര്‍ ആളൊരു രസികനാണ്...
ആരെയും പഠിക്കാന്‍ സമ്മതിക്കില്ല,
തമാശകള്‍ പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കും,
ചൂരല്‍ കഷായം ഞങ്ങള്‍ക്ക്...
അവന്‍ രക്ഷപെടുകയും ചെയ്യും....
അധ്യാപകരെയും അവന്‍ വെറുതെ വിടുമായിരുന്നില്ല....

ഒരിക്കല്‍ ബയോളജി ക്ലാസ്സ്‌ ...
കുറുപ്പുസാര്‍ ആണ് പഠിപ്പിക്കുന്നത്‌,
വിഷയം മനുഷ്യന്റെ തലച്ചോര്‍ . ...
ബോര്‍ഡില്‍ തൂക്കിയ ചാര്‍ട്ടില്‍ കൈയിലുള്ള
ചൂരല്‍ ചൂണ്ടി അദേഹം പറഞ്ഞു തരികയാണ്....
മനുഷ്യരുടെ തലച്ചോറിനു മൂന്നു ഭാഗങ്ങളുണ്ട് ,
സെറിബ്രം, സെരിബെല്ലം,
മെടുല ഒബ്ലം ഗേറ്റ......

അത് പരഞ്ഞുകഴിഞ്ഞതും നമ്മുടെ ശ്രീകുമാര്‍
ഒറ്റ ചോദ്യം....

സര്‍ ,
മെടുല ഒബ്ലം ഗേറ്റ യുടെ മലയാളമെന്താണ്.?
ആദ്യം ചിരി പൊട്ടിയെങ്ങിലും ഞങ്ങള്‍
ചൂരല്‍ പ്രയോഗം ഓര്‍ത്തു ചിരി അമര്‍ത്തി...
ഉത്തരം മുട്ടിയ കുറുപ്പ് സര്‍ തിരിഞ്ഞു നിന്ന് ആക്രോശിച്ചു ....

"എണീക്കെടാ അവിടെ..."

അപ്പോളും ഇഷ്ടന്‍ ഒരു ചെറു പുന്ചിരിയുമായി
എഴുന്നേറ്റു....

സാറിന്റെ ചോദ്യം.... "നിന്റെ പെരെന്താടാ....."

പുഞ്ചിരിയോടെ തന്നെ മറുപടി.... "ശ്രീകുമാര്‍ "

കുറുപ്പുസാര്‍ ഗൌരവത്തില്‍ തന്നെ ....അടുത്ത ചോദ്യം....

"അതിന്റെ മലയാളം പറയെടാ..."

ഉടന്‍ വന്നു മറുപടി.... "ഉണ്ണിക്കുട്ടന്‍ ...."

ഇത്തവണ ഞങ്ങള്‍ക്ക് ചിരിയമര്ത്താന്‍ പറ്റിയില്ല....
സാറും ചിരിച്ചുപോയി....
അവനെ വീട്ടില്‍ വിളിക്കുന്ന പേരാണ്
"ഉണ്ണിക്കുട്ടന്‍ ,"....

മത്തായിയുടെ കുമ്പസാരം,

ഒരിക്കല്‍ മത്തായിയും പത്രോസും കൂടി
പള്ളിയില്‍ കുമ്പസാരിക്കാന്‍ പോയി.
മത്തായി അച്ഛനോട് പറഞ്ഞു
"അച്ചോ ഞാന്‍ രണ്ടു പാപം ചെയ്തു "

അച്ഛന്‍ പറഞ്ഞു , "നിനക്ക് നരകത്തില്‍
രണ്ടു വീലുള്ള വണ്ടി കിട്ടും
അതും ഓടിചോണ്ട് നടന്നോ"

അടുത്തത് പത്രോസ്‌....
"അച്ചോ, ഞാന്‍ മൂന്നു പാപം ചെയ്തു"
അച്ഛന്‍ "നിനക്ക് നരകത്തില്‍ മൂന്നു വീലുള്ള
വണ്ടി കിട്ടും നീ അതോടിച്ചു നടന്നോ"
----------------------------------------------

രണ്ടാളും മരിച്ചു നരകത്തില്‍ ചെന്നു ,
രണ്ടു പാപം ചെയ്ത മത്തായി ബൈക്കില്‍
ചെത്തി നടക്കുന്നു,
മൂന്നു പാപം ചെയ്ത പത്രോസിനു
ഓട്ടോ രിക്ഷയാണ് കിട്ടിയത്....

വഴിയില്‍ വെച്ച് വളരെ സ്പീഡില്‍ വരുന്ന
മത്തായിയോട് പത്രോസ് ചോദിച്ചു
"ഇത്ര തിരക്കിട്ടെങ്ങോട്ട "....
മത്തായി..."ജീവന്‍ വേണേല്‍ മാറിക്കോ,
അച്ഛന്‍ തീവണ്ടി ഓടിചോണ്ട് വരുന്നുണ്ട്"

മത്തായി ഇന്‍ ജെറുസലേം.

ഒരിക്കല്‍ മത്തായി ചേട്ടനും മാറിയ ചേടതിയും
കൂടി ജെറുസലേം സന്ദര്‍ശിക്കാന്‍ പോയി,
നിര്‍ഭാഗ്യ വശാല്‍ മറിയ ചേടത്തി അവിടെ വെച്ച്
മരിച്ചുപോയി....

അവിടുത്തെ വികാരിയച്ചന്‍ മത്തായി ചേട്ടനോട് പറഞ്ഞു,
"ഇവിടെ സംസ്കരി ച്ചാല്‍ പതിനയ്യായിരം
രൂപയെആവുകയോള്ളൂ,
നാട്ടിലേക്ക് കൊണ്ട് പോകണമെങ്കില്‍
ഒരു രണ്ടു ലക്ഷം രൂപാ ചിലവാകും,
മത്തായിക്ക് തീരുമാനിക്കാം എന്ത് വേണമെന്ന്.... "

ഒരു നിനിഷം ആലോചിച്ച മത്തായി...

"അച്ചോ ഞാന്‍ നാട്ടിലേക്ക് കൊണ്ട് പോവുകയാ,
നിങ്ങള്‍ ഇവിടെയല്ലേ കര്‍ത്താവിനെ അടക്കിയത്,
മൂന്നാം ദിവസം ഉയര്‍ തെഴുന്നേട്ടില്ലേ ,
ഈ കാര്യത്തില്‍ ഒരു റിസ്ക്‌ എടുക്കാന്‍ ഞാനില്ല...."

മത്തായിയുടെ മറവി,

ഇടവകയിലെ പുതിയ വികാരിയച്ചന്‍
ആളല്പം കടുംപിടുതക്കാരനാണ്,
ഇടവകാങ്ങങ്ങളുടെ എല്ലാം സ്വഭാവ ശുദ്ധിയില്‍
അദേഹം വളരെ ശ്രെധിച്ചിരുന്നു,
അതുകൊണ്ട് തന്നെ എല്ലാ അങ്ങക്കള്‍ക്കും
അദേഹത്തെ വലിയ സ്നേഹവും
ബഹുമാനവുമായിരുന്നൂ....
വളരെ ക്ഷമയോടും ശ്രെധയോടെയുമാണ്
അവര്‍ അദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടിരുന്നത്....

ഒരു ഞായറാഴ്ച അദേഹം അന്യന്റെ മുതല്‍ ആഗ്രഹിക്കുന്നതിന്റെയും മോഷണതിന്റെയും
ദോഷങ്ങളും അതിനു നരകത്തില്‍ എത്തിയാല്‍
ഉണ്ടാവുന്ന ക്രൂരമായ ശിക്ഷയും പറ്റി
പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മത്തായി
ഇരുന്ന സ്ഥലത്ത് എന്തോ പരതുന്നതും
അസ്വസ്തനാവുന്നതും അച്ഛന്‍ ശ്രെധിച്ചു...

പ്രസംഗത്തിന് ശേഷം അച്ഛന്‍ മത്തായിയെ
പള്ളി മുറിയിലേക്ക് വിളിപ്പിച്ചു,

"എന്തായിരുന്നു മത്തായീ ഞാന്‍ മോഷണത്തെ പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോള്‍
താന്‍ അസ്വസ്ഥന്‍ ആവുന്നതും എന്തോ തപ്പുന്നതും കണ്ടത്...."

മത്തായി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു...

"ഒന്നൂല്ല അച്ചോ "....

അച്ഛന് ദേഷ്യം വന്നു .....

"മത്തായീ നുണ പറഞ്ഞാലുള്ള ശിക്ഷ എന്തീനെന്നു നിനക്കറിയാമോ...."

മത്തായി ഒന്ന് പരുങ്ങി, എന്നിട്ട് പറഞ്ഞു,

അച്ചോ അത്, ഞാനൊരു കുട മോഷ്ടിച്ച്,
അത് എവിടെയോ മറന്നു അതാണ്‌
അവിടെയൊക്കെ നോക്കിയത്"

അച്ഛന്‍ സ്തബ്ദനായി പോയി,
വളരെ നേരത്തെ ഉപദേശത്തിനു ശേഷം അദേഹം പ്പറഞ്ഞു,

"ഞാന്‍ വ്യഭിചാരത്തെ പറ്റി പറഞ്ഞപ്പോള്‍
നീ പെട്ടെന്ന് ശാന്തനാവുന്നത് കണ്ടു, ഭാഗ്യം
എന്തായാലും ആ‍ സ്വഭാവം ഇല്ലല്ലോ"

മത്തായി... "അതല്ല അച്ചോ അപ്പോഴാണ്‌ ഞാനോര്‍ത്തത്
കുട എവിടെ വച്ചാണ് മറന്നത് എന്ന്....."......:

ആരാണ് ശത്രു....

ഇന്നലെ ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്നും
ചായകുടിച്ചു പുറത്തിറങ്ങി സുഹൃത്തുക്കളുമായി
സംസാരിച്ചു നിന്നപ്പോള്‍ ഒരു യുവാവും അവന്റെ ഭാര്യയും അച്ഛനും കൂടി അവിടെ നിന്നും ഇറങ്ങി വന്നു,
ആ‍ പെണ്‍കുട്ടി അച്ഛനോട് ,
ഡാഡീ , ഇപ്പൊ വരാം ഒരു സാധനം വാങ്ങാനുണ്ട്‌
എന്ന് പറഞ്ഞു, പറഞ്ഞു ഭര്‍ത്താവുമായി
കാറില്‍ കയറി പോയി, അപ്പോളാണ് അവരുടെ മമ്മി
ഇറങ്ങി വരുന്നത്, അവര്‍ ഭര്‍ത്താവിനോട്
അവരെവിടെ പോയി എന്നന്ന്വേഷിക്കുന്നു, അദേഹം
"എന്തോ സാധനം വാങ്ങാന്‍ പോയി
ഇപ്പൊ വരും " എന്ന് മറുപടിയും പറഞ്ഞു....
ഉടനെ ആ‍ സ്തീ അവിടെനിന്നും സ്വന്തം ഭര്‍ത്താവിനോട്
സാമാന്യം ഉച്ചത്തില്‍ തന്നെ
"കണ്ടോ അവള്‍ അവനെയും കൊണ്ട് എവിടെ പോയതാണ്,
നമ്മളെകൂടി കൊണ്ട് പോയാല്‍ എന്തായിരുന്നു,
അവള്‍ അല്ലേലും അങ്ങിനെയാണ്, .......
നിങ്ങള്‍ എന്താണ് മിണ്ടാതെ നില്‍ക്കുന്നു "
എന്നൊക്കെ പറയുന്നു, അയാള്‍ വളരെ
സമാധാനത്തോടെ എന്തോ മറുപടിയും പറയുന്നുണ്ട്, സഹികെട്ടപ്പോള്‍ അദേഹം അവരോടു വളരെ രൂക്ഷമായി
പറയുന്നു, "നിനക്കെന്തിന്റെ സൂക്കെടാണ്.....
അവരിപ്പോള്‍ ഇങ്ങു വരുമെന്ന് പറഞ്ഞില്ലേ"
അവര്‍ വീണ്ടും എന്തൊക്കെയോ
ആ പെണ്ണിനെ പറയുന്നു,
ഭര്‍ത്താവ് ഞങ്ങളെ നോക്കി ഒരു
വളിച്ച ചിരി ചിരിച്ചു മാറി നിന്ന്....

സാമാന്യം വിദ്യാഭ്യാസവും രിടയര്‍മെന്റ്റ്‌ ജീവിതവും നയിക്കുന്നവരുംആണ് ഇരുവരും
എന്ന് കാഴ്ചയില്‍ തന്നെ മനസ്സിലാവും,
എന്നിട്ടും ആ സ്ത്രീയുടെ , സ്വന്തം മരുമകളോട് ഉള്ള
പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി....

ഇവിടെ സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന
ആക്രമണങ്ങളെയും പീടനങ്ങളെയും പറ്റി
സ്ത്രീകള്‍ വളരെ വികാരപരമായി
പോസ്റ്റുകള്‍ ഇടുകയും പ്രതികരിക്കുകയും
ചെയ്യുന്നത് കാണാറുണ്ട്‌,
സത്യത്തില്‍ ഒരു ചെറിയ ശതമാനം പുരുഷന്മാര്‍
സ്ത്രീകളോട് മോശമായി പെരുമാറാറണ്ടെന്കിലും
അവരുടെ യഥാര്‍ത്ഥ ശത്രു സ്ത്രീ തന്നെ ആണ് എന്നെനിക്ക് തോന്നുന്നു,
ആദ്യം അവര്‍ ഫെമിനിസം പ്രെസങ്ങിക്കുന്നവര്‍
അവരുടെ ഇടയില്‍ തന്നെ അത് പ്രചരിപ്പിച്ചു
നടപ്പാക്കുകയല്ലേ വേണ്ടത്....

സന്തുഷ്ടനായ മത്തായി.

മത്തായി ചേട്ടന്റെയും മറിയ ചേടതിയുടെയും
പ്രേമ വിവാഹമായിരുന്നൂ...
വളരെസന്തോഷകരമായിരുന്നൂ
അവരുടെ ആദ്യകാല ജീവിതം...
ആദ്യ വിവാഹ വാര്‍ഷികത്തിന് മത്തായിചേട്ടന്‍
മറിയ ചേടത്തിക്ക് നാല് പവന്റെ ഒരു സ്വര്‍ണമാല
സമ്മാനമായി കൊടുത്തു,,,,
പറഞ്ഞറിയിക്കാന്‍ മേലാതത്ര സന്തോഷം
മറിയ ചേടത്തിക്ക് ....
രണ്ടാം വിവാഹ വാര്‍ഷികത്തിന് മറിയാമ്മ
ചേടത്തി ചോദിച്ചത് കൊണ്ട് മത്തായിചേട്ടന്‍
രണ്ടു പവന്റെ ഒരു മാല വാങ്ങിക്കൊടുത്തു,
എന്നാല്‍ മൂന്നാം വിവാഹ വാര്‍ഷികത്തിന്
മറിയാമ്മ ചേടത്തിയുടെ നിര്‍ബന്ധം സഹിക്ക
വയ്യാതെയാണ്ഒരു പവന്റെ ഒരു മാല
മത്തായി ചേട്ടന്‍ വാങ്ങി കൊടുക്കുന്നത്...
നാലാം വിവാഹ വാര്‍ഷികത്തിന്റെ തലേദിവസം
രണ്ടാളും കൂടി വലിയ തോതിലുള്ള വാഗ്വാദം നടന്നു,
ഒടുവില്‍ വളരെ സന്തോഷകരമായി പ്രശ്നം തീര്‍ക്കുകയും
മത്തായി ചേട്ടന്‍ അഞ്ചു പവന്റെ ഒരു സ്വര്‍ണമാല
മറിയ ചേടത്തിക്ക് വാങ്ങി കൊടുക്കുകയും ചെയ്തു,,....
എന്നാല്‍ അതിനു ശേഷം മറിയ ചേടത്തി
മത്തായി ചേട്ടനുമായി സംസാരിക്കാതായി....

എന്താണ് കാരണം .....

അറിയാമോ......

അവര്‍ സംസാരിച്ചിതീരുമാനിച്ച ധാരണ അതായിരുന്നു....!!!

മത്തായി ഫ്രം അമേരിക്ക..

ഒരു പണിയും ചെയ്യാതെ നാട്ടില്‍ തെക്ക് വടക്ക് നടന്ന
മത്തായിയെ എല്ലാവരും കൂടി അമേരിക്കക്ക് വിട്ടു....
അവിടെ ചെന്ന മത്തായി അളിയനെഴുതിയ കത്ത്.....

അളിയാ ഞാനിവിടെ സുഖമായി കഴിയുന്നു.
അളിയനും സുഖമല്ലേ..
ഞാനീ കത്ത് വളരെ പയ്യെ ആണെഴുതുന്നത്,
എനിക്കറിയാം അളിയന് സ്പീഡില്‍ വായിക്കാന്‍ കഴിയില്ല എന്ന്.
ഇത് വളരെ നല്ല സ്ഥലമാണ്,
എല്ലാ സൌകര്യങ്ങളും ഉണ്ട്,
ഇവിടെ കക്കൂസില്‍ തന്നെയാണ് വാഷിംഗ് മെഷീനും
വെച്ചിരിക്കുന്നത്,
അത് കേടാണോ എന്നൊരു സംശയമുണ്ട്‌,
കാരണം ഇന്നലെ അതിന്റെ ടോപ്‌ തുറന്നു ഞാന്‍
രണ്ടു ഷര്‍ട്ട്അതില്‍ ഇട്ടു സ്വിച്ചും ഓണ്‍ ചെയ്തതില്‍
പിന്നെ ആ ഷര്‍ട്ടുകള്‍ കണി കാണാന്‍ കിട്ടിയില്ല...
കാലാവസ്ഥ വലിയ കുഴപ്പമില്ല, കഴിഞ്ഞ ആഴ്ച
രണ്ടു തവണ മാത്രമേ മഴപെയ്തോള്ളൂ,
ആദ്യത്തേത് മൂന്നു ദിവസവും
രണ്ടാമത്തേത് നാല് ദിവസവും നീണ്ടു നിന്നു.
നിന്റെ പെങ്ങള്‍ ഗര്‍ഭിണിയാണ്,
ഉണ്ടാവാന്‍ പോകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നറിയില്ലാത്തത് കാരണം നീ അമ്മാവനാണോ
അമ്മായി ആണോ ആവാന്‍ പാകുന്നത്
എന്നിപ്പോള്‍ പറയാന്‍ പറ്റില്ല,
നീ പറഞ്ഞ കോട്ട്ട് ഞാന്‍ അയക്കുന്നു,
ഒരു ചെറിയ കുഴപ്പമുണ്ട്,
അതിനു മെയിലില്‍ അയക്കാനുള്ളതില്‍ അല്പം കൂടുതല്‍ ഭാരമുണ്ടായിരുന്നത് കാരണം ഞാനതിന്റ്രെ
മെറ്റല്‍ ബട്ടന്സുകള്‍ കട്ട് ചെയ്തെടുത്തു
അതിന്റെ പോക്കറ്റില്‍ തന്നെ ഇട്ടിട്ടുണ്ട്.
ഇനി ബാക്കി വിശേഷങ്ങള്‍ ഒക്കെ അടുത്ത കത്തില്‍,
ഈ കത്ത് കിട്ടിയാലും ഇല്ലെങ്കിലും ഇതിലെഴുതിയിരിക്കുന്ന
വിലാസത്തില്‍ മാത്രമേ മറുപടി അയക്കാവൂ...
പിന്നെ ഒരു പ്രത്യേക കാര്യം,
നീ പറഞ്ഞ പണത്തിനുള്ള ചെക്ക് ഞാനെഴുതി വെച്ചതാണ്
പക്ഷെ ഈ കവറില്‍ ഇടാന്‍ ഞാന്‍ മറന്നു,
പോസ്റ്റ്‌ ചെയ്തു കഴിഞ്ഞാണ് ഓര്‍ത്തത്‌,
അടുത്ത തവണ തീര്‍ച്ചയായും അയക്കാം....

സ്നേഹപൂര്‍വ്വം
നിന്റെ അളിയന്‍ ,

മത്തായി.

പ്ലീസ്‌ ക്യൂ...

അസാധാരണമായ ഒരു ശവ ഘോഷയാത്ര ആയിരുന്നു അത്...
മുന്നില്‍ ഒരു ശവമഞ്ചവും വളരെയധികം ആള്‍ക്കാരും,
ഒരന്പതു മീറ്റര്‍ പിന്നില്‍ മറ്റൊരു ശവമഞ്ചവും
അതിനു പിന്നില്‍ സ്വന്തം പട്ടിയുമായി മത്തായിയും...
പത്തിരുന്നൂറു പേര്‍ ക്യൂ ആയി മത്തായിയുടെ പുറകില്‍...
ഇത് കണ്ട ഒരു വഴിയാത്രക്കാരന്
ജിജ്ഞാസ അടക്കാന്‍ പറ്റിയില്ല,
അയാള്‍ മത്തായിയോട് ചോദിച്ചു..
"ക്ഷമിക്കണം ഈ അവസരത്തില്‍ ചോദിക്കാന്‍ പാടില്ലാത്തതാണ്, എന്നാലും ചോദിക്കയാണ് ആരാണ് മരിച്ചത്....?
മത്തായി പറഞ്ഞു.."സാരമില്ല ആ മുന്നില്‍ പോകുന്നത്
എന്റെ ഭാര്യ മറിയാമ്മയുടെ ശവ മഞ്ചമാണ്
അവളെ എന്റെ ഈ പട്ടി ആക്രമിച്ചു കൊന്നു"... ,
യാത്രക്കാരന്റെ ജിജ്ഞാസ കൂടി, "അപ്പോള്‍ ഇതോ...." മത്തായി..."ഇത് എന്റെ അമ്മായി അമ്മയാണ്,
മകളെ രേക്ഷിക്കാനുള്ള ശ്രെമതിനിടയില്‍
ഇവന്‍ അവരെയും കടിച്ചു കൊന്നു..."
വഴിയാത്രക്കാരന്‍ നിശ്ചലനായി ഒരു നിമിഷം നിന്ന്....
അയാളുടെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി...
അയാള്‍ ചോദിച്ചു..
" താങ്കള്‍ ഈ പട്ടിയെ രണ്ടു ദിവസത്തേക്ക് എനിക്കൊന്നു തരുമോ"....?
ചിരിച്ചുകൊണ്ടായിരുന്നു മത്തായിയുടെ മറുപടി...

"ഈ ക്യൂവിന്റെ ഏറ്റവും പിന്നില്‍ പോയി നില്‍ക്ക്....."

നോട്ടീസ്

സുഹൃത്തുക്കളെ , ,
വെട്ടത്തിന്റെ ഒന്നാം സംസ്ഥാന സമ്മേളനം അതി വിപുലമായ പരിപാടികളോടെ ഈ മാസം 23 നു പാലാരിവെട്ടത്‌ വെച്ച് നടത്തുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ, പരിപാടിയോട് അനുബന്ധിച്ച് നമ്മുടെ സ്ഥാപക നേതാവും കണ്ണിലുണ്ണിയും, ആയ അധോലോക നായകന്‍ ശ്രീ ഖരീം സാറിനെ , വേണ് മാരനല്ലോര്‍ നാരായനരു സര്‍ പൊന്നാട അണിയിച്ചു ആദരിക്കുന്നതാണ്,. {അനിയിക്കുവാനുള്ള കച്ചതോര്‍ത്തു സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ശ്രീ ഗിരീഷ്‌ പലേരി }
അംഗങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ചുമതല ബഹുമാനപ്പെട്ട ഊലംപാര പോലീസ് സ്റെഷനിലെ ഹെഡ് അങ്ങുന്നിന്റെ കൂട്ടുകാരന്‍ ശ്രീ ജയകുമാര്‍ കൃഷ്ണനാണ്. സമ്മേളനത്തില്‍ എത്തിച്ചേരുന്ന വനിതാ അംഗങ്ങള്‍ ദയവായി സ്വയ രക്ഷക്കായി അടെഹതോട് ഒരു നിശ്ചിത അകലം പാലിക്കുന്നത് നന്നായിരിക്കും.
ഇതോടനുബന്ദിച്ചു സമ്മേളന ഹാളിനു പുറകിലെ ചാര്‍ത്തില്‍ കുപ്രസിദ്ധ കാര്ടൂനിസ്റ്റ് ശ്രീ വിഗ്നേഷ് ഗംഗന്റെ പൊട്ട കാര്ടൂനുകളുടെ ഒരു പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ശ്രീ സുധീര്‍ രാജിന്റെ പട്ടാള ജീവിതത്തിലെ അനുഭവങ്ങള്‍ കോര്തിനക്കിക്കൊണ്ട് അദേഹം രെചിച്ച പുസ്തകം, "ഞാന്‍ വെച്ച വെടികള്‍" .. ശ്രീമതി നിമ്മി രെചിച്ച കവിതാ സമാഹാരം "സ്കൂള്‍ ജീവിതത്തിലെ പീഡനങ്ങള്‍" തുടങ്ങിയവയുടെ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്.

പരിപാടിയുടെ വിജയത്തിനായി കാശൊന്നും വേണ്ട എന്ന് ഖരീം സര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ബക്കറ്റ് പിരിവു നടത്തുവാന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. അത് ദിനേശ് ബീഡി വാങ്ങാന്‍ വച്ചിരുന്ന പണം ബക്കറ്റില്‍ നിക്ഷേപിച്ചു കൊണ്ട് ശ്രീ അനൂപ്‌ ചാക്കോ ഉത്ഘാടനം ചെയ്യുന്നതാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു,

കാര്യപരിപാടികള്‍
------------------------
6 a m -ഗണപതി ഹോമം. . തന്ത്രിമുഖ്യന്‍ ശ്രീ കണ്ടരരു ജയേഷ് പതാഴമാര്...
6. 30 - a m -- പതാക ഉയര്‍ത്തല്‍ , കണ്വീനര്‍ ശ്രീ ക്രിസ്ടോ.. (ദയവായി ആരെനിലും അദേഹത്തെ ഒന്ന് താങ്ങി നിര്തെണ്ടാതാണ്)
6.45 a m --- ഈശ്വര പ്രാര്‍ഥന.. കുമാരി ഹൃദയ (Std 4)
ദയവായി ആരും കൂവുകയോ ബഹളം വയ്ക്കുകയോ ചെയ്യരുത്, ആ കുട്ടി സ്റെഗില്‍ നിന്നും കരഞ്ഞുകൊണ്ട്‌ ഇറങ്ങി ഓടാന്‍ സാധ്യതയുണ്ട്)
7 A M --ചര്‍ച്ച... മദ്യപാനം എന്നാ സാമൂഹ്യ വിപത്ത്, ചര്‍ച്ച നയിക്കുന്നത് ശ്രീ മനോജ്‌ ഗോപാലകൃഷ്ണന്‍, മദ്യ വര്‍ജന സമതി കണ്‍ വീനര്‍
8 A M -- തുമ്പി തുള്ളല്‍, പ്രശസ്ത തുള്ളല്‍ കലാകാരി ശ്രീമതി ബിന്ദു അനിലും സംഘവും.(ആരും ഭയപ്പെടരുതു )
9 A M -- കുച്ചിപ്പുടി ...അവതരണം , മായാ :D, മാലാ :D
9 30 --വിപ്ലവ കവിത, നിങ്ങളെന്നെ കരഞ്ഞവനാക്കി ... അവതരണം സുനിലാന്‍ കീച്ചേരി.
9 45 A M-- പൂരപ്പാട്ട് .. അവതരണം പ്രസാദ്‌ സോമരാജന്‍, പ്രമോദ് സോമരാജന്‍.. (വളരെ ചുരുങ്ങിയ കാലംകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം പൂരപ്പാട്ടുകള്‍ പാടി നിരവധി അടിയും തൊഴിയും വാങ്ങി കൂട്ടിയിട്ടുള്ള അത്ഭുത ബാലന്മാര്‍)
10 A M ---പിന്നിട്ട വഴിയിലേക്കൊരു എത്തി നോട്ടം, എത്തി നോക്കുന്നത് ശ്രീ വിജയകുമാര്‍, സഹ നോട്ടക്കാരന്‍ ശ്രീ മുജീബ് ശൂരനാട്.
10 A M -- മാര്‍ഗ്ഗം കളി ... ശ്രീമതി രാധിക ... (ക്ഷമിക്കുക വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ്)
പതിനൊന്നു മണി മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍...
ഉദ്ഘാടനം, വളര്‍ന്നു വരുന്ന യുവ സാഹിത്യകാരന്‍ ശ്രീ ജെ പീ വെട്ടിയാട്ടില്‍.
12 മണി... സാമൂഹ്യ നൃത്ത സംഗീത നാടകം... കരി പുരണ്ട ജീവിതങ്ങള്‍... അവതരണം, ശ്രീ സോമന്‍ കരിവെള്ളൂര്‍.
ഒന്ന് മുതല്‍ രണ്ടു വരെ ഭക്ഷണം വിശ്രമം.
കഞ്ഞിയും പയറും സ്പോന്‍സര്‍ ചെയ്യുന്നത് ഊട്ടുപുര കാത്റെരിങ്ങ്സ് ബാലുശ്ശേരി, പ്രോപ്രിറെര്‍ ശ്രീ ഗിരീഷ്‌ വര്‍മ്മ
(ഒരറിയിപ്പ് ആരും സമ്മേളന ഹാള്‍ വൃത്തികേടാക്കരുത് പുറത്തു ടോയ് ലെറ്റ്‌ സൗകര്യം ഒരുക്കിയിട്ടുണ്ട്)

2 മണി... ആക്കലും തൂക്കലും... സ്വന്തം കവിത, അവതരണം ശ്രീ ഉസ്മാന്‍ എങ്ങോട്ടെങ്കിലും ഇരി.
2- 30 -- നെടു വീര്‍പ്പുകള്‍. നാടകം.... പങ്കെടുക്കുന്നവര്‍.. ശ്രീ സുരേഷ് മഠം, ഗിരീഷ്‌ പലേരി, ജയകുമാര്‍ ആതിരപ്പള്ളി വിണ്ട് ടീ ക്കെ ....
3 - 30 -- പ്രകൃതി ജീവനത്തെ കുറിച്ച് ശ്രീ സന്തോഷ്‌ ഒളിമ്പിക്സ് നടത്തുന്ന പ്രഭാഷണം, ( സ്പോണ്‍സര്‍ ചെയ്യുന്നതുകൊക്കോ കോള )
4- 30 -- തിരുവാതിര കളി, അവതരണം ശ്രീമതി മനീഷ് സുബ്രമണ്യം ആന്‍ഡ് പാര്‍ടി...
5 മണി ... കൃതജ്ഞത... ശ്രീ ദിനേശന്‍ പോലീസ്...

5 - 30 മുതല്‍ കരിമരുന്നു പ്രയോഹം... സുപ്രസിദ്ധ വെടിക്കെട്ടുകാരന്‍ ശ്രീ അനഘന്‍ ആന്‍ഡ് പാര്‍ടി...
(ഒരു പ്രത്യേക അറിയിപ്പ്, ലേലത്തിനു വെച്ചിരുന്ന ശ്രീ കോയയുടെ ഫോട്ടോകളും ഷാഫിയുടെ കവിതകളും ആരും തിരിഞ്ഞു നോക്കാതതുകൊണ്ട് അവര്‍ താനേ ചുമന്നു മാറ്റെണ്ടാതാണ്)
ശുഭം

ഞാന്‍ കോതാഴതുകാരന്‍.....

കേട്ടിട്ടുണ്ടോ,കോത്താഴത്തേക്കുറിച്ച്?
ബഷീറിയൻ സാഹിത്യം തൊട്ട് ജഗതിയൻ
ഫലിതങ്ങളിൽ വരെ പലപ്പോഴും വന്നുപോകാറുള്ള
ഒരു ചോദ്യമുണ്ട്."നീ യേത് കോത്താഴത്തുകാരനാടാ?"
ലേശം ലജ്ജയോടും ഏറെ അഭിമാനത്തോടുംകൂടി
ഞാൻ വെളിപ്പെടുത്തട്ടെ,
കോത്താഴം എന്റെ പ്രിയ ജന്മസ്ഥലമാണ്.
യഥാർഥനാമം ചിറക്കടവ്.

കോട്ടയത്തുനിന്നും,കെ.കെ. റോഡിലൂടെ
[ഇപ്പോൾ എൻ.എച്ച്.220],റബ്ബർ മരങ്ങൾക്കിടയിലൂടെ
സുമാർ 35 നാഴിക കിഴക്കോട്ട് സഞ്ചരിച്ചാൽ
പൊൻ കുന്നം എന്ന ചെറുപട്ടണത്തിലെത്തും‘.
തേക്കടിക്കും വാഗമണ്ണിനും പോകുന്ന സായ്പന്മാര്‍ മൂത്രമൊഴിയ്ക്കാനും ഇന്ധനമടിയ്ക്കാനും
ഇറങ്ങുന്നതവിടെയാണ്‘.

ഭൂലോകസാ‍ഹിത്യകാരന്മാരായ പൊന്‍ കുന്നം വര്‍ക്കി,
പൊന്‍ കുന്നം ദാമോദരന്‍[പച്ചപ്പനംതത്തേ....രചയിതാവ്] ലോകപൈങ്കിളികളായ കാനം ഈ.ജെ.,മുട്ടത്തുവര്‍ക്കി
ഇവരുടെ കർമ്മഭൂമിയും ഹൈറേഞ്ചിന്റെ കവാടമായ
പൊന്‍ കുന്നമായിരുന്നു.
കൂടാതെ പ്രമുഖ ശാസ്ത്രീയ സംഗീതജ്ഞന്‍
ശ്രീ പൊന്‍കുന്നം രാമചന്ദ്രന്‍,
പ്രിയ നടന്‍ ബാബു ആന്റണി,
പ്രമുഖ സംവിധായകന്‍ തമ്പി ആന്റണി
ഇവരൊക്കെ എന്റെ ഈ നാട്ടുകാരാണ്....

ചിറക്കടവ് എന്ന കൊച്ചു നാട്ടിന്‍പുറത്തിന്റെ
തലസ്ഥാനമാകുന്നു ഇപ്പറഞ്ഞ പൊന്‍ കുന്നം......................
ചിറക്കടവത്രേ വിശ്വപ്രസിദ്ധമാ‍യ കോത്താഴം!
കോത്താഴത്തിന്റെ പഴമ്പുരാണങ്ങളിൽ ചിലത് കേൾക്കുക...
മദ്ധ്യതിരുവിതാംകൂറിൽകോട്ടയം തിരുനക്കര,
വൈക്കം ഏറ്റുമാനൂർമഹാദേവക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ സ്വര്‍ണ്ണക്കൊടിമരം ശങ്കരനാരായണമൂര്‍ത്തി
എന്ന ചിറക്കടവ് മഹാദേനു[ശിവൻ]മാത്രം.
വലിയൊരു ചിറ[കുളം] കുഴിച്ചമണ്ണുമുഴുവന്‍
കാലക്രമേണ ഒരു കുന്നായി മാറി.
ഈ കുന്നിന്മുകളിലാണ് കഴുത്തില്‍ പാമ്പിന്‍ മാലയുമണിഞ്ഞ് ‘മഹാദേവന്റെ ഇരിപ്പ്.

ചിറയുടെ കടവ് -ചിറക്കടവ്..
ഇനി ചിറക്കടവിന് കോത്താഴമെന്ന് പേര്‍ ലഭിച്ചതിനേക്കുറിച്ച്-

ഇവിടെ പണ്ട് എന്നോ ഒരു ആദിവാസിപ്പെണ്ണ്
കൂവ[ഭക്ഷ്യ യോഗ്യ മായ ഒരു കിഴങ്ങ്]
പറിച്ചപ്പോള്‍ മണ്ണില്‍നിന്നും ചോര പൊടിഞ്ഞത്രേ..
നോക്കുമ്പോള്‍ മണ്ണിലങ്ങനെ കിടക്കുന്നു,
ഒരു ശിവലിംഗം!“അയ്യോ പാവമെന്ന്” അവൾ....‘
മണ്ണ് മാന്തിയെടുത്ത ശിവലിംഗം പിന്നീട്
അവിടെ പ്രതിഷ്ടിക്കപ്പെട്ടു.
[ശിവലിംഗമെന്ന നാമത്തില്‍ അല്പം അശ്ലീലമില്ലേയെന്ന് ചെറുബാല്യത്തില്‍ത്തോന്നിയ ശങ്ക
എന്നെ ഇപ്പോഴും വിട്ടൊഴിയുന്നില്ല.]
അങ്ങനെ കൂവയുടെ താഴെനിന്നും സ്വയംഭുവായ
മഹാദേവന്‍ കൂവത്താഴെ മഹാദേവനായും
പിന്നീടത് കോത്താഴെ മഹാദേവനായും
മാറിയെന്ന് ഐതിഹ്യം.

ദേശാടനപ്പക്ഷികളുടെ അറിവിലേയ്ക്കായി ചില കാര്യങ്ങൾ...........-
കോത്തഴെനിന്നും വാഗമണ്ണിനും കോലാഹലമേടിനും പാഞ്ചാലിമേടിനും ഒരു മണിക്കൂര്‍ യാത്ര.
കുമളിക്ക് രണ്ടര മണിക്കൂര്‍.
തേക്കടിക്ക് രണ്ടേമുക്കാല്‍...
ഇടുക്കി,മുല്ലപ്പെരിയാര്‍ മൂന്ന് മണിക്കൂര്‍......

നീ എതു കോത്താഴം കാരനാടാ എന്ന ചോദ്യം
ഇനി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്
എന്നോട് അസൂയ തോന്നും..
നിങ്ങള്‍ക്കാര്‍ക്കും ഒരു കോത്താഴം കാരനായി
ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ!

ഉവ്വ്..ഒരു കോത്താഴത്തുകാരനായതിൽ എനിയ്ക്കിപ്പോൾ ശരിയ്ക്കും അഭിമാനം തോന്നുന്നുണ്ട്......

യാത്രാമൊഴി...

മിക്കവാറും എല്ലാവരും പോയി കഴിഞ്ഞു ....
ഞങ്ങള്‍ ചിലര്‍ അയ്യരുടെ മുറിയില്‍ കൂടി...
എല്ലാവരുടെയും കയില്‍ ജയേഷിന്റെ ഭക്തിഗാന കാസ്സെറ്റ്‌.. പ്രശോബ്‌.. ജയകുമാര്‍ കൃഷ്ണന്‍... ഖരിം ഭായി...
പ്രശാന്ത്‌ യാദവ്...ക്രിസ്ടോ...വര്മാജി...എല്ലാവരുമുണ്ട്‌... പെട്ടെന്നാണ് ദിനേശന്‍ എവിടെ എന്ന് ചിന്തിച്ചത്... അയ്യര്‍ വിളിച്ചു... "ഞാന്‍ പോയി അശോക്ജി"...
അതായിരുന്നു മറുപടി....
സത്യത്തില്‍ അത്ഭുതവും വിഷമവും തോന്നി...
ഇങ്ങിനെ ഒരു മനുഷ്യന്‍...
പരിപാടി കഴിഞ്ഞു...
എല്ലാവരെയും പോലെ ദിനേശനും പോയി..
ഒരു ജോലി തീര്‍ത്തിട്ട് പോകുന്ന ലാഖവത്തോടെ...
ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന ഭാവത്തില്‍...
നമസ്കരിക്കണം ആ മനുഷ്യനെ...
ഖരീം ഭായിക്ക് കിട്ടിയ നല്ല കൂട്ടാളി...
ഇന്ന് ഈ വെട്ടം ഇത്രമാത്രം സ്നേഹത്തോടെയും സാഹോദര്യതോടെയും നമുക്ക് കാണാന്‍ കഴിയുന്നത്
ശ്രീ ദിനേശന്റെ ഇടപെടലുകള്‍ കൊണ്ട് മാത്രമാണ്...

എല്ലാവര്ക്കും പറയുവാന്‍ നല്ലത് മാത്രം...
എല്ലാവരുടെയും മുഖത്ത് സംതൃപ്തി...
ഉള്ളിലെ സംതൃപ്തിയും സന്തോഷവും മുഖത്ത് കാണിക്കാതിരിക്കാന്‍ പാടുപെടുന്ന ഖരിം ഭായി...

ആദ്യം വര്‍മ... പിന്നെ ഓരോരുത്തര പിരിഞ്ഞു പോയി...
അയ്യരുടെ മുറിയില്‍ ഞാനും അയ്യരും അവശേഷിച്ചു.... കാലത്തെയാണ് വീട്ടിലെതിയില്ലല്ലോ എന്നാ കാര്യം മനസ്സിലെതിയത്... അയ്യര്‍ക്ക് ഒരു ധൃതിയുമില്ല...
അപ്പോളും ക്രിസ്റൊയുടെ വീട്ടില്‍ പ്രേശോബും വിഗ്നെഷും. കാലത്തെ പ്രേശോബ് വന്നു ... യാത്രപറയാന്‍....
മുറിയില്‍ നിന്നും സൈന്‍ ഔട്ട്‌ ചെയ്തു നേരെ വീണ്ടും ക്രിസ്റൊയുടെ വീട്ടില്‍... മണി ഒന്‍പത്....
തറയില്‍ പുതച്ചുമൂടി വിഗ്നേഷ്.... ക്രിസ്ടോ....
അവിടെനിന്നും കാലത്തെ ചപ്പാത്തിയും മുട്ടക്കറിയും...
മേല്‍ബിന്‍ വളരെ കഷ്ടപ്പെട്ട് കാണും..
ആ കുട്ടി യാത്ര പറഞ്ഞു ജോലിക്ക് പോയി...
പ്രേശോബും ഹര്ഷയും യാത്രപറഞ്ഞിറങ്ങി...
യാതൊരു ഭാവവിത്യാസവുമില്ലാതെ അയ്യര്‍ജി....
പോവണ്ടേ.... ഞാന്‍ ചോദിച്ചു... പോവാം.... മറുപടി...
എപ്പോഴോ അമ്മയുടെ ഒരു വിളി... അയ്യരുടെ മുഖം വളിച്ചു... ഞാന്‍ കേള്‍ക്കാതെ നാന്‍ കൂപ്പിടരെന്‍ എന്ന്
അമ്മയോട് പറയുന്നു . പിന്നീടല്‍പ്പം ഉഷാറായി...
തിരിച്ചു ഞങ്ങള്‍ ഒന്നിച്ചു യാത്ര... പാലാ വരെ അയ്യര്‍... അവിടെനിന്നും ഞാന്‍ തനിയെ...

വീട്ടിലെത്തി കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ശൂന്യത... ആരെയൊക്കെയോ മിസ്സ്‌ ചെയ്തതുപോലെ...
പലരോടും വേണ്ടവിധം പെരുമാരിയില്ലേ എന്ന സംശയം... കുറേപ്പേരെ വിളിച്ചു... അസിം, രാമരാജ് , പ്രഹ്ലാദ് രതീഷ്‌... എല്ലാവര്ക്കും സന്തോഷം ,
അവര്‍ ഒന്നിച്ചായിരുന്നു യാത്ര...
കൂടെ ആലീസും...
അസിമിനെ രാത്രിയില്‍ രേതീഷ് ആറ്റിങ്ങല്‍
കൊണ്ടുപോയി വിട്ടു എന്ന് അസിം പറഞ്ഞു...
വളരെ സന്തോഷം തോന്നി....
സ്ത്രീകളൊക്കെ എപ്പോള്‍ എത്തി എന്നറിയാന്‍
സിസ്റ്റം ഓണ്‍ ചെയ്തപ്പോള്‍ തന്നെ ബിന്ദുവിന്റെയും ഹൃദ്യയുടെയും പോസ്റ്റുകള്‍ കണ്ടു....
എല്ലാം ശുഭം...

മറക്കുവാന്‍ കഴിയില്ലായിരുന്നു ഒന്നും...
ആ സൗഹൃദം.. സ്നേഹം... ബഹുമാനം.... നിഷ്കളങ്കത... അഹങ്കാരതിന്റെയോ കുശുംബിന്റെയോ
ഒരു കണിക പോലും കാണാന്‍ കഴിഞ്ഞില്ല...

പലരെ പറ്റിയും വിട്ടുപോയിട്ടുണ്ടാവാം...
ഒന്നും മനപൂര്‍വമല്ല... മനോജ്‌ ഇതെഴുത്തണം എന്ന്
ഖരിം ഭായി പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു... മനസ്സില്‍ ഭയവും.. ഒന്നും എഴുതി പരിചയമില്ല...
പ്രത്യേകിച്ചു ഇങ്ങിനെയുള്ള കാര്യങ്ങള്‍...
തെറ്റുകളും കുറവുകളും എല്ലാവരും ക്ഷമിക്കുക...
ഇത്രയെങ്കിലും എനിക്ക് കഴിഞ്ഞത് വെട്ടത്തിന്റെ കഴിവ് വെട്ടത്തിന്റെ മാത്രം...
അതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നത്
നമ്മുടെ ഖരിം ഭായിയോടും ദിനെഷിനോടും ......
പിന്നെ നിങ്ങളെല്ലാവരോടും...

ഇനി നമുക്ക് കാത്തിരിക്കാം ഇരുപത്തി എട്ടാം തീയതി
നടക്കുന്ന പ്രവാസികളുടെ കൂട്ടായ്മക്കായി....

ആ സുദിനം....

കാലത്തെ ഉണരുന്ന സ്വഭാവം ആര്‍ക്കും ഇല്ലായിരുന്നു
എന്ന് തോന്നുന്നു....,
അസീമിനെയും രംരാജിനെയും രൂപെഷിനെയുമൊക്കെ
കാലത്തെ വിളിചെഴുന്നെല്‍പ്പിച്ചു....
നല്ല വിശപ്പ്‌... എന്ത് ചെയ്യാന്‍ ,
ക്രിസ്റൊയുടെ വീടുതന്നെ ശരണം....
ഹോട്ടല്‍ ഇല്ലാഞ്ഞിട്ടല്ല...
ആ കുട്ടിയുടെ കൈപ്പുണ്യം... ആ സ്വാദ്‌... അതുകൊണ്ടാണ്...:))

തിരിച്ചു നമ്മുടെ വേദിയില്‍ എത്തിയപ്പോഴേക്കും
ചെറു സംഗങ്ങളായി പലരും എത്തിക്കഴിഞ്ഞിരുന്നു...
എന്റെ അയല്‍ക്കാരായ അരുണ്‍, ആനന്ദ്‌...
കൂടാതെ തെക്കുനിന്നും ജയേഷ്...
ഹൈ വോള്‍ട്ട് ചിരിയുമായി മൂലമറ്റത്ത് നിന്നും ഷാജി... ആതിരപ്പള്ളിയില്‍ നിന്നും ജയകുമാര്‍....
അമ്മയും മകളുമായി ഹൃദയ...

ബിന്ദു വന്നപ്പോള്‍ ഏതുകോളേജിലാ പഠിക്കുന്നത്
എന്നാരോ ചോദിക്കുന്നത് കേട്ട്....
ശ്രീ രെഞ്ചിനി ടീച്ചര്‍... ശ്രീ പാര്‍വതി.... ആലീസ്‌...
തലേദിവസം തന്നെ എത്തിച്ചേര്‍ന്ന പ്രേശോബും സുധീറും
പിന്നെ ക്രിസ്ടോയും കുടുംബസമേതം.. ജയകുമാര്‍ കൃഷ്ണന്‍.. എല്ലാവരുടെയും പേര് പറയുന്നില്ല....
വീണ്ടും പറയട്ടെ.... നമ്മുടെ ബേബികള്‍...
ഇര്‍ഷാദ്‌....അവീഷ്‌...
നിഷ്കലന്കമായ ചിരിയുമായി വിഗ്നേഷ്...
ഇതില്‍ ഇര്‍ഷാദും വിഗ്നെഷും പ്രേശോബും
ഇതുവരെ നമ്മെയെല്ലാം പറ്റിക്കുകയായിരുന്നു....
വേഷം മാത്രമേ പുലിയുടെതായി ഉണ്ടായിരുന്നോള്ളൂ...
പൂച്ചകള്‍ പോലുമല്ല.... മുയല്കുട്ടികള്‍....

ഖരിം ഭായി വന്നു, ബാലചന്ദ്രന്‍ സര്‍ വന്നു... ദിനേശ്‌ വന്നു.... ചെന്നയില്‍ നിന്നും അയ്യര്‍ജി ....

അതിഥിയില്ല, ആതിഥേയര്‍ ഇല്ല ...
ഔപചാരികതയില്ല....
ഏറ്റവും പ്രായം കുറഞ്ഞവര്‍ വലിയവരെപ്പോലെ....
വലിയവര്‍ കൊച്ചു കുട്ടികളെപ്പോലെ....
പരിചയപ്പെടല്‍... കളിയാക്കലുകള്‍....
താരങ്ങളായി ഹൃദ്യയുടെയും സുധീരിന്റെയും കുട്ടികള്‍.... ബാലചന്ദ്രന്‍ സാറിന്റെ അതി സുന്ദരമായ കവിത...
ആകെ ഒരുത്സവ പ്രതീതി....

അസാന്നിധ്യം കൊണ്ട് താരമായവര്‍ ചിലര്‍....
എന്റെ അഭിപ്രായത്തില്‍ ഇതിനൊരു തുടക്കമിട്ട ശ്രീ വിജയ്‌... നാരായണന്‍ സര്‍... രാധിക.. ഇന്ദു....
നമ്മുടെ കാവല്‍ ഭടന്‍ നൌഷാദ്..

എത്താതെ തന്നെ ആശംസകളും സന്തോഷവും പങ്കു വച്ച സുബ്രമണ്യം ഉള്‍പ്പെടെ അനേകം പേര്‍...
വെട്ടത്തിന്റെ ജീവനായ പ്രവാസികള്‍....
വിജയ്‌.. ... മായ.... ഗിരീഷ്‌... കോയ.... ഷാഫി.... അന്‍സാര്‍..... ഫോണ്‍ വിളികളുടെ ബഹളം...
ഏറ്റവും സന്തോഷിപ്പിച്ചത് പ്രവാസികളായ
വെട്ടം സുഹൃത്തുക്കളുടെ ഇടപെടലുകളായിരുന്നു...
ഉപദേശങ്ങള്‍... നിര്‍ദേശങ്ങള്‍...

ഉച്ചക്ക് ബുഫേ...,
അല്‍പ്പം ആര്‍ഭാടം തന്നെയായിരുന്നു...
ഒട്ടും മോശമാവരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നുഎല്ലാവര്ക്കും...
ഉച്ചക്ക് ശേഷം മനസില്ലാ മനസ്സോടെ ഓരോരുത്തരുടെ കൊഴിഞ്ഞുപോക്ക്.... മ്ലാനത.... കണ്ണുനീര്‍.....
അവിടെ സ്നേഹം മാത്രമായിരുന്നു...
ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍
ഇങ്ങനെ എങ്ങിനെയടുക്കും എന്ന് അത്ഭുതം തോന്നിയനിമിഷങ്ങള്‍....
ഉപഹാരമായി പരസ്പരം കൈമാറിയ പുസ്തകങ്ങള്‍.... വര്മാജിയുടെയും ഖരീം ഭായിയുടെയും
പുസ്തകങ്ങള്‍ക്ക് പിടിച്ചുപറി...
അഞ്ചുമണിയോടെ ഔദ്യോഗികമാല്ലാതെ തന്നെ സമാപനം... പോകാന്‍ മടിച്ചു ചിലര്‍...
മനസ്സില്ലാ മനസ്സോടെ പോയവര്‍ ചിലര്‍...

തുടരും......

സ്നേഹ സംഗമം.... ഒന്നാം ദിവസം.

കാത്തിരിപ്പിനൊടുവില്‍ ആ ദിവസം വന്നെത്തി.
ക്രിസ്ടോ പറഞ്ഞിരുന്നു നേരത്തെ എത്തിച്ചേരണം എന്ന്.
പക്ഷെ അതിനു മുന്‍പ് തന്നെ പ്രേശോബ് എത്തിയിരുന്നു.
എന്ടെ സകല പ്രതീക്ഷയും അവന്‍ തെറ്റിച്ചു...
ഒരു കൊച്ചു ചെക്കന്‍..
ഇനി അവന്‍ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞു വരുമ്പോള്‍ മിണ്ടാണ്ടിരിക്കെടാ അവിടെ എന്ന് പറയുവാന്‍
ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.. ആതിഥേയ ആയി ഹര്‍ഷ...
അതിനു ശേഷമാണ് ക്രിസ്റൊയുടെ പൊണ്ടാട്ടിയെ കാണുന്നത്...
നല്ല വിശപ്പുണ്ടായിരുന്നു ആരും പറയാതെ തന്നെ ഡൈനിംഗ് ടേബിളില്‍ ഇരുന്ന ഇഡലി കുറെ അങ്ങകതാക്കി ..

പലാരിവട്ടതെക്കുള്ള യ്ത്രക്കിടയില്‍ തന്നെ
ഖരീം സാറിന്റെ വിളി വന്നു...
മനോജ്‌ , വേണ്ട സൌകര്യങ്ങളൊക്കെ റെഡി യാക്കിയെക്കണം , വരുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും വരാന്‍ പാടില്ല ,
ഞാന്‍ വൈകിട്ട്എത്താം എന്ന്...
ക്രിസ്ടോയും പ്രേശോബും ഞാനും കൂടി
റൂം ബുക്ക്‌ ചെയ്യുവാന്‍ ഇറങ്ങിയപ്പോളെക്കും
മനോജ്‌ ഗോപാലകൃഷ്ണന്‍ എത്തി.
അദേഹത്തിന് ഇലക്ഷന്‍ ഡ്യൂട്ടി ഉള്ളത് കൊണ്ട്
ഞായറാഴ്ച എത്താന്‍ പറ്റാത്തതിന്റെ വിഷമം .
വൈകിട്ടെതാം എന്ന് പറഞ്ഞ ഖരീം ഭായിയും
ദിനേശന്‍ പോലീസും ഉച്ചക്ക് തന്നെ ഹാജര്‍...

അതിനിടക്ക് ശ്രീരെഞ്ചിനി ടീച്ചര്‍ അന്വേഷിക്കുന്നുണ്ട്
എന്തായി കാര്യങ്ങള്‍ എന്ന്...
വീണ്ടും ക്രിസ്റൊയുടെ വീട്ടില്‍ എല്ലാവര്ക്കും ഭക്ഷണം. വര്മാജിയും എത്തി ചേര്‍ന്നു...
പിന്നെ കല്യാണ വീട്ടില്‍ ബന്ധുക്കള്‍ വരുന്നതുപോലെ
ഓരോരുത്തര്‍ വരുവാന്‍ തുടങ്ങി...
രാമരാജ്... അസിം കോട്ടൂര്‍....
അസിംമിനെ വര്‍ഷങ്ങളായി അറിയുമെങ്കിലും
കാണുന്നത് ആദ്യമാണ്,
അല്‍പ്പം കൂടി പ്രായം ഞാന്‍ പ്രതീക്ഷിച്ചു...
പിന്നെ രൂപേഷ്.... തനി കോട്ടയം കാരന്‍...

പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ അവതാരം
ശ്രീ സുധീര്‍ രാജാണ്... വൈകിട്ടദേഹം മുറിയിലേക്ക്
കയറി വന്നപ്പോള്‍ യെവനാരെടാ....
എന്ന മട്ടിലാണ് നോക്കിയത്...
പട്ടാളക്കാരനാണോ എന്ന് സംശയം ബലപ്പെട്ടു...
പിറ്റേന്ന് ആശയോട്‌ ചോദിച്ചു ഉറപ്പുവരുത്തുവാന്‍
ചെന്നപ്പോള്‍ ആശ പറയുന്നത് അങ്ങിനെയാണ്
എന്നോട് പറഞ്ഞിരിക്കുന്നത് മനോജ്‌ ചേട്ടാ എന്നാണ്...
എന്തായാലും നിമിഷ നേരം കൊണ്ട് അദേഹം കളം പിടിച്ചെടുത്തു... തമാശകള്‍ , കളിയാക്കലുകള്‍, പാട്ട്.... എന്ന് വേണ്ട
എല്ലാം മറന്നു ആഘോഷത്തിന്റെ ഒരു രാത്രി...
കോളേജിലെ കൂട്ടുകാര്‍ ഒത്തു ചേര്‍ന്നത്‌ പോലെ...
കൊച്ചു കൊച്ചു പരിഭവങ്ങള്‍...
ഒന്നും മനസ്സിലാവാതെ പട്ടാളത്തിന്റെ മോന്‍ കാര്‍ത്തിക്.... പിരിയുവാന്‍ നേരം മനോജ്‌ ഗോപാലകൃഷ്ണന്റെ
കണ്ണുകള്‍ നിറഞ്ഞു....രാത്രിയില്‍ എപ്പോളോക്കെയോ
അദേഹം വീണ്ടും വീണ്ടും വിളിക്കുന്നു...

ഇതിനെല്ലാം ഇടയ്ക്കു പ്രവാസികളുടെ
അന്വേഷണങ്ങളും നിര്‍ദേശങ്ങളും...
കോയ... ഗി രീഷ്... ഷാഫി.... അങ്ങിനെ ഒരു പാട് പേര്‍... രാത്രിയില്‍ തന്നെ വിഗ്നെഷും ജയകുമാര്‍ കൃഷ്ണനും എത്തി... എപ്പോളോ എല്ലാവരും ഉറങ്ങി ,
കുറേപ്പേര്‍ ക്രിസ്റൊയുടെ വീട്ടിലും കുറേപ്പേര്‍
ഹോട്ടല്‍ മുറിയിലും....

സ്നേഹ സംഗമം.... ഒന്നാം ദിവസം. -------------------------------------