Powered By Blogger

Tuesday, November 15, 2011

അനശ്വര നടന്‍ ഓര്‍മയായിട്ട് മുപ്പതുവര്ഷം


939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി
എന്ന സ്ഥലത്താണ് ജയൻ ജനിച്ചത്.
തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ
തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു
ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻ‌പിള്ള.
സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻ പിള്ള
എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു.
മാതാവ് ഓലയിൽ ഭാരതിയമ്മ.
1980 നവംബർ 16-ന്‌ "കോളിളക്കം" എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ
പെട്ടായിരുന്നു ജയന്റെ മരണം.

വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്.
പിന്നീട് ജയൻ ഒരു ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്.
പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു.
സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.
പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.
ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ
ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.
പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.

974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ
സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി.
ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു.
ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക
വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.
ഹരിഹരൻ സം‌വിധാനം ചെയ്ത ശരപഞ്ജരമാണ്
നായകപദവി നൽകിയ ആദ്യവേഷം.
1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് ഒരു തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര
പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും
സൂപ്പർഹിറ്റുകളും ആയിരുന്നു.

ജയനെ ജനകീയ നടനാക്കിത്തീർത്തത് 'അങ്ങാടി' ആയിരുന്നു.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി
സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.

അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ
ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ
വശമില്ലാത്തവർ പോലും കയ്യടിച്ചു.

സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട്
ജയന് വലിയ താൽപര്യമായിരുന്നു.
കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ
സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്.
മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ
ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു.
അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ
അപകടത്തിലാണ് ജയൻ അകാലമൃത്യുവടഞ്ഞത്.
തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളവാരത്ത്
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.
സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു.
ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു.
എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന
ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ
നിർബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു.
റീടേക്കിൽ ഹെലിക്കോപ്റ്റ്ർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ജയന്റെ മരണത്തിനു ശേഷം റിലീസായ ചിത്രമായ
"ദീപ"ത്തിൽ ജയന്റെ മരണവാർത്ത ചേർത്തു.
ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ
പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി.
ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു.
മറ്റ് ചിലർ ഇതു വിശ്വസ്സിക്കാൻ തയ്യാറാവാതെ
വരാൻ പോകുന്ന ചലച്ചിത്രത്തിന്റെ ഒരു പരസ്യമാണ്
എന്ന് കരുതി സിനിമ കാണുന്നത് തുടർന്നു.

ജയന്റെ മരണസാഹചര്യങ്ങൾ ഒരു ഗൂഢാലോചനയെക്കുറിച്ച്
കഥകൾ പുറത്ത്‌വരാൻ ഇടയാക്കി.
ഇതിനു കാരണമായത് കൂടെ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന
സഹനടനായിരുന്ന ബാലൻ കെ നായരും പൈലറ്റും
സാരമായ പരുക്കുകളൊന്നുമേൽക്കാതെ അത്ഭുതകരമായി
രക്ഷപെട്ടു എന്നതാണ്.
പക്ഷേ ഇതൊരു അപകടമായി സ്ഥിരീകരികരിക്കപ്പെട്ടിട്ടുണ്ട്.

(കടപ്പാട്-- വിക്കിപീഡിയ)

No comments:

Post a Comment