Powered By Blogger

Monday, November 14, 2011

ആചാര്യ വിനോബ ഭാവേ.


ആത്മീയാചാര്യനും, സ്വാതന്ത്ര്യ സമര സേനാനിയും,
ഗാന്ധിജിയുടെ അനുയായിയും, ഭൂദാനപ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാവും, സംസ്കൃത പണ്ഡിതനും
എഴുത്തുകാരനുമായ ആചാര്യ വിനോബ ഭാവെ
ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് ( 15/ 11 2011 ) ഇരുപത്തി ഒന്‍പതു വര്ഷം.

1982നവംബര്‍ മാസം പതിനഞ്ചാം തീയതിയാണ്
അദേഹം മരിക്കുന്നത്.
ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ
വിനോബാ ഭാവേ ബോംബേ സംസ്ഥാനത്തിൽ
കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ
1895 സെപ്റ്റംബർ 11-ന് ജനിച്ചു.
ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു.

അദ്ധ്യാപകൻ എന്നർ‍ഥമുള്ള ആചാര്യ എന്നാണദ്ദേഹം
അറിയപ്പെട്ടിരുന്നത്

പത്തു വയസ്സുള്ളപ്പോള്‍ അദേഹം ബ്രഹ്മചര്യ
സങ്കല്പം സ്വീകരിച്ചു. വീടുപേക്ഷിക്കണം
എന്ന വിചാരം കുട്ടിക്കാലം മുതല്‍ക്കേ അദേഹത്തിന്റെ
ബുദ്ധിയില്‍ കയറിക്കൂടിയിരുന്നു.
മൂന്നു മഹാപുരുഷന്മാരാണതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. ഗൌതമബുദ്ധനായിരുന്നു അവരിലൊരാള്‍.
മഹാരാഷ്ട്രയിലെ മഹാത്മാവ് രാംദാസായിരുന്നു രണ്ടാമത്തെയാള്‍.
മൂന്നാമന്‍ ജഗത്ഗുരു ശങ്കരാചാര്യരും.

വീടുപേക്ഷിക്കുന്നതിനുമുമ്പ് മെട്രിക്കുലേഷന്‍
സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും
അദേഹം കത്തിച്ചുകളഞ്ഞു

മഹാത്മഗാന്ധിയുടെ ആല്‍മീയ ശിഷ്യനായിരുന്ന
ശ്രീ വിനോബ ഭാവേ. ഗാന്ധിജിയോടൊപ്പം
സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി അദേഹം പങ്കെടുത്തു.

സ്വാതന്ത്ര്യത്തിനു ശേഷം കോണ്ഗ്രസ് പിരിച്ചുവിടണമെന്ന
ഗാന്ധിജിയുടെ അഭിപ്രായം മാനിക്കാതെ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം
സാധാരണ രാഷ്ട്രീയ കക്ഷിയായി മാറിയതോടെ
കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാരായ
നിർ‍മാണപ്രവർ‍ത്തകർ ആചാര്യ വിനോബാ ഭാവേ യുടെ
നേതൃത്തത്തില്‍ 1948 മാർച്ചിൽ വാർദ്ധയിലെ സേവാഗ്രാമിൽ
സർവ സേവാ സംഘം എന്നാ സംഘടന രൂപീകരിച്ചു.

സർവ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍
ആചാര്യ വിനോബാ ഭാവേ നടത്തിയ അഖിലേന്ത്യാ
പദയാത്രയോടെ ആരംഭിച്ച ഭൂദാന പ്രസ്ഥാനം
വമ്പിച്ച ചലനങ്ങളുണ്ടാക്കി.
1957-ൽ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ
സർവ സേവാ സംഘത്തിൽ ചേർ‍ന്നു.

1974-ൽ ജയപ്രകാശ് നാരായണൻ ആരംഭിച്ച
സമ്പൂർ‍ണ വിപ്ലവ പ്രസ്ഥാനം ഇന്ത്യൻ‍രാഷ്ട്രീയത്തെ മാറ്റിമറിച്ചു.
സമ്പൂർ‍ണ വിപ്ലവ പ്രസ്ഥാനത്തോടും
വിനോബാ ഭാവേ താല്പര്യം കാണിക്കാതിരുന്നതു്
സർവ സേവാ സംഘത്തിൽ പ്രതിസന്ധിയുണ്ടാക്കുമെന്നു്
കരുതപ്പെട്ടെങ്കിലും അദ്ദേഹം സംഘടനയെ
പിളർ‍ത്താൻ മുതിർ‍ന്നില്ല.

1975 ല്‍ ഇന്ദിരാഗാന്ധി അപ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെ
ആചാര്യ വിനോബ ഭവ പിന്താങ്ങി.
അനുശാസൻ പർവ്വ, അല്ലെങ്കിൽ അച്ചടക്കത്തിന്റെ സമയം
എന്നായിരുന്നു വിനോബ ഭാവെ
അടിയന്തരാവസ്ഥയെ വിളിച്ചത്
അടിയന്തിരാവസ്തയോടുള്ള അദേഹത്തിന്റെ
നിലപാട് വിവാദമായെങ്കിലും കറകളഞ്ഞ
ഒരു സോഷ്യലിസ്റ്റ്‌ ആയിരുന്നു അദേഹം
എന്നുള്ളതു തര്‍ക്കമറ്റ കാര്യമാണ്.

No comments:

Post a Comment