ക്ഷേത്ര പ്രവേശന വിളംബരം.
1936 നവംബര്‍ 12 ന് പ്രസിദ്ധവും
പുരോഗമനപരവും ചരിത്രത്തില്‍
സമാനതകളില്ലാത്തതുമായ
ക്ഷേത്രപ്രവേശന വിളംബരത്തില്‍
മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ തുല്യം ചാര്‍ത്തി.
ഇതിലൂടെ ചിത്തിര തിരുനാളും തിരുവിതാംകൂറും
ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി.
അന്നാദ്യമായി ഭാരതത്തിലെ മറ്റ് ക്ഷേത്രങ്ങള്‍
അവര്‍ണ്ണര്‍ക്ക് തുറന്നുകൊടുത്തു.
''ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ
യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ
ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധിക്കുന്നതിനോ
ഇനിമേല്‍ യാതൊരു നിരോധനവും
ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.''
തിരുവിതാംകൂര്‍ ചരിത്രത്തില്‍ രജതരേഖയായി
ശോഭിക്കുന്ന ക്ഷേത്രപ്രവേശനവിളംബരത്തിന്റെ
75-ാം വാര്‍ഷികം ഇന്നാണ്.
സാമൂഹിക സമത്വത്തിനും സാമൂഹ്യനീതിക്കും
വേണ്ടി നടന്ന ഒട്ടേറെ പോരാട്ടങ്ങളുടെയും
നിരന്തര പരിശ്രമങ്ങളുടെയും
ഫലപ്രാപ്തി എന്ന നിലയിലാണ്
1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ മഹാരാജാവ്
ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്.
ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഒഴിവാക്കി
അവര്‍ണര്‍ക്കും ക്ഷേത്രപ്രവേശനവും
ആരാധനാ സ്വാതന്ത്ര്യവും കരഗതമായ
1936 നവംബര്‍ 12 ആധുനിക ഇന്ത്യാചരിത്രത്തിലെ
ഒരു വിശേഷ ദിവസവും ക്ഷേത്ര പ്രവേശന വിളംബരം
സാമൂഹിക പരിഷ്കരണത്തിനായുള്ള
നമ്മുടെ നാടിന്‍െറ പ്രയാണത്തിലെ ഒരു
സുപ്രധാന വഴിത്തിരിവുമായി മാറി.
ഈ പാത പിന്തുടര്‍ന്ന് മലബാറിലെ ക്ഷേത്രങ്ങളില്‍
അവര്‍ണ ജാതിയില്‍പ്പെട്ടവര്‍ക്ക് പ്രവേശനം
അനുവദിച്ചുകൊണ്ട് 1938 ഡിസംബറില്‍
മദ്രാസ് അസംബ്ളി നിയമം പാസാക്കുകയും
കൊച്ചി രാജ്യത്തും അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം
നല്‍കിക്കൊണ്ട് കൊച്ചി രാജാവ് കേരളവര്‍മ
1947 ഡിസംബര്‍ 20ന് പ്രഖ്യാപനം നടത്തുകയും ചെയ്തു.
ഇതോടൊപ്പം കൂട്ടിവായിക്കേണ്ട
ഒരു വാര്‍ത്തയാണ് മധുരയിലെ
ഒരു ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട്
ഈ സമയത്ത് വന്ന തീരുമാനം...
ദളിതരോടൊപ്പം ആ സമരത്തില്‍ ശക്തമായി
പങ്കെടുത്ത മാര്‍ക്സിസ്റ്റു പാര്‍ടി തമിഴ്നാട് ഘടകതിനു
അഭിനന്ദനങ്ങള്‍...
No comments:
Post a Comment