Powered By Blogger

Thursday, November 10, 2011

മത്തായി ഫ്രം അമേരിക്ക..

ഒരു പണിയും ചെയ്യാതെ നാട്ടില്‍ തെക്ക് വടക്ക് നടന്ന
മത്തായിയെ എല്ലാവരും കൂടി അമേരിക്കക്ക് വിട്ടു....
അവിടെ ചെന്ന മത്തായി അളിയനെഴുതിയ കത്ത്.....

അളിയാ ഞാനിവിടെ സുഖമായി കഴിയുന്നു.
അളിയനും സുഖമല്ലേ..
ഞാനീ കത്ത് വളരെ പയ്യെ ആണെഴുതുന്നത്,
എനിക്കറിയാം അളിയന് സ്പീഡില്‍ വായിക്കാന്‍ കഴിയില്ല എന്ന്.
ഇത് വളരെ നല്ല സ്ഥലമാണ്,
എല്ലാ സൌകര്യങ്ങളും ഉണ്ട്,
ഇവിടെ കക്കൂസില്‍ തന്നെയാണ് വാഷിംഗ് മെഷീനും
വെച്ചിരിക്കുന്നത്,
അത് കേടാണോ എന്നൊരു സംശയമുണ്ട്‌,
കാരണം ഇന്നലെ അതിന്റെ ടോപ്‌ തുറന്നു ഞാന്‍
രണ്ടു ഷര്‍ട്ട്അതില്‍ ഇട്ടു സ്വിച്ചും ഓണ്‍ ചെയ്തതില്‍
പിന്നെ ആ ഷര്‍ട്ടുകള്‍ കണി കാണാന്‍ കിട്ടിയില്ല...
കാലാവസ്ഥ വലിയ കുഴപ്പമില്ല, കഴിഞ്ഞ ആഴ്ച
രണ്ടു തവണ മാത്രമേ മഴപെയ്തോള്ളൂ,
ആദ്യത്തേത് മൂന്നു ദിവസവും
രണ്ടാമത്തേത് നാല് ദിവസവും നീണ്ടു നിന്നു.
നിന്റെ പെങ്ങള്‍ ഗര്‍ഭിണിയാണ്,
ഉണ്ടാവാന്‍ പോകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നറിയില്ലാത്തത് കാരണം നീ അമ്മാവനാണോ
അമ്മായി ആണോ ആവാന്‍ പാകുന്നത്
എന്നിപ്പോള്‍ പറയാന്‍ പറ്റില്ല,
നീ പറഞ്ഞ കോട്ട്ട് ഞാന്‍ അയക്കുന്നു,
ഒരു ചെറിയ കുഴപ്പമുണ്ട്,
അതിനു മെയിലില്‍ അയക്കാനുള്ളതില്‍ അല്പം കൂടുതല്‍ ഭാരമുണ്ടായിരുന്നത് കാരണം ഞാനതിന്റ്രെ
മെറ്റല്‍ ബട്ടന്സുകള്‍ കട്ട് ചെയ്തെടുത്തു
അതിന്റെ പോക്കറ്റില്‍ തന്നെ ഇട്ടിട്ടുണ്ട്.
ഇനി ബാക്കി വിശേഷങ്ങള്‍ ഒക്കെ അടുത്ത കത്തില്‍,
ഈ കത്ത് കിട്ടിയാലും ഇല്ലെങ്കിലും ഇതിലെഴുതിയിരിക്കുന്ന
വിലാസത്തില്‍ മാത്രമേ മറുപടി അയക്കാവൂ...
പിന്നെ ഒരു പ്രത്യേക കാര്യം,
നീ പറഞ്ഞ പണത്തിനുള്ള ചെക്ക് ഞാനെഴുതി വെച്ചതാണ്
പക്ഷെ ഈ കവറില്‍ ഇടാന്‍ ഞാന്‍ മറന്നു,
പോസ്റ്റ്‌ ചെയ്തു കഴിഞ്ഞാണ് ഓര്‍ത്തത്‌,
അടുത്ത തവണ തീര്‍ച്ചയായും അയക്കാം....

സ്നേഹപൂര്‍വ്വം
നിന്റെ അളിയന്‍ ,

മത്തായി.

No comments:

Post a Comment