Powered By Blogger

Tuesday, November 29, 2011

നമുക്കിത് വരണം.


"പച്ചവിരിച്ച മനോഹരമായ നെല്‍പ്പാടം
നീണ്ടു പരന്നു കിടക്കുന്നു"....
എട്ടാം ക്ലാസിലെ മലയാളം സെക്കന്‍ഡ്‌ പെപ്പേര്‍ ആയിരുന്ന
രാജാ രവിവര്‍മ എന്നാ പുസ്തകത്തിലെ ആദ്യ വരികളാണ് ഇവ...

"കേരം തിങ്ങും കേരള നാട് കെ ആര്‍ ഗൌരി നയിച്ചീടും...".
ചെറുപ്പത്തില്‍ കേട്ട് വളര്‍ന്ന മുദ്രാവാക്യം ആണിത്...

ഇന്ന് നമ്മുടെ നെല്‍പ്പാടങ്ങള്‍ എവിടെ...
തെങ്ങും തോപ്പുകള്‍ എവിടെ....
എന്തിനു നമ്മുടെ "സംസ്ഥാന ഭക്ഷണമായ"
കപ്പ പോലും ഇന്ന് നമ്മള്‍ തമിഴ്നാട്ടില്‍ നിന്നും
കൊണ്ട് വരേണ്ട അവസ്ഥയാണ്...

ഭല സമൃദ്ധി തരുന്ന മണ്ണും നല്ല കാലാവസ്ഥയും
നമുക്ക് ഏതു കൃഷിക്കും അനുയോജ്യമായിരുന്നു....
പക്ഷെ നമ്മുടെ അഹങ്കാരവും, ഒരു പരിധി വരെ
തൊഴില്‍ തര്‍ക്കങ്ങളും നമ്മുടെ കൃഷിയെ നശിപ്പിച്ചു....
നമ്മുടെ ചെറുപ്പക്കാര്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പോയി
ധാരാളം പണം സമ്പാദിച്ചു...
അപ്പോള്‍ നമ്മള്‍ നമ്മെ തന്നെ മറന്നു...
നമ്മള്‍ കൃഷി ഉപേക്ഷിച്ചു...
അവനവനാവശ്യമുള്ള പച്ചക്കറികള്‍ പോലും ഇന്ന്
വന്‍ വിലകൊടുത്തു തമിഴ്നാട്ടില്‍ നിന്നും മറ്റും
കൊണ്ടുവരേണ്ട അവസ്ഥയായി...

ഒരു വീട്ടില്‍ ഒന്നും രണ്ടും വാഹനങ്ങളും
ഒരാളുടെ കയ്യില്‍ മൂന്നും നാലും മൊബൈല്‍ ഫോണുകളും
ആയപ്പോള്‍ നമ്മള്‍ എല്ലാമായി എന്ന് കരുതി...

നമ്മള്‍ ഉപേക്ഷിച്ചവയെല്ലാം നമ്മുടെ അയാള്‍ സംസ്ഥാനങ്ങള്‍ ഏറ്റെടുത്തു... പ്രതികൂല കാലാവസ്ഥയും തരിശു നിലങ്ങളും
അവര്‍ ക്രിഷിഭൂമികളാക്കി...
ഇന്ന് നമുക്ക് വിവാഹം ഉള്‍പ്പടെ എന്താഘോഷം
നടക്കണമെങ്കിലും തമിഴ്നാട് കനിയണം,
പച്ചക്കറിയും പൂവും മുതല്‍ കപ്പയും തേങ്ങയും വരെ അവര്‍ തരണം...

ഇപ്പോള്‍ ഒരു ജലബോംബിനു കീഴില്‍ ജീവന് വേണ്ടി
നമ്മള്‍ അവരോടു കെഞ്ചുന്നു...
ശക്തമായി എന്തെങ്കിലും പറയാന്‍ പോലും നമുക്ക് കഴിയുന്നില്ല...
കാരണം അവിടെനിന്നുമുള്ള പച്ചക്കറിയും കോഴിയും
കോഴിമുട്ടയും വന്നില്ലെങ്കില്‍ ഇന്ന് നമ്മള്‍ക്ക് ഭക്ഷണമില്ല ...

നമ്മെ നയിക്കാന്‍ ആര്‍ജവവും ആത്മാര്‍ത്ഥ തയുമുള്ള നേതാക്കളില്ല... മനുഷ്യത്വമുള്ള സിനിമാക്കാരില്ല...
പക്ഷെ അവരുടെ കാര്യത്തിനു ഇതെല്ലാം ഉണ്ട്...
ജാതി മത രാഷ്ട്രീയമൊക്കെ മറന്നു അവര്‍ ഒറ്റക്കെട്ടാണ് ...
നമുക്ക് ഇനിയും സമയം അതിക്രമിച്ചിട്ടില്ല...
ആവശ്യത്തിനുള്ള പച്ചക്കറികളും മറ്റും
നമ്മള്‍ സ്വയം ഉണ്ടാക്കാന്‍ തുടങ്ങണം,
ഒട്ടും സ്ഥലമില്ലാതവര്‍ക്കുപോലും ടെരസ്സിലും മറ്റും
സാധിക്കുന്ന കാര്യങ്ങള്‍ ആണ്...
ആഘോഷങ്ങളില്‍ നിന്നും പൂവ്വും മറ്റും ഉപയോഗിച്ചുള്ള
ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം...
തമിഴ്നാട്ടില്‍ ഉണ്ടാവുന്ന ഇവയില്‍ ഭൂരിഭാഗും
ഉപയോഗിക്കുന്നത് നമ്മള്‍ ആണ്....
ഇന്ന് ഇതൊന്നും തരില്ല എന്ന് പറഞ്ഞു അവള്‍ നമ്മളെ
മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ നാളെ ഇതൊന്നും
നമുക്ക് വേണ്ട എന്ന് പറഞ്ഞു നമ്മള്‍ തിരിച്ചടിക്കണം...
അവര്‍ എന്ത് ചെയ്യും എന്ന് കാണാമല്ലോ....

ഇനിയും സമയം അതിക്രമിച്ചിട്ടില്ല..
ചിന്തിക്കാന്‍ സമയമില്ല, . പ്രവര്‍ത്തിക്കാന്‍ സമയമായി...
ഉണരൂ... നമ്മെ നമ്മള്‍ സ്വയം തിരിച്ചറിയൂ....

No comments:

Post a Comment