കേട്ടിട്ടുണ്ടോ,കോത്താഴത്തേക്കുറിച്ച്?
ബഷീറിയൻ സാഹിത്യം തൊട്ട് ജഗതിയൻ
ഫലിതങ്ങളിൽ വരെ പലപ്പോഴും വന്നുപോകാറുള്ള
ഒരു ചോദ്യമുണ്ട്."നീ യേത് കോത്താഴത്തുകാരനാടാ?"
ലേശം ലജ്ജയോടും ഏറെ അഭിമാനത്തോടുംകൂടി
ഞാൻ വെളിപ്പെടുത്തട്ടെ,
കോത്താഴം എന്റെ പ്രിയ ജന്മസ്ഥലമാണ്.
യഥാർഥനാമം ചിറക്കടവ്.
കോട്ടയത്തുനിന്നും,കെ.കെ. റോഡിലൂടെ
[ഇപ്പോൾ എൻ.എച്ച്.220],റബ്ബർ മരങ്ങൾക്കിടയിലൂടെ
സുമാർ 35 നാഴിക കിഴക്കോട്ട് സഞ്ചരിച്ചാൽ
പൊൻ കുന്നം എന്ന ചെറുപട്ടണത്തിലെത്തും‘.
തേക്കടിക്കും വാഗമണ്ണിനും പോകുന്ന സായ്പന്മാര്‍ മൂത്രമൊഴിയ്ക്കാനും ഇന്ധനമടിയ്ക്കാനും
ഇറങ്ങുന്നതവിടെയാണ്‘.
ഭൂലോകസാഹിത്യകാരന്മാരായ പൊന്‍ കുന്നം വര്‍ക്കി,
പൊന്‍ കുന്നം ദാമോദരന്‍[പച്ചപ്പനംതത്തേ....രചയിതാവ്] ലോകപൈങ്കിളികളായ കാനം ഈ.ജെ.,മുട്ടത്തുവര്‍ക്കി
ഇവരുടെ കർമ്മഭൂമിയും ഹൈറേഞ്ചിന്റെ കവാടമായ
പൊന്‍ കുന്നമായിരുന്നു.
കൂടാതെ പ്രമുഖ ശാസ്ത്രീയ സംഗീതജ്ഞന്‍
ശ്രീ പൊന്‍കുന്നം രാമചന്ദ്രന്‍,
പ്രിയ നടന്‍ ബാബു ആന്റണി,
പ്രമുഖ സംവിധായകന്‍ തമ്പി ആന്റണി
ഇവരൊക്കെ എന്റെ ഈ നാട്ടുകാരാണ്....
ചിറക്കടവ് എന്ന കൊച്ചു നാട്ടിന്‍പുറത്തിന്റെ
തലസ്ഥാനമാകുന്നു ഇപ്പറഞ്ഞ പൊന്‍ കുന്നം......................
ചിറക്കടവത്രേ വിശ്വപ്രസിദ്ധമായ കോത്താഴം!
കോത്താഴത്തിന്റെ പഴമ്പുരാണങ്ങളിൽ ചിലത് കേൾക്കുക...
മദ്ധ്യതിരുവിതാംകൂറിൽകോട്ടയം തിരുനക്കര,
വൈക്കം ഏറ്റുമാനൂർമഹാദേവക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ സ്വര്‍ണ്ണക്കൊടിമരം ശങ്കരനാരായണമൂര്‍ത്തി
എന്ന ചിറക്കടവ് മഹാദേനു[ശിവൻ]മാത്രം.
വലിയൊരു ചിറ[കുളം] കുഴിച്ചമണ്ണുമുഴുവന്‍
കാലക്രമേണ ഒരു കുന്നായി മാറി.
ഈ കുന്നിന്മുകളിലാണ് കഴുത്തില്‍ പാമ്പിന്‍ മാലയുമണിഞ്ഞ് ‘മഹാദേവന്റെ ഇരിപ്പ്.
ചിറയുടെ കടവ് -ചിറക്കടവ്..
ഇനി ചിറക്കടവിന് കോത്താഴമെന്ന് പേര്‍ ലഭിച്ചതിനേക്കുറിച്ച്-
ഇവിടെ പണ്ട് എന്നോ ഒരു ആദിവാസിപ്പെണ്ണ്
കൂവ[ഭക്ഷ്യ യോഗ്യ മായ ഒരു കിഴങ്ങ്]
പറിച്ചപ്പോള്‍ മണ്ണില്‍നിന്നും ചോര പൊടിഞ്ഞത്രേ..
നോക്കുമ്പോള്‍ മണ്ണിലങ്ങനെ കിടക്കുന്നു,
ഒരു ശിവലിംഗം!“അയ്യോ പാവമെന്ന്” അവൾ....‘
മണ്ണ് മാന്തിയെടുത്ത ശിവലിംഗം പിന്നീട്
അവിടെ പ്രതിഷ്ടിക്കപ്പെട്ടു.
[ശിവലിംഗമെന്ന നാമത്തില്‍ അല്പം അശ്ലീലമില്ലേയെന്ന് ചെറുബാല്യത്തില്‍ത്തോന്നിയ ശങ്ക
എന്നെ ഇപ്പോഴും വിട്ടൊഴിയുന്നില്ല.]
അങ്ങനെ കൂവയുടെ താഴെനിന്നും സ്വയംഭുവായ
മഹാദേവന്‍ കൂവത്താഴെ മഹാദേവനായും
പിന്നീടത് കോത്താഴെ മഹാദേവനായും
മാറിയെന്ന് ഐതിഹ്യം.
ദേശാടനപ്പക്ഷികളുടെ അറിവിലേയ്ക്കായി ചില കാര്യങ്ങൾ...........-
കോത്തഴെനിന്നും വാഗമണ്ണിനും കോലാഹലമേടിനും പാഞ്ചാലിമേടിനും ഒരു മണിക്കൂര്‍ യാത്ര.
കുമളിക്ക് രണ്ടര മണിക്കൂര്‍.
തേക്കടിക്ക് രണ്ടേമുക്കാല്‍...
ഇടുക്കി,മുല്ലപ്പെരിയാര്‍ മൂന്ന് മണിക്കൂര്‍......
നീ എതു കോത്താഴം കാരനാടാ എന്ന ചോദ്യം
ഇനി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്
എന്നോട് അസൂയ തോന്നും..
നിങ്ങള്‍ക്കാര്‍ക്കും ഒരു കോത്താഴം കാരനായി
ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ!
ഉവ്വ്..ഒരു കോത്താഴത്തുകാരനായതിൽ എനിയ്ക്കിപ്പോൾ ശരിയ്ക്കും അഭിമാനം തോന്നുന്നുണ്ട്......
ബഷീറിയൻ സാഹിത്യം തൊട്ട് ജഗതിയൻ
ഫലിതങ്ങളിൽ വരെ പലപ്പോഴും വന്നുപോകാറുള്ള
ഒരു ചോദ്യമുണ്ട്."നീ യേത് കോത്താഴത്തുകാരനാടാ?"
ലേശം ലജ്ജയോടും ഏറെ അഭിമാനത്തോടുംകൂടി
ഞാൻ വെളിപ്പെടുത്തട്ടെ,
കോത്താഴം എന്റെ പ്രിയ ജന്മസ്ഥലമാണ്.
യഥാർഥനാമം ചിറക്കടവ്.
കോട്ടയത്തുനിന്നും,കെ.കെ. റോഡിലൂടെ
[ഇപ്പോൾ എൻ.എച്ച്.220],റബ്ബർ മരങ്ങൾക്കിടയിലൂടെ
സുമാർ 35 നാഴിക കിഴക്കോട്ട് സഞ്ചരിച്ചാൽ
പൊൻ കുന്നം എന്ന ചെറുപട്ടണത്തിലെത്തും‘.
തേക്കടിക്കും വാഗമണ്ണിനും പോകുന്ന സായ്പന്മാര്‍ മൂത്രമൊഴിയ്ക്കാനും ഇന്ധനമടിയ്ക്കാനും
ഇറങ്ങുന്നതവിടെയാണ്‘.
ഭൂലോകസാഹിത്യകാരന്മാരായ പൊന്‍ കുന്നം വര്‍ക്കി,
പൊന്‍ കുന്നം ദാമോദരന്‍[പച്ചപ്പനംതത്തേ....രച
ഇവരുടെ കർമ്മഭൂമിയും ഹൈറേഞ്ചിന്റെ കവാടമായ
പൊന്‍ കുന്നമായിരുന്നു.
കൂടാതെ പ്രമുഖ ശാസ്ത്രീയ സംഗീതജ്ഞന്‍
ശ്രീ പൊന്‍കുന്നം രാമചന്ദ്രന്‍,
പ്രിയ നടന്‍ ബാബു ആന്റണി,
പ്രമുഖ സംവിധായകന്‍ തമ്പി ആന്റണി
ഇവരൊക്കെ എന്റെ ഈ നാട്ടുകാരാണ്....
ചിറക്കടവ് എന്ന കൊച്ചു നാട്ടിന്‍പുറത്തിന്റെ
തലസ്ഥാനമാകുന്നു ഇപ്പറഞ്ഞ പൊന്‍ കുന്നം......................
ചിറക്കടവത്രേ വിശ്വപ്രസിദ്ധമായ കോത്താഴം!
കോത്താഴത്തിന്റെ പഴമ്പുരാണങ്ങളിൽ ചിലത് കേൾക്കുക...
മദ്ധ്യതിരുവിതാംകൂറിൽകോട്ടയം തിരുനക്കര,
വൈക്കം ഏറ്റുമാനൂർമഹാദേവക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ സ്വര്‍ണ്ണക്കൊടിമരം ശങ്കരനാരായണമൂര്‍ത്തി
എന്ന ചിറക്കടവ് മഹാദേനു[ശിവൻ]മാത്രം.
വലിയൊരു ചിറ[കുളം] കുഴിച്ചമണ്ണുമുഴുവന്‍
കാലക്രമേണ ഒരു കുന്നായി മാറി.
ഈ കുന്നിന്മുകളിലാണ് കഴുത്തില്‍ പാമ്പിന്‍ മാലയുമണിഞ്ഞ് ‘മഹാദേവന്റെ ഇരിപ്പ്.
ചിറയുടെ കടവ് -ചിറക്കടവ്..
ഇനി ചിറക്കടവിന് കോത്താഴമെന്ന് പേര്‍ ലഭിച്ചതിനേക്കുറിച്ച്-
ഇവിടെ പണ്ട് എന്നോ ഒരു ആദിവാസിപ്പെണ്ണ്
കൂവ[ഭക്ഷ്യ യോഗ്യ മായ ഒരു കിഴങ്ങ്]
പറിച്ചപ്പോള്‍ മണ്ണില്‍നിന്നും ചോര പൊടിഞ്ഞത്രേ..
നോക്കുമ്പോള്‍ മണ്ണിലങ്ങനെ കിടക്കുന്നു,
ഒരു ശിവലിംഗം!“അയ്യോ പാവമെന്ന്” അവൾ....‘
മണ്ണ് മാന്തിയെടുത്ത ശിവലിംഗം പിന്നീട്
അവിടെ പ്രതിഷ്ടിക്കപ്പെട്ടു.
[ശിവലിംഗമെന്ന നാമത്തില്‍ അല്പം അശ്ലീലമില്ലേയെന്ന് ചെറുബാല്യത്തില്‍ത്തോന്നിയ ശങ്ക
എന്നെ ഇപ്പോഴും വിട്ടൊഴിയുന്നില്ല.]
അങ്ങനെ കൂവയുടെ താഴെനിന്നും സ്വയംഭുവായ
മഹാദേവന്‍ കൂവത്താഴെ മഹാദേവനായും
പിന്നീടത് കോത്താഴെ മഹാദേവനായും
മാറിയെന്ന് ഐതിഹ്യം.
ദേശാടനപ്പക്ഷികളുടെ അറിവിലേയ്ക്കായി ചില കാര്യങ്ങൾ...........-
കോത്തഴെനിന്നും വാഗമണ്ണിനും കോലാഹലമേടിനും പാഞ്ചാലിമേടിനും ഒരു മണിക്കൂര്‍ യാത്ര.
കുമളിക്ക് രണ്ടര മണിക്കൂര്‍.
തേക്കടിക്ക് രണ്ടേമുക്കാല്‍...
ഇടുക്കി,മുല്ലപ്പെരിയാര്‍ മൂന്ന് മണിക്കൂര്‍......
നീ എതു കോത്താഴം കാരനാടാ എന്ന ചോദ്യം
ഇനി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്
എന്നോട് അസൂയ തോന്നും..
നിങ്ങള്‍ക്കാര്‍ക്കും ഒരു കോത്താഴം കാരനായി
ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ!
ഉവ്വ്..ഒരു കോത്താഴത്തുകാരനായതിൽ എനിയ്ക്കിപ്പോൾ ശരിയ്ക്കും അഭിമാനം തോന്നുന്നുണ്ട്......
No comments:
Post a Comment