ഉണ്ണിക്കുട്ടന്‍.
സ്കൂള്‍ ജീവിതം നമുക്ക് ഒരിക്കലും
മറക്കാന്‍ കഴിയാത്ത ഒരുപാട് രസകരങ്ങളായ
അനുഭവങ്ങള്‍ പകര്‍ന്നു തന്നിട്ടുണ്ടാവും....
നഷ്ട ബോധത്തോടെ മാത്രമേ നമുക്കാ കാലം
ഓര്‍ക്കാന്‍ കഴിയൂ....
സ്കൂളിലെ എന്റെ ഏറ്റവും അടുത്ത ഒരു
കൂട്ടുകാരനായിരുന്നു ശ്രീകുമാര്‍ ..
ക്ലാസിലെ മൂന്നാമന്‍...
(ഒന്നാമനും രണ്ടാമനും ബുജികളാണ്,
വാ തുറക്കുന്നത് ഉത്തരം പറയാന്‍ മാത്രം)
അതില്‍ ഒരാള്‍ ഇപ്പോള്‍ ഇന്ഗ്ലണ്ടില്‍ ഡോക്ടര്‍ ,
രണ്ടാമന്‍ ഫെഡറല്‍ ബാങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്‍ ,
ഈ പറഞ്ഞ മൂന്നാമത്തെ കക്ഷി
ആയുര്‍വേദ ഡോക്ടര്‍ ....
(എടുത്തു പറയേണ്ട കാര്യം വെട്ടത്തില്‍ "പണി"
കിട്ടിയത് എനിക്ക് മാത്രം)
ശ്രീകുമാര്‍ ആളൊരു രസികനാണ്...
ആരെയും പഠിക്കാന്‍ സമ്മതിക്കില്ല,
തമാശകള്‍ പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കും,
ചൂരല്‍ കഷായം ഞങ്ങള്‍ക്ക്...
അവന്‍ രക്ഷപെടുകയും ചെയ്യും....
അധ്യാപകരെയും അവന്‍ വെറുതെ വിടുമായിരുന്നില്ല....
ഒരിക്കല്‍ ബയോളജി ക്ലാസ്സ് ...
കുറുപ്പുസാര്‍ ആണ് പഠിപ്പിക്കുന്നത്,
വിഷയം മനുഷ്യന്റെ തലച്ചോര്‍ . ...
ബോര്‍ഡില്‍ തൂക്കിയ ചാര്‍ട്ടില്‍ കൈയിലുള്ള
ചൂരല്‍ ചൂണ്ടി അദേഹം പറഞ്ഞു തരികയാണ്....
മനുഷ്യരുടെ തലച്ചോറിനു മൂന്നു ഭാഗങ്ങളുണ്ട് ,
സെറിബ്രം, സെരിബെല്ലം,
മെടുല ഒബ്ലം ഗേറ്റ......
അത് പരഞ്ഞുകഴിഞ്ഞതും നമ്മുടെ ശ്രീകുമാര്‍
ഒറ്റ ചോദ്യം....
സര്‍ ,
മെടുല ഒബ്ലം ഗേറ്റ യുടെ മലയാളമെന്താണ്.?
ആദ്യം ചിരി പൊട്ടിയെങ്ങിലും ഞങ്ങള്‍
ചൂരല്‍ പ്രയോഗം ഓര്‍ത്തു ചിരി അമര്‍ത്തി...
ഉത്തരം മുട്ടിയ കുറുപ്പ് സര്‍ തിരിഞ്ഞു നിന്ന് ആക്രോശിച്ചു ....
"എണീക്കെടാ അവിടെ..."
അപ്പോളും ഇഷ്ടന്‍ ഒരു ചെറു പുന്ചിരിയുമായി
എഴുന്നേറ്റു....
സാറിന്റെ ചോദ്യം.... "നിന്റെ പെരെന്താടാ....."
പുഞ്ചിരിയോടെ തന്നെ മറുപടി.... "ശ്രീകുമാര്‍ "
കുറുപ്പുസാര്‍ ഗൌരവത്തില്‍ തന്നെ ....അടുത്ത ചോദ്യം....
"അതിന്റെ മലയാളം പറയെടാ..."
ഉടന്‍ വന്നു മറുപടി.... "ഉണ്ണിക്കുട്ടന്‍ ...."
ഇത്തവണ ഞങ്ങള്‍ക്ക് ചിരിയമര്ത്താന്‍ പറ്റിയില്ല....
സാറും ചിരിച്ചുപോയി....
അവനെ വീട്ടില്‍ വിളിക്കുന്ന പേരാണ്
"ഉണ്ണിക്കുട്ടന്‍ ,"....
No comments:
Post a Comment