നോട്ടീസ്
സുഹൃത്തുക്കളെ , ,
വെട്ടത്തിന്റെ ഒന്നാം സംസ്ഥാന സമ്മേളനം അതി വിപുലമായ പരിപാടികളോടെ ഈ മാസം 23 നു പാലാരിവെട്ടത് വെച്ച് നടത്തുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ, പരിപാടിയോട് അനുബന്ധിച്ച് നമ്മുടെ സ്ഥാപക നേതാവും കണ്ണിലുണ്ണിയും, ആയ അധോലോക നായകന്‍ ശ്രീ ഖരീം സാറിനെ , വേണ് മാരനല്ലോര്‍ നാരായനരു സര്‍ പൊന്നാട അണിയിച്ചു ആദരിക്കുന്നതാണ്,. {അനിയിക്കുവാനുള്ള കച്ചതോര്‍ത്തു സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ശ്രീ ഗിരീഷ് പലേരി }
അംഗങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ചുമതല ബഹുമാനപ്പെട്ട ഊലംപാര പോലീസ് സ്റെഷനിലെ ഹെഡ് അങ്ങുന്നിന്റെ കൂട്ടുകാരന്‍ ശ്രീ ജയകുമാര്‍ കൃഷ്ണനാണ്. സമ്മേളനത്തില്‍ എത്തിച്ചേരുന്ന വനിതാ അംഗങ്ങള്‍ ദയവായി സ്വയ രക്ഷക്കായി അടെഹതോട് ഒരു നിശ്ചിത അകലം പാലിക്കുന്നത് നന്നായിരിക്കും.
ഇതോടനുബന്ദിച്ചു സമ്മേളന ഹാളിനു പുറകിലെ ചാര്‍ത്തില്‍ കുപ്രസിദ്ധ കാര്ടൂനിസ്റ്റ് ശ്രീ വിഗ്നേഷ് ഗംഗന്റെ പൊട്ട കാര്ടൂനുകളുടെ ഒരു പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ശ്രീ സുധീര്‍ രാജിന്റെ പട്ടാള ജീവിതത്തിലെ അനുഭവങ്ങള്‍ കോര്തിനക്കിക്കൊണ്ട് അദേഹം രെചിച്ച പുസ്തകം, "ഞാന്‍ വെച്ച വെടികള്‍" .. ശ്രീമതി നിമ്മി രെചിച്ച കവിതാ സമാഹാരം "സ്കൂള്‍ ജീവിതത്തിലെ പീഡനങ്ങള്‍" തുടങ്ങിയവയുടെ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയുടെ വിജയത്തിനായി കാശൊന്നും വേണ്ട എന്ന് ഖരീം സര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ബക്കറ്റ് പിരിവു നടത്തുവാന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. അത് ദിനേശ് ബീഡി വാങ്ങാന്‍ വച്ചിരുന്ന പണം ബക്കറ്റില്‍ നിക്ഷേപിച്ചു കൊണ്ട് ശ്രീ അനൂപ് ചാക്കോ ഉത്ഘാടനം ചെയ്യുന്നതാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു,
കാര്യപരിപാടികള്‍
------------------------
6 a m -ഗണപതി ഹോമം. . തന്ത്രിമുഖ്യന്‍ ശ്രീ കണ്ടരരു ജയേഷ് പതാഴമാര്...
6. 30 - a m -- പതാക ഉയര്‍ത്തല്‍ , കണ്വീനര്‍ ശ്രീ ക്രിസ്ടോ.. (ദയവായി ആരെനിലും അദേഹത്തെ ഒന്ന് താങ്ങി നിര്തെണ്ടാതാണ്)
6.45 a m --- ഈശ്വര പ്രാര്‍ഥന.. കുമാരി ഹൃദയ (Std 4)
ദയവായി ആരും കൂവുകയോ ബഹളം വയ്ക്കുകയോ ചെയ്യരുത്, ആ കുട്ടി സ്റെഗില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി ഓടാന്‍ സാധ്യതയുണ്ട്)
7 A M --ചര്‍ച്ച... മദ്യപാനം എന്നാ സാമൂഹ്യ വിപത്ത്, ചര്‍ച്ച നയിക്കുന്നത് ശ്രീ മനോജ് ഗോപാലകൃഷ്ണന്‍, മദ്യ വര്‍ജന സമതി കണ്‍ വീനര്‍
8 A M -- തുമ്പി തുള്ളല്‍, പ്രശസ്ത തുള്ളല്‍ കലാകാരി ശ്രീമതി ബിന്ദു അനിലും സംഘവും.(ആരും ഭയപ്പെടരുതു )
9 A M -- കുച്ചിപ്പുടി ...അവതരണം , മായാ :D, മാലാ :D
9 30 --വിപ്ലവ കവിത, നിങ്ങളെന്നെ കരഞ്ഞവനാക്കി ... അവതരണം സുനിലാന്‍ കീച്ചേരി.
9 45 A M-- പൂരപ്പാട്ട് .. അവതരണം പ്രസാദ് സോമരാജന്‍, പ്രമോദ് സോമരാജന്‍.. (വളരെ ചുരുങ്ങിയ കാലംകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം പൂരപ്പാട്ടുകള്‍ പാടി നിരവധി അടിയും തൊഴിയും വാങ്ങി കൂട്ടിയിട്ടുള്ള അത്ഭുത ബാലന്മാര്‍)
10 A M ---പിന്നിട്ട വഴിയിലേക്കൊരു എത്തി നോട്ടം, എത്തി നോക്കുന്നത് ശ്രീ വിജയകുമാര്‍, സഹ നോട്ടക്കാരന്‍ ശ്രീ മുജീബ് ശൂരനാട്.
10 A M -- മാര്‍ഗ്ഗം കളി ... ശ്രീമതി രാധിക ... (ക്ഷമിക്കുക വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ്)
പതിനൊന്നു മണി മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍...
ഉദ്ഘാടനം, വളര്‍ന്നു വരുന്ന യുവ സാഹിത്യകാരന്‍ ശ്രീ ജെ പീ വെട്ടിയാട്ടില്‍.
12 മണി... സാമൂഹ്യ നൃത്ത സംഗീത നാടകം... കരി പുരണ്ട ജീവിതങ്ങള്‍... അവതരണം, ശ്രീ സോമന്‍ കരിവെള്ളൂര്‍.
ഒന്ന് മുതല്‍ രണ്ടു വരെ ഭക്ഷണം വിശ്രമം.
കഞ്ഞിയും പയറും സ്പോന്‍സര്‍ ചെയ്യുന്നത് ഊട്ടുപുര കാത്റെരിങ്ങ്സ് ബാലുശ്ശേരി, പ്രോപ്രിറെര്‍ ശ്രീ ഗിരീഷ് വര്‍മ്മ
(ഒരറിയിപ്പ് ആരും സമ്മേളന ഹാള്‍ വൃത്തികേടാക്കരുത് പുറത്തു ടോയ് ലെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്)
2 മണി... ആക്കലും തൂക്കലും... സ്വന്തം കവിത, അവതരണം ശ്രീ ഉസ്മാന്‍ എങ്ങോട്ടെങ്കിലും ഇരി.
2- 30 -- നെടു വീര്‍പ്പുകള്‍. നാടകം.... പങ്കെടുക്കുന്നവര്‍.. ശ്രീ സുരേഷ് മഠം, ഗിരീഷ് പലേരി, ജയകുമാര്‍ ആതിരപ്പള്ളി വിണ്ട് ടീ ക്കെ ....
3 - 30 -- പ്രകൃതി ജീവനത്തെ കുറിച്ച് ശ്രീ സന്തോഷ് ഒളിമ്പിക്സ് നടത്തുന്ന പ്രഭാഷണം, ( സ്പോണ്‍സര്‍ ചെയ്യുന്നതുകൊക്കോ കോള )
4- 30 -- തിരുവാതിര കളി, അവതരണം ശ്രീമതി മനീഷ് സുബ്രമണ്യം ആന്‍ഡ് പാര്‍ടി...
5 മണി ... കൃതജ്ഞത... ശ്രീ ദിനേശന്‍ പോലീസ്...
5 - 30 മുതല്‍ കരിമരുന്നു പ്രയോഹം... സുപ്രസിദ്ധ വെടിക്കെട്ടുകാരന്‍ ശ്രീ അനഘന്‍ ആന്‍ഡ് പാര്‍ടി...
(ഒരു പ്രത്യേക അറിയിപ്പ്, ലേലത്തിനു വെച്ചിരുന്ന ശ്രീ കോയയുടെ ഫോട്ടോകളും ഷാഫിയുടെ കവിതകളും ആരും തിരിഞ്ഞു നോക്കാതതുകൊണ്ട് അവര്‍ താനേ ചുമന്നു മാറ്റെണ്ടാതാണ്)
ശുഭം
No comments:
Post a Comment