മത്തായിയുടെ മറവി,
ഇടവകയിലെ പുതിയ വികാരിയച്ചന്‍
ആളല്പം കടുംപിടുതക്കാരനാണ്,
ഇടവകാങ്ങങ്ങളുടെ എല്ലാം സ്വഭാവ ശുദ്ധിയില്‍
അദേഹം വളരെ ശ്രെധിച്ചിരുന്നു,
അതുകൊണ്ട് തന്നെ എല്ലാ അങ്ങക്കള്‍ക്കും
അദേഹത്തെ വലിയ സ്നേഹവും
ബഹുമാനവുമായിരുന്നൂ....
വളരെ ക്ഷമയോടും ശ്രെധയോടെയുമാണ്
അവര്‍ അദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടിരുന്നത്....
ഒരു ഞായറാഴ്ച അദേഹം അന്യന്റെ മുതല്‍ ആഗ്രഹിക്കുന്നതിന്റെയും മോഷണതിന്റെയും
ദോഷങ്ങളും അതിനു നരകത്തില്‍ എത്തിയാല്‍
ഉണ്ടാവുന്ന ക്രൂരമായ ശിക്ഷയും പറ്റി
പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മത്തായി
ഇരുന്ന സ്ഥലത്ത് എന്തോ പരതുന്നതും
അസ്വസ്തനാവുന്നതും അച്ഛന്‍ ശ്രെധിച്ചു...
പ്രസംഗത്തിന് ശേഷം അച്ഛന്‍ മത്തായിയെ
പള്ളി മുറിയിലേക്ക് വിളിപ്പിച്ചു,
"എന്തായിരുന്നു മത്തായീ ഞാന്‍ മോഷണത്തെ പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോള്‍
താന്‍ അസ്വസ്ഥന്‍ ആവുന്നതും എന്തോ തപ്പുന്നതും കണ്ടത്...."
മത്തായി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു...
"ഒന്നൂല്ല അച്ചോ "....
അച്ഛന് ദേഷ്യം വന്നു .....
"മത്തായീ നുണ പറഞ്ഞാലുള്ള ശിക്ഷ എന്തീനെന്നു നിനക്കറിയാമോ...."
മത്തായി ഒന്ന് പരുങ്ങി, എന്നിട്ട് പറഞ്ഞു,
അച്ചോ അത്, ഞാനൊരു കുട മോഷ്ടിച്ച്,
അത് എവിടെയോ മറന്നു അതാണ്
അവിടെയൊക്കെ നോക്കിയത്"
അച്ഛന്‍ സ്തബ്ദനായി പോയി,
വളരെ നേരത്തെ ഉപദേശത്തിനു ശേഷം അദേഹം പ്പറഞ്ഞു,
"ഞാന്‍ വ്യഭിചാരത്തെ പറ്റി പറഞ്ഞപ്പോള്‍
നീ പെട്ടെന്ന് ശാന്തനാവുന്നത് കണ്ടു, ഭാഗ്യം
എന്തായാലും ആ സ്വഭാവം ഇല്ലല്ലോ"
മത്തായി... "അതല്ല അച്ചോ അപ്പോഴാണ് ഞാനോര്‍ത്തത്
കുട എവിടെ വച്ചാണ് മറന്നത് എന്ന്....."......:
No comments:
Post a Comment