സ്നേഹ സംഗമം.... ഒന്നാം ദിവസം.
കാത്തിരിപ്പിനൊടുവില്‍ ആ ദിവസം വന്നെത്തി.
ക്രിസ്ടോ പറഞ്ഞിരുന്നു നേരത്തെ എത്തിച്ചേരണം എന്ന്.
പക്ഷെ അതിനു മുന്‍പ് തന്നെ പ്രേശോബ് എത്തിയിരുന്നു.
എന്ടെ സകല പ്രതീക്ഷയും അവന്‍ തെറ്റിച്ചു...
ഒരു കൊച്ചു ചെക്കന്‍..
ഇനി അവന്‍ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞു വരുമ്പോള്‍ മിണ്ടാണ്ടിരിക്കെടാ അവിടെ എന്ന് പറയുവാന്‍
ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.. ആതിഥേയ ആയി ഹര്‍ഷ...
അതിനു ശേഷമാണ് ക്രിസ്റൊയുടെ പൊണ്ടാട്ടിയെ കാണുന്നത്...
നല്ല വിശപ്പുണ്ടായിരുന്നു ആരും പറയാതെ തന്നെ ഡൈനിംഗ് ടേബിളില്‍ ഇരുന്ന ഇഡലി കുറെ അങ്ങകതാക്കി ..
പലാരിവട്ടതെക്കുള്ള യ്ത്രക്കിടയില്‍ തന്നെ
ഖരീം സാറിന്റെ വിളി വന്നു...
മനോജ് , വേണ്ട സൌകര്യങ്ങളൊക്കെ റെഡി യാക്കിയെക്കണം , വരുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും വരാന്‍ പാടില്ല ,
ഞാന്‍ വൈകിട്ട്എത്താം എന്ന്...
ക്രിസ്ടോയും പ്രേശോബും ഞാനും കൂടി
റൂം ബുക്ക് ചെയ്യുവാന്‍ ഇറങ്ങിയപ്പോളെക്കും
മനോജ് ഗോപാലകൃഷ്ണന്‍ എത്തി.
അദേഹത്തിന് ഇലക്ഷന്‍ ഡ്യൂട്ടി ഉള്ളത് കൊണ്ട്
ഞായറാഴ്ച എത്താന്‍ പറ്റാത്തതിന്റെ വിഷമം .
വൈകിട്ടെതാം എന്ന് പറഞ്ഞ ഖരീം ഭായിയും
ദിനേശന്‍ പോലീസും ഉച്ചക്ക് തന്നെ ഹാജര്‍...
അതിനിടക്ക് ശ്രീരെഞ്ചിനി ടീച്ചര്‍ അന്വേഷിക്കുന്നുണ്ട്
എന്തായി കാര്യങ്ങള്‍ എന്ന്...
വീണ്ടും ക്രിസ്റൊയുടെ വീട്ടില്‍ എല്ലാവര്ക്കും ഭക്ഷണം. വര്മാജിയും എത്തി ചേര്‍ന്നു...
പിന്നെ കല്യാണ വീട്ടില്‍ ബന്ധുക്കള്‍ വരുന്നതുപോലെ
ഓരോരുത്തര്‍ വരുവാന്‍ തുടങ്ങി...
രാമരാജ്... അസിം കോട്ടൂര്‍....
അസിംമിനെ വര്‍ഷങ്ങളായി അറിയുമെങ്കിലും
കാണുന്നത് ആദ്യമാണ്,
അല്‍പ്പം കൂടി പ്രായം ഞാന്‍ പ്രതീക്ഷിച്ചു...
പിന്നെ രൂപേഷ്.... തനി കോട്ടയം കാരന്‍...
പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ അവതാരം
ശ്രീ സുധീര്‍ രാജാണ്... വൈകിട്ടദേഹം മുറിയിലേക്ക്
കയറി വന്നപ്പോള്‍ യെവനാരെടാ....
എന്ന മട്ടിലാണ് നോക്കിയത്...
പട്ടാളക്കാരനാണോ എന്ന് സംശയം ബലപ്പെട്ടു...
പിറ്റേന്ന് ആശയോട് ചോദിച്ചു ഉറപ്പുവരുത്തുവാന്‍
ചെന്നപ്പോള്‍ ആശ പറയുന്നത് അങ്ങിനെയാണ്
എന്നോട് പറഞ്ഞിരിക്കുന്നത് മനോജ് ചേട്ടാ എന്നാണ്...
എന്തായാലും നിമിഷ നേരം കൊണ്ട് അദേഹം കളം പിടിച്ചെടുത്തു... തമാശകള്‍ , കളിയാക്കലുകള്‍, പാട്ട്.... എന്ന് വേണ്ട
എല്ലാം മറന്നു ആഘോഷത്തിന്റെ ഒരു രാത്രി...
കോളേജിലെ കൂട്ടുകാര്‍ ഒത്തു ചേര്‍ന്നത് പോലെ...
കൊച്ചു കൊച്ചു പരിഭവങ്ങള്‍...
ഒന്നും മനസ്സിലാവാതെ പട്ടാളത്തിന്റെ മോന്‍ കാര്‍ത്തിക്.... പിരിയുവാന്‍ നേരം മനോജ് ഗോപാലകൃഷ്ണന്റെ
കണ്ണുകള്‍ നിറഞ്ഞു....രാത്രിയില്‍ എപ്പോളോക്കെയോ
അദേഹം വീണ്ടും വീണ്ടും വിളിക്കുന്നു...
ഇതിനെല്ലാം ഇടയ്ക്കു പ്രവാസികളുടെ
അന്വേഷണങ്ങളും നിര്‍ദേശങ്ങളും...
കോയ... ഗി രീഷ്... ഷാഫി.... അങ്ങിനെ ഒരു പാട് പേര്‍... രാത്രിയില്‍ തന്നെ വിഗ്നെഷും ജയകുമാര്‍ കൃഷ്ണനും എത്തി... എപ്പോളോ എല്ലാവരും ഉറങ്ങി ,
കുറേപ്പേര്‍ ക്രിസ്റൊയുടെ വീട്ടിലും കുറേപ്പേര്‍
ഹോട്ടല്‍ മുറിയിലും....
No comments:
Post a Comment