കാലത്തെ ഉണരുന്ന സ്വഭാവം ആര്‍ക്കും ഇല്ലായിരുന്നു
എന്ന് തോന്നുന്നു....,
അസീമിനെയും രംരാജിനെയും രൂപെഷിനെയുമൊക്കെ
കാലത്തെ വിളിചെഴുന്നെല്‍പ്പിച്ചു....
നല്ല വിശപ്പ്... എന്ത് ചെയ്യാന്‍ ,
ക്രിസ്റൊയുടെ വീടുതന്നെ ശരണം....
ഹോട്ടല്‍ ഇല്ലാഞ്ഞിട്ടല്ല...
ആ കുട്ടിയുടെ കൈപ്പുണ്യം... ആ സ്വാദ്... അതുകൊണ്ടാണ്...:))
തിരിച്ചു നമ്മുടെ വേദിയില്‍ എത്തിയപ്പോഴേക്കും
ചെറു സംഗങ്ങളായി പലരും എത്തിക്കഴിഞ്ഞിരുന്നു...
എന്റെ അയല്‍ക്കാരായ അരുണ്‍, ആനന്ദ്...
കൂടാതെ തെക്കുനിന്നും ജയേഷ്...
ഹൈ വോള്‍ട്ട് ചിരിയുമായി മൂലമറ്റത്ത് നിന്നും ഷാജി... ആതിരപ്പള്ളിയില്‍ നിന്നും ജയകുമാര്‍....
അമ്മയും മകളുമായി ഹൃദയ...
ബിന്ദു വന്നപ്പോള്‍ ഏതുകോളേജിലാ പഠിക്കുന്നത്
എന്നാരോ ചോദിക്കുന്നത് കേട്ട്....
ശ്രീ രെഞ്ചിനി ടീച്ചര്‍... ശ്രീ പാര്‍വതി.... ആലീസ്...
തലേദിവസം തന്നെ എത്തിച്ചേര്‍ന്ന പ്രേശോബും സുധീറും
പിന്നെ ക്രിസ്ടോയും കുടുംബസമേതം.. ജയകുമാര്‍ കൃഷ്ണന്‍.. എല്ലാവരുടെയും പേര് പറയുന്നില്ല....
വീണ്ടും പറയട്ടെ.... നമ്മുടെ ബേബികള്‍...
ഇര്‍ഷാദ്....അവീഷ്...
നിഷ്കലന്കമായ ചിരിയുമായി വിഗ്നേഷ്...
ഇതില്‍ ഇര്‍ഷാദും വിഗ്നെഷും പ്രേശോബും
ഇതുവരെ നമ്മെയെല്ലാം പറ്റിക്കുകയായിരുന്നു....
വേഷം മാത്രമേ പുലിയുടെതായി ഉണ്ടായിരുന്നോള്ളൂ...
പൂച്ചകള്‍ പോലുമല്ല.... മുയല്കുട്ടികള്‍....
ഖരിം ഭായി വന്നു, ബാലചന്ദ്രന്‍ സര്‍ വന്നു... ദിനേശ് വന്നു.... ചെന്നയില്‍ നിന്നും അയ്യര്‍ജി ....
അതിഥിയില്ല, ആതിഥേയര്‍ ഇല്ല ...
ഔപചാരികതയില്ല....
ഏറ്റവും പ്രായം കുറഞ്ഞവര്‍ വലിയവരെപ്പോലെ....
വലിയവര്‍ കൊച്ചു കുട്ടികളെപ്പോലെ....
പരിചയപ്പെടല്‍... കളിയാക്കലുകള്‍....
താരങ്ങളായി ഹൃദ്യയുടെയും സുധീരിന്റെയും കുട്ടികള്‍.... ബാലചന്ദ്രന്‍ സാറിന്റെ അതി സുന്ദരമായ കവിത...
ആകെ ഒരുത്സവ പ്രതീതി....
അസാന്നിധ്യം കൊണ്ട് താരമായവര്‍ ചിലര്‍....
എന്റെ അഭിപ്രായത്തില്‍ ഇതിനൊരു തുടക്കമിട്ട ശ്രീ വിജയ്... നാരായണന്‍ സര്‍... രാധിക.. ഇന്ദു....
നമ്മുടെ കാവല്‍ ഭടന്‍ നൌഷാദ്..
എത്താതെ തന്നെ ആശംസകളും സന്തോഷവും പങ്കു വച്ച സുബ്രമണ്യം ഉള്‍പ്പെടെ അനേകം പേര്‍...
വെട്ടത്തിന്റെ ജീവനായ പ്രവാസികള്‍....
വിജയ്.. ... മായ.... ഗിരീഷ്... കോയ.... ഷാഫി.... അന്‍സാര്‍..... ഫോണ്‍ വിളികളുടെ ബഹളം...
ഏറ്റവും സന്തോഷിപ്പിച്ചത് പ്രവാസികളായ
വെട്ടം സുഹൃത്തുക്കളുടെ ഇടപെടലുകളായിരുന്നു...
ഉപദേശങ്ങള്‍... നിര്‍ദേശങ്ങള്‍...
ഉച്ചക്ക് ബുഫേ...,
അല്‍പ്പം ആര്‍ഭാടം തന്നെയായിരുന്നു...
ഒട്ടും മോശമാവരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നുഎല്ലാവര്ക്കും...
ഉച്ചക്ക് ശേഷം മനസില്ലാ മനസ്സോടെ ഓരോരുത്തരുടെ കൊഴിഞ്ഞുപോക്ക്.... മ്ലാനത.... കണ്ണുനീര്‍.....
അവിടെ സ്നേഹം മാത്രമായിരുന്നു...
ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍
ഇങ്ങനെ എങ്ങിനെയടുക്കും എന്ന് അത്ഭുതം തോന്നിയനിമിഷങ്ങള്‍....
ഉപഹാരമായി പരസ്പരം കൈമാറിയ പുസ്തകങ്ങള്‍.... വര്മാജിയുടെയും ഖരീം ഭായിയുടെയും
പുസ്തകങ്ങള്‍ക്ക് പിടിച്ചുപറി...
അഞ്ചുമണിയോടെ ഔദ്യോഗികമാല്ലാതെ തന്നെ സമാപനം... പോകാന്‍ മടിച്ചു ചിലര്‍...
മനസ്സില്ലാ മനസ്സോടെ പോയവര്‍ ചിലര്‍...
തുടരും......
ഉച്ചക്ക് ശേഷം മനസില്ലാ മനസ്സോടെ ഓരോരുത്തരുടെ കൊഴിഞ്ഞുപോക്ക്.... മ്ലാനത.... കണ്ണുനീര്‍.....
അവിടെ സ്നേഹം മാത്രമായിരുന്നു...
ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍
ഇങ്ങനെ എങ്ങിനെയടുക്കും എന്ന് അത്ഭുതം തോന്നിയനിമിഷങ്ങള്‍....
ഉപഹാരമായി പരസ്പരം കൈമാറിയ പുസ്തകങ്ങള്‍.... വര്മാജിയുടെയും ഖരീം ഭായിയുടെയും
പുസ്തകങ്ങള്‍ക്ക് പിടിച്ചുപറി...
അഞ്ചുമണിയോടെ ഔദ്യോഗികമാല്ലാതെ തന്നെ സമാപനം... പോകാന്‍ മടിച്ചു ചിലര്‍...
മനസ്സില്ലാ മനസ്സോടെ പോയവര്‍ ചിലര്‍...
തുടരും......
No comments:
Post a Comment