നല്ല സുന്ദരിയായിരുന്നു എന്റെ മുത്തശി.
പതിമൂന്നു വയസ്സുള്ളപ്പോള്‍ മുതശന്‍
വേളികഴിച്ചു കൊണ്ടുവന്നതാണത്രേ...
ആരോടും പരിഭവമില്ലാതെ, ദേഷ്യമില്ലാതെ..ഒരുപാവം..
സ്നേഹമുള്ളവനാനെന്കിലും അതി കര്‍ക്കശക്കാരനായ
മുതശന്റെ ശകാരം .... അപ്പോള്‍ മുത്തശി ഞങ്ങളെ നോക്കി
ഒന്ന് ചിരിക്കും, എന്നിട്ട് കണ്ണ് തുടയ്ക്കും...
സ്കൂളിന്റെ പടി ചവുട്ടിയിട്ടില്ല മുത്തശി.
എങ്കിലും എന്നും കാലത്തെ പത്രം എടുത്തു പടം കാണും...
എന്നും വൈകുന്നേരം ആയാല്‍ ടീവീയുടെ മുന്നില്‍ വന്നിരിക്കും,
ആരും വെച്ചില്ലെങ്കില്‍ പറയും, എടാ അതൊന്നു വെച്ചേ... എന്ന്...
കൃഷിദര്‍ശനും ഹിന്ദി പരിപാടികളും രെസിച്ചിരുന്നു കാണും...
മുത്തശിയുടെ ചില സ്ഥിരം ഡയലോഗുകള്‍
ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്...
സ്വന്തമായി ഒരു ചായ വെക്കണമെങ്കില്‍
ഗ്യാസ് സ്ടവ്വില്‍ വെള്ളം വെച്ചിട്ട് ആരെയെങ്കിലും അന്വേഷിക്കും....
ലൈറ്റ്ര്‍ കത്തിക്കാന്‍ അറിയില്ല....
അതെടുത്ത് കയില്‍ തന്നിട്ട് പറയും,
"എടാ ഇതൊന്നു 'ഞൊട്ടിക്കെ'...."
അതിലും രെസം വീട്ടില്‍ ആരുമില്ലാതപ്പോള്‍ ഒരു ഫോണ്‍ വന്നാലാണ്...
മുത്തശി ചുറ്റുപാടും ഒന്ന് നോക്കും, ആരെങ്കിലും ഉണ്ടോ എന്ന്...
ആരെയും കണ്ടില്ലെങ്കില്‍ ഫോണിറെ അടുത്ത് ചെന്ന് ദേഷ്യത്തില്‍ പറയും... :
"കിടന്നലക്കേണ്ട.... ഇവിടെ ആരുമില്ല... "
No comments:
Post a Comment