Friday, December 2, 2011
മത്തായി ഭയങ്കര ഉത്സവ പ്രിയനായിരുന്നു...
നാട്ടില്‍ എവിടെ ഉത്സവം ഉണ്ടെങ്കിലും
മത്തായി ഹാജര്‍ ഉണ്ടാവും...
ഉത്സവ ഭ്രമം മൂത് അയല്‍ നാടുകളിലേക്കും
പോയി തുടങ്ങി മത്തായി ഉത്സവം കാണാന്‍....
ഇങ്ങനെ ഒരിക്കല്‍ മറ്റൊരു സ്ഥലത്ത് ഉത്സവത്തിന്
പോയ മത്തായിക്ക് ഒരബദ്ധം പറ്റി...
ആനയും മേളവും പരിപാടികളും കണ്ടു നടന്നു
സമയം പോയതറിഞ്ഞില്ല....
പാതിരാവാകാറായപ്പോള്‍ ആണ് പുള്ളി ആ കാര്യം സ്രെധിച്ചത്...
തിരികെ പോവാന്‍ വാഹനങ്ങള്‍ ഒന്നും കിട്ടില്ല...
കൂട്ടുകാരാരുമില്ല...
എന്തായാലും നടക്കാന്‍ തീരുമാനിച്ചു മത്തായി...
കുറെ ദൂരം നടന്നു കഴിഞ്ഞപ്പോള്‍ ഭയങ്കര മഴ...
ഒരടി മുന്നോട്ടു പോകാന്‍ വയ്യാത്ത അവസ്ഥ...
രണ്ടും കല്‍പ്പിച്ചു അടുത്ത് കണ്ട
ഒരു വീട്ടിലേക്കു കയറി മത്തായി..
കതകില്‍ മുട്ടി... വീട്ടുകാരന്‍ കതകു തുറന്നു.. ,
മത്തായി പറഞ്ഞു..."ഞാന്‍ ഉത്സവത്തിന് പോയതാണ്,
തിരികെ വണ്ടി കിട്ടിയില്ല,
നടന്നു പോകാം എന്ന് കരുതി ഇവിടെ വരെ
വന്നപ്പോള്‍ വല്ലാത്ത മഴ,
ഇന്ന് ഞാന്‍ ഇവിടെ കിടന്നോട്ടെ,
കാലത്തെ പോയ്ക്കോളാം...
"ഗൃഹനാഥന്‍ പറഞ്ഞു.... "പറ്റില്ല,
ഇവിടെ പ്രായമായ പെണ്‍കുട്ടികളൊക്കെ ഉള്ളതാണ് ,
ഒരു അന്യ പുരുഷനെ എന്റെ വീട്ടില്‍
അന്തിയുറങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല..."
നിരാശനായ മത്തായി അവിടെ നിന്നും ഇറങ്ങി...
അടുത്ത് കണ്ട മറ്റൊരു വീട്ടി കയറിച്ചെന്നു....
അവിടെയും ഇത് തന്നെ അവസ്ഥ....
ഇനിയെന്ത് ചെയ്യും,
മഴയാനെന്കില്‍ കുറയുന്നുമില്ല....
എന്തായാലും അവസാന ശ്രെമം എന്നാ നിലയില്‍
അടുത്ത് കണ്ട ഒരു വീട്ടില്‍ കൂടി
ചോദിക്കാന്‍ തീരുമാനിച്ചു മത്തായി...
അവിടെയും സമ്മതിച്ചില്ലെങ്കില്‍ മഴനനയുകതന്നെ....
മത്തായി ആവീട്ടില്‍ ചെന്ന് കതകില്‍ മുട്ടി...
ഗൃഹനാഥന്‍ കതകുതുരന്നു....
മത്തായിയുടെ ചോദ്യം.... "ചേട്ടാ... ഇവിടെ
പ്രായമായ പെണ്‍കുട്ടികള്‍ വല്ലതുമുണ്ടോ" ...?
ഗൃഹനാഥന്‍... "എന്താ കാര്യം"...?
തലചൊറിഞ്ഞുകൊണ്ട് മത്തായി...
"അല്ല ഒന്ന് കിടക്കാന്‍ പറ്റുമോ ന്നറിയാനാ...."
Subscribe to:
Post Comments (Atom)
No comments:
Post a Comment