Powered By Blogger

Tuesday, January 31, 2012

ജനുവരി 30 രക്ത സാക്ഷി ദിനം.....


രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ബലിദാന ദിനം.....
ഗാന്ധിജി ഒരു ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ്‌ മരിച്ചിട്ട് 64 വര്‍ഷം .....

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര
സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി.
കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ
ദാർശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും
സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു
പ്രവർത്തിക്കുവാൻ മഹാത്മാഗാന്ധി ശ്രദ്ധിച്ചു.

ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ
ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു.
മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല,
ഓങ് സാൻ സൂ കി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ
സ്വാംശീകരിച്ചവരിൽപെടുന്നു.

ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു.
അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി
എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു.
അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ
ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ
അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്

ഗാന്ധിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ
ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന ഇന്ത്യാവിഭജനം
അതിന്റെ പ്രധാന കാണവുമായിരുന്നു.
1947 ഓഗസ്റ്റ്‌ 15-ന്‌ ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ
ഗാന്ധിജി കൽക്കത്തയിൽ ഭാരതവിഭജനത്തിൽ
ദുഃഖിതനായി കഴിഞ്ഞു.

1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന്
ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ
യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ
നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ
വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു.

ഗോഡ്സെ ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്നുവെന്ന് ആരോപണമുണ്ടെങ്കിലും ഗാന്ധി വധമന്വേഷിച്ച
അന്വേഷണക്കമീഷനോ , വിധി പറഞ്ഞ കോടതിയോ
അത്തരമൊരു പരാമർശം നടത്തുകയുണ്ടായില്ല.
1932-ൽ ഗോഡ്സെ സംഘടന വിട്ടുവെന്നു് ആർ.എസ്.എസ്
നേതൃത്വം അവകാശപ്പെടുന്നു.
1948 നവംബർ 8നു നാഥുറാം വിനായക് ഗോഡ്സെ
ദില്ലിയിലെ ചെങ്കോട്ടയിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിൽ
നടത്തിയ 93 താളുകളിലായുള്ള കുറ്റസമ്മതമൊഴി
ഗാന്ധിവധക്കേസിലെ ചരിത്രരേഖയായി കണക്കാക്കപ്പെടുന്നു.

രാഷ്ട്രപിതാവായ ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ
വധശിക്ഷക്ക് വിധേയനാക്കി.
സ്വതന്ത്ര ഇന്ത്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട
ആദ്യ വ്യക്തിയും ഗോഡ്സെ തന്നെയാണ്.

No comments:

Post a Comment