Wednesday, January 4, 2012
ലൂയി ബ്രെയിലി
ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവ് ലൂയി ബ്രെയിലി
(ജനുവരി4, 1809 _ജനുവരി 6 1852) അന്തരിച്ചിട്ട്
ഇന്ന് നൂറ്റി അമ്പതു വര്‍ഷം.
തെക്കെന്‍ പാരീസിലെ ഒരു ചെറു പട്ടണത്തില്‍ ജനിച്ച അദേഹത്തിന്റെ മാതാപിതാകള്‍ ലൂയിസ് സൈമണ്‍
ബ്രെയിലിയും മേരി സെലിന്‍ ബ്രെയിലിയും ആണ്.
തന്റെ മൂന്നാമത്തെ വയസ്സില്‍ പിതാവിന്റെ
ലെതര്‍ വര്‍ക്ക് ഷോപ്പില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍
ഉണ്ടായ അപകടത്തില്‍ തന്റെ രണ്ടു കണ്ണുകളുടെയും
കാഴ്ച ശക്തി നശിച്ചു. വളരെയധികം
പരിശ്രമങ്ങള്‍ ഉണ്ടായിട്ടും കാഴ്ചശക്തി തിരിച്ചു
നല്‍കുവാന്‍ ശാസ്ത്രതിനായില്ല .
പത്താം ക്ലാസ് വരെ സ്വന്തം ഗ്രാമത്തില്‍ പഠിച്ച ബ്രെയിലി
തന്റെ സ്വപ്രയത്നതാലും ആല്‍മ വിശ്വാസതാലും
പാരീസിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൈന്‍ഡ്
എന്ന പ്രശസ്തമായ സ്ഥാപനത്തില്‍ അഡ്മിഷന്‍ നേടി.
ഇതിനു മാതാപിതാക്കളും അധ്യാപകരും
പുരോഹിതന്മാരും അദേഹത്തെ സഹായിച്ചു.
അദേഹമാണ് അന്ധരായ ആള്‍ക്കാര്‍ക്ക് എഴുതുവാനും വായിക്കുവാനും ഉത്തകുന്നരീതിയിലുള്ള
ബ്രെയിലി ലിപി കണ്ടുപിടിച്ചത്.
1825-ൽ ആവിഷ്കരിക്കപ്പെട്ട ഈ രീതി വളരെ
പെട്ടെന്നു തന്നെ വ്യാപകമായ അംഗീകാരം നേടി.
പ്രതലത്തെക്കാൾ അല്പം ഉയർന്നു നിൽക്കുന്ന
കുത്തുകളാണ് ഈ സമ്പ്രദായത്തിൽ അക്ഷരങ്ങളെയോ അക്കങ്ങളെയോ പ്രതിനിധാനം ചെയ്യുന്നത്.
രണ്ട് കോളങ്ങളിലായി ദീർഘ ചതുരാകൃതിയിൽ
ക്രമീകരിച്ച 6 കുത്തുകൾ കൊണ്ട് അക്കങ്ങൾ,
അക്ഷരങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവയെല്ലാം
ഈ രീതിയിൽ പ്രതിനിധാനം ചെയ്യാൻ കഴിയുന്നു.
ഇങ്ങനെയുള്ള 6 കുത്തുകളിൽ,
ഉയർന്നു നിൽക്കുന്ന(തടിച്ചു നിൽക്കുന്ന)
കുത്തുകളിലൂടെ വിരലോടിച്ച് അവയെ
തിരിച്ചരിഞ്ഞാണ് ഈ ലിപി വായിക്കുന്നത്.
ഇതേ തത്വം അനുസരിച്ച് അക്ഷരങ്ങൾ
രേഖപ്പെടുത്തുകയും ചെയ്യുന്നു.
പ്രത്യേക തരം കടലാസ്സിൽ ബ്രെയിലി ലിപി റ്റൈപ്പ്
ചെയ്യുന്നതിനുള്ള റ്റൈപ്പ് റൈറ്റർ ,
പിന്നീട് കമ്പ്യൂട്ടറിനോട് ചേർത്ത് ഉപയോഗിക്കാവുന്ന
ബ്രെയിലി എംബോസ്സർ(Braille Embosser)
എന്ന ഉപകരണവും ഈ ലിപി രേഖപ്പെടുത്തുന്നതിനായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷക്കണക്കിന് അന്ധരായ ആള്‍ക്കാര്‍ക്ക്
ഉപകാരപ്രദമായ ആ വലിയ കണ്ടുപിടുത്തം നടത്തിയ മഹാപ്രതിഭാക്ക് പ്രണാമം .
Subscribe to:
Post Comments (Atom)
No comments:
Post a Comment