ലാല്‍ ബഹദൂര്‍ ശാസ്ത്രി
ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി ആയിരുന്ന
ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്തരിച്ചിട്ട് ഇന്ന് 46വര്ഷം.
ശാസ്ത്രി ഉത്തർപ്രദേശിലെ മുഗൾസരയി എന്ന സ്ഥലത്ത് ജനിച്ചു.
കാശി വിദ്യാപീഠത്തിൽ പഠിച്ച അദ്ദേഹത്തിന് പഠനശേഷം
1926-ൽ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചു.
നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യാഗ്രഹത്തിലും
പങ്കെടുത്ത അദ്ദേഹം മൊത്തത്തിൽ ഒൻപതു വർഷത്തോളം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിൽവാസം അനുഭവിച്ചു.
1940-ൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനെ 1946-ലാണ് മോചിപ്പിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് അദ്ദേഹം
ഉത്തർപ്രദേശിന്റെ ആഭ്യന്തരമന്ത്രിയായി.
ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി.
1951-ൽ അദ്ദേഹം ലോകസഭയുടെ ജനറൽ സെക്രട്ടറിയായി
തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് റയിൽവേ മന്ത്രിയായി
തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തമിഴ്‌നാട്ടിലെ
അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തെത്തുടർന്ന് രാജിവെച്ചു.
അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും ലോക്സഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1961-ൽ ഗതാഗതമന്ത്രിയായി.
1964 മെയ് 27-ന് ജവഹർലാൽ നെഹ്റു അന്തരിച്ചു.
ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വലിയ വിടവുസൃഷ്ടിച്ചു.
കോൺഗ്രസിലെ അന്നത്തെ പ്രധാന നേതാക്കൾക്ക് സ്വന്തം
പാർട്ടിഅംഗങ്ങളിൽ നിന്നു വേണ്ടത്ര പിന്തുണ സ്വരൂപിക്കാനായില്ല.
ഇത് അതുവരെ അധികമൊന്നും പരിഗണിക്കപ്പെടാതിരുന്ന
ശാസ്ത്രിയുടെ പേര് ഒരു സമവായ സ്ഥാനാർത്ഥിയായി
മുന്നോട്ടുവെക്കുവാൻ കാരണമായി.
ശാസ്ത്രി നെഹറുവിന്റെ പാത പിന്തുടരുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു.
1964 ജൂൺ-9 നു ശാസ്ത്രി പ്രധാനമന്ത്രിയായി.
യാഥാസ്ഥിതിക വലതുപക്ഷ ചിന്താഗതിക്കാരനായ
മൊറാർജി ദേശായി പ്രധാനമന്ത്രിയാവുന്നത് തടയാൻ
കോൺഗ്രസ് നേതൃത്വത്തിന് ഇതുകൊണ്ടു സാധിച്ചു.
മരണശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ
ഭാരതരത്നം ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ശാസ്ത്രി.
അദ്ദേഹത്തിനുവേണ്ടി ഭാരതസർക്കാർ വിജയഘട്ട് എന്ന സ്മാരകം
ദില്ലിയിൽ പണിതു. ജയ് ജവാൻ ജയ് കിസാൻ
എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത്
ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ ശ്രീ ശാസ്ത്രിയാണ്.
No comments:
Post a Comment