Friday, January 13, 2012
ചാര്‍മിനാര്‍
ഹൈദരാബാദിലെ ചരിത്രപ്രസിദ്ധ സ്മാരകമായ
'ചാര്‍മിനാര്‍' ലോക അറ്റ്‌ലസില്‍ സ്ഥാനം പിടിച്ചു.
അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ
ചരിത്രസ്മാരകങ്ങ ളോടൊപ്പമാണ് ചാര്‍മിനാറും സ്ഥാനം പിടിച്ചത്.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡി. രവീന്ദര്‍ റെഡ്ഡി എടുത്ത
ചാര്‍മിനാറിന്റെ 'വൈഡ് ആംഗിള്‍' ചിത്രമാണ്
തൊട്ടടുത്തുള്ള മക്ക മസ്ജിദിനോടൊപ്പം
ലോക അറ്റ്‌ലസില്‍ സ്ഥാനം പിടിച്ചത്.
വിശാലമായ ഹൈദരാബാദ് നഗരത്തിന്റെ
വിഹഗവീക്ഷണവും രവീന്ദര്‍ റെഡ്ഡിയുടെ
ചിത്രത്തോടൊപ്പം കാണാം.
1591 എ.ഡി.യില്‍ ഖുത്തബ് ഷാഹി രാജവംശത്തിലെ
അഞ്ചാമത്തെ ഭരണകര്‍ത്താവ് സുല്‍ത്താന്‍ മുഹമ്മദ്
ഖുലി ഖുത്തബ് ഷായാണ് ചാര്‍മിനാര്‍ പണികഴിപ്പിച്ചത്.
ഹൈദരാബാദ് നഗരത്തിന്റെ മധ്യഭാഗത്തായി
പേര്‍ഷ്യന്‍ നിര്‍മാണ രീതികളുപയോഗിച്ച് നിര്‍മിച്ച ചാര്‍മിനാര്‍
വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്.
നഗരമൊട്ടുക്ക് പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ഖുത്തബ് ഷാഹി
രാജവംശം സത്വര നടപടികളെടുത്ത് പകര്‍ച്ചവ്യാധി നിയന്ത്രണത്തിലാക്കിയതിന്റെ സ്മരണയ്ക്കായാണ്
'ചാര്‍മിനാര്‍' നിര്‍മിച്ചത്.
സുൽത്താൻ തന്റെ തലസ്ഥാനനഗരി ഗോൾക്കൊണ്ടയിൽ
നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ്
ചാർമിനാർ നിർമ്മാണം തുടങ്ങിയത്.
ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവകൊണ്ടാണ്
ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.
ചാർമിനാറിന്റെ ഓരോ വശത്തിനും 20 മീറ്റർ നീളമാണുള്ളത്.
മിനാരങ്ങൾക്ക് 48.7 മീറ്റർ നീളമുണ്ട്.
മിനാരങ്ങൾക്കുള്ളിൽ 149 പടവുകളുണ്ട്.
ഹൈദരാബാദിൽ നഗരത്തിന്റെ മദ്ധ്യഭാഗത്തായി പേർഷ്യൻ നിർമാണ രീതികളുപയോഗിച്ചാണ് സ്മരകം നിർമ്മിച്ചത്.
മുസ്‌ലിം രാജാക്കന്മാരായിരുന്നെങ്കിലും
ചാര്‍മിനാറിന്റെ താഴത്തെ നിലയില്‍ 'ഭഗവതി ക്ഷേത്രം'
നിലകൊള്ളുന്നത് മതമൈത്രിയുടെ സൂചനയായി കരുതുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment