Sunday, January 15, 2012
ജ്യോതി ബസു ( ജൂലൈ 8,1914- ജനുവരി 17 2010)
ഇന്ത്യയില്‍ ഏറ്റവും കാലം മുഖ്യമന്ത്രിയായിരുന്ന,
പശ്ചിമ ബംഗാള മുന്‍ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റു പാര്‍ടിയുടെ
സമുന്നത നേതാവും ആയിരുന്ന ശ്രീ ജ്യോതി ബസു
അന്തരിച്ചിട്ട് രണ്ടു വര്ഷം.
കൽക്കത്തയിൽ സെന്റ് സേവിയേഴ്‌സ് കോളേജ്,
പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഇംഗ്ലീഷിൽ ബി.എ ഹോണേഴ്‌സും,
ലണ്ടനിലെ മിഡിൽ ടെമ്പിളിൽ നിന്നും നിയമപഠനവും
നേടിയ ബസു യു.കെ യിൽ ആയിരുന്നപ്പോൾ തന്നെ
മാർക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി.
ഹാരി പോളിറ്റ്, രജനി പാം ദത്ത്, ബെൻ ബ്രാഡ്‌ലി
തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർടി നേതാക്കളുമായി
അടുത്ത് സഹകരിച്ചു. ലണ്ടനിലെ ഇന്ത്യൻ ലീഗിലും,
ബ്രിട്ടനിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ സ്റ്റുഡൻസിലും
അംഗമായിരുന്നു. ലണ്ടൻ മജിലിസിന്റെ
സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ
കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഇന്ത്യയുടെ അംഗമായി.
1952 മുതൽ 1957 വരെ വെസ്റ്റ് ബംഗാൾ കമ്യൂണിസ്‌റ്റ്
പാർടി ഓഫ് ഇന്ത്യയുടെ സെക്രട്ടറി.
1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു.
സ്വാതന്ത്രാനന്തരം, 1952, 1957, 1962, 1967, 1969,
1971, 1977, 1982, 1987, 1991, 1996 വർഷങ്ങളിൽ
വെസ്റ്റ് ബംഗാൾ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ
പ്രതിപക്ഷനേതാവായി.
1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി.
1977 ജൂൺ 21 ന് ബംഗാൾ മുഖ്യമന്ത്രിയായി
സത്യപ്രതിജ്ഞ ചെയ്‌തു. തുടർച്ചയായി അഞ്ചു തവണ
ഇടതുപക്ഷസർക്കാരിനെ നയിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം
മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയുമായി
2000 നവംബർ ആറിനു മുഖ്യമന്ത്രിപദം വിട്ടു.
സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം,
പോളിറ്റ് ബ്യൂറോ പ്രത്യേക ക്ഷണിതാവ്
എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .
ന്യൂമോണിയ ബാധയെ തുടർന്ന് 2010 ജനുവരി ഒന്നിന്
ജ്യോതിബസുവിനെ കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള
എ.എം.ആർ.ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും
ജനുവരി 17നു അന്തരിക്കുകയും ചെയ്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment