Powered By Blogger

Tuesday, January 31, 2012

ജി . ശങ്കരക്കുറുപ്പ്


ലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും
സർവ്വകലാശാല അദ്ധ്യാ‍പകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്.
1901 ജൂൺ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും
മകനായി കാലടിക്ക് അടുത്തുള്ള നായത്തോട്
എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു.
വയസ്സ് 17 ആയപ്പോൾ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു.
1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ
അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു.
പിന്നീട ആകാശവാണി തിരുവനന്തപുരം നിലയത്തില്‍
ഒരു വര്‍ഷം പ്രൊഡ്യൂസര്‍ ആയും പിന്നീട്‌
ഉപദേഷ്‌ടാവായും ജോലി ചെയ്‌തു.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്,
കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, രാജ്യസഭാംഗം
എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു.
ഇംഗ്ലീഷ്‌, റഷ്യന്‍, ഇറ്റാലിയന്‍ തുടങ്ങിയ വിദേശഭാഷകളിലേയ്‌ക്കും,
മിക്ക ഭാരതീയ ഭാഷകളിലേയ്‌ക്കും ജിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

കവിത, നാടകം, നിരൂപണം, വ്യാകരണം, ജീവചരിത്രം...
വൈവിദ്ധ്യപൂര്‍ണ്ണമാണ്‌ ജി. യുടെ സാഹിത്യസേവന മണ്‌ഡലം.
കവിത അദ്ദേഹത്തിന്‌ ആത്മാവിഷ്‌ക്കാരവും,
അന്വേഷണവും ആയി മാറി. സൂര്യകാന്തി, മേഘഗീതം,
പുഷ്‌പഗീതം, നിമിഷം, പൂജാപുഷ്‌പം, മുത്തുകള്‍,
ഇതളുകള്‍, ചെങ്കതിരുകള്‍, നവാതിഥി, പഥികന്റെ പാട്ട്‌,
അന്തര്‍ദ്ദാഹം, വെള്ളില്‍ പറവകള്‍, വിശ്വദര്‍ശനം,
മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം,
മധുരം സൗമ്യം ദീപ്‌തം ഇവയാണ്‌ അദ്ദേഹത്തിന്റെ
പ്രധാന കവിതാസമാഹാരങ്ങള്‍.

ജ്ഞാനപീഠപുരസ്‌ക്കാരം നേടിയ ഓടക്കുഴല്‍
തിരഞ്ഞെടുത്ത കവിതകളുടെ- ആദ്യകാല കവിതകളുടെ -
സമാഹാരമാണ്‌. ശങ്കരക്കുറുപ്പിന്റെ തിരഞ്ഞെടുത്ത
രണ്ടു കവിതാസമാഹാരങ്ങള്‍ കൂടി ഉണ്ട്‌.
ജിയുടെ തിരഞ്ഞെടുത്ത കവിതകള്‍, പാഥേയം.

ഇളംചുണ്ടുകള്‍, ഓലപ്പീപ്പി എന്നിവ കുട്ടികള്‍ക്കു വേണ്ടി
എഴുതിയ കവിതകളാണ്‌. സന്ധ്യ, ഇരുട്ടിനു മുമ്പ്‌,
ആഗസ്റ്റ്‌ പതിനഞ്ച്‌ എന്നീ നാടകങ്ങള്‍,
ടാഗോറിന്റെ ഏതാനും കവിതകള്‍ നൂറ്റൊന്നു കിരണങ്ങള്‍
എന്ന പേരില്‍ പരിഭാഷപ്പെടുത്തിയ ജി.
ഗീതാഞ്‌ജലിയും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.
ഒമര്‍ഖയ്യാമിന്റെ റുബയ്യാത്തിന്റെ പരിഭാഷയാണ്‌ വിലാസലഹരി. മേഘദൂതത്തിന്റെ പരിഭാഷയാണ്‌ മേഘച്ഛായ.

നിരൂപകന്‍, ഉപന്യാസകാരന്‍ എന്നീ നിലകളിലും ജി. ശ്രദ്ധേയനാണ്‌. ഗദ്യോപഹാരം, മുത്തും ചിപ്പിയും, രാക്കുയിലുകള്‍,
ലേഖമാല എന്നിങ്ങനെ ഉള്ള ഗദ്യ ഗ്രന്ഥങ്ങളിലെ ലേഖനങ്ങള്‍,
ജി. യുടെ ഗദ്യലേഖനങ്ങള്‍ എന്ന പേരില്‍ ലഭ്യമാണ്‌.
ഡയറിക്കുറിപ്പുകളും, ആത്മകഥാപരമായ ലേഖനങ്ങളും
ചേര്‍ന്ന കൃതിയാണ്‌ ജി. യുടെ നോട്ടുബുക്ക്‌ .
സുകുമാർ അഴീക്കോട് രചിച്ച "ശങ്കര കുറുപ്പ് വിമർശിക്കപ്പെടുന്നു"
എന്ന ഖണ്ഡന നിരൂപണം നിരവധി അനുകൂല-പ്രതികൂല
സംവാദങ്ങൾക്ക് കാരണമായി.

1961ൽ കേരള സാഹിത്യ അക്കാഡമി അവാർഡ്,
1963ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് എന്നിവ
അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു.
ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം.
1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ്
അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്.
കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.
വളരെയധികം നിരൂപക ശ്രദ്ധ നേടിയിട്ടുള്ള കവിതകളാണ് ജിയുടേത്.
1978 ജനുവരിയില്‍ രോഗബാധയെത്തുടര്‍ന്ന്‌
അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി.
1978 ഫെബ്രുവരി 2 ന്‌ മരിച്ചു.

No comments:

Post a Comment