Saturday, January 14, 2012
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്.
അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ
ഒരാളായ മരടില്‍ ലൂഥര്‍ കിംഗ് ജനിച്ചിട്ട് ഇന്ന് 83 വര്ഷം...
റവറന്റ് മാർട്ടിൻ ലൂതർ കിംഗ് സീനിയർ,
അൽബെർട്ട വില്ല്യംസ് കിംഗ് എന്നിവരുടെ പുത്രനായി
1929 ജനുവരി 15 അറ്റ്‌ലാൻറ്റയിലാണ് ജനിച്ചത്.
പിതാവിന്റെ ആദ്യനാമധേയം മൈക്കൽ കിംഗ് എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ് ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര് -
1935-ൽ മൈക്കെൽ കിംഗ് സീനിയർ, ജർമ്മൻ
പ്രൊട്ടസ്റ്റന്റായിരുന്ന മാർട്ടിൻ ലൂതറിനോടുള്ള
ബഹുമാനാർഥം, തന്റെ പേര് മാർട്ടിൻ ലൂതർ കിംഗ്
സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂതർ കിംഗ്
ജൂനിയർ എന്നും മാറ്റി.
15-ആം വയസ്സിൽ മോർഹൊസ് കോളേജിൽ ചേർന്ന
മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, 1948-ൽ സോഷ്യോളജിയിൽ
ബി. എ ബിരുദം കരസ്ഥമാക്കി. തുടർന്ന്,
പെൻസിൽവാനിയ സംസ്ഥാനത്തിലെ ചെസ്റ്റർ നഗരത്തിലെ
ക്രോസർ തിയോളോജിക്കൽ സെമിനാരിയിൽനിന്നും,
1951-ൽ ബാച്ചിലർ ഓഫ് ഡിവൈനിറ്റി ഡിഗ്രി
കരസ്ഥമാക്കുകയും ചെയ്തു.
ബോസ്റ്റൺ യൂണിവേർസിറ്റിയിൽനിന്നും 1955-ൽ
സിസ്റ്റമിക് തിയോളജിയിൽ ഡോക്റ്ററേറ്റ് നേടി.
1953-ൽ തന്റെ 24-ആമത്തെ വയസ്സിൽ അദ്ദേഹം
അലബാമ സംസ്ഥാനത്തിലെ മോണ്ട്ഗോമറിയിലെ
ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയിൽ പാസ്റ്ററായി.
1955 ഡിസംബർ ഒന്നാം തീയ്യതി കറുത്ത വർഗ്ഗക്കാരിയായ
റോസ പാർൿസ് , ഒരു വെള്ളക്കാരനു ബസ്സിൽ
സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാൽ,
ജിം ക്രോ നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.
ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ എൻ. എ. എ. സി. പി തലവനായിരുന്ന ഇ. ഡി. നിക്സൺ
ആസൂത്രണം ചെയ്ത മോണ്ട്ഗോമറി
ബസ് ബഹിഷ്കരണസമരം നയിച്ചത് കിംഗായിരുന്നു.
385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ
കിംഗ് അറസ്‌റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ
വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ യു. എസ്. ഡിസ്‌റ്റ്രിക്ക്റ്റ് കോർട്ട്
ഈ കേസിൽ പ്രക്ഷോഭകർക്കനുകൂലമായി
വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ
ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു.
വർണ്ണവിവേചനത്തിനെതിരെയുള്ള സമരം
അദ്ദേഹത്തിനു 1964-ലെ സമാധാനത്തിനുള്ള
നോബൽ സമ്മാനം നേടിക്കൊടുത്തു -
നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു കിംഗ്.
ഏപ്രിൽ 4, 1968-നു ടെന്നസി സംസ്ഥാനത്തിലെ
മെംഫിസ് നഗരത്തിലെ ലൊറേൻ മോട്ടലിൽ
ജയിംസ് എൾറേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ്
കിംഗ് മരണമടഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment