Powered By Blogger

Saturday, January 14, 2012

എന്റെ ബാല്യം...

എന്റെ ബാല്യം.
===========

ഇവിടെ പലരും ബാല്യകാല സ്മരണകള്‍ അയവിറക്കുമ്പോള്‍
എല്ലാവരും "അരെ വഹ്" എന്ന് പറഞ്ഞു സന്തോഷിക്കുന്നത്
കാണുമ്പോള്‍ എനിക്ക് സത്യമായും അസൂയ തോന്നാറുണ്ട്....
കാരണം എന്റെ ബാല്യകാലം എനിക്ക്
അത്ര സന്തോഷകരമായിരുന്നില്ല...,

ജനനം കൊണ്ട് ഞാനൊരു ഉന്നതകുല(അങ്ങിനെ പറയാമോ..?)
ജാതന്‍ ആണ്.... പക്ഷെ ആ മഹിമയോന്നും
കുട്ടിയായിരുന്നപ്പോള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല...
അച്ഛന്‍ ഒരു അദ്ധ്യാപകന്‍ ആയിരുന്നെങ്കിലും
അഞ്ചു സഹോദരിമാരുടെ മൂത്ത ആങ്ങള...
ഞാനുണ്ടായത്തിനു ശേഷമാണ് അതില്‍ മൂവരെയും
വിവാഹം കഴിച്ചു വിടുന്നത്...
മുതശന്‍ ഒരു പൂജാരി, മറ്റു യാതൊരു
വരുമാനവും ഇല്ലാത്ത കുടുംബം...

താഴ്ന്ന ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍,
കൂട്ടുകാര്‍ ഒരു പുതിയ പെന്‍സില്‍ കൊണ്ടുവരുമ്പോള്‍,
ഒരു പുതിയ കുപ്പായം കാണുമ്പോള്‍...
പലപ്പോഴും കൊതി തോന്നിയിട്ടുണ്ട്...
ഒന്നും ആഗ്രഹിക്കാന്‍ അവകാശമില്ലാത്ത കാലം...
അന്ന് എനിക്കും അനുജനും ഓണത്തിന് കിട്ടുന്ന പുതിയ ഷര്‍ട്ട്,
ഞങ്ങളുടെ ഗ്രാമത്തിലെ ഒരു കൊച്ചു തയ്യല്കടയില്‍
കൊണ്ടുവന്നു വച്ചിരിക്കുന്ന തുണിയില്‍ നിന്നുമാണ്...
ഞങ്ങള്‍ക്കുരണ്ടാള്‍ക്കും മാത്രമല്ല നാട്ടിലെ എല്ലാ
പാവപ്പെട്ടവര്‍ക്കും കാണും സെയിം സാധനം...:))

ഞാന്‍ ഏറ്റവും വിഷമിചിട്ടുള്ളത്
എന്റെ ഹൈ സ്കൂള്‍ കാലത്താണ്...
അന്നൊക്കെബ്രാഹ്മണന്‍ എന്ന് പറഞ്ഞാല്‍ ഭൂലോക പുച്ഛം....
പണ്ടുള്ളവരില്‍ ചിലര്‍ ചെയ്തുവച്ചതിന്റെ ഭലം...
എന്റെ ബ്രാഹ്മണ്യം എല്ലാവരില്‍ നിന്നും
ഒളിച്ചുവെക്കാന്‍ ഞാന്‍ പാടുപെട്ട കാലം...

സ്കൂളില്‍ ചെന്നാല്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍
കളിയാക്കാന്‍ തുടങ്ങും...

"ങ്ങ, നമ്ബൂരീശന്‍ വന്നല്ലോ, ഇന്ന് പടചോറൊക്കെ കഴിച്ചോ..."...
അത്രയും ചോദിച്ചിട്ട് ആ സാറും കുട്ടികളും ചിരിക്കും,
ഞാന്‍ ഉള്ളില്‍ കരയും....
നാണക്കേട് കാരണം പൂണൂല്‍ ഊറി ആണിയില്‍
തൂക്കിയിട്ടാണ് സ്കൂളില്‍ പോവുക...
അതിനു വൈകിട്ട് അമ്മയുടെ വക ചീത്തയും തല്ലും...
അല്ലെങ്കില്‍ കുട്ടികള്‍ അതില്‍ പിടിച്ചു ഡബിള്‍ ബെല്ലടിക്കും,
അധ്യാപകരോട് പരാതിപ്പെട്ടാല്‍ അവര്‍ പറയും,
"ചുമ്മാ തമാശല്ലേ നമ്ബൂരീശാ... പോട്ടെ.." എന്ന് .

ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം ഈ പരിഹസിക്കുന്നവരൊക്കെ
ഈ പറഞ്ഞ ഉയര്‍ന്ന ജാതി എന്ന് പറയുന്ന
വര്‍ഗത്തില്‍ പെട്ടവര്‍ ആയിരുന്നു....
അന്ന് എനിക്ക് കുറെ കൂട്ടുകാര്‍ ഉണ്ടായിരുന്നത്
ദളിതര്‍ എന്ന് ഇന്ന് നമ്മള്‍ പറയുന്ന താഴ്ന്ന ജാതിയില്‍
പെട്ടവര്‍ ആയിരുന്നു...
അവര്‍ വളരെ ദയനീയതയോടെ എന്നെ നോക്കും,
വളരെ സ്നേഹപൂര്‍വ്വം എന്നോട് പെരുമാറും...
പലപ്പോഴും എനിക്കുതോന്നിയിട്ടുണ്ട് അവരാണ്
യെഥാര്‍ത്ത മനുഷ്യര്‍ എന്ന്...

പക്ഷെ, ഞാന്‍ അവരോടു കൂട്ടുകൂടുന്നതിനു ഒത്തിരി
പരിഹാസവും പഴിയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്...
വേദനിപ്പിക്കുന്ന കാര്യം അവരുടെ വീടുകളില്‍ ചെല്ലുമ്പോള്‍
ഈ പരിഹാസം അവിടെയും തുടരുന്നു എന്നുള്ളതാണ്...
അപ്പോള്‍ എന്റെ കൂട്ടുകാര്‍ അവരുടെ മാതാപിതാക്കളെ
വഴക്കുപറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

ഇന്നും , അതിനു മുന്‍പും അതിനു ശേഷവും ഉണ്ടായ
പല സുഹൃത്തുക്കളും പലവഴിക്ക് പോയപ്പോഴും
എന്റെ ഹൈ സ്കൂളിലെ ആ നല്ലവരായ കൂട്ടുകാര്‍,
ഞാന്‍ മറന്നിട്ടില്ല...ഒരിക്കലും മറക്കുകയുമില്ല...
ഇന്നും അതെ സ്നേഹത്തോടെയും
ആത്മാര്‍ത്ഥതയോടെയും എന്നോടൊപ്പമുണ്ട്...

അന്നൊക്കെ പണമില്ലാത്തവന്‍, അവന്‍ ആരായിരുന്നാലും
സമൂഹത്തില്‍ അവനു യാതൊരു വിലയുമില്ലായിരുന്നു...
ഇത്പറയാന്‍ കാരണം വേറെയും നമ്പൂതിരി കുട്ടികള്‍
ആ ക്സൂളില്‍ പഠിച്ചിട്ടുണ്ട്, അവര്‍ക്കാര്‍ക്കും
ഈ വിഷമതകള്‍ ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല...


പക്ഷെ എന്റെ കോളേജു ജീവിതം....,
അത് അടിപൊളി ആയിരുന്നു....
അതിനെക്കുറിച്ച് ഞാന്‍ പിന്നീട് പറയാം....

(ഇതില്‍ അല്‍പ്പം ജാതിയും മറ്റും എഴുതി പോയതില്‍
ആര്‍ക്കും പരിഭവവും വേദനയും തോന്നരുതേ...)

No comments:

Post a Comment