Powered By Blogger

Friday, February 3, 2012

ഫെബ്രുവരി4, ലോക ക്യാന്‍സര്‍ ദിനം


വലിയ ഒരു വിഭാഗം ജനങ്ങള്‍ ഇന്ന് മാരകമായതും
അല്ലാത്തതുമായ ക്യാന്‍സര്‍ രോഗത്തിന് അടിമകളാണ്.
ശാസ്ത്രം ഫലപ്രദമായ ചികില്‍സകള്‍
വികസിപ്പിചെടുത്തിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിനാളുകളാണ്
ഈ രോഗം മൂലം മരണപ്പെടുന്നത്...
അതില്‍ തന്നെ ഭൂരിഭാഗവും പുകവലിയും പുകയില
ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും മൂലം രോഗം വരുത്തിവച്ചവരാണ്.

ഇനി ലോകത്തിനെ വിഴുങ്ങാന്‍ പോകുന്ന ഏറ്റവും
മാരകമായ അസുഖങ്ങളിലൊന്ന് കാന്‍സറായിരിക്കുമെന്നാണ്
ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
2005നും 2015നും ഇടയില്‍ 84 മില്ല്യണ്‍ ആളുകള്‍
കാന്‍സര്‍ ബാധിച്ചു മരണപ്പെടുമെന്നാണ്
ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
ഇന്ത്യയിലെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 5,00,000
കാന്‍സര്‍ രോഗികള്‍ ഉണ്ടായിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതായത് മൊത്തം ജനസംഖ്യയിലെ രണ്ട് മില്ല്യണ്‍ ജനങ്ങളും
കാന്‍സറിന്റെ യാതനയില്‍ കഴിയുകയാണ്.

ഒരു പകര്‍ച്ചവ്യാധിയെന്നപോലെ ലോകത്തെ മുഴുവന്‍
വിഴുങ്ങുന്ന വിധത്തിലേക്ക് കാന്‍സര്‍ വ്യാപിക്കുന്നതിന്
പെട്ടെന്നുണ്ടായ കാരണമെന്താണ് ?
കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ
ദൈനംദിന ജീവിതത്തിലുണ്ടായ എന്ത് മാറ്റമാണ്
ഇത്തരത്തിലൊരു മഹാമാരിയുടെ വളര്‍ച്ചക്ക് കാരണമായത്.
കീമോയും റേഡിയോ തെറാപ്പിയും കഴിഞ്ഞ് മരണം
കാത്തുകിടക്കുന്ന കാന്‍സര്‍ രോഗികളെകൊണ്ട്
ഈ ഭൂമുഖം നിറയുന്നതെങ്ങനെയാണെന്ന്
പരിശോധിക്കേണ്ടതാണ്.
തീര്‍ച്ചയായും അവ നമ്മുടെ ഹൈടെക് യുഗത്തിന്റെ
വളര്‍ച്ചയുമായി ഇണചേര്‍ന്നു കിടക്കുന്നുണ്ട്.
ഒരു നഗരം വളരുമ്പോള്‍ ഒരു ചേരി താനേ ഉണ്ടാകുന്നതുപോലെ നഗരത്തോടൊപ്പം തന്നെ വളരുന്ന ചിലതുണ്ട്..
ചില മാരകരോഗങ്ങളുണ്ട്- അവയിലൊന്ന് മാത്രമാണ് കാന്‍സറും.

കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജനിതക
വൈകല്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഹൈടെക് ജീവിത സാഹചര്യങ്ങളും സമ്പ്രദായങ്ങളും
രോഗത്തിന്റെ ഭീകരമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നുവെന്നതാണ്
‘നഗര സംസ്‌കാര ‘ വുമായുള്ള കാന്‍സറിന്റെ
അഭേദ്യമായ ബന്ധങ്ങളിലൊന്ന്.

മാലിന്യ സംസ്‌കരണമാണ് നഗരം നേരിടുന്ന
ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്.
പ്രത്യേകിച്ച് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ സംസ്‌കരണം. ‘
പ്ലാസ്റ്റിക്കില്ലാതെ നഗരമില്ല ‘. ഇപ്രകാരത്തില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ പ്ലാസ്റ്റിക് നമ്മള്‍ എന്താണ് ചെയ്യുക…
പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങളായ ഈ പ്ലാസ്റ്റിക്കുകളെ
ചൂടാക്കി രൂപമാറ്റം നടത്തുമ്പോഴും കത്തിക്കുമ്പോഴും
പുറത്തുവരുന്ന ഡയാക്‌സിന്‍
(ടെട്രോ ക്ലോറം ഡൈബീന്‍സോ ഡയോക്‌സിന്‍)
എന്ന വിഷവാതകമാണ് കാന്‍സര്‍ ഉണ്ടാക്കുന്നതില്‍
മറ്റേത് വാതകത്തെക്കാളും മുന്‍പന്തിയിലെന്ന് പഠനങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ അന്തരീക്ഷത്തില്‍ വിഷം പടര്‍ത്തുന്ന
ഡയോക്‌സിന് ഡി ഡി ടിയെക്കാള്‍ രണ്ട് ലക്ഷം
മടങ്ങ് വിഷാംശമുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഈ വിഷാംശം ശ്വസനത്തിലൂടെ മാത്രമല്ല മനുഷ്യ
ശരീരത്തിലെത്തുന്നതാണ് അതിന്റെ ഭീകരത.
അന്തരീക്ഷത്തില്‍ ലയിച്ച ഡയോക്‌സിന്‍ വിഷാംശം
മനുഷ്യര്‍ക്കെന്ന പോലെ തന്നെ പക്ഷി-മൃഗാദികളുടെ
ജീവിതത്തിലും വിഷം കലക്കുന്നുണ്ട്.
ഇവയുടെയെല്ലാം മാംസവും പാലും മറ്റ് പാലുല്‍പന്നങ്ങളും ഭക്ഷിക്കുന്നതിലൂടെയും ഡയോക്‌സിന്‍ മനുഷ്യ ശരീരത്തിലെത്തുന്നുണ്ട്.
ഈ വിഷാംശം അമ്മയുടെ മുലപ്പാലില്‍ വരെ വ്യാപിക്കുന്നു.
അപ്രകാരം ജനിച്ചു വീഴുന്ന കൈകുഞ്ഞുവരെയും
കാന്‍സറിന്റെ ഭീഷണിയിലാണ്.
ഈ ഭീകരതയാണ് പണ്ട് വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക
‘ഏജന്റ് ഓറഞ്ചാ ‘യി മരണം വിതച്ചത്.

അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും,
പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും,
ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി ,
എല്ലാ വർഷവും ഫെബ്രുവരി 4,
ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു.

അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന
470 സംഘടനകളുടെ കൂട്ടായ്മയായ
"ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ"
(The International Union Against Cancer : UICC],
ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

രണ്ടായിരാമാണ്ടിലെ പാരിസ് ചാർട്ടറിലെ ആഹ്വാനമനുസ്സരിച്ച്,
"ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ",
2005 ൽ, ലോക അർബുദവിരുദ്ധ
പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
പാരിസ് ചാർട്ടർ ആണ്, എല്ലാ തുടർ വർഷങ്ങളിലെയും
ഫെബ്രുവരി നാല് , ലോക അർബുദദിനമായി തെരഞ്ഞെടുത്തത്.
2006 മുതൽ ലോക അർബുദദിന പ്രവർത്തനങ്ങൾ ,
വിവധ പങ്കാളികൾ, ലോകാരോഗ്യ സംഘടന,
ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ,
മറ്റു അന്തർദേശീയ സംഘടനകൾ എന്നിവയുമായി
ഒത്തുചേർന്നു ഏകോപിപ്പിക്കുന്നത്,
ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ ആണ്.

പുകവിമുക്ത പരിസ്സരം കുട്ടികൾക്ക് നൽകുക
ശാരീരികമായി പ്രവർത്തനനിരതനായി,
സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി
അമിതവണ്ണം ഒഴിവാക്കുക.
കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന
വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെ ക്കുറിച്ച് പഠിക്കുക.
അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .
ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച്‌
നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം.

No comments:

Post a Comment