Tuesday, February 7, 2012
ഗിരീഷ് പുത്തഞ്ചേരി
മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും,
കവിയും, തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി
(1961-2010 ഫെബ്രുവരി 10) അന്തരിച്ചിട്ട് രണ്ടു വര്ഷം....
പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും
മീനാക്ഷിയമ്മയുടേയും മകനായി 1961 ൽ
കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം.
പുത്തഞ്ചേരി സർക്കാർ എൽ.പി.സ്കൂൾ,
മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻഡറി സ്കൂൾ,
ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട്
എന്നിവിടങ്ങളിൽ പഠനം.
പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി
ലളിതഗാനങ്ങൾ എഴുതികൊണ്ടാണ്
ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്.
കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. "ചക്രവാളത്തിനപ്പുറം" എന്ന ചിത്രത്തിലെ ഗാനങ്ങൾ
എഴുതിയാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് വരുന്നത്.
ഇതിനോടകം 300-ൽ അധികം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു.
ഏറ്റവും മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള
കേരള സർക്കാറിന്റെ 1995 , 1997, 1999,
2001, 2002, 2003, 2004, ലെയും പുരസ്കാരങ്ങൽ ലഭിച്ചു.
"മേലേപറമ്പിൽ ആൺവീട്" എന്ന ചിത്രത്തിന് കഥയും,
"വടക്കുനാഥൻ","പല്ലാവൂർ ദേവനാരായണൻ",
കിന്നരിപ്പുഴയോരം" എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു.
സ്വന്തം തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്.
ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു... ,
ആറാം തമ്പുരാനിലെ ഹരിമുരളീരവം....,
നിലാവിന്റെ നീലഭാസ്മ കുരിയനിഞ്ഞവളെ(അഗ്നിദേവന്‍)....,
ആരോ വിരല്മീട്ടി....(പ്രണയവര്‍ണങ്ങള്‍)...,
കൃഷ്ണഗുഡിയില്‍ ഒരു പ്രനയകാലത്തിലെ
പിന്നെയും പിന്നെയും ആരോ ....
തുടങ്ങി മനോഹരങ്ങളായ അദേഹത്തിന്റെ അനേകം ഗാനങ്ങള്‍
ഒരിക്കലും മറക്കാതെ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു...
ഷഡ്ജം, തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകള്‍
എന്നീ കവിതാ സമാഹാരങ്ങളും അടെഹത്തിന്‍റെതായുണ്ട്.
2010 ഫെബ്രുവരി 10-ന് കോഴിക്കോട്ടേ സ്വകാര്യ
ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment