വീയെസ്സ് .... വീയെസ്സ് മാത്രം....
====================
മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സമുന്നതനായ നേതാവായ വീയെസ്സ് ജനസ്രെധ ആകര്‍ഷിക്കാന്‍ തുടങ്ങിയ കാലങ്ങളില്‍ അദേഹത്തെ ഒരു മാര്‍ക്കടമുഷ്ടിക്കാരനായ രാഷ്ട്രീയക്കാരനായെ സാധാരണ പറ്റി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും കാണാന്‍ കഴിയുമായിരുന്നുള്ളൂ. അദേഹത്തിന്റെ പല പ്രവര്തനന്ഗലെയു൭മ് പുച്ചതോടെയും പരിഹാസതോടെയും ജനങ്ങള്‍ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ എത്ര വേഗമാണ് കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി മാറുവാന്‍ അദേഹത്തിന് കഴിഞ്ഞത്....
മാര്‍ക്സിസ്റ്റു പര്ടിയെപ്പോലെ ഒരു കേദാര്‍ പാര്‍ടിയില്‍ സങ്ങടനാതീരുമാനം എന്തായാലും അതങ്ഗീകരിക്കാന്‍, ശരിയെങ്കിലും തെറ്റെന്കിലും എത്ര വലിയ നേതാവാനെന്കിലും ബാധ്യസ്ഥനാണ്. അതങ്ഗീകരിക്കാത്തവര്‍ ആരായാലും അവരുടെ സ്ഥാനം പാര്‍ടിക്ക് പുറത്തായിരിക്കും, കെ പീ ആര്‍ ഗോപാലനും എം വീ രാഘവനും കെ ആര്‍ ഗൌരിയുമൊക്കെ ഉദാഹരണങ്ങള്‍... എന്നാല്‍ പലപ്പോഴും തന്റെ ശക്തമായതും സത്യസന്ധമായതുമായ നിലപാടുകളില്‍ ഉറച്ചുനിന്നു പാര്‍ടിയെ തിരുത്തുവാന്‍ കഴിഞ്ഞ ഏക നേതാവാണ് വീയെസ്സ്.
2206 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ടി അദേഹത്തിന് സീറ്റ് നിഷേധിച്ചപ്പോള്‍ വീയെസ്സിന്റെ രാഷ്ട്രീയ ആന്ധ്യം പ്രവചിച്ചവര്‍ ധാരാളം, എന്നാല്‍ പോളിറ്റ് ബ്യൂറോ ഇടപെട്ടു അദേഹത്തെ മല്സരിപ്പിക്കുകയും അദേഹം മുല്‍ഹ്യമന്ത്രി ആവുകയും ചെയ്തു. 2011 ല്‍ സീറ്റ് നിഷേധിക്കപ്പെട്ട അദേഹത്തിന് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് എല്ലാവരും കരുതി. ഉറച്ച പാര്‍ടി പ്രവര്‍ത്തകരും പാര്‍ടിയില്‍ ഉത്തരവാടത്വം വഹിക്കുന്നവരുമായ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും, നല്ലതുപോലെ പാര്‍ടിയെ അറിയാവുന്ന അവരുടെ അഭിപ്രായതിലും, ഇത്തവണ പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും, അത് പാര്‍ടി നയമല്ലെന്നും , നല്ലതുവണ്ണം ചിന്തിച്ചു എടുത്ത തീരുമാനമാണിതെന്നും ആയിരുന്നു അവരുടെ പ്രതികരണങ്ങള്‍.... പക്ഷെ എല്ലാവരെയും അല്ഭുതപ്പെടുതിക്കൊണ്ട് വീണ്ടും വീയെസ്സ് സ്ഥാനര്തിയാവുകയും മോശമല്ലാത്ത ഒരു വിജയം പാര്‍തിക്കുണ്ടാവുകയും ചെയ്തു.... ആരൊക്കെ നിഷേധിച്ചാലും അദേഹത്തിന്റെ വ്യക്തിപ്രഭാവം വേണ്ടവണ്ണം ഉപയോഗിച്ചിരുന്നെങ്കില്‍ പാര്‍ടിക്ക് ഇവിടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമായിരുന്നു എന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്....
ഇപ്പോള്‍ ഈ പാര്‍ടി സമ്മേളന സമയത്ത്, വീയെസ്സിനെതിരെ ശക്തമായ നെക്കങ്ങള്‍ ഉണ്ടായപ്പോള്‍ ഇനി അദേഹത്തിന് പാര്‍ടിയില്‍ പിടിച്ചുനിക്കാനവില്ല എന്ന് എല്ലാവരും കരുതി. പക്ഷെ പോളിറ്റ് ബ്യൂറോയുടെ വിസികപൂര്നമായ ഇടപെടല്‍ വീണ്ടും അദേഹത്തെ രേക്ഷപ്പെടുതിയിരിക്കുന്നു. ഇത് പാര്‍ടിയില്‍ അപൂര്വബ്ഗളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്.
പ്രവര്‍ത്തനങ്ങളോട് പല എതിര്‍പ്പുകളും , ചില ആരോപണങ്ങളും നിലനില്‍ക്കുമ്പോഴും ശക്താമയി പാര്ടിയുഇല്‍ നിലനില്‍ക്കാന്‍ അദേഹത്തിന് കഴിഞ്ഞത് പാര്‍ടി പ്രവര്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അടെഹതിനുള്ള സ്ഥാനമാണ് കാണിക്കുന്നത്... പാര്ടിയിലെന്നല്ല കേരള ചരിത്രത്തില്‍ പോലും ഇത്രയും ജനപിന്തുണ നേടിയ മറ്റൊരു നേതാവുണ്ടോ എന്ന് സംശയം... പാര്‍ടിയെ എന്നല്ല, കേരളത്തെ നേര്‍വഴിക്ക് നയിക്കാന്‍ ഇനിയും ഒരുപാടുകാലം അദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു... അതെ, വീയെസ്സ് , ... വീയെസ്സ് മാത്രം.... അദേഹത്തിന് അഭിനന്ദനങ്ങള്‍....
No comments:
Post a Comment