Powered By Blogger

Tuesday, February 7, 2012

ബാബാ ആംതെ


ഫെബ്രുവരി 9, ബാബാ അമ്തെയുടെ ചരമദിനം....

മഹാരാഷ്ട്രയിലെ വറോറയിൽ 1914- ൽ ബാബാ ആംതെ ജനിച്ചു.
മുരളീധർ ദേവീദാസ് ആംതെ എന്നാണ്‌‍ ശരിയായ പേര്‌.
അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതെ
പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു.
ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന്
അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.

തന്റെ ജീവിതം തന്നെ കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ബാബാ ആംതെ.
ഈ സ്തുത്യര്‍ഹസേവനത്തിനാണ് 1985ല്‍ അദ്ദേഹത്തിന്
മാഗ്സസെ പുരസ്കാരം ലഭിച്ചത്.
1999ല്‍ ഗാന്ധി സമാധാന സമ്മാനവും ലഭിച്ചു.
പത്മഭൂഷണും പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പേരിലും അദ്ദേഹം
രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

ബാബാ ആംതെയുടെ ആനന്ദ് വനം ആശ്രമം കുഷ്ഠരോഗികളുടെ
പുനരധിവാസ കേന്ദ്രമായിരുന്നു.
“ആനന്ദവൻ“ ഇന്ന് രാജ്യത്താകമാനമുള്ള
സാമൂഹ്യപ്രവർത്തകർ‍ക്ക് മാതൃകയും പ്രചോദനവുമാണ്‌‍.
‘വിദർഗ’ എന്ന സ്ഥലത്ത് “ആനന്ദവൻ“ എന്ന പേരിൽ ഒരു ചെറിയ
കുടിൽ കെട്ടി അതിൽ ആറ് കുഷ്ഠരോഗികളെ പാർപ്പിച്ച് സാമൂഹ്യപ്രവർത്തനത്തിന്‌‍ തുടക്കം കുറിച്ചു.
1956ല്‍ സര്‍ക്കാര്‍ നല്‍കിയ 25 ഏക്കര്‍ പ്രദേശത്താണ്
അദ്ദേഹം ഇത് ആരംഭിച്ചത്. പിന്നീട് അത് 450 ഏക്കറോളം
വരുന്ന ലോകത്തെ ഏറ്റവും വലിയ കുഷ്ഠരോഗ
പുനരധിവാസകേന്ദ്രമായി വളര്‍ന്നു.

കുഷ്ഠരോഗികളുടെയും വികലാംഗരുടെയും
അനാഥരുടെയും ആശാകേന്ദ്രമാണിത്‍. ഇവിടെ രോഗികളുടെ
ശ്രമദാനത്തോടെ ഒരു കാർഷിക കോളേജും
ഒരു ആർട്ട്സ്,സയൻസ്,കൊമേഴ്സ് കോളേജും പണിതീർന്നിട്ടുണ്ട്.
ഇതിനു പുറമേ 2500 രോഗികൾക്ക് താമസിക്കാൻ
തക്ക സൌകര്യമുള്ള അശോക് ഭവൻ, സോമനാഥ്
എന്നീ പുനരധിവാസ കേന്ദ്രങ്ങളും ഗിരി വർഗ്ഗക്കാർക്ക്
ആശാദീപമായ “ഹേമൽ കാസ്” എന്ന ആരോഗ്യ വിദ്യാഭ്യാസ
കാർഷിക എക്സ്റ്റെൻഷൻ സെൻറരും
ആംതെയുടെ ശ്രമഫലമായി ഉയർന്നിട്ടുണ്ട്.

പരിസ്ഥിതിയെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി ആംതെ
1985ല്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും
1988ല്‍ ഗുജറാത്ത് അരുണാചല്‍ പ്രദേശ് വരെയും
ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചു.

1990ല്‍ ആനന്ദവനത്തില്‍ നിന്നും ഡാം നിര്‍മാണത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പിന്തുണയുമായി
അദ്ദേഹം നര്‍മദാ നദീതീരത്തേക്ക് താമസം മാറ്റി.
മേധാ പട്കറുട നേതൃത്വത്തില്‍ നര്‍മദാ ബചാവോ ആന്ദോളന്‍
നടത്തുന്ന സമരത്തിന് അദ്ദേഹത്തിന്റെ
ശക്തമായ പിന്തുണയുണ്ടായിരുന്നു.

കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന
ആനന്ദവനം ആശ്രമത്തിൽ 2008 ഫിബ്രുവരി 9 കാലത്ത് 4.15 ന്
മുരളീധരൻ ദേവീദാസ് എന്ന ബാബാ ആംതെ അന്തരിച്ചു.

1 comment: