Powered By Blogger

Tuesday, January 31, 2012

ജനുവരി 30 രക്ത സാക്ഷി ദിനം.....


രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ബലിദാന ദിനം.....
ഗാന്ധിജി ഒരു ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ്‌ മരിച്ചിട്ട് 64 വര്‍ഷം .....

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര
സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി.
കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ
ദാർശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും
സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു
പ്രവർത്തിക്കുവാൻ മഹാത്മാഗാന്ധി ശ്രദ്ധിച്ചു.

ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ
ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു.
മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല,
ഓങ് സാൻ സൂ കി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ
സ്വാംശീകരിച്ചവരിൽപെടുന്നു.

ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു.
അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി
എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു.
അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ
ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ
അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്

ഗാന്ധിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ
ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന ഇന്ത്യാവിഭജനം
അതിന്റെ പ്രധാന കാണവുമായിരുന്നു.
1947 ഓഗസ്റ്റ്‌ 15-ന്‌ ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ
ഗാന്ധിജി കൽക്കത്തയിൽ ഭാരതവിഭജനത്തിൽ
ദുഃഖിതനായി കഴിഞ്ഞു.

1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന്
ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ
യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ
നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ
വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു.

ഗോഡ്സെ ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്നുവെന്ന് ആരോപണമുണ്ടെങ്കിലും ഗാന്ധി വധമന്വേഷിച്ച
അന്വേഷണക്കമീഷനോ , വിധി പറഞ്ഞ കോടതിയോ
അത്തരമൊരു പരാമർശം നടത്തുകയുണ്ടായില്ല.
1932-ൽ ഗോഡ്സെ സംഘടന വിട്ടുവെന്നു് ആർ.എസ്.എസ്
നേതൃത്വം അവകാശപ്പെടുന്നു.
1948 നവംബർ 8നു നാഥുറാം വിനായക് ഗോഡ്സെ
ദില്ലിയിലെ ചെങ്കോട്ടയിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിൽ
നടത്തിയ 93 താളുകളിലായുള്ള കുറ്റസമ്മതമൊഴി
ഗാന്ധിവധക്കേസിലെ ചരിത്രരേഖയായി കണക്കാക്കപ്പെടുന്നു.

രാഷ്ട്രപിതാവായ ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ
വധശിക്ഷക്ക് വിധേയനാക്കി.
സ്വതന്ത്ര ഇന്ത്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട
ആദ്യ വ്യക്തിയും ഗോഡ്സെ തന്നെയാണ്.

ജി . ശങ്കരക്കുറുപ്പ്


ലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും
സർവ്വകലാശാല അദ്ധ്യാ‍പകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്.
1901 ജൂൺ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും
മകനായി കാലടിക്ക് അടുത്തുള്ള നായത്തോട്
എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു.
വയസ്സ് 17 ആയപ്പോൾ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു.
1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ
അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു.
പിന്നീട ആകാശവാണി തിരുവനന്തപുരം നിലയത്തില്‍
ഒരു വര്‍ഷം പ്രൊഡ്യൂസര്‍ ആയും പിന്നീട്‌
ഉപദേഷ്‌ടാവായും ജോലി ചെയ്‌തു.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്,
കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, രാജ്യസഭാംഗം
എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു.
ഇംഗ്ലീഷ്‌, റഷ്യന്‍, ഇറ്റാലിയന്‍ തുടങ്ങിയ വിദേശഭാഷകളിലേയ്‌ക്കും,
മിക്ക ഭാരതീയ ഭാഷകളിലേയ്‌ക്കും ജിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

കവിത, നാടകം, നിരൂപണം, വ്യാകരണം, ജീവചരിത്രം...
വൈവിദ്ധ്യപൂര്‍ണ്ണമാണ്‌ ജി. യുടെ സാഹിത്യസേവന മണ്‌ഡലം.
കവിത അദ്ദേഹത്തിന്‌ ആത്മാവിഷ്‌ക്കാരവും,
അന്വേഷണവും ആയി മാറി. സൂര്യകാന്തി, മേഘഗീതം,
പുഷ്‌പഗീതം, നിമിഷം, പൂജാപുഷ്‌പം, മുത്തുകള്‍,
ഇതളുകള്‍, ചെങ്കതിരുകള്‍, നവാതിഥി, പഥികന്റെ പാട്ട്‌,
അന്തര്‍ദ്ദാഹം, വെള്ളില്‍ പറവകള്‍, വിശ്വദര്‍ശനം,
മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം,
മധുരം സൗമ്യം ദീപ്‌തം ഇവയാണ്‌ അദ്ദേഹത്തിന്റെ
പ്രധാന കവിതാസമാഹാരങ്ങള്‍.

ജ്ഞാനപീഠപുരസ്‌ക്കാരം നേടിയ ഓടക്കുഴല്‍
തിരഞ്ഞെടുത്ത കവിതകളുടെ- ആദ്യകാല കവിതകളുടെ -
സമാഹാരമാണ്‌. ശങ്കരക്കുറുപ്പിന്റെ തിരഞ്ഞെടുത്ത
രണ്ടു കവിതാസമാഹാരങ്ങള്‍ കൂടി ഉണ്ട്‌.
ജിയുടെ തിരഞ്ഞെടുത്ത കവിതകള്‍, പാഥേയം.

ഇളംചുണ്ടുകള്‍, ഓലപ്പീപ്പി എന്നിവ കുട്ടികള്‍ക്കു വേണ്ടി
എഴുതിയ കവിതകളാണ്‌. സന്ധ്യ, ഇരുട്ടിനു മുമ്പ്‌,
ആഗസ്റ്റ്‌ പതിനഞ്ച്‌ എന്നീ നാടകങ്ങള്‍,
ടാഗോറിന്റെ ഏതാനും കവിതകള്‍ നൂറ്റൊന്നു കിരണങ്ങള്‍
എന്ന പേരില്‍ പരിഭാഷപ്പെടുത്തിയ ജി.
ഗീതാഞ്‌ജലിയും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.
ഒമര്‍ഖയ്യാമിന്റെ റുബയ്യാത്തിന്റെ പരിഭാഷയാണ്‌ വിലാസലഹരി. മേഘദൂതത്തിന്റെ പരിഭാഷയാണ്‌ മേഘച്ഛായ.

നിരൂപകന്‍, ഉപന്യാസകാരന്‍ എന്നീ നിലകളിലും ജി. ശ്രദ്ധേയനാണ്‌. ഗദ്യോപഹാരം, മുത്തും ചിപ്പിയും, രാക്കുയിലുകള്‍,
ലേഖമാല എന്നിങ്ങനെ ഉള്ള ഗദ്യ ഗ്രന്ഥങ്ങളിലെ ലേഖനങ്ങള്‍,
ജി. യുടെ ഗദ്യലേഖനങ്ങള്‍ എന്ന പേരില്‍ ലഭ്യമാണ്‌.
ഡയറിക്കുറിപ്പുകളും, ആത്മകഥാപരമായ ലേഖനങ്ങളും
ചേര്‍ന്ന കൃതിയാണ്‌ ജി. യുടെ നോട്ടുബുക്ക്‌ .
സുകുമാർ അഴീക്കോട് രചിച്ച "ശങ്കര കുറുപ്പ് വിമർശിക്കപ്പെടുന്നു"
എന്ന ഖണ്ഡന നിരൂപണം നിരവധി അനുകൂല-പ്രതികൂല
സംവാദങ്ങൾക്ക് കാരണമായി.

1961ൽ കേരള സാഹിത്യ അക്കാഡമി അവാർഡ്,
1963ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് എന്നിവ
അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു.
ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം.
1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ്
അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്.
കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.
വളരെയധികം നിരൂപക ശ്രദ്ധ നേടിയിട്ടുള്ള കവിതകളാണ് ജിയുടേത്.
1978 ജനുവരിയില്‍ രോഗബാധയെത്തുടര്‍ന്ന്‌
അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി.
1978 ഫെബ്രുവരി 2 ന്‌ മരിച്ചു.

കല്പന ചൌള


കല്പന ചൌള
============
(ജൂലൈ 1, 1961 - ഫെബ്രുവരി 1, 2003)


കല്പന ചൌള ഓര്‍മയായിട്ട് ഒന്‍പതു വര്‍ഷങ്ങള്‍.....

ഹരിയാനയിലെ കർണാലിലാണ് കൽ‌പന ജനിച്ചത്.
കർണാലിലെ ടഗോർ ബാൽ നികേതനിലായിരുന്നു
സ്കൂൾ വിദ്യാഭ്യാസം. 1982-ൽ പഞ്ചാബ്
എൻ‌ജിനീയറിങ് കോളജിൽ നിന്ന് എയറോനോട്ടിക്കൽ
എൻ‌ജിനീയറിങ്ങിൽ ബിരുദമെടുത്തു.
തന്റെ കോളജിൽ നിന്ന് ഈ വിഷയത്തിൽ ബിരുദമെടുത്ത
ഒരേയൊരു വനിതയായിരുന്നു കൽ‌പന.

ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിലെത്തിയ കൽ‌പന ആർളിംഗ്‌ടണിലെ ടെക്സാസ് സർവ്വകലാശാലയിൽ ചേർന്നു.
1984-ൽ എയറോസ്പേസ് എൻ‌ജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 1986-ൽ സയൻ‌സിൽ രണ്ടാമതൊരു ബിരുദംകൂടി കരസ്ഥമാക്കി.
1988-ൽ കൊളറാഡോ സർവ്വകലാശാലയിൽ നിന്ന്
ഗവേഷണ ബിരുദവും(പി‌എച്ച്‌ഡി). അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു.

അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും
പറത്താൻ കൽ‌പന വൈദഗ്ദ്ധ്യം നേടി.
വിമാനങ്ങളോടുള്ള ഈ അടങ്ങാത്ത സൗഹൃദം അവളുടെ
ജീവിതത്തെ ഒരു വൈമാനികനുമായി അടുപ്പിച്ചു.
ജീൻ പിയറി ഹാരിസൺ അങ്ങനെ കൽ‌പനയുടെ ജീവിത പങ്കാളിയായി.

1995-ൽ നാസയുടെ ബഹിരാകാശ ഗവേഷണ സംഘത്തിൽ
അംഗമായതോടെ തന്റെ എക്കാലത്തെയും സ്വപ്നമായ
ബഹിരാകാശ യാത്രയിലേക്കുള്ള വാതിലുകൾ
കൽ‌പനയ്ക്കു മുമ്പിൽ തുറന്നു.
കൊളംബിയ എന്ന ബഹിരാകാശ വാഹന ദൌത്യത്തിൽ
അംഗമാകാൻ പ്രതീക്ഷയോടെ അപേക്ഷ നൽകി.
വിദ്യാഭ്യാസ പശ്ചാത്തലം, വിമാ‍നം പറത്തുന്നതിലുള്ള വൈദഗ്ദ്ധ്യം, അസാധാരണ ശാരീരിക ക്ഷമത എന്നീ ഘടകങ്ങൾ പരിഗണിച്ച്
നാസ 1996-ൽ കൽ‌പനയെയും ബഹിരാകാശ യാത്രാ സംഘത്തിൽ അംഗമാക്കി.

നാസയുടെ എസ് ടി എസ്-87 എന്ന ബഹിരാകാശ
ദൌത്യത്തിന്റെ ഭാഗമായായിരുന്നു കൽ‌പനയുടെ
ആദ്യ ശൂന്യാകാശ യാത്ര. കൊളംബിയ ബഹിരാകാശ വാഹനം
എന്ന ബഹിരാകാശ വാഹനത്തിൽ 1997 നവംബർ 19ന് അഞ്ച് സഹഗവേഷകർക്കൊപ്പം അവൾ ചരിത്രത്തിലേക്ക് പറന്നുയർന്നു.

ആദ്യയാത്രയിൽ 375 മണിക്കൂറുകളോളം കൽ‌പന
ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈൽ ദൂരം താണ്ടി.
ഇതിനിടയിൽ സൂര്യന്റെ ഉപരിതല താപത്തെപ്പറ്റിയുള്ള
ഗവേഷണങ്ങൾക്കായി നാസ വികസിപ്പിച്ച
സ്പാർട്ടൻ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ
ഭ്രമണ പഥത്തിലെത്തിക്കാനും അവർ നിയുക്തയായി.
എന്നാ‍ൽ ഇവിടെ സംഭവിച്ച പിഴവുകൾ മൂലം
ഉപഗ്രഹം ഗതിമാറിപ്പോയിരുന്നു.
ഇതേത്തുടർന്ന് സ്പാർട്ടനെ നേർഗതിയിലാക്കാൻ
സഹയാത്രികരാ‍യ വിൻ‌സ്റ്റൺ സ്കോട്ടിനും
താക്കോ ദോയിക്കും ശൂന്യാകാശ നടത്തമെന്ന
വിഷമകരമായ ദൌത്യമേറ്റെടുക്കേണ്ടി വന്നു.
കൽ‌പന വരുത്തിയ പിഴവായി തുടക്കത്തിൽ കരുതപ്പെട്ടെങ്കിലും അഞ്ചുമാസമെടുത്ത് നാസ നടത്തിയ അന്വേഷണത്തിൽ
സോഫ്റ്റ്‌വെയർ ഇന്റർഫേസിലെ പിഴവുകളായിരുന്നു യഥാർഥവില്ലൻ.
നാസ കൽ‌പനയെ കുറ്റ വിമുക്തയാക്കുകയും ചെയ്തു.

2003 ജനുവരി 16ന് കൽ‌പന രണ്ടാം തവണയും ബഹിരാകാശത്തേക്കു പറന്നുയർന്നു.ആറു പേർക്കൊപ്പമായിരുന്നു
കൽ‌പനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര.
ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൌത്യം.
ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു
നാസ ഈ പഠനം നടത്തിയത്.
എന്നാൽ വിധിവൈപരീത്യമെന്നു പറയട്ടെ സുപ്രാധാനമായ
ഈ ഗവേഷണത്തിൽ പങ്കാളികളായ ആകാശചാരികൾക്ക്
പിന്നീടൊരിക്കലും ബഹിരാകാശ യാത്ര നടത്താനായില്ല.

പതിനേഴു ദിവസത്തെ ഗവേഷണങ്ങൾക്കു ശേഷം
2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി
സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ കൊളംബിയ ചിന്നിച്ചിതറി. കൽ‌പനയടക്കം
ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു. ഭൌമമണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു.
വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക
തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.

Sunday, January 22, 2012

സുഭാഷ്‌ ചന്ദ്ര ബോസ്


ഒറീസ്സയിലെ കട്ടക്കാണ് സുഭാസ്‌ ചന്ദ്ര ബോസിന്റെ ജന്മസ്ഥലം.
അച്ഛൻ ജാനകിനാഥ് ബോസ്, അമ്മ പ്രഭാവതി.

കേംബ്രിഡ്‌ജ് സർവ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ
വിദ്യാഭ്യാസം. 1920 - ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ്
പ്രവേശനപ്പരീക്ഷ എഴുതി. പക്ഷേ ഉയർന്ന മാർക്കുണ്ടായിരുന്നിട്ടും
സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കാ‍ൻ വേണ്ടി അദ്ദേഹം
സിവിൽ സർവീസ് ഉപേക്ഷിച്ചു.
പിന്നീട് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.
പക്ഷേ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവുമായി യോജിച്ചു
പോകാൻ ബോസിനു കഴിഞ്ഞില്ല.

1921- ൽ വെയിൽസിലെ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ
ബഹിഷ്കരിക്കാൻ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തു
അതെത്തുടർന്ന് അദ്ദേഹം അറസ്റ്റിലും ആയി..

രണ്ടാം ലോകമഹായുദ്ധത്തോട് കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ
അസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം
നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും , സൈനികവും , നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക്
സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട്
കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും
യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹം
പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു,
അപ്പോൾ അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചു.
പക്ഷേ ജയിലിൽ തുടങ്ങിയ നിരാഹാരസമരം 7 ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു.
ബ്രെട്ടീഷ്‌ സര്‍ക്കാരിന്റെ കണ്ണ് വെട്ടിച്ചു പല രാജ്യങ്ങള്‍
കറങ്ങിയ അദേഹം അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു..
യൂറോപ്പിലെ ജർമൻ അധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന
ഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന
ഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ്
ഇന്ത്യൻ ലീജിയൺ (Indian Legion) എന്നൊരു
സേനാഘടകത്തെ രൂപവത്കരിച്ചു.
1941 അവസാനത്തോടെ ബർലിനിൽ ഒരു
സ്വതന്ത്രഭാരതകേന്ദ്രം ‘ അദ്ദേഹം സ്ഥാപിച്ചു.
നയതന്ത്രപരമായ ഒരു സ്ഥാനപതി കാര്യാലയത്തിനു
തുല്യമായ എല്ലാ പരിഗണനയും ഫ്രീ ഇന്ത്യാ സെന്ററിനു
ജർമ്മനിയിൽ ലഭിച്ചിരുന്നു.
1943 - ൽ അദ്ദേഹം ജർമ്മനി വിട്ടുപോയി,
ജപ്പാനിലാണ് ചെന്നെത്തിയത്.മേയ് 12നു അദ്ദേഹം ടോക്കിയോയിൽ എത്തിച്ചേർന്നു. അവിടെ ഒരുമാസം താമസിച്ച അദ്ദേഹം
ജപ്പാൻ പ്രധാനമന്ത്രി ജനറൽ ടോജോയുമായി ഭാരത-ജപ്പാൻ
ബന്ധങ്ങളെപ്പറ്റിയും ,നടപടിക്രമങ്ങളെപ്പറ്റിയും വിശദമായി
ചർച്ചചെയ്ത് ഒരു പരസ്പരധാരണയിൽ എത്തിച്ചേർന്നു.
റാഷ്‌ബിഹാരി ബോസ് , അബീദ് ഹസ്സന്‍, കേണൽ യാമമോട്ടോ
എന്നിവരോടൊപ്പം 1943 ജൂൺ 23നു നേതാജി സിംഗപ്പൂരിലേക്ക്
യാത്ര തിരിച്ചു.

റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു
സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ചു്
ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം
സുഭാസ് ചന്ദ്ര ബോസിനു കൈമാറി.
അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ
ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ-INA) രൂപവത്കരിച്ച
വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു.
ഐ.എൻ.എയുടെ രൂപവത്കരണത്തിലും പ്രവർത്തനത്തിലും
പങ്കുവഹിച്ച നിരവധി മലയാളികളുണ്ട്.
ക്യാപ്റ്റൻ ലക്ഷ്മി, എൻ. രാഘവന്‍,എ.സി.എൻ നമ്പ്യാർ,
കണ്ണേമ്പിള്ളി കരുണാകരമേനോൻ, വക്കം അബ്ദുൾഖാദർ,
എൻ.പി. നായർ തുടങ്ങി കുറെ മലയാളികൾ.

പോരാട്ടത്തിനിടെ യുദ്ധഭൂമിയിൽ മരിച്ചുവീണവരും
ബ്രിട്ടീഷുകാർ തൂക്കിലേറ്റിയവരും അക്കൂട്ടത്തിലുണ്ട്.
വക്കം ഖാദര്‍, ടി.പി. കുമാരൻ നായർ തുടങ്ങിയവർ തൂക്കിലേറ്റപ്പെട്ടു.
മിസ്സിസ് പി.കെ. പൊതുവാൾ‍, നാരായണി അമ്മാൾ
തുടങ്ങിയ കേരളീയ വനിതകളും ഐ.എൻ.ഏയിലുണ്ടായിരുന്നു. ഐ.എൻ.ഏയുടെ വനിതാവിഭാഗമായിരുന്ന
ഝാൻസിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത്
ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു. 1943-ൽ നേതാജി രൂപം കൊടുത്ത
ആസാദ് ഹിന്ദ് ഗവണ്മെന്റിലെ ഏക വനിതാംഗവും അവരായിരുന്നു.

1943 ഒക്ടോബർ 21-നു രാവിലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ്
ലീഗിന്റെ ഒരു വിശേഷാൽ പൊതുയോഗം സിംഗപ്പൂരിലെ
കാഥേഹാളിൽ വച്ചു കൂടുകയുണ്ടായി.
ഇവിടെ വച്ച് താൽക്കാലിക സ്വതന്ത്രഭാരത സർക്കാരിന്റെ
രൂപവത്കരണം നേതാജി പ്രഖ്യാപിച്ചു.
അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു.

1944 ജനുവരിയിലാണ് ബർമ്മയിൽ നിന്നു ഇന്ത്യൻ അതിർത്തി
ലംഘിച്ചുള്ള ഒരാക്രമണം നടത്താൻ ജപ്പാൻ തീരുമാനിച്ചത്,
ഐ.എൻ.എയിലെ സുഭാസ് റെജിമെന്റ് ജപ്പാൻ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് ബോസ് തീരുമാനിച്ചു.
. ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി,
ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി.
റംഗൂൺ മേഖലയിൽ അന്തിമമായ സമരത്തിന് നേതാജി
ആഗ്രഹം പ്രകടിപ്പിച്ചതായിട്ടാണ് കാണുന്നത്,
പക്ഷേ സൈനികോപദേഷ്ടാക്കളുടെയും മന്ത്രിസഭാംഗങ്ങളുടെയും
എതിർപ്പിനെ തുടർന്ന് ആ തീരുമാനം അദ്ദേഹം ഉപേക്ഷിച്ചു,
റംഗൂണിൽ നിന്നു ഒഴിഞ്ഞുപോകാനും തീരുമാനിച്ചു.
അങ്ങനെ ആസാദ് ഹിന്ദ് സർക്കാർബർമ്മയിൽ നിന്നും പിന്മാറി.

1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു
എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം.
ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത്
ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത്
ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു.
ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു
എന്ന് സ്ഥിരീകരിച്ചു. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു.
തുടർന്ന് 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ
നിലവിൽ വന്നു.

1945-ൽ മേൽപ്പറഞ്ഞ വിമാനാപകടംഉണ്ടായിട്ടില്ലെന്നും
അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി.
ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട്
മൻ‌മോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു.
ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന
റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും
കമ്മീഷൻ കണ്ടെത്തിയിരുന്നു.
ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു.

1985 വരെ ഉത്തർ‌പ്രദേശിലെ അയോധ്യക്കു സമീപം
രാംഭവൻ എന്ന വീട്ടിൽ താമസിച്ചിരുന്ന ഭഗ്‌വാൻ‌ജി എന്ന സന്യാസി,
ബോസ് ആയിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു.
സന്യാസിയുടെ മരണത്തെതുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ
ഗവണ്മെന്റ് ഏറ്റെടുത്തു. ഇവ അന്വേഷണവിധേയമാക്കിയ
മുഖർജി കമ്മീഷൻ, ‘ശക്തമായ തെളിവുകളുടെ അഭാവത്തിൽ
ഈ വിശ്വാസത്തെ തള്ളിക്കളഞ്ഞു.
ഈ സന്യാസിയുടെ ജീവിതവും ചെയ്തികളും
ഇന്നും ദുരൂഹമായി തുടരുന്നു.

ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രം നടത്തിയ അന്വേഷണത്തിൽ
സന്യാസി ബോസ് തന്നെയായിരുന്നു എന്ൻ അനുമാനിക്കത്തക്ക
തെളിവുകൾ ലഭിച്ചിരുന്നു.
കയ്യക്ഷരവിദഗ്ദ്ധനായ ഡോ. ബി. ലാൽ നടത്തിയ പരിശോധനയിൽ സന്യാസിയുടേയും ബോസിന്റേയും കയ്യക്ഷരം
ഒന്നുതന്നെയാണെന്ന് തെളിഞ്ഞിരുന്നു.

1991-ൽ ഇന്ത്യൻ ഗവണ്മെന്റ് ബോസിന് മരണാനന്തര
ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു.
എന്നാൽ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത
സാഹചര്യത്തിൽ ഇതു പാടില്ല എന്ന് കോടതിയിൽ
ഒരു പരാതി സമർപ്പിക്കപ്പെടുകയും തുടർന്ന് ഗവണ്മെന്റ് പുരസ്കാരം പിൻ‌വലിക്കുകയും ചെയ്തു.

Sunday, January 15, 2012

ജ്യോതി ബസു ( ജൂലൈ 8,1914- ജനുവരി 17 2010)


ഇന്ത്യയില്‍ ഏറ്റവും കാലം മുഖ്യമന്ത്രിയായിരുന്ന,
പശ്ചിമ ബംഗാള മുന്‍ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റു പാര്‍ടിയുടെ
സമുന്നത നേതാവും ആയിരുന്ന ശ്രീ ജ്യോതി ബസു
അന്തരിച്ചിട്ട് രണ്ടു വര്ഷം.

കൽക്കത്തയിൽ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജ്‌,
പ്രസിഡൻസി കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഇംഗ്ലീഷിൽ ബി.എ ഹോണേഴ്‌സും,
ലണ്ടനിലെ മിഡിൽ ടെമ്പിളിൽ നിന്നും നിയമപഠനവും
നേടിയ ബസു യു.കെ യിൽ ആയിരുന്നപ്പോൾ തന്നെ
മാർക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി.

ഹാരി പോളിറ്റ്‌, രജനി പാം ദത്ത്‌, ബെൻ ബ്രാഡ്‌ലി
തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ്‌ പാർടി നേതാക്കളുമായി
അടുത്ത്‌ സഹകരിച്ചു. ലണ്ടനിലെ ഇന്ത്യൻ ലീഗിലും,
ബ്രിട്ടനിലെ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ സ്റ്റുഡൻസിലും
അംഗമായിരുന്നു. ലണ്ടൻ മജിലിസിന്റെ
സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌.

ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ
കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ അംഗമായി.
1952 മുതൽ 1957 വരെ വെസ്റ്റ്‌ ബംഗാൾ കമ്യൂണിസ്‌റ്റ്‌
പാർടി ഓഫ്‌ ഇന്ത്യയുടെ സെക്രട്ടറി.
1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു.
സ്വാതന്ത്രാനന്തരം, 1952, 1957, 1962, 1967, 1969,
1971, 1977, 1982, 1987, 1991, 1996 വർഷങ്ങളിൽ
വെസ്റ്റ്‌ ബംഗാൾ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ
പ്രതിപക്ഷനേതാവായി.
1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി.

1977 ജൂൺ 21 ന്‌ ബംഗാൾ മുഖ്യമന്ത്രിയായി
സത്യപ്രതിജ്ഞ ചെയ്‌തു. തുടർച്ചയായി അഞ്ചു തവണ
ഇടതുപക്ഷസർക്കാരിനെ നയിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം
മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയുമായി
2000 നവംബർ ആറിനു മുഖ്യമന്ത്രിപദം വിട്ടു.
സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം,
പോളിറ്റ്‌ ബ്യൂറോ പ്രത്യേക ക്ഷണിതാവ്‌
എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .
ന്യൂമോണിയ ബാധയെ തുടർന്ന് 2010 ജനുവരി ഒന്നിന്
ജ്യോതിബസുവിനെ കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള
എ.എം.ആർ.ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും
ജനുവരി 17നു അന്തരിക്കുകയും ചെയ്തു

പ്രേം നസീര്‍.


പ്രേം നസീര്‍ മരിച്ചിട്ട് ഇന്ന് പതിമൂന്നു വര്ഷം.
====================
മലയാള ചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evergreen Hero)
എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ.
ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ
എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട്
ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി
1925 ഏപ്രിൽ 7-ന് ജനിച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു.
കടിനാങ്കുളം ലോവർ പ്രൈമറി സ്കൂൾ,
ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ),
സെയിന്റ് ബെർച്ച്മാൻസ് കോളേജ് (ചങ്ങനാശ്ശേരി)
എന്നിവടങ്ങളിൽ അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി.
അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ
നാടകകലാകാരനായി തീർന്നിരന്നു.

അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ
അദ്ദേഹത്തിന്റെ പേര് പ്രേംനസീർ എന്നായി
പുനർനാമകരണം ചെയ്തത്.

എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം
ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്.
1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ്
ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.
അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ
ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു.
മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ
സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ.

അറുനൂറിലേറെ മലയാളചിത്രങ്ങളിൽ അഭിനയിച്ച പ്രേംനസീർ
37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുഗു ചിത്രങ്ങളിലും
രണ്ട് കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ
പ്രണയ ജോഡികളായി അഭിനയിച്ചു.
ഇത് ഒരു സർവ്വകാല റെക്കോഡാണ്.
1979-ൽ മാത്രം അദ്ദേഹത്തിന്റെ 39 ചലച്ചിത്രങ്ങൾ പുറത്തിറങ്ങി.
600 ചിത്രങ്ങളിൽ 85 വിവിധ നായികമാരുമായി
അദ്ദേഹം നായകനായി അഭിനയിച്ചു.
ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ
ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ്.
1980-കളിൽ‍ രാഷ്ട്രീയ രംഗത്ത് അദ്ദേഹം പ്രവേശിക്കുവാൻ
നോക്കിയെങ്കിലും അതിനിടെ
തീരെ പ്രതീക്ഷിക്കാതെ ഇന്ദിരാജി കൊല്ലപ്പെട്ടു.

അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി
പ്രേം നസീർ പുരസ്കാരം 1992-ൽ സ്ഥാപിച്ചു.
മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള
അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച്
രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി.
സർവ്വകാല സംഭാവനകളെ മാനിച്ച്
കേരള സംസ്ഥാന പ്രത്യേക ജൂറി അവാർഡ്
അദ്ദേഹത്തിന് 1981-ൽ നൽകി.

പ്രേം നസീറും യേശുദാസും ഒരു
ഉത്തമ നടൻ-ഗാ‍യക ജോഡിയായിരുന്നു.
ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ
അനശ്വരമായി നിലകൊള്ളുന്നു.
ധ്വനി എന്ന ചിത്രമാണ്‌ നസീറിന്റെ ഒടുവിലത്തെ പടം.

അദ്ദേഹത്തിന്റെ മകൻ ഷാനവാസും മലയാള സിനിമാ നടനാണ്.
ഷാനവാസ് ഉൾപ്പെടെ നാല്‌ മക്കളാണുള്ളത്.
നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച
(അന്തരിച്ച) പ്രേം നവാസ് സഹോദരനാണു.

1989 ജനുവരി 16-ന് 64-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

Saturday, January 14, 2012

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌.


അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക്‌ പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ
ഒരാളായ മരടില്‍ ലൂഥര്‍ കിംഗ്‌ ജനിച്ചിട്ട് ഇന്ന് 83 വര്ഷം...

റവറന്റ്‌ മാർട്ടിൻ ലൂതർ കിംഗ്‌ സീനിയർ,
അൽബെർട്ട വില്ല്യംസ്‌ കിംഗ്‌ എന്നിവരുടെ പുത്രനായി
1929 ജനുവരി 15 അറ്റ്‌ലാൻറ്റയിലാണ്‌ ജനിച്ചത്‌.
പിതാവിന്റെ ആദ്യനാമധേയം മൈക്കൽ കിംഗ്‌ എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ്‌ ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര്‌ -
1935-ൽ മൈക്കെൽ കിംഗ്‌ സീനിയർ, ജർമ്മൻ
പ്രൊട്ടസ്റ്റന്റായിരുന്ന മാർട്ടിൻ ലൂതറിനോടുള്ള
ബഹുമാനാർഥം, തന്റെ പേര്‌ മാർട്ടിൻ ലൂതർ കിംഗ്‌
സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂതർ കിംഗ്‌
ജൂനിയർ എന്നും മാറ്റി.

15-ആം വയസ്സിൽ മോർഹൊസ്‌ കോളേജിൽ ചേർന്ന
മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ, 1948-ൽ സോഷ്യോളജിയിൽ
ബി. എ ബിരുദം കരസ്ഥമാക്കി. തുടർന്ന്,
പെൻ‌സിൽ‌വാനിയ സംസ്ഥാനത്തിലെ ചെസ്റ്റർ നഗരത്തിലെ
ക്രോസർ തിയോളോജിക്കൽ സെമിനാരിയിൽനിന്നും,
1951-ൽ ബാച്ചിലർ ഓഫ്‌ ഡിവൈനിറ്റി ഡിഗ്രി
കരസ്ഥമാക്കുകയും ചെയ്തു.
ബോസ്റ്റൺ യൂണിവേർസിറ്റിയിൽനിന്നും 1955-ൽ
സിസ്റ്റമിക്‌ തിയോളജിയിൽ ഡോക്റ്ററേറ്റ്‌ നേടി.
1953-ൽ തന്റെ 24-ആമത്തെ വയസ്സിൽ അദ്ദേഹം
അലബാമ സംസ്ഥാനത്തിലെ മോണ്ട്ഗോമറിയിലെ
ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ്‌ പള്ളിയിൽ പാസ്റ്ററായി.
1955 ഡിസംബർ ഒന്നാം തീയ്യതി കറുത്ത വർഗ്ഗക്കാരിയായ
റോസ പാ‍ർൿസ്‌ , ഒരു വെള്ളക്കാരനു ബസ്സിൽ
സീറ്റ്‌ ഒഴിഞ്ഞുകൊടുക്കാത്തതിനാൽ,
ജിം ക്രോ നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെടുകയുണ്ടായി.
ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ എൻ. എ. എ. സി. പി തലവനായിരുന്ന ഇ. ഡി. നിക്സൺ
ആസൂത്രണം ചെയ്ത മോണ്ട്ഗോമറി
ബസ്‌ ബഹിഷ്കരണസമരം നയിച്ചത്‌ കിംഗായിരുന്നു.
385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ
കിംഗ് അറസ്‌റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ
വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ യു. എസ്. ഡിസ്‌റ്റ്രിക്ക്റ്റ് കോർട്ട്
ഈ കേസിൽ പ്രക്ഷോഭകർ‌ക്കനുകൂലമായി
വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ
ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു.

വർണ്ണവിവേചനത്തിനെതിരെയുള്ള സമരം
അദ്ദേഹത്തിനു 1964-ലെ സമാധാനത്തിനുള്ള
നോബൽ സമ്മാനം നേടിക്കൊടുത്തു -
നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു‌ കിംഗ്‌.

ഏപ്രിൽ 4, 1968-നു ടെന്നസി സംസ്ഥാനത്തിലെ
മെംഫിസ്‌ നഗരത്തിലെ ലൊറേൻ മോട്ടലിൽ
ജയിംസ് എൾറേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ്‌
കിംഗ്‌ മരണമടഞ്ഞു.

എന്റെ ബാല്യം...

എന്റെ ബാല്യം.
===========

ഇവിടെ പലരും ബാല്യകാല സ്മരണകള്‍ അയവിറക്കുമ്പോള്‍
എല്ലാവരും "അരെ വഹ്" എന്ന് പറഞ്ഞു സന്തോഷിക്കുന്നത്
കാണുമ്പോള്‍ എനിക്ക് സത്യമായും അസൂയ തോന്നാറുണ്ട്....
കാരണം എന്റെ ബാല്യകാലം എനിക്ക്
അത്ര സന്തോഷകരമായിരുന്നില്ല...,

ജനനം കൊണ്ട് ഞാനൊരു ഉന്നതകുല(അങ്ങിനെ പറയാമോ..?)
ജാതന്‍ ആണ്.... പക്ഷെ ആ മഹിമയോന്നും
കുട്ടിയായിരുന്നപ്പോള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല...
അച്ഛന്‍ ഒരു അദ്ധ്യാപകന്‍ ആയിരുന്നെങ്കിലും
അഞ്ചു സഹോദരിമാരുടെ മൂത്ത ആങ്ങള...
ഞാനുണ്ടായത്തിനു ശേഷമാണ് അതില്‍ മൂവരെയും
വിവാഹം കഴിച്ചു വിടുന്നത്...
മുതശന്‍ ഒരു പൂജാരി, മറ്റു യാതൊരു
വരുമാനവും ഇല്ലാത്ത കുടുംബം...

താഴ്ന്ന ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍,
കൂട്ടുകാര്‍ ഒരു പുതിയ പെന്‍സില്‍ കൊണ്ടുവരുമ്പോള്‍,
ഒരു പുതിയ കുപ്പായം കാണുമ്പോള്‍...
പലപ്പോഴും കൊതി തോന്നിയിട്ടുണ്ട്...
ഒന്നും ആഗ്രഹിക്കാന്‍ അവകാശമില്ലാത്ത കാലം...
അന്ന് എനിക്കും അനുജനും ഓണത്തിന് കിട്ടുന്ന പുതിയ ഷര്‍ട്ട്,
ഞങ്ങളുടെ ഗ്രാമത്തിലെ ഒരു കൊച്ചു തയ്യല്കടയില്‍
കൊണ്ടുവന്നു വച്ചിരിക്കുന്ന തുണിയില്‍ നിന്നുമാണ്...
ഞങ്ങള്‍ക്കുരണ്ടാള്‍ക്കും മാത്രമല്ല നാട്ടിലെ എല്ലാ
പാവപ്പെട്ടവര്‍ക്കും കാണും സെയിം സാധനം...:))

ഞാന്‍ ഏറ്റവും വിഷമിചിട്ടുള്ളത്
എന്റെ ഹൈ സ്കൂള്‍ കാലത്താണ്...
അന്നൊക്കെബ്രാഹ്മണന്‍ എന്ന് പറഞ്ഞാല്‍ ഭൂലോക പുച്ഛം....
പണ്ടുള്ളവരില്‍ ചിലര്‍ ചെയ്തുവച്ചതിന്റെ ഭലം...
എന്റെ ബ്രാഹ്മണ്യം എല്ലാവരില്‍ നിന്നും
ഒളിച്ചുവെക്കാന്‍ ഞാന്‍ പാടുപെട്ട കാലം...

സ്കൂളില്‍ ചെന്നാല്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍
കളിയാക്കാന്‍ തുടങ്ങും...

"ങ്ങ, നമ്ബൂരീശന്‍ വന്നല്ലോ, ഇന്ന് പടചോറൊക്കെ കഴിച്ചോ..."...
അത്രയും ചോദിച്ചിട്ട് ആ സാറും കുട്ടികളും ചിരിക്കും,
ഞാന്‍ ഉള്ളില്‍ കരയും....
നാണക്കേട് കാരണം പൂണൂല്‍ ഊറി ആണിയില്‍
തൂക്കിയിട്ടാണ് സ്കൂളില്‍ പോവുക...
അതിനു വൈകിട്ട് അമ്മയുടെ വക ചീത്തയും തല്ലും...
അല്ലെങ്കില്‍ കുട്ടികള്‍ അതില്‍ പിടിച്ചു ഡബിള്‍ ബെല്ലടിക്കും,
അധ്യാപകരോട് പരാതിപ്പെട്ടാല്‍ അവര്‍ പറയും,
"ചുമ്മാ തമാശല്ലേ നമ്ബൂരീശാ... പോട്ടെ.." എന്ന് .

ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം ഈ പരിഹസിക്കുന്നവരൊക്കെ
ഈ പറഞ്ഞ ഉയര്‍ന്ന ജാതി എന്ന് പറയുന്ന
വര്‍ഗത്തില്‍ പെട്ടവര്‍ ആയിരുന്നു....
അന്ന് എനിക്ക് കുറെ കൂട്ടുകാര്‍ ഉണ്ടായിരുന്നത്
ദളിതര്‍ എന്ന് ഇന്ന് നമ്മള്‍ പറയുന്ന താഴ്ന്ന ജാതിയില്‍
പെട്ടവര്‍ ആയിരുന്നു...
അവര്‍ വളരെ ദയനീയതയോടെ എന്നെ നോക്കും,
വളരെ സ്നേഹപൂര്‍വ്വം എന്നോട് പെരുമാറും...
പലപ്പോഴും എനിക്കുതോന്നിയിട്ടുണ്ട് അവരാണ്
യെഥാര്‍ത്ത മനുഷ്യര്‍ എന്ന്...

പക്ഷെ, ഞാന്‍ അവരോടു കൂട്ടുകൂടുന്നതിനു ഒത്തിരി
പരിഹാസവും പഴിയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്...
വേദനിപ്പിക്കുന്ന കാര്യം അവരുടെ വീടുകളില്‍ ചെല്ലുമ്പോള്‍
ഈ പരിഹാസം അവിടെയും തുടരുന്നു എന്നുള്ളതാണ്...
അപ്പോള്‍ എന്റെ കൂട്ടുകാര്‍ അവരുടെ മാതാപിതാക്കളെ
വഴക്കുപറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

ഇന്നും , അതിനു മുന്‍പും അതിനു ശേഷവും ഉണ്ടായ
പല സുഹൃത്തുക്കളും പലവഴിക്ക് പോയപ്പോഴും
എന്റെ ഹൈ സ്കൂളിലെ ആ നല്ലവരായ കൂട്ടുകാര്‍,
ഞാന്‍ മറന്നിട്ടില്ല...ഒരിക്കലും മറക്കുകയുമില്ല...
ഇന്നും അതെ സ്നേഹത്തോടെയും
ആത്മാര്‍ത്ഥതയോടെയും എന്നോടൊപ്പമുണ്ട്...

അന്നൊക്കെ പണമില്ലാത്തവന്‍, അവന്‍ ആരായിരുന്നാലും
സമൂഹത്തില്‍ അവനു യാതൊരു വിലയുമില്ലായിരുന്നു...
ഇത്പറയാന്‍ കാരണം വേറെയും നമ്പൂതിരി കുട്ടികള്‍
ആ ക്സൂളില്‍ പഠിച്ചിട്ടുണ്ട്, അവര്‍ക്കാര്‍ക്കും
ഈ വിഷമതകള്‍ ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല...


പക്ഷെ എന്റെ കോളേജു ജീവിതം....,
അത് അടിപൊളി ആയിരുന്നു....
അതിനെക്കുറിച്ച് ഞാന്‍ പിന്നീട് പറയാം....

(ഇതില്‍ അല്‍പ്പം ജാതിയും മറ്റും എഴുതി പോയതില്‍
ആര്‍ക്കും പരിഭവവും വേദനയും തോന്നരുതേ...)

Friday, January 13, 2012

ചാര്‍മിനാര്‍


ഹൈദരാബാദിലെ ചരിത്രപ്രസിദ്ധ സ്മാരകമായ
'ചാര്‍മിനാര്‍' ലോക അറ്റ്‌ലസില്‍ സ്ഥാനം പിടിച്ചു.
അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ
ചരിത്രസ്മാരകങ്ങ ളോടൊപ്പമാണ് ചാര്‍മിനാറും സ്ഥാനം പിടിച്ചത്.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡി. രവീന്ദര്‍ റെഡ്ഡി എടുത്ത
ചാര്‍മിനാറിന്റെ 'വൈഡ് ആംഗിള്‍' ചിത്രമാണ്
തൊട്ടടുത്തുള്ള മക്ക മസ്ജിദിനോടൊപ്പം
ലോക അറ്റ്‌ലസില്‍ സ്ഥാനം പിടിച്ചത്.
വിശാലമായ ഹൈദരാബാദ് നഗരത്തിന്റെ
വിഹഗവീക്ഷണവും രവീന്ദര്‍ റെഡ്ഡിയുടെ
ചിത്രത്തോടൊപ്പം കാണാം.

1591 എ.ഡി.യില്‍ ഖുത്തബ് ഷാഹി രാജവംശത്തിലെ
അഞ്ചാമത്തെ ഭരണകര്‍ത്താവ് സുല്‍ത്താന്‍ മുഹമ്മദ്
ഖുലി ഖുത്തബ് ഷായാണ് ചാര്‍മിനാര്‍ പണികഴിപ്പിച്ചത്.
ഹൈദരാബാദ് നഗരത്തിന്റെ മധ്യഭാഗത്തായി
പേര്‍ഷ്യന്‍ നിര്‍മാണ രീതികളുപയോഗിച്ച് നിര്‍മിച്ച ചാര്‍മിനാര്‍
വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്.
നഗരമൊട്ടുക്ക് പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ഖുത്തബ് ഷാഹി
രാജവംശം സത്വര നടപടികളെടുത്ത് പകര്‍ച്ചവ്യാധി നിയന്ത്രണത്തിലാക്കിയതിന്റെ സ്മരണയ്ക്കായാണ്
'ചാര്‍മിനാര്‍' നിര്‍മിച്ചത്.

സുൽത്താൻ തന്റെ തലസ്ഥാനനഗരി ഗോൾക്കൊണ്ടയിൽ
നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ്
ചാർമിനാർ നിർമ്മാണം തുടങ്ങിയത്.
ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവകൊണ്ടാണ്
ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.
ചാർമിനാറിന്റെ ഓരോ വശത്തിനും 20 മീറ്റർ നീളമാണുള്ളത്.
മിനാരങ്ങൾക്ക് 48.7 മീറ്റർ നീളമുണ്ട്.
മിനാരങ്ങൾക്കുള്ളിൽ 149 പടവുകളുണ്ട്.
ഹൈദരാബാദിൽ നഗരത്തിന്റെ മദ്ധ്യഭാഗത്തായി പേർഷ്യൻ നിർമാണ രീതികളുപയോഗിച്ചാണ് സ്മരകം നിർമ്മിച്ചത്.

മുസ്‌ലിം രാജാക്കന്മാരായിരുന്നെങ്കിലും
ചാര്‍മിനാറിന്റെ താഴത്തെ നിലയില്‍ 'ഭഗവതി ക്ഷേത്രം'
നിലകൊള്ളുന്നത് മതമൈത്രിയുടെ സൂചനയായി കരുതുന്നു.

Thursday, January 12, 2012

സ്വാമി വിവെകാനന്ദന്‍.


സ്വാമി വിവേകാനന്ദൻ
(ജനുവരി 12, 1863 - ജൂലൈ 4, 1902)
കൊൽക്കത്തയിലെ ഉത്തര ഭാഗത്തെ സിംല എന്ന പട്ടണത്തിലെ
ഒരു സമ്പന്ന കുടുംബത്തിൽ നിയമപണ്ഡിതനും വക്കീലുമായിരുന്ന
വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും പുരാണ പണ്ഡിതയും
ആയ ഭുവെനേശ്വരിയുടെയും പത്തു സന്താനങ്ങളിൽ ആറാമത്തെ സന്താനമായാണ് 1863 ജനുവരി 12 തിങ്കളാഴ്ച വിവേകാനന്ദൻ ജനിച്ചത്‌.
നരേൻ, നരേന്ദ്രൻ എന്നോക്കെ അടുപ്പമുള്ളവർ വിളിച്ച ആ കുട്ടി,
ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളർന്നു.
വിരേശ്വരൻ എന്നായിരുന്നു അവന്റെ അമ്മ വച്ച പേര്‌ .

കുട്ടികാലത്തു തന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം കലശലായ
നരേന്ദ്രൻ‍ അതിനായി ശിവനെ ധ്യാനിക്കാൻ തുടങ്ങി,
അങ്ങനെ ഏകാഗ്രമായ ധ്യാനവും നരനു വശമായി.

ഈശ്വരനെ കാണാൻ സാധിക്കുമോ?, എങ്ങനെയാണത്‌ സാധിക്കുക?, ജീവിതത്തിന്റെ അർത്ഥമെന്താണ്‌? മുതലായ
പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്‌.
വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും
ആർക്കും നരനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല.
അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ. ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന
ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്‌ അറിഞ്ഞത്‌.

നരേന്ദ്രനെ ഏറെക്കാലമായ്‌ അലട്ടിയിരുന്ന ഈശ്വരെനെ കാണാൻ
കഴിയുമോ എന്ന ചോദ്യത്തിന്‌ 'ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ ഈശ്വരൻ പ്രത്യക്ഷപ്പെടും'എന്നായിരുന്നുശ്രീരാമകൃഷ്ണന്റെ മറുപടി.
നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ,
നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെ ആണ്‌ ശ്രീരാമകൃഷ്ണനിൽ കണ്ടത്‌. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി.

1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി.
ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ
ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു.

തെക്കേ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട വിവേകാനന്ദൻ
1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ എത്തി.
ഇവിടെ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു മുതലായവരെ കണ്ട്‌ വിവേകാനന്ദൻ സന്തുഷ്ടനായി.
എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും
അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം
നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും
മറ്റുളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട്
'കേരളം ഒരു ഭ്രാന്താലയമാണ്‌' എന്നഭിപ്രായപ്പെട്ടു.

കന്യാകുമാരിയിലെത്തിയ അദേഹംകടലിൽ കണ്ട
ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന മണിക്കൂറുകളോളം
അവിടെ ധ്യാനനിരതനായി ഇരുന്നു.
ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌.
ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌.

അക്കാലത്ത്‌ ഷിക്കാഗോ സർവ്വമതസമ്മേളനത്തെ കുറിച്ച്‌
അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും
പിരിച്ചെടുത്ത്‌ വിവേകാനന്ദന്റെ അടുത്ത്‌ എത്തിയപ്പോൾ
വിവേകാനന്ദൻ ആവശ്യപ്പെട്ടത്‌ അത്‌ പാവപ്പെട്ടവർക്ക്‌ വിതരണം ചെയ്യാനാണ്‌.

ലോകമതസമ്മേളനവേദിയിൽകാനഡയിലെ വാൻകൂവറിൽ നിന്ന് ഷിക്കാഗോയിലെത്തിയ വിവേകാനന്ദൻ, മേളയുടെ അന്വേഷണ
വിഭാഗത്തിൽ നിന്നും മതസമ്മേളനത്തിൽ പ്രസംഗിക്കാൻ
ഇനി സാധിക്കില്ല എന്ന മറുപടിയാണ്‌ ലഭിച്ചത്‌.
കൈയിൽ പണമില്ലാതെ അലഞ്ഞ വിവേകാനന്ദൻ പൗരസ്ത്യ
ആശയങ്ങളിൽ താൽപര്യമുള്ളവനും ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും ആയിരുന്ന ജെ. എച്ച്‌. റൈറ്റിനെ പരിചയപെട്ടു.
റൈറ്റിന്റെ സഹായം കൊണ്ടാണ്‌ വിവേകാനന്ദന്‌ മേളയിൽ സ്വയം പ്രതിനിധീകരിക്കാൻ സാധിച്ചത്‌.
1893 സെപ്റ്റംബറിൽ മേളയിൽ കൊളംബസ്‌ ഹാളിൽ നടത്തിയ
'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ'
എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ
ആത്മാവിനെ ആത്മാർത്ഥമായി സ്പർശിച്ചു.

1902 ജൂലൈ 4 വെള്ളിയാഴ്ച രാത്രി ശിഷ്യരുടെ സംഗീതം
ആസ്വദിച്ചിരുന്ന വിവേകാനന്ദൻ പെട്ടെന്ന് ഒരു ശിഷ്യനോട്‌
തന്റെ കാൽ ഒന്നു തിരുമ്മിത്തരാൻ ആവശ്യപ്പെട്ടു.
ആ ഇരുപ്പിൽ ധ്യാനത്തിൽ പ്രവേശിച്ച വിവേകാനന്ദൻ സമാധിയാകുകയാണുണ്ടായത്‌.

ദരിദ്രരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാൻ ഏറെ ഉത്സാഹിച്ച വിവേകാനന്ദൻ സർവ്വസംഗ പരിത്യാഗിയായി
വേദാന്തധർമ്മത്തിലധിഷ്ഠിതമായ നിരപേക്ഷമായ കർമ്മം
ചെയ്യാനാണ്‌ ആവശ്യപെട്ടത്‌.
വിവേകാനന്ദന്റെ ആവിർ‍ഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു.

Tuesday, January 10, 2012

ലാല്‍ ബഹദൂര്‍ ശാസ്ത്രി


ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി ആയിരുന്ന
ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്തരിച്ചിട്ട് ഇന്ന് 46വര്ഷം.

ശാസ്ത്രി ഉത്തർപ്രദേശിലെ മുഗൾസരയി എന്ന സ്ഥലത്ത് ജനിച്ചു.
കാശി വിദ്യാപീഠത്തിൽ പഠിച്ച അദ്ദേഹത്തിന് പഠനശേഷം
1926-ൽ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചു.
നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യാഗ്രഹത്തിലും
പങ്കെടുത്ത അദ്ദേഹം മൊത്തത്തിൽ ഒൻപതു വർഷത്തോളം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിൽ‌വാസം അനുഭവിച്ചു.
1940-ൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനെ 1946-ലാണ് മോചിപ്പിച്ചത്.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് അദ്ദേഹം
ഉത്തർപ്രദേശിന്റെ ആഭ്യന്തരമന്ത്രിയായി.
ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി.
1951-ൽ അദ്ദേഹം ലോകസഭയുടെ ജനറൽ സെക്രട്ടറിയായി
തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് റയിൽ‌വേ മന്ത്രിയായി
തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തമിഴ്‌നാട്ടിലെ
അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തെത്തുടർന്ന് രാജിവെച്ചു.
അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും ലോക്സഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1961-ൽ ഗതാഗതമന്ത്രിയായി.

1964 മെയ് 27-ന് ജവഹർലാൽ നെഹ്റു അന്തരിച്ചു.
ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വലിയ വിടവുസൃഷ്ടിച്ചു.
കോൺഗ്രസിലെ അന്നത്തെ പ്രധാന നേതാക്കൾക്ക് സ്വന്തം
പാർട്ടിഅംഗങ്ങളിൽ നിന്നു വേണ്ടത്ര പിന്തുണ സ്വരൂപിക്കാ‍നായില്ല.
ഇത് അതുവരെ അധികമൊന്നും പരിഗണിക്കപ്പെടാതിരുന്ന
ശാസ്ത്രിയുടെ പേര് ഒരു സമവായ സ്ഥാനാർത്ഥിയായി
മുന്നോട്ടുവെക്കുവാൻ കാരണമായി.
ശാസ്ത്രി നെഹറുവിന്റെ പാത പിന്തുടരുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു.

1964 ജൂൺ-9 നു ശാസ്ത്രി പ്രധാനമന്ത്രിയായി.
യാഥാസ്ഥിതിക വലതുപക്ഷ ചിന്താഗതിക്കാ‍രനായ
മൊറാർജി ദേശായി പ്രധാനമന്ത്രിയാവുന്നത് തടയാൻ
കോൺഗ്രസ് നേതൃത്വത്തിന് ഇതുകൊണ്ടു സാധിച്ചു.

മരണശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ
ഭാരതരത്നം ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ശാസ്ത്രി.
അദ്ദേഹത്തിനുവേണ്ടി ഭാരതസർക്കാർ വിജയഘട്ട് എന്ന സ്മാരകം
ദില്ലിയിൽ പണിതു. ജയ്‌ ജവാൻ ജയ്‌ കിസാൻ
എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത്‌
ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ ശ്രീ ശാസ്ത്രിയാണ്‌.

Sunday, January 8, 2012

തിരുവാതിര


കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രംപരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്.

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട്
പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി,
ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.

പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

പരമശിവന്റെ ഭാര്യയായ സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തിയ
യാഗത്തിൽ പരമശിവനെ വിളിക്കാതിരുന്നിട്ടും സതീദേവിയുടെ
നിർബന്ധത്തിനു വഴങ്ങി ശിവൻ യാഗത്തിൽ പങ്കെടുക്കാൻ ചെല്ലുകയും
ദക്ഷൻ അവിടെ വെച്ച് ശിവനെ അപമാനിക്കുകയും ചെയ്തു.
അതിൽ വിഷമിച്ച് സതീദേവി ദേഹത്യാഗം ചെയ്യുകയും
അതിനു ശേഷം ശിവൻ ഹിമാലയത്തിൽ പോയി
തപസ്സാരംഭിക്കുകയും ചെയ്തു.

സതീദേവി ഹിമവാന്റെ പുത്രി പാർവതി ആയിട്ട് പുനർജ്ജനിക്കുകയും
ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിശ്ചയിച്ച്
തപസ്സു ചെയ്യുന്ന ശിവനെ പ്രാർഥിക്കുകയും പരിചരിക്കുകയും ചെയ്തു.
ആ സമയത്ത് താരകാസുരൻ എന്ന അസുരന്റെ ശല്യം കാരണം
വിഷമിച്ച ദേവാദികൾ ബ്രഹ്മാവിനോട് ഉപദേശം തേടുകയും ശിവനും പാർവതിക്കും ജനിക്കുന്ന പുത്രൻ നരകാസുരനെ വധിക്കും
എന്ന് വരം കൊടുക്കുകയും ചെയ്തു.

കാമദേവൻ ശിവന്റെ തപസ്സ് മുടക്കാനായി ചെല്ലുകയും
ദേഷ്യം വന്ന ശിവൻ തൃക്കണ്ണ് തുറന്ന് കാമദേവനെ ചുട്ടെരിക്കുകയും , കാമദേവന്റെ ഭാര്യയായ രതീദേവി ആഹാരവും ജലപാനവും
ഉപേക്ഷിച്ച് പ്രാർഥിക്കുകയും ഉണ്ടായി.
ഇതിന്റെ ഓർമ്മയ്ക്കായിട്ടാ‍ണത്രേ നോയമ്പ്.

പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.

തിരുവാതിര ആഘോഷം സംഘകാലത്തുതന്നെ
ഉണ്ടായിരുന്നതായിരുന്നതായി കാണുന്നു. നല്ലാണ്ടുവനാരുടെ
‘പരിപാടൽ‘ എന്ന കൃതിയിൽ, വൈഗൈ നദിയിൽ
തിരുവാതിര ദിവസം യുവതികൾ
തുടിച്ചുകുളിക്കുന്നതിനെപ്പറ്റി വർണിച്ചിട്ടുണ്ട്.


തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും
പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ
കൊണ്ട് ഉണ്ടാക്കുന്നവയാണ്‌.
പുരാതനമായ ആചാരങ്ങളിൽ അക്കലത്ത് വിളവെടുക്കുന്ന
വിളയിനങ്ങൾ ഉപയോക്കാറുണ്ടായിരുന്നു.
തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ
കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ്
കാലമായതിനാലായിരിക്കണം ഓരോ ദിവസവും
ഓരോ കിഴങ്ങുവർഗ്ഗമാണ്‌ ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്.

എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ
പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു.
കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്,
മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ
പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്‌.
ഏഴരവെളുപ്പിന്‌ ഉണർന്ന് കുളിച്ച് വിലക്ക് കത്തിച്ചുകൊണ്ടാണ്‌
തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം
ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും
ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും.
അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ.


നൊയമ്പ്തിരുവാതിര നാൾ തുടങ്ങുന്ന മുതൽ
തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല.
തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ.
തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല.
വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ്
പുത്തൻ തിരുവാതിര അഥവവ പൂതിരുവാതിര.
ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ.
സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു
ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി
അത് ചൂടി വരുന്നതാണ് പൂച്ചൂടൽ.


തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്.
കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്.
തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം
കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്.
ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭർത്താവും ഭാര്യയും കൂടെ തിരുവാതിരനാളിൽ കഴിച്ചു തീർക്കുന്ന ഏർപ്പാടും ഉണ്ട്.
മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ ഊഞ്ഞാൽ കെട്ടാറുണ്ട്.

Saturday, January 7, 2012

മാര്‍കോ പോളോ


പതിമൂന്നാം നൂറ്റാണ്ടില്‍ കപ്പലില്‍ ലോകം ചുറ്റിയ
വെനീസുകാരനായ കപ്പല്‍ സഞ്ചാരി ഈ ലോകതോട്
വിടപറഞ്ഞത്‌ 688 വര്ഷം മുന്‍പുള്ള ഒരു ജനുവരി 8 നാണ്...

വെനീസിലെ ഒരു പ്രഭു കുടുംബത്തില്‍
നിക്കോളോ പോളോയുടെ മകനായി ആണ് ജനനം.
നിക്കോളോ പോളോ ഒരു വന്‍ വിദേശ വ്യാപാരിയും
സഞ്ചാരിയും ആയിരുന്നു.
അന്നത്തെ കാലത്തെ ദുഷ്കരമായ ദൂരയാത്രകളിൽ
നേരിട്ടിരുന്ന ക്ലേശങ്ങളും അപകടങ്ങളും അഭിമുഖീകരിക്കുന്നതിന്
ആ കുടുംബത്തിൻ തെല്ലും ഭയമുണ്ടായിരുന്നില്ല.
മാർക്കോക്ക് ആറ് വയസ്സുള്ളപ്പോൾ നിക്കോളോ അവനെ
അമ്മയെ ഏല്പ്പിച്ചുകൊണ്ട് സഹോദരനോടൊപ്പം
കോൺസ്റ്റാന്റിനോപ്പിൾ ലക്ഷ്യമാക്കി തിരിച്ചു.
എന്നാൽ അധികകാലം കഴിയുന്നതിനു
മുൻപ് മാർക്കോയുടെ അമ്മ മരിച്ചു.
പിന്നീട് ഒരു അമ്മാവന്റെ സം‌രക്ഷണത്തിലാണ്‌ അദ്ദേഹം വളർന്നത്. പിതാവിന്റെ സന്ദേശങ്ങൾ രണ്ടു വർഷക്കാലത്തോളം
വന്നുകൊണ്ടിരുന്നു എങ്കിലും പിന്നീട് അതും നിലച്ചു.
നിക്കോളോ യുറോപ്പിൽ വച്ച് അപ്രതീക്ഷിതമായ ചില
യുദ്ധങ്ങൾ ഉണ്ടായതുകാരണം തിരിച്ചു വരാൻ
കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു.

നിക്കോളോ ചൈനയിലേക്ക് ആകർഷിക്കപ്പെട്ടു.
അവിടെ കുബ്ലൈ ഖാന്റെ രാജസദസ്സിൽ ചെന്ന് പെടുകയും
അവിടെ വച്ച് അദ്ദേഹത്തെ ക്രിസ്തുമതത്തെപ്പറ്റി
പഠിപ്പിക്കുകയും ചെയ്തു.

ക്രിസ്തുമതത്തിൽ അതിരറ്റ താല്പര്യം ജനിച്ച സുൽത്താൻ ഖാൻ
പോളോ സഹോദരന്മാരെ തന്റെ പ്രതിനിധികളായി
പോപ്പിന്റെ അടുത്തേക്കയക്കാൻ തീരുമാനിച്ചു.
അങ്ങനെ നീണ്ട ഒൻപതു വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും
ജന്മ ദേശത്ത് തിരിച്ചെത്തി. പോളോമാർ പോകുമ്പൊൾ
കൊച്ചു കുട്ടിയായിരുന്ന മാർക്കോ ഇതിനകം വളർന്ന്
തന്റേടക്കാരനായ യുവാവായി മാറിയിരുന്നു.

അത്ഭുതകരമായ ഓർമ്മശക്തിയും ആരെയും വശീകരിക്കാൻ
പോന്ന് വാക് സാമർത്ഥ്യവും മാർക്കോക്ക് ഉണ്ടായിരുന്നു.
തുടർന്ന് അവർ ഏഷ്യയിലേക്കുള്ള ചരിത്രപ്രസിദ്ധമായ
യാത്ര ആരംഭിച്ചു. 24 വർഷത്തിനുശേഷം നാട്ടിൽ
തിരിച്ചെത്തിയ മർക്കോ പോളോയെ കാത്തിരുന്നതു ജയിലയിരുന്നു.
നാട്ടിൽ ആഭ്യന്തരകലാപം നടക്കുകയായിരുന്നു അപ്പോൾ.
അവിടെ വെച്ച് അദ്ദേഹം തന്റെ അനുഭവങ്ങളും
യാത്ര വിവരണങ്ങളും എഴുതാൻ ആരംഭിച്ചു
തുടർന്ന് 1299 ജയിൽ മോചിതനാവുകയും അദ്ദേഹം
ഡൊണറ്റെയെ വിവാഹം കഴിക്കുകയും മൂന്ന്
പെൺക്കുട്ടികൾ ജനിക്കുകയും ചെയ്തു.

മാര്‍ക്കോ പോളോ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം
എഴുതിയ വിവരണങ്ങൾ എല്ലാം ഭാവനാ സൃഷ്ടികളാണെന്നും
മറ്റുമാണ്‌ അന്നുവരെ മറ്റു ലോകങ്ങൾ കാണാത്ത
യൂറോപ്യന്മാർ കരുതിയിരുന്നത്.
അദ്ദേഹത്തിന്റെ പേർ വളരെക്കാലം നുണയന്‌
പര്യായമായി ഉപയോഗിക്കപ്പെട്ടിരുന്നു.
യൂറോപ്യൻ സംസ്കാരത്തേക്കാൾ പഴക്കമേറിയതും
എന്നാൽ മെച്ചപ്പെട്ടതും, പലതു കൊണ്ടും അതിനേക്കാൾ
അളവറ്റ സമ്പത്തുള്ളതുമായ മറ്റൊരു ലോകത്തെക്കുറിച്ച്,
യുറോപ്പ്യന്മാർക്ക് ഒരിക്കലും അപ്രാപ്യമല്ലാത്ത
സൈനികശക്തിയെക്കുറിച്ച്, കപ്പലുകളെക്കുറിച്ചെല്ലാം
വിവരിച്ചത് അവർക്ക് ഭാവനാ സൃഷ്ടിയാണെന്ന്
തോന്നത്തക്കതരം ഭീമമായ വ്യത്യാസം
അന്ന് നിലവിൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാൻ
അദ്ദേഹത്തിന്റെ യാത്രക്കുറിപ്പുകൾ സഹായിച്ചു.

Wednesday, January 4, 2012

ലൂയി ബ്രെയിലി


ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവ് ലൂയി ബ്രെയിലി
(ജനുവരി4, 1809 _ജനുവരി 6 1852) അന്തരിച്ചിട്ട്
ഇന്ന് നൂറ്റി അമ്പതു വര്‍ഷം.

തെക്കെന്‍ പാരീസിലെ ഒരു ചെറു പട്ടണത്തില്‍ ജനിച്ച അദേഹത്തിന്റെ മാതാപിതാകള്‍ ലൂയിസ് സൈമണ്‍
ബ്രെയിലിയും മേരി സെലിന്‍ ബ്രെയിലിയും ആണ്.

തന്റെ മൂന്നാമത്തെ വയസ്സില്‍ പിതാവിന്റെ
ലെതര്‍ വര്‍ക്ക് ഷോപ്പില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍
ഉണ്ടായ അപകടത്തില്‍ തന്റെ രണ്ടു കണ്ണുകളുടെയും
കാഴ്ച ശക്തി നശിച്ചു. വളരെയധികം
പരിശ്രമങ്ങള്‍ ഉണ്ടായിട്ടും കാഴ്ചശക്തി തിരിച്ചു
നല്‍കുവാന്‍ ശാസ്ത്രതിനായില്ല .

പത്താം ക്ലാസ്‌ വരെ സ്വന്തം ഗ്രാമത്തില്‍ പഠിച്ച ബ്രെയിലി
തന്റെ സ്വപ്രയത്നതാലും ആല്‍മ വിശ്വാസതാലും
പാരീസിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൈന്‍ഡ്
എന്ന പ്രശസ്തമായ സ്ഥാപനത്തില്‍ അഡ്മിഷന്‍ നേടി.
ഇതിനു മാതാപിതാക്കളും അധ്യാപകരും
പുരോഹിതന്മാരും അദേഹത്തെ സഹായിച്ചു.
അദേഹമാണ് അന്ധരായ ആള്‍ക്കാര്‍ക്ക് എഴുതുവാനും വായിക്കുവാനും ഉത്തകുന്നരീതിയിലുള്ള
ബ്രെയിലി ലിപി കണ്ടുപിടിച്ചത്.

1825-ൽ ആവിഷ്കരിക്കപ്പെട്ട ഈ രീതി വളരെ
പെട്ടെന്നു തന്നെ വ്യാപകമായ അംഗീകാരം നേടി.
പ്രതലത്തെക്കാൾ അല്പം ഉയർന്നു നിൽക്കുന്ന
കുത്തുകളാണ് ഈ സമ്പ്രദായത്തിൽ അക്ഷരങ്ങളെയോ അക്കങ്ങളെയോ പ്രതിനിധാനം ചെയ്യുന്നത്.
രണ്ട് കോളങ്ങളിലായി ദീർഘ ചതുരാകൃതിയിൽ
ക്രമീകരിച്ച 6 കുത്തുകൾ കൊണ്ട് അക്കങ്ങൾ,
അക്ഷരങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവയെല്ലാം
ഈ രീതിയിൽ പ്രതിനിധാനം ചെയ്യാൻ കഴിയുന്നു.
ഇങ്ങനെയുള്ള 6 കുത്തുകളിൽ,
ഉയർന്നു നിൽക്കുന്ന(തടിച്ചു നിൽക്കുന്ന)
കുത്തുകളിലൂടെ വിരലോടിച്ച് അവയെ
തിരിച്ചരിഞ്ഞാണ് ഈ ലിപി വായിക്കുന്നത്.
ഇതേ തത്വം അനുസരിച്ച് അക്ഷരങ്ങൾ
രേഖപ്പെടുത്തുകയും ചെയ്യുന്നു.
പ്രത്യേക തരം കടലാസ്സിൽ ബ്രെയിലി ലിപി റ്റൈപ്പ്
ചെയ്യുന്നതിനുള്ള റ്റൈപ്പ് റൈറ്റർ ,
പിന്നീട് കമ്പ്യൂട്ടറിനോട് ചേർത്ത് ഉപയോഗിക്കാവുന്ന
ബ്രെയിലി എംബോസ്സർ(Braille Embosser)
എന്ന ഉപകരണവും ഈ ലിപി രേഖപ്പെടുത്തുന്നതിനായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

ലക്ഷക്കണക്കിന് അന്ധരായ ആള്‍ക്കാര്‍ക്ക്
ഉപകാരപ്രദമായ ആ വലിയ കണ്ടുപിടുത്തം നടത്തിയ മഹാപ്രതിഭാക്ക് പ്രണാമം .

മയിലമ്മ


ലോക ശ്രെദ്ധ ആകര്‍ഷിച്ച പ്ലാച്ചിമട കൊക്കോ കൊളാ
വിരുദ്ധ സമരത്തിന്റെ നായിക മയിലമ്മ
മരിച്ചിട്ട് ഇന്ന് അഞ്ചു വര്ഷം തികയുന്നു.

പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ
ജല സംരക്ഷണത്തിന് വേണ്ടി കൊക്ക-കോള കമ്പനിക്കെതിരെ
സമരം നയിച്ച ആദിവാസി സ്ത്രീയായിരുന്നു മയിലമ്മ.

സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത മയിലമ്മ
കോക്കകോള വിരുദ്ധ സമിതിയുടെ സ്ഥാപകയാണ്.
2007 ജനുവരി 6-നു അന്തരിച്ചു.
മുതലമട പഞ്ചായത്തിൽ ആട്ടയാംപതിയിലെ
രാമൻ-കുറുമാണ്ട ദമ്പതികളുടെ മകളായ മയിലമ്മ
പ്ലാച്ചിമടയിലെ കൊക്ക-കോള കമ്പനിക്കു പിന്നിലുള്ള
വിജയനഗർ കോളനിയിലെ സാധാരണ വീട്ടമ്മ മാത്രമായിരുന്നു.
കോള വിരുദ്ധ സമരത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച മയിലമ്മ
വിവാഹ ശേഷമാണ് പ്ലാച്ചിമട ഉൾക്കൊള്ളുന്ന പെരുമാട്ടി പഞ്ചായത്തിലെത്തിയത്‌.

ആത്മ വിശ്വാസത്തിന്റെയും ചങ്കൂറ്റത്തി ന്റെയും പ്രതീകമായ
ആ ധീരവനിതക്ക് പ്രണാമം.

ത്യാഗരാജ സ്വാമികള്‍

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ത്യാഗരാജ സ്വാമികള്‍
ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന്
(ജനുവരി 5, 2012) 165 വര്ഷം തികയുന്നു.

കര്‍ണാടകത്തിലെ തഞ്ചാവൂരില്‍ ജനിച്ച അദേഹം
സംഗീതത്തിനു പുറമേ വേദ ശാസ്ത്രം തത്വചിന്ത
തുടങ്ങിയ വിഷയങ്ങളിലും പ്രഗല്‍ഭനായിരുന്നു.
കന്നടയ്ക്ക് പുറമേ സംസ്കൃതം തെലുങ്ക്‌ എന്നീ ഭാഷകളിലും
പ്രാവീണ്യം നേടിയ അദേഹം ഭക്തിയും തത്വ ചിന്തയും
പ്രചരിപ്പിച്ചു ലളിത ജീവിതം നയിച്ചു.

കർണാടകസംഗീതം എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യൻ
സംഗീതത്തിന്റെ വളര്ച്ചയ്ക്കും പ്രചരണത്തിനും
ത്യാഗരാജസ്വാമികൾ അതുല്യവും അമൂല്യവുമായ
സംഭാവനകളാണ് നല്കിയിട്ടുള്ളത്.
ശ്രീരാമഭഗവാന്റെ പരമഭക്തനും ഉപാസകനുമായിരുന്ന
ത്യാഗരാജസ്വാമികളുടെ വളരെയധികം കീർത്തനങ്ങൾ
ശ്രീരാമനെ പ്രകീർത്തിക്കുന്നവയാണ്.
തത്ത്വജ്ഞാനപരങ്ങളും സന്മാർഗജീവിതപ്രേരകങ്ങളുമായ
നിരവധി കീർത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ലൌകിക സുഖങ്ങളുടെ പരിത്യാഗവും, നിസ്സംഗത്വവും
ഭഗവച്ചരണാഗതിയും, ആത്മസാക്ഷാൽക്കാരവും
ഉദ്ബോധിപ്പിക്കുന്നവയാണ് ത്യാഗരാജകീർത്തനങ്ങളിൽ ഭൂരിഭാഗവും.

ത്യാഗരാജസ്വാമികളുടെ സാന്നിദ്ധ്യത്തിൽ സ്വരങ്ങൾ
ചിട്ടപ്പെടുത്തിയ കീർത്തനങ്ങളെ അദ്ദേഹത്തിന്റെ
ശിഷ്യപരമ്പരകൾ സൂക്ഷ്മതയോടെ പഠിച്ച് സാധകം ചെയ്ത് പ്രചരിപ്പിക്കുന്നതിനാൽ ആ കീർത്തനങ്ങൾ രൂപഭേദമില്ലാതെ, പൂർ‌വ്വരൂപത്തിൽത്തന്നെ നിലനിന്നുവരുന്നു.

ത്യാഗരാജസ്വാമികളുടെ ജീവിതകാലത്താണ്
കർണാടകസംഗീതം പൂർണവളർച്ച പ്രാപിച്ചത്.
അദ്ദേഹം തോഡി, ശങ്കരാഭരണം, കാംബോജി, കല്യാണി
തുടങ്ങിയ പ്രസിദ്ധ രാഗങ്ങളിൽ
വളരെ കീർത്തനങ്ങൾ രചിട്ടുണ്ട്.
അദ്ദേഹം സ്വയം പ്രചരിപ്പിച്ച ഖരഹരപ്രിയ രാഗത്തിൽ
അനേകം കീർത്തനങ്ങൾ വിരചിട്ടുണ്ട്.

ത്യാഗരാജസ്വാമികൾ ഘന രാഗങ്ങളായ നാട്ട, ഗൌള, ആരഭി,
വരാളി, ശ്രീരാഗം എന്നിവയിൽ യഥാക്രമം രചിച്ച
ജഗദാനന്ദകാരക, ദുഡുകുഗല, സാധിഞ്വനെ, കനകനരുചിര,
എന്തരോ മഹാനുഭവുലു എന്നീ സുപ്രധാന കീർത്തനങ്ങൾ
അദ്ദേഹത്തിന്റെ സംഗീതസിദ്ധിയുടെയും
സാഹിത്യ ജ്ഞാനത്തിന്റേയും ഈശ്വരഭക്തിയുടെയും
പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു.
ഇവ പഞ്ചരത്നകീർത്തനങ്ങൾ എന്നറിയപ്പെടുന്നു.

സുന്ദരകൃതികളാൽ കർണാടകസംഗീതത്തെ സമ്പന്നമാക്കിയ
ത്യാഗരാജസ്വാമികൾ സംഗീതവിദ്വാന്മാർക്കും
സംഗീതവിദ്യാർത്ഥികൾക്കും നിത്യസ്മരണീയനായ
'സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു

ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രി, എന്നിവർ
കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു.

1847ജനുവരി ആറാം തീയതി അദേഹത്തിന്റെ സ്ന്ഗീത തപസ്യ അവസാനിപ്പിച്ച് അദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

കര്‍ണാടക സംഗീത ലോകത് ഒരിക്കലും മായാത്ത
വ്യക്തി മുദ്ര പതിപ്പിച്ച ആ മഹാ പ്രതിഭക്ക് പ്രണാമം.

ആമി ജോണ്‍സണ്‍




ലോകത്ത് ആദ്യമായി ഒറ്റയ്ക്ക് വിമാനം പറപ്പിച്ച വനിതയായ
ആമി ജോണ്‍സന്‍ എന്ന ബ്രടീഷുകാരി അന്തരിച്ചിട്ട്
ഇന്ന് അറുപത്തി ഒന്ന് വര്ഷം തികയുന്നു.

1903 ജൂലൈ ഒന്നാം തീയതി ജോണ്‍ വില്ല്യമിന്റെയും
ആമി ജോണ്‍സന്റെയും മകളായി കിങ്ങ്സ്ടനില്‍ ജനനം.
കിങ്ങ്സ്ടന്‍ ഹൈ സ്കൂളിലെ പഠനത്തിന് ശേഷം
ഷെഫീല്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്നും
ബീ എ എകൊനോമിക്സ്‌ ബിരുദം നേടി.

ക്യാപ്ടന്‍ വലന്റിന്‍ ബേക്കര്‍ എന്നാ പൈലറ്റിന്റെ കീഴില്‍
1929 അവര്‍ ഗ്രൌണ്ട് എന്ജിനീയെഴ്സ് ലൈസന്‍സ് നേടി.
അച്ഛന്റെ ശക്തമായ പിന്തുണയോടെ സ്വന്തമായി
ഒരു വിമാനം വാങ്ങിയ അവര്‍ 1930 ല്‍ ബ്രിടനില്‍ നിന്നും
ഓസ്ട്രേലിയയിലേക്ക് ഒറ്റയ്ക്ക് വിമാനം പരത്തി ലോകപ്രശസ്തയായി.
1930 മെയ്‌ 24 ലിന് 18000 കിലോമീടര്‍ വിമാനം പറത്തി
അവര്‍ ഓസ്ട്രേലിയയിലെ ഡാര്‍വിന്‍ എന്ന സ്ഥലത്ത് ലാന്‍ഡ്‌ ചെയ്തു.
അങ്ങിനെ ഒറ്റയ്ക്ക് വിമാനം പറത്തുന്ന ആദ്യ വനിത
എന്നാ ബഹുമതിക്കര്‍ഹയായി.

ലണ്ടന്‍ സയന്‍സ് മ്യൂസിയത്തില്‍ ഇപ്പോഴും അവര്‍
പറത്തിയ വിമാനം സൂക്ഷിച്ചിരിക്കുന്നു.
അവരുടെ ഈ നേട്ടത്തിന് ബ്രടീഷ് ഹാര്‍മണ്‍ ട്രോഫിക്ക്
അര്‍ഹയായ അവരെ ഓസ്ട്രേലിയ ഗവന്മേന്റ്റ്‌
നമ്പര്‍ വണ്‍ സിവില്‍ പൈലറ്റ്‌ ബഹുമതി നല്‍കി ആദരിച്ചു.

1932 lല്‍ പ്രശസ്ത ജിം മോലിസണ്‍ എന്ന പ്രശസ്ത
സ്കോട്ടിഷ് പൈലടിനെ വിവാഹം കഴിച്ചു.
കേവലം എട്ടു മണിക്കൂര്‍ ഒന്നിച്ചുള്ള വിമാനം നിയന്ത്രിച്ചതിനെ
തുടര്‍ന്നാണ് ജിം അവരെ വിവാഹത്തിനു ക്ഷണിച്ചത്.
അതിനു ശേഷം അവര്‍ ഒന്നിച്ചു വിമാനം പറതലില്‍
അതുവരെ ഉണ്ടായിരുന്ന പല റിക്കൊര്‍ഡുകളും ഭേദിച്ചു.

1940 ല്‍ രണ്ടാം ലോക മഹാ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ആമി
1941 ജനുവരി 5 ന് താന്‍ പറപ്പിച്ചിരുന്ന വിമാനം
ഓക്സ്ഫോഡിനടുത്ത് , മോശം കാലാവസ്ഥയെ തുടര്‍ന്ന്
ഒരു തടാകത്തില്‍ തകര്‍ന്നു വീണു മരിക്കുകയാണുണ്ടായത്.
തടാകത്തില്‍ നിന്നും അവരുടെ ബോഡി പോലും കണ്ടെത്താന്‍
രക്ഷാ പ്രവര്തകര്‍ക്കായില്ല.

ഫാദര്‍ ഡാമിയന്‍


കുഷ്ടരോഗികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച
ഫാദർ ഡാമിയൻ എന്നറിയപ്പെടുന്ന ജോസഫ് ഡെ വ്യുസ്റ്റർ
ജനിച്ചിട്ട് ഇന്ന് നൂറ്റി എഴുപത്തി രണ്ടു വര്ഷം....

ബൽജിയത്തിലെ ട്രമലോ എന്ന സ്ഥലത്തു,
കർഷക ദമ്പതികളുടെ മകനായാണു ഡാമിയൻ
1840 ജനുവരി മൂന്നിനു ജനിച്ചത്.
കോൺഗ്രിഗേഷൻ ഓഫ് ദ സേയ്ക്രട് ഹാർട്ട് ഓഫ് ജീസസ്
ആൻഡ് മേരി' എന്ന സന്യാസ സഭയിൽ ചേരുകയും ,
ആദ്യ വ്രതത്തോടൊപ്പം തന്നെ ഡാമിയൻ
എന്ന പേരു സ്വീകരിക്കുകയും ചെയ്തു.
1864 മാർച്ച് 19 ആം തീയതി, ഫാദർ ഡാമിയൻ,
ഹോണോലുലു കടൽതീരത്തു, മിഷണറിയായി കപ്പലിറങ്ങി.
അവിടെ വച്ച്, 1864 മെയ് 24 ആം തീയതി,
ഔവർ ലേഡി ഓഫ് പീസ് എന്ന കത്തീഡ്രൽ പള്ളിയിൽ വച്ച്, അദ്ദേഹം പൗരോഹിത്യം എന്ന കൂദാശ സ്വീകരിച്ചു.

പൊതുജനാരോഗ്യ രംഗത്ത്, പ്രതിസന്ധികൾ നിലനിന്നിരുന്ന
ഒവാഹു എന്ന ദ്വീപിൽ, പല ഇടവകകളിലും
അദ്ദേഹം സേവനമനുഷ്ഠിച്ചു.

1873 മെയ് 10 ആം തീയതി, ഫാദർ ഡാമിയൻ
കലാവുപാപയിലെ ഒറ്റപ്പെട്ട സെറ്റിൽമെന്റ് ക്യാമ്പിലെത്തി. കലാവുപാപയിലെ കുഷ്ഠരോഗികൾക്ക് അല്പമെങ്കിലും
ആശ്വാസം നൽകാൻ കെൽപ്പുള്ള ഒരേയൊരു വ്യക്തി,
ഫാദർ ഡാമിയൻ മാത്രമായിരുന്നു.
അദേഹം വെറുമൊരു വൈദികന്റെ സ്ഥാനം മാത്രമായിരുന്നില്ല,
ഫാദർ ഡാമിയനവിടെ, മറിച്ച്, അദ്ദേഹമവരുടെ
വൃണങ്ങൾ കഴുകി കെട്ടുകയും, അവർക്കു താമസിക്കാന്‍
വീടു കെട്ടി കൊടുക്കുകയും, കിടക്കയൊരുക്കി
കൊടുക്കുകയും ചെയ്തിരുന്നു. മരിച്ചവരെ
സംസ്കരിക്കുന്നതിനു വേണ്ടി ശവപ്പെട്ടികൾ ഉണ്ടാക്കുന്നതും,
കുഴി വെട്ടുന്നതു പോലും ഫാദർ ഡാമിയനായിരുന്നു.

അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നും ലഭിച്ച സൂചനകളനുസരിച്ച്, 1884 ഡിസംബറിൽ, തന്റെ പതിവു ദിനചര്യയുടെ ഭാഗമായി, വൈകുന്നേരം കാലുകൾ ചൂടുവെള്ളത്തിൽ മുക്കി വച്ചപ്പോൾ, അദ്ദേഹത്തിനു ചൂട് അനുഭവപ്പെട്ടില്ല.
കുഷ്ഠരോഗം അദ്ദേഹത്തെ ബാധിച്ചു കഴിഞ്ഞിരുന്നു. കുഷ്ഠരോഗമാണെന്നറിഞ്ഞതിനു ശേഷവും അദ്ദേഹം ‍
വീടുകൾ നിർമ്മിക്കുകയും, കൂടുതൽ ഊർജ്ജസ്വലനായി,
താൻ തുടങ്ങി വച്ച കർമ്മപരിപാടികൾ തുടർന്നു പോരുകയുംചെയ്തു.

1889 ഏപ്രില്‍ 15നു തന്റെ നാല്‍പ്പത്തി ഒന്‍പതാമത്തെ വയസ്സില്‍ അദേഹം മരണത്തിന് കീഴ്പ്പെട്ടു.

അദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഹവായിയിലെ കോൺഗ്രിഗേഷനൽ സഭയിൽ നിന്നും,
പ്രെസ്‌ബൈറ്റേറിയൻ സഭയിൽ നിന്നും അദ്ദേഹത്തിനെതിരെ
കടുത്ത വിമർശനങ്ങൾ ഉയർന്നു.
തന്റെ സ്വകാര്യ താൽപ്പര്യങ്ങൾക്കും നേട്ടത്തിനും
ഈഗോയ്ക്കും വേണ്ടി നിലകൊണ്ട ഒരു കള്ള ഇടയനായി
ഫാദർ ഡാമിയൻ ചിത്രീകരിക്കപ്പെട്ടു.
ഫാദർ ഡാമിയനെ സഭ മൊളോകായിലേക്കയച്ചതല്ലെന്നും,
അദ്ദേഹം തന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി പോയതാണെന്നും, അവിടെ കുഷ്ഠ രോഗികളോടൊപ്പം ജീവിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു.
അവിടെ നടന്ന നിർമ്മാണ പുനരുദ്ധാരണ
പരവർത്തനങ്ങളിലൊന്നും തന്നെ അദ്ദേഹത്തിനു
പങ്കില്ലെന്നും വിമർശകർ പറയുന്നു.
ഫാദർ ഡാമിയന്റെ സ്ത്രീകളുമായുള്ള ഇടപെടൽ
ശരിയായ രീതിയിലായിരുന്നില്ലെന്നും, അങ്ങനെ തന്റെ ശ്രദ്ധക്കുറവിന്റെയും, മോശം ജീവിതരീതിയുടെയും ഫലമായാണദ്ദേഹത്തിനു കുഷ്ഠരോഗം പിടിപെട്ടതെന്നും എതിരാളികൾ പറഞ്ഞു.

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുവാനുള്ള
ഫാദർ ഡാമിയന്റെ യോഗ്യത അവലോകനം ചെയ്യാനുള്ള
റോമൻ ക്യൂരിയയിൽ, ഡയറികളിലൂടെയും
അഭിമുഖങ്ങളിലൂടെയും കിട്ടിയ വിവരങ്ങൾ
ചർച്ചകളിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും
തലനാരിഴ കീറി പരിശോധിക്കപ്പെട്ടു.
ഒടുവിൽ ഫാദർ ഡാമിയന്റെ ജീവിതത്തിലെ
നന്മ സഭയ്ക്കു ബോധ്യപ്പെട്ടു. 1995 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ , ഫാദർ ഡാമിയനെ, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയർത്തുകയും, മൊളോക്കോയിലെ
വാഴ്ത്തപ്പെട്ട ഡാമിയൻ എന്നൌദ്യോഗികമായി നാമകരണം ചെയ്യുകയും ചെയ്തു. 2005 ഡിസംബറിൽ,
ഫ്ലെമിഷ് പബ്ലിക് ബ്രോഡ്കാസ്റ്റിങ് സർവീസ്, ഫാദർ ഡാമിയനെ, ഏറ്റവും മഹാനായ ബെൽജിയം കാരനായി പ്രഖ്യാപിച്ചു.