Powered By Blogger

Thursday, March 22, 2012

A K G



ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ
(ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 [1]),
എ.കെ.ജി. എന്ന പേരിൽ അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ്.
പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന
അദ്ദേഹമാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്.

1904 ഒക്ടോബർ ഒന്നാം തിയതി വടക്കൻ കേരളത്തിലെ
കണ്ണൂർ ജില്ലയിൽ ജനിച്ചു.
വിദ്യാഭ്യാസം തലശ്ശേരിയിലായിരുന്നു.
പഠനശേഷം അദ്ധ്യാപകനായി ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഗാന്ധിജിയിൽ നിന്നും ആദർശം ഉൾക്കൊണ്ട്
സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ടു.
1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ‍ ചേർന്നു
രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.
ഖാദിയുടെ പ്രചരണത്തിലും ഹരിജന ഉദ്ധാരണത്തിനും വേണ്ടി
കഠിനമായി പ്രവർത്തിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ
പങ്കെടുത്തതിന് 1930-ൽ അദ്ദേഹം തടവിലാക്കപ്പെട്ടു.
1934 ൽ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിന്റെ
വളണ്ടീർ ക്യാപ്റ്റനായി എ.കെ.ഗോപാലൻ പ്രവർത്തിക്കുകയുണ്ടായി.

തടവിലായിരിക്കുമ്പോഴാണ് അദ്ദേഹം ഇടതുപക്ഷ
ചിന്താധാരയിലേക്ക് ആകർഷിക്കപ്പെട്ടത്.
ആദ്യം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും,
1939-ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടപ്പോൾ
അതിലും ചേർന്നു പ്രവത്തിച്ചു. 1937 ൽ തിരുവിതാംകൂറിൽ
ഉത്തരവാദിത്വ സർക്കാരിനു വേണ്ടിയുള്ള
പ്രക്ഷോഭത്തിനു പിന്തുണ നൽകി, മലബാർ മുതൽ
മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥക്ക്
എ.കെ.ജി ആണ് നേതൃത്വം നൽകിയത്.

സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ,
തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ
എന്നീ നിലകളിൽ പ്രശസ്തനായി.
എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല.
സിപിഎം രൂപീകരിച്ചതിനു ശേഷം ഭരണത്തിൽ ഇരുന്നപ്പോൾ
പലപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു.
ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം
തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്.


രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ്
ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം
കൂടുതൽ ശക്തമായതോടെ 1939-ൽ അദ്ദേഹം വീണ്ടും തടവിലായി.
1942-ൽ തടവിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയി.
1945-ൽ യുദ്ധം അവസാനിക്കുന്നതു വരെ ഈ ഒളിവുജീവിതം തുടർന്നു. യുദ്ധത്തിനു ശേഷം വീണ്ടും തടവിലകപ്പെടുകയും
ഇന്ത്യ സ്വതന്ത്രമാകപ്പെടും വരെ തടവിൽ തുടരുകയും ചെയ്തു.

ഇന്ത്യ റിപ്പബ്ലിക്കായതിനു ശേഷം മരണം വരെ
തുടർച്ചയായി 5 തവണ ലോക്‌സഭാംഗമായി.
ലോക്‌സഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവായിരുന്നു അദ്ദേഹം.

1964ൽ കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ
സി.പി.ഐ.എം.ൽ നിൽക്കുകയും അതിലെ ഏറ്റവും പ്രധാനപ്പെട്ട
നേതാവുമായി മാറി. കേരളത്തിലെ കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഏറെ സംഭാവനകൾ
നൽകിയ നേതാവാണ് എ.കെ.ജി.
സ്വാതന്ത്ര്യത്തിനു ശേഷവും അധസ്ഥിതരുടെ
ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു.
ദില്ലിയിലെ സി.പി.ഐ.എം. ന്റെ ആസ്ഥാനമന്ദിരം
എ.കെ.ജി. ഭവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്...

ഭാര്യ സുശീല ഗോപാലന്‍....

No comments:

Post a Comment