Powered By Blogger

Tuesday, March 13, 2012

2013 മാര്‍ച്ച്‌ 14 എസ് കെ പൊറ്റക്കാടിന്റെ നൂറാം ജന്മദിനം


മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരന്‍
എസ കെ പൊറ്റക്കാടിന്റെ നൂറാം ജന്മദിനം ഇന്ന്...

1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു.
അച്ഛൻ കുഞ്ഞിരാമൻ പൊറ്റക്കാട് ഒരു ഇംഗ്ലീഷ്
അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം
കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ് നടത്തിയത്.
കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും
ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ
ഗുജറാത്തിവിദ്യാലയത്തിൽ ഒരു വർഷത്തോളം
അദ്ധ്യാപകനായി പ്രവർത്തിച്ചു.
ഇക്കാലത്താണ്‌ അദ്ദേഹത്തിന്‌ യാത്രകളിൽ താല്പര്യം ജനിച്ചത്.
1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ്
പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്.

കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു.
ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ
അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും
സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ്
സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാടിന് കൈവന്നത്.

1949-ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി.
യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ
എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും
ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ
സാഹിത്യശാഖയ്ക്ക്‌ എസ്‌.കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്‌.

1957-ൽ തലശ്ശേരി പാർലമെന്റ് നിയോജകമണ്ഡലത്തിൽനിന്നു
മത്സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്.
1962-ൽ ഇതേ സ്ഥലത്തുനിന്ന് 66000 വോട്ടിന്റെ
ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു.
പ്രസിദ്ധ സാഹിത്യ നിരൂപകൻ സുകുമാർ അഴീക്കോടായിരുന്നു
മുഖ്യ തിരഞ്ഞെടുപ്പ് എതിരാളി.

1928-ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്.
സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി
എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ കൊന്ന മദ്യം
എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി.
1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ
പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ
ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു.
തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി
കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി.
ആദ്യത്തെ നോവൽ നാടൻപ്രേമമാണ്.
1939-ൽ ബോംബേയിൽ വച്ചാണ് ഇതെഴുതിയത്.

ഒരു തെരുവിന്റെ കഥയ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1962),
ഒരു ദേശത്തിന്റെ കഥയ്ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977),
ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു.
കാലിക്കറ്റ്‌ സർവ്വകലാശാല ഡോക്ടറേറ്റ്‌ നൽകി ആദരിച്ചു.
1982 ഓഗസ്റ്റ്‌ 6-ന്‌ അന്തരിച്ചു.

No comments:

Post a Comment