Powered By Blogger

Wednesday, March 14, 2012

വയലാര്‍ രാമവര്‍മ






വയലാര്‍ രാമവര്‍മ്മ (1928 - 1975)


വെള്ളാരപ്പള്ളി കേരള വര്‍മ്മയുടെയും,
വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും
മകനായി 1928 മാര്‍ച്ച്‌ 25ന്‌ ജനനം.
മൂന്നര വയസ്സുള്ളപ്പോള്‍ പിതാവ്‌ മരിച്ചു.
ചേര്‍ത്തല ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം.
ഗുരുകുല രീതിയില്‍ സംസ്കൃതം പഠിച്ചു.
ചെങ്ങണ്ട പുത്തന്‍ കോവിലകത്ത്‌ ചന്ദ്രമതി തമ്പുരാട്ടിയാണ്‌
ആദ്യഭാര്യ. ഈ ബന്ധത്തില്‍ സന്തതികളില്ലാത്തതിനാല്‍
അതേ കോവിലകത്തെ ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു.
മക്കള്‍ : വയലാര്‍ ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു.

ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി
ബന്ധപ്പെട്ടു പ്രവർത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരൻ
ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്‌, പാദമുദ്ര
തുടങ്ങി ധാരാളം കൃതികൾ രചിച്ചു.

കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌
എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌.
പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത
1956 ല്‍ ഖദീജ പ്രോടക്ഷന്സിന്റെ ബാനറില്‍ പുറത്തിറങ്ങിയ
"കൂടപ്പിറപ്പ്" എന്നാ ചിത്രത്തില്‍ "തുമ്പീ തുമ്പീ "എന്നാ ഗാനം
രചിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്.

2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു.
1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും
1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണ‌പ്പതക്കവും നേടി.

വയലാറിന്റെ കൃതികള്‍: പാദമുദ്രകള്‍,
കൊന്തയും പൂണൂലും, എനിക്ക്‌ മരണമില്ല,
മുളങ്കാട്‌, ഒരു ജൂദാസ്‌ ജനിക്കുന്നു,
എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗസംഗീതം (കവിതകള്‍),
വയലാര്‍ കൃതികള്‍ (കവിതകളും, ഗാനങ്ങളും),
അയിഷ (ഖണ്ഡകാവ്യം), എന്റെ ചലച്ചിത്ര
ഗാനങ്ങള്‍ (ആറു ഭാഗങ്ങള്‍), രക്തം കലര്‍ മണ്ണ്‌,
വെട്ടും തിരത്തും (കഥകള്‍), പുരുഷാന്തരങ്ങളിലൂടെ (പ്രബന്ധങ്ങള്‍)
1975 ഒക്ടോബര്‍ 27-ാം തിയ്യതി തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു.

വയലാറിന്റെ പേരിലുള്ള വയലാർ രാമവർമ്മ സാഹിത്യ
അവാർഡ് 1977 മുതൽ ഒക്റ്റോബർ 27 നു നൽകി വരുന്നു.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ അവാർഡ് ആണിത്.

മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം ആശുപത്രി അധികൃതരുടെ
കൈപ്പിഴ മൂലമാണെന്ന് ഏഴാച്ചേരി രാമചന്ദ്രന്റെ
വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

വയലാര്‍ രാമവര്‍മ്മയുടെ അവസാന നാളുകളിലെ ചികിത്സ
തിരുവനന്തപുരം മെഡിക്കല്‍ കോളജ്
ആശുപത്രിയിലായിരുന്നു. ഡോക്ടര്‍ പി.കെ.ആര്‍ വാര്യര്‍
ശസ്ത്രക്രിയ നടത്തി. അതിനു ശേഷം കൊടുത്ത
രണ്ടാമത്തെ കുപ്പി രക്തം വയലാറിന്റെ
ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ല. ഈ രക്തം സ്വീകരിച്ചയുടന്‍
മരണം സംഭവിച്ചുവെന്ന് ഏഴാച്ചേരി പറഞ്ഞു.

അച്ഛന്‍ മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഉത്തരവാദിത്വമുള്ള
ഒരാള്‍ തന്റെ വീട്ടില്‍വന്ന് ഇതേകാര്യം പറഞ്ഞിട്ടുള്ളതായി
വയലാറിന്റെ മകന്‍ പ്രശസ്ത ഗാനരചയിതാവ്
വയലാര്‍ ശരശ്ചന്ദ്രവര്‍മ്മയും വെളിപ്പെടുത്തി.




പ്രണാമം.....

No comments:

Post a Comment