Powered By Blogger

Saturday, March 10, 2012

മത്തായി ഗള്‍ഫില്‍. മത്തായി

മത്തായി ഗള്‍ഫില്‍.
============

എല്ലാം കഴിഞ്ഞു...
നാട്ടിലെ പ്രമാണി... വീരശൂര പരാക്രമി....
പക്ഷെ ഇപ്പോള്‍ എല്ലാ ജാഡയും പോയി...
ബിസിനെസ് ഒക്കെ പൊളിഞ്ഞു...
കടം കയറി മുടിഞ്ഞു...
നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ...
അസൂയക്കാരുടെയും പണ്ട് വെറുപ്പിച്ചവരുടെയും
പരിഹാസങ്ങള്‍ വേറെ...

മത്തായി നാടുവിടാന്‍ തീരുമാനിച്ചു...
ഒരുവിധം ഗള്‍ഫില്‍ എത്തി....
ഒരുപാടലഞ്ഞു ഒരു ജോലിക്ക്....
ദേഹം അനങ്ങിയിട്ടില്ലാത്ത മത്തായിക്ക് ഒടുവില്‍ കിട്ടിയതോ....
വെയിലതുനിന്നു നടുവൊടിയുന്ന ഒരു പണിയും....

എന്തും ചെയ്യാന്‍ തയാറായിരുന്നു മത്തായി...
ഒരാശ്വാസം ഉണ്ടായിരുന്നു ...
കൂടെയുള്ളവരില്‍ മലയാളികള്‍ പോയിട്ട്
ഒരു ഇന്ത്യക്കാരന്‍ പോലുമില്ല...
എല്ലാം സായിപ്പന്മാര്‍...

ഒരിക്കല്‍ ജോലിചെയ്തു ക്ഷീണിചിരിക്കുംപോള്‍
അതില്‍ ഒരുവന്‍ പറഞ്ഞു....
"ഞാന്‍ സത്യത്തില്‍ ഒരു ജോലിക്ക് വന്നതൊന്നുമല്ല,
ഈ നാടുകാണാന്‍ വന്നതാണ്...
വെറുതെ സമയം കളയാന്‍ ഈ ജോലിചെയ്യുന്നു എന്നുമാത്രം... "

ഉടന്‍ അടുത്തയാള്‍...
"എനിക്ക് വീട്ടില്‍ ധാരാളം പണമുണ്ട്...
പക്ഷെ നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്നത് ചിലവാക്കുംപോള്‍
ഒരു ആത്മ സംതൃപ്തി.... അതുകൊണ്ടുമാത്രം.... "

മൂന്നാമനും വിട്ടില്ല...
"ഞാന്‍ അതുകൊണ്ടോന്നുമല്ല...
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കഷ്ടപ്പാടുകള്‍
നേരിട്ട് മനസ്സിലാക്കാന്‍ വന്നവനാണ് ഞാന്‍..... "

മത്തായിക്ക് സഹിച്ചില്ല ഈ പൊങ്ങച്ചവും മറ്റും...
ദേഷ്യവും സങ്കടവും സഹിക്കാനാവാതെ മത്തായി പറഞ്ഞു....

"എനിക്കും ഇവിടെ വന്നു ഇങ്ങിനെ
കഷ്ടപ്പെടേണ്ട കാര്യമൊന്നും ഉണ്ടായിട്ടല്ല... പിന്നെ... "


"പിന്നെ...?? " ഒരു സായിപ്പിന് വിടാനുള്ള ഭാവമില്ല....

മത്തായി..... "പട്ടിണി കിടന്നു ചാവേണ്ടല്ലോ എന്നോര്‍താ.... "

No comments:

Post a Comment