Powered By Blogger

Saturday, March 24, 2012

കെ ടി മുഹമ്മദ്‌


കെ ടീ മുഹമ്മദ്‌ അന്തരിച്ചിട്ട് നാളെ അഞ്ചുവര്‍ഷം
==================================

നാടകകൃത്ത്,സിനിമ സംവിധായകൻ,എഴുത്തുകാരൻ
എന്നീ നിലകളിൽ പ്രശസ്തനായ കെ.ടി. മുഹമ്മദ്
1929 നവംബറിൽ‍ മലപ്പുറം ജില്ല യിലെ മഞ്ചേരിയിൽ ജനച്ചു.
കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്,
മാതാവ് ഫാത്തിമ കുട്ടി.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ
ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ
വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.
ജിതിൻ ഏക മകനാണ്.

ഇത് ഭൂമിയാണ്, കാഫർ, ഭരണത്തിൻറെ യവനിക,
ടാക്സി,നാൽക്കവലഅസ്തിവാരം, , മേഘസന്ദേശം
തുടങ്ങി നാല്‍പ്പതിലധികം നാടകങ്ങളും,
മാംസ പുഷ്പങ്ങൾ, കണ്ണുകൾ, ചിരിക്കുന്ന കത്തി,
പ്രസവത്തിൻറെ വില,മതവും ചെണ്ടയും, രോദനം
തുടങ്ങിയ കഥകളും,
കണ്ഠം ബാച്ച കോട്ട്, അച്ഛനും ബാപ്പയും ,
കടല്‍പ്പാലം രാജഹംസം തുടങ്ങിയ ഇരുപതോളം തിരക്കഥകളും
അദേഹം രചിച്ചിട്ടുണ്ട്.

1951 ല്‍ ലോക ചെരുകഥ പുരസ്കാരം,
കാഫര്‍ എന്നാ നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം,
കേരള സംഗീത നാടക അക്കാദമി പുരസ്കാരം,
മദ്രാസ്‌ സംഗീത നാടക അക്കാദമി പുരസ്കാരം ,
പദ്മ പ്രഭാ പുരസ്കാരം, മികച്ച തിരക്കഥക്കുള്ള
സംസ്ഥാന അവാര്‍ഡ്‌ തുടങ്ങി അനേകം പുരസ്കാരങ്ങള്‍
അദേഹം നേടിയിട്ടുണ്ട്...

2008 മാർച്ച് 25 ന് കോഴിക്കോട് സ്വകാര്യ
ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

1 comment:

  1. Read More About കെ ടി മുഹമ്മദ് in islampadasala.com

    ReplyDelete