Powered By Blogger

Monday, March 26, 2012

യൂറി ഗഗാറിന്‍


ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി
യൂറി ഗഗാറിന്‍ അന്തരിച്ചിട്ട് 44 വര്ഷം.
==========================

സോവിയറ്റ് ബഹിരാകാശസഞ്ചാരിയായ
യൂറി അലക്സെയ്‌വിച് ഗഗാറിൻ1934 മാർച്ച് 9ന്
ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ
സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

സ്മോലെന്‍സ്ക ഒബ്ലാസെറ്റിലെ കൂട്ടുകൃഷിയിടത്തില്‍
ജോലി ചെയ്തിരുന്ന അലക്സി ഇവാനോവിച്ച് ഗഗാറിന്റെയും
അന്ന തിമോഫെയെവ്നയുടെയും നാലുമാക്കളില്‍മുന്നാമന്‍ ആണ്
യൂറി ഗഗാറിന്‍.

കുട്ടിക്കാലത്ത് തന്നെ ആകാശം ഒരു സ്വപ്നമായിരുന്നു യൂറിക്ക്.
ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞയുടന്‍ എയ്റോ
ക്ലബ്ബില്‍ ചേര്‍ന്നു. ഈ പരിചയസമ്പത്തുമായി മിലിറ്ററി
ഫ്ളൈറ്റ് ട്രെയ്നിങ് സ്കൂളില്‍ അഡ്മിഷന്‍ നേടി.
അവിടെ വച്ചാണ് വലന്‍റിന ഗോര്യാചെവിനെ പരിചയപ്പെടുന്നത്.
പരിചയം, പ്രണയം, വിവാഹം. രണ്ടു പെണ്‍മക്കള്‍
ഗലിനയും യെലനയും.

1957ല്‍ സോവിയറ്റ് എയര്‍ഫോഴ്സില്‍ ലഫ്റ്റനന്‍റാ യി.
59ല്‍ സീനിയര്‍ ലഫ്റ്റനന്‍റ്. സോവിയറ്റ് സ്പെയ്സ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്ത ഇരുപതു പൈലറ്റുമാരില്‍ ഒരാളായി.
ഇവരില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ഗഗാറിന്‍റേതായിരുന്നു.

1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ
ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും
ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ
വാഹനത്തിലായിരുന്നു ആ യാത്ര.

ബഹിരാകാശത്തു നിന്നു വന്നിറങ്ങിയത് പ്രശസ്തിയുടെ
പുതിയ ഭൂമിയിലേക്കാണ്. മോസ്കോയില്‍ ലക്ഷക്കണക്കിനാളുകള്‍
പങ്കെടുത്ത സ്വീകരണം. പിന്നെ ലോകസഞ്ചാരങ്ങള്‍,
ഇറ്റലി , ബ്രിട്ടന്‍, ജര്‍മനി, ജപ്പാന്‍, ക്യൂബ...
സോവിയറ്റ് സൈന്യത്തില്‍ കേണല്‍ പദവി.
സോവിയറ്റ് ഹീറോ എന്ന സ്ഥാനപ്പേരു നല്‍കി ആദരി ച്ചു.
ലോകത്തിനു മുന്നില്‍ സോവിയറ്റ് പെരുമ വാന ത്തിനപ്പുറം
ഉയര്‍ത്തിയ ഗഗാറിന് ചെറിയൊരു അപകടം പോലുമുണ്ടാവാതെ
കാത്തോളണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
വിമാനങ്ങള്‍ പറത്താന്‍ സമ്മതിച്ചിരുന്നില്ല ഗഗാറിനെ.

സോയൂസ് ഒന്നിന്‍റെ വിക്ഷേപ ണകാലത്ത് അതിന്‍റെ
പൈലറ്റ് വ്ലാദിമിര്‍ കൊമറോവിന്‍റെ ബാക്അപ്പ് പൈലറ്റായി
ഗഗാറിനെ നിയോഗി ച്ചു. സോയൂസിന്‍റെ തകര്‍ച്ചയും
കൊമറോവിന്‍റെ മരണവും സോവിയറ്റ് യൂണിയനെ ഞെട്ടിച്ചു.
ഗഗാറിന്‍ വിമാനം പറത്തുന്നത് നിരോധിക്കാന്‍ വരെ
ഭരണകൂടം ആലോചിച്ചു. എന്നാല്‍ അനിവാര്യമായ ദുരന്തം,
അതു സംഭവിക്കുക തന്നെ ചെയ്തു.

ബഹിരാകാശ പൈലറ്റ് ട്രെയിനിങ് സെന്‍ററില്‍ ട്രെയിനിങ്
ഡയറക്റ്ററാണ് ഗഗാറിന്‍ അക്കാലത്ത്. 1968 മാര്‍ച്ച് 27.
ചകലോവ്സ്കി എയര്‍ബേസില്‍ നിന്നുള്ള പതിവ് പറക്കല്‍.
ഇന്‍സ്ട്ര്ക്റ്റര്‍ വ്ലാദിമിര്‍ സെറിയോ വിച്ചും ഒപ്പമുണ്ടായിരുന്നു
ആ മിഗ്-15 യുറ്റിഐയില്‍. കിര്‍സാച്ച് എന്ന പ്രദേശത്ത്
വിമാനം തകര്‍ന്നു വീണ വാര്‍ത്തയില്‍ ലോകം ഞെട്ടി.
അന്ന് ഗഗാറിന് മുപ്പത്തിനാലു വയസ്.
ഗഗാറിന്‍റേയും സെറിയോവിച്ചിന്‍റേയും മൃതദേഹങ്ങള്‍
മോസ്കോയിലെ റെഡ് സ്ക്വയറിനടു ത്തുള്ള
വാള്‍സ് ഒഫ് ക്രെംലിനില്‍ സംസ്കരിച്ചു.

ഗഗാറിന്‍റെ മരണത്തിനിടയാക്കിയ അപകടം
അട്ടിമറിയാണെന്ന് ആരോപണം ഉയര്‍ന്നു.
റഷ്യന്‍ രഹ സ്യാന്വേഷണ ഏജന്‍സിയായ കെജിബി
അന്വേഷിച്ചു. അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.
ഏറെക്കാ ലം കഴിഞ്ഞ് 2004ല്‍ അലക്സി ലെനോവ്
ടൂ സൈഡ്സ് ഒഫ് ദ മൂണ്‍ എന്ന പുസ്തകത്തില്‍
ചില പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിച്ചപ്പോള്‍
വീണ്ടും അന്വേഷണം. ഒടുവില്‍ 2007 ഏപ്രില്‍ 12ന്,
ബഹിരാകാശയാത്രയുടെ നാല്‍പ്പത്താറാം വാര്‍ഷികത്തിന്
റഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു ഇനി അന്വേഷണമില്ല.
ഗഗാറിനെ എന്നും വിവാദത്തിന്‍റെ ആകാശത്തെ
നക്ഷത്രമായിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല.
അത് റഷ്യയുടെ സൂര്യ തേജസാണ്.
എല്ലാ അന്വേഷണങ്ങളും വീറ്റോ ചെയ്യുന്നു.

1 comment: