Powered By Blogger

Wednesday, March 14, 2012

കാള്‍ മാക്സ്

ലോകത്തെ ഏറ്റവും മഹാനായ രാഷ്ട്രീയ ചിന്തകന്‍
കാള്‍ മാക്സിന്റെ നൂറ്റിമുപ്പതാം ചരമവാര്‍ഷികം ഇന്ന്....
======================================

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ
പ്രഗല്ഭനാണ്‌ മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ
ശില്പിയായ കാൾ മാർക്സ് (മേയ് 5, 1818 – മാർച്ച് 14, 1883).
തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ,
രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു.

പ്രഷ്യയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം .
ജൂതകുടുംബത്തിൽ പിറന്ന അദ്ദേഹത്തിന്റെ പൂർവികർ
റബ്ബികൾ എന്നറിയപ്പെട്ടിരുന്ന ജൂതപുരോഹിതരായിരുന്നു.
കുടുംബത്തിലെ ഏഴുമക്കളിൽ മൂന്നാമത്തവനായിരുന്നു കാൾ.
ഹെൻറീ (പൂർവനാമം:ഹിർഷെൽ) എന്നായിരുന്നു
അദ്ദേഹത്തിന്റെ പിതാവിന്റെ പേര്.
ഹെൻറീറ്റ എന്ന് മാതാവിന്റെയും.
കാളിന്റെ പൂർവികന്മാർ ജൂതന്മാരായിരുന്നെങ്കിലും
കാളിന്റെ പിതാവ് ക്രിസ്തുമതം സ്വീകരിച്ചു.
പരമ്പരാഗത ജോലിയായിരുന്ന പൗരോഹിത്യം വിട്ട്
മറ്റു ജോലികളിലേക്ക് മാറിയത് കാളിന്റെ പിതാവായിരുന്നു.
അദ്ദേഹം ഒരു അഭിഭാഷകനായിരുന്നു.

പ്രസ്യയാലും ഫ്രാൻസിനാലും ഇടക്കിടക്ക് മാറിമാറി
ഭരിക്കപ്പെട്ടുപോന്ന പ്രദേശമായിരുന്നു
അദേഹത്തിന്റെ ജന്മസ്ഥലമായ ട്രയർ.
ജൂതന്മാരെ രണ്ടാംകിട പൗരന്മാരായിട്ടായിരുന്നു
ഇരു സർക്കാരുകളും കണ്ടിരുന്നത്.
അഭിഭാഷകനായിരുന്ന ഹിർഷെലിനും മതം മൂലമുണ്ടായിരുന്ന
വിലക്കുകളും നിരോധനങ്ങളും വിഷമമുണ്ടാക്കിയിരുന്നു.
ഇതാണ്‌ ക്രിസ്തുമതം സ്വീകരിക്കാൻ അദ്ദേഹത്തെ‌ പ്രേരിപ്പിച്ചത്.
1824-നാണ്‌ അദ്ദേഹവും ഏഴുമക്കളും ക്രിസ്തുമതം സ്വീകരിച്ചത്.
അന്നുമുതൽ അദ്ദേഹം ഹെൻറീ എന്ന പേരിൽ അറിയപ്പെട്ടു.
വീണ്ടും ഒരുവർഷം വേണ്ടിവന്നു അമ്മ ഹെൻറീറ്റക്ക്
ക്രിസ്തുമതം സ്വീകരിക്കാൻ.

പതിമൂന്നാം വയസ്സുവരെ പൂർണ്ണമായും
വീട്ടിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.
അതു കഴിഞ്ഞു ട്രയർ ഹെസ്കൂളിൽ.
പതിനേഴാം വയസ്സിൽ ബോൺ സർവകലാശാലയിൽ
നിന്ന് ബിരുദമെറ്റടുത്തു . അതുകഴിഞ്ഞു
ബെർലിൻ സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നു
ആ കാലത്ത് ജീവിത്തെ കുറിച്ചു കവിതകളും ലേഖനങ്ങളും എഴുതി.
1841ൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് നേടി .
ഇമ്മാനുവൽ കാന്തും വോൾട്ടൈറുമാണ് അദ്ദേഹത്തിന്റെ
പ്രിയപെട്ട എഴുത്തുകാർ

ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന
കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.
കാൾ ഹേൻറീ മാർക്സ് എന്നാണ്‌ പുർണ്ണനാമം.
മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ
സോഷ്യലിസവും കമ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി
വിഭാവനം ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു.

സമൂഹത്തിന്റെ അടിസ്ഥാനശിലയായി തൊഴിലാളിവർഗ്ഗത്തെ
കാണുകയും അവരോട് സംഘടിക്കാൻ ആഹ്വാനം
ചെയ്യുകവഴി ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ
ആധാരമായ തത്ത്വചിന്താ പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു.
മനുഷ്യസമൂഹം എന്തെല്ലാം മാറ്റങ്ങൾക്ക് വിധേയമാവാൻ
പോകുന്നു എന്നദ്ദേഹം പ്രവചിക്കുകയും
അവയെ യുക്തിപൂര്വം സമർത്ഥിക്കുകയും ചെയ്തു.

ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ
ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട്
1978ൽ പ്രസിദ്ധീകരിച്ച പുസ്തകം .
ഈ പട്ടികയിൽ ഇരുപത്തി ഏഴാം സഥാനം കാൾ മാക്സിനാണ്.

1883 മര്ച്ചുമാസം പതിനാലാം തീയതി അദേഹം അന്തരിച്ചു.
അദേഹത്തിന്റെ ദീപ്തമായ ഓര്‍മകള്‍ക്കുമുന്നില്‍ പ്രണാമം.....

No comments:

Post a Comment