Tuesday, March 20, 2012
എം എന്‍ റോയ്
മാനവേന്ദ്രനാഥ റോയ്
എം.എൻ . റോയ്, യഥാർത്ഥ നാമം - നരേന്ദ്രനാഥ് ഭട്ടാചാര്യ
(ജനനം - 1887 മാർച്ച്; മരണം - 1954 ജനവരി).
ഇന്ത്യ കണ്ട പ്രഗല്ഭനായ രാഷ്ട്രീയ തത്ത്വചിന്തകൻ .
സി.പി.ഐ യുടെ സ്ഥാപക നേതാവ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട
ബംഗാളിലെ ചിൻഗ്രിപോട്ട റെയിൽവേ സ്റ്റേഷൻ (1907),
നേത്ര (1910) കലാപങ്ങളിൽ പങ്കെടുത്തു.
1910ൽ ഹൌറ ഗൂഢാലോചനാ കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ടു.
1911 മുതൽ 1913 വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ
വിപ്ലവപ്രസ്ഥാനങ്ങളെ സംഘടിപ്പിക്കാനായ് യാത്ര ചെയ്തു.
ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം
1915ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യക്ക് പുറത്ത് നിന്ന്
സഹായിക്കാനായി ബാറ്റ്വിയയിലേക്ക് യാത്ര പുറപ്പെട്ടു.
1916ൽ യു.എസ്.എ. യിൽ എത്തിപ്പെടുകയും
മാനവേന്ദ്രനാഥ റോയ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു.
1917ൽ മെക്സിക്കോയിൽ എത്തി.
1917 ഡിസംബറിൽ നടന്ന മെക്സിക്കൻ ലേബർ പാർട്ടി
കോൺഫറൻസ് എം.എൻ . റോയിയെ അതിന്റെ
പ്രഥമ ജനറൽ സെക്രട്ടറിയായ് തെരഞ്ഞെടുത്തു.
1917ലെ റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1918ൽ ലേബർ പാർട്ടി
മെക്സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടു,
എം.എൻ . റോയ് സെക്രട്ടറിയും.
റഷ്യക്ക് പുറത്തെ ലോകത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിത്തീർന്നു എം.എൻ . റോയ്.
1919ൽ മെക്സിക്കോ വിട്ട ശേഷം റഷ്യയിലായിരുന്ന റോയ്
1920 ഒക്ടോബർ 17ന് താഷ്കെൻറിൽ വെച്ച് രൂപം കൊണ്ട
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി.
പിന്നീട് സ്റ്റാലിൻറെ ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിർത്തതിനാൽ കോമിൻറേണിൽ നിന്നും 1929ൽ പുറത്തായി.
തിരിച്ച് വീണ്ടും ഇന്ത്യയിലെത്തിയ റോയ്,
രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളേയും ഫാസിസ്റ്റ് കളേയും എതിർക്കാനായ് ബ്രിട്ടനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടത്
താത്കാലിക എതിർപ്പ് സൃഷ്ടിച്ചെങ്കിലും പിന്നീട് അതായിരുന്നു ശരിയായ നയമെന്ന് ലോകം വിലയിരുത്തി.
എം.എൻ . റോയ് റാഡിക്കൽ ഹ്യൂമനിസം എന്ന
തത്ത്വശസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു.
കമ്മ്യൂണിസത്തിനുമപ്പുറം (Beyond Communism),
പുതിയ മാനവികത്വം (New Humanism),
ഓർമ്മകൾ (Memoirs) തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ
ഇദ്ദേഹത്തിൻറേതായുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment