Thursday, March 29, 2012
കടമ്മനിട്ട രാമകൃഷ്ണന്‍
കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ,
സാസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ
പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തില്‍
1935 മാര്‍ച്ച് 22 ജനിച്ചു. അച്ഛൻ മേലേത്തറയിൽ
രാമൻ നായർ, അമ്മ കുട്ടിയമ്മ.
ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന
കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. രാമകൃഷ്ണന്റെ ജീവിതത്തിൽ ഈ കല ചെറുതല്ലാത്ത
സ്വാധീനം ചെലുത്തി.
ബിരുദ പഠനത്തിനുശേഷം ശ്രീ കടമ്മനിട്ട കൊൽക്കത്തയിലേക്കു
പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ്
അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു.
1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ
തിരുവനന്തപുരത്തായിരുന്നു ജോലി.
1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി.
1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്.
കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ.
കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണ് കടമ്മനിട്ടയെന്നും
അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും
അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും
ഊഷ്മളതയുമുണ്ടെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.
മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ
കവിതകളായിരുന്നു അദ്ദേഹത്തിന്റേത്.
ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ
കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും
കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച
കവിതകളായിരുന്നു കടമ്മനിട്ടയുടേത്.
ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ
സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും
കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ
അദ്ദേഹം ഏറെ വിജയം നേടി.
വൈദേശികമായ ഇറക്കുമതിച്ചരക്കാണ് ആധുനികകവിത
എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും
കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും
ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു
മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.
കുറത്തി, കടിഞ്ഞൂൽപൊട്ടൻ, മിശ്രതാളം,
മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകൾ,
വെള്ളിവെളിച്ചം, ഗോദോയെ കാത്ത്
(സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ”
എന്ന നാടകത്തിന്റെ വിവർത്തനം)
സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺസ്റ്റോൺ”
എന്ന കൃതിയുടെ വിവർത്തനം),
കോഴി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
കേരളത്തിന്റെ നാടോടി സംസ്കാരത്തെയും
പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും
സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ്
രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്.
ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ
നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന
അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ്
പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ
നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും
പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ.
1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ
പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ
പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ
പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും
അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്തകം
1982ൽ ആശാൻ പുരസ്കാരവും കേരള സാഹിത്യ അക്കാദമി
പുരസ്കാരവും നേടി.
അബുദബി മലയാളി സമാജം പുരസ്കാരം.
ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ
ഏർപ്പെടുത്തിയ പുരസ്കാരംതുടങ്ങി നിരവധി
ബഹുമതികള്‍ അദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
2008 മാർച്ച് 31-ന് രാവിലെ 9 മണിയോടെ പത്തനംതിട്ടയിലെ
സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
ഒ വി വിജയന്‍
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ്
ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയനെന്ന
ഒ.വി.വിജയന്റെ ജനനം.
അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ.
ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഹൈദരാബാദ്
സ്വദേശിയാണ്. ഏകമകൻ മധുവിജയൻ അമേരിക്കയിലെ
ഒരു പരസ്യക്കമ്പനിയിൽ ക്രീയേറ്‍റീവ് ഡയറക്ടറായി
ജോലിചെയ്യുന്നു.
മലബാർ സ്പെഷൽ പോലീസ് എന്ന എം.എസ്.പിയിൽ
ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്.
കുട്ടിക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന മലപ്പുറത്ത്
എം.എസ്പി ക്വാട്ടേഴ്സിൽ ആയിരുന്നു വിജയൻ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം സെക്കൻഡ് ഫോറം മുതലേ
സ്കൂളിൽ ചേർന്ന് പഠിക്കാൻ കഴിഞ്ഞുള്ളൂ.
കുറച്ചുകാലം അരീക്കോട്ടുള്ള ഹയർ എലിമെൻറ്‍ററി
സ്കൂളിൽ പഠിച്ചു. സെക്കന്റ് ഫോറം കോട്ടയ്ക്കൽ
രാജാസ് ഹൈസ്കൂളിലായിരുന്നു.
തേർഡ്‌ഫോറം കൊടുവായൂര്‍ ബോർഡ് ഹൈസ്കൂളിൽ.
ഫോർത്ത് ഫോറം മുതൽ സിക്സ്ത് ഫോറത്തിന്റെ
മദ്ധ്യംവരെ പാലക്കാട് മോട്ടിലാൽ മുനിസിപ്പൽ ഹൈസ്കൂളിൽ.
സിക്സ്ത് ഫോറത്തിന്റെ അവസാന ഭാഗം മദിരാശിയിലെ
താംബരം കോർളി ഹൈസ്കൂളിൽ.
ഇൻറ്‍റർമീഡിയറ്റും ബി.എയും പാലക്കാട് ഗവൺമെൻറ്‍റ്
വിക്ടോറിയാ കോളജിൽ. മദ്രാസിലെ പ്രസിഡൻസി
കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദം നേടി .
പ്രസിഡൻസി കോളജിൽ നിന്ന് ഇംഗ്ളീഷിൽ
എം.എ. ജയിച്ച (1954) ശേഷം കോളജ് അദ്ധ്യാപകനായി.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ
ആയിരുന്നു അദ്ധ്യാപകനായിരുന്നത്.
താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന്
പില്ക്കിലത്ത് വിജയൻ അനുസ്മരിക്കുന്നുണ്ട്.
ഇക്കാലത്ത് കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു
വിജയൻ. എഴുത്തിലും കാർട്ടുൺ ചിത്രരചനയിലും
അക്കാലത്ത് തന്നെ വിജയൻ താല്പര്യം പ്രകടമാക്കിയിരുന്നു.
അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും (1958)
പേട്രിയറ്റ് ദിനപത്രത്തിലും (1963) കാർട്ടൂണിസ്റ്റായി ജോലി ചെയ്തു.
1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി.
ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്),
പൊളിറ്‍റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി
എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു.
ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം (കലാകൌമുദിയിൽ)
എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന
രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയിൽ
പ്രസിദ്ധീകരിച്ചു. മാതൃഭൂമി, ഇന്ത്യാ ടുഡേ എന്നിവയിലെഴുതിയ
പരമ്പരകളും പ്രശസ്തമാണ്.
1975 ൽ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ
പ്രഖ്യാപിച്ചപ്പോൾ നിശിതമായ വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ
എഴുത്തുകാരിൽ ഒരാൾ വിജയനാണ്.
ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ
ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത
ധർമ്മപുരാണം എന്ന നോവൽ വിജയനെ മലയാളത്തിലെ
എഴുത്തുകാരിൽ അനന്വയനാക്കുന്നു
ഖസാക്കിന്റെ ഇതിഹാസം ,ധർമ്മപുരാണം ,ഗുരുസാഗരം ,
മധുരം ഗായതി ,പ്രവാചകന്റെ വഴി ,തലമുറകൾ തുടങ്ങിയ
പ്രശസ്തമായ നോവലുകളും, മലയാളത്തിലും ഇന്ഗ്ലീഷിലുമായി
മറ്റനേകം ചെറുകഥകളും ലേഖനങ്ങളും അദേഹം രചിച്ചിട്ടുണ്ട്.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ,
വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ,
എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)
തുടങ്ങി നിരവധി ബഹുമതികൾ വിജയനെ തേടിയെത്തി.
2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിൽനിന്ന്
പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു.
മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ
പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും
കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്ന
ഓ വീ വിജയന്‍ 2005 മാര്‍ച്ച് 30 ന്
ഹൈദരാബാദില്‍ വച്ച് അന്തരിച്ചു.
Monday, March 26, 2012
യൂറി ഗഗാറിന്‍
ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി
യൂറി ഗഗാറിന്‍ അന്തരിച്ചിട്ട് 44 വര്ഷം.
==========================
സോവിയറ്റ് ബഹിരാകാശസഞ്ചാരിയായ
യൂറി അലക്സെയ്‌വിച് ഗഗാറിൻ1934 മാർച്ച് 9ന്
ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ
സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
സ്മോലെന്‍സ്ക ഒബ്ലാസെറ്റിലെ കൂട്ടുകൃഷിയിടത്തില്‍
ജോലി ചെയ്തിരുന്ന അലക്സി ഇവാനോവിച്ച് ഗഗാറിന്റെയും
അന്ന തിമോഫെയെവ്നയുടെയും നാലുമാക്കളില്‍മുന്നാമന്‍ ആണ്
യൂറി ഗഗാറിന്‍.
കുട്ടിക്കാലത്ത് തന്നെ ആകാശം ഒരു സ്വപ്നമായിരുന്നു യൂറിക്ക്.
ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞയുടന്‍ എയ്റോ
ക്ലബ്ബില്‍ ചേര്‍ന്നു. ഈ പരിചയസമ്പത്തുമായി മിലിറ്ററി
ഫ്ളൈറ്റ് ട്രെയ്നിങ് സ്കൂളില്‍ അഡ്മിഷന്‍ നേടി.
അവിടെ വച്ചാണ് വലന്‍റിന ഗോര്യാചെവിനെ പരിചയപ്പെടുന്നത്.
പരിചയം, പ്രണയം, വിവാഹം. രണ്ടു പെണ്‍മക്കള്‍
ഗലിനയും യെലനയും.
1957ല്‍ സോവിയറ്റ് എയര്‍ഫോഴ്സില്‍ ലഫ്റ്റനന്‍റാ യി.
59ല്‍ സീനിയര്‍ ലഫ്റ്റനന്‍റ്. സോവിയറ്റ് സ്പെയ്സ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്ത ഇരുപതു പൈലറ്റുമാരില്‍ ഒരാളായി.
ഇവരില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ഗഗാറിന്‍റേതായിരുന്നു.
1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ
ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും
ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ
വാഹനത്തിലായിരുന്നു ആ യാത്ര.
ബഹിരാകാശത്തു നിന്നു വന്നിറങ്ങിയത് പ്രശസ്തിയുടെ
പുതിയ ഭൂമിയിലേക്കാണ്. മോസ്കോയില്‍ ലക്ഷക്കണക്കിനാളുകള്‍
പങ്കെടുത്ത സ്വീകരണം. പിന്നെ ലോകസഞ്ചാരങ്ങള്‍,
ഇറ്റലി , ബ്രിട്ടന്‍, ജര്‍മനി, ജപ്പാന്‍, ക്യൂബ...
സോവിയറ്റ് സൈന്യത്തില്‍ കേണല്‍ പദവി.
സോവിയറ്റ് ഹീറോ എന്ന സ്ഥാനപ്പേരു നല്‍കി ആദരി ച്ചു.
ലോകത്തിനു മുന്നില്‍ സോവിയറ്റ് പെരുമ വാന ത്തിനപ്പുറം
ഉയര്‍ത്തിയ ഗഗാറിന് ചെറിയൊരു അപകടം പോലുമുണ്ടാവാതെ
കാത്തോളണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
വിമാനങ്ങള്‍ പറത്താന്‍ സമ്മതിച്ചിരുന്നില്ല ഗഗാറിനെ.
സോയൂസ് ഒന്നിന്‍റെ വിക്ഷേപ ണകാലത്ത് അതിന്‍റെ
പൈലറ്റ് വ്ലാദിമിര്‍ കൊമറോവിന്‍റെ ബാക്അപ്പ് പൈലറ്റായി
ഗഗാറിനെ നിയോഗി ച്ചു. സോയൂസിന്‍റെ തകര്‍ച്ചയും
കൊമറോവിന്‍റെ മരണവും സോവിയറ്റ് യൂണിയനെ ഞെട്ടിച്ചു.
ഗഗാറിന്‍ വിമാനം പറത്തുന്നത് നിരോധിക്കാന്‍ വരെ
ഭരണകൂടം ആലോചിച്ചു. എന്നാല്‍ അനിവാര്യമായ ദുരന്തം,
അതു സംഭവിക്കുക തന്നെ ചെയ്തു.
ബഹിരാകാശ പൈലറ്റ് ട്രെയിനിങ് സെന്‍ററില്‍ ട്രെയിനിങ്
ഡയറക്റ്ററാണ് ഗഗാറിന്‍ അക്കാലത്ത്. 1968 മാര്‍ച്ച് 27.
ചകലോവ്സ്കി എയര്‍ബേസില്‍ നിന്നുള്ള പതിവ് പറക്കല്‍.
ഇന്‍സ്ട്ര്ക്റ്റര്‍ വ്ലാദിമിര്‍ സെറിയോ വിച്ചും ഒപ്പമുണ്ടായിരുന്നു
ആ മിഗ്-15 യുറ്റിഐയില്‍. കിര്‍സാച്ച് എന്ന പ്രദേശത്ത്
വിമാനം തകര്‍ന്നു വീണ വാര്‍ത്തയില്‍ ലോകം ഞെട്ടി.
അന്ന് ഗഗാറിന് മുപ്പത്തിനാലു വയസ്.
ഗഗാറിന്‍റേയും സെറിയോവിച്ചിന്‍റേയും മൃതദേഹങ്ങള്‍
മോസ്കോയിലെ റെഡ് സ്ക്വയറിനടു ത്തുള്ള
വാള്‍സ് ഒഫ് ക്രെംലിനില്‍ സംസ്കരിച്ചു.
ഗഗാറിന്‍റെ മരണത്തിനിടയാക്കിയ അപകടം
അട്ടിമറിയാണെന്ന് ആരോപണം ഉയര്‍ന്നു.
റഷ്യന്‍ രഹ സ്യാന്വേഷണ ഏജന്‍സിയായ കെജിബി
അന്വേഷിച്ചു. അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.
ഏറെക്കാ ലം കഴിഞ്ഞ് 2004ല്‍ അലക്സി ലെനോവ്
ടൂ സൈഡ്സ് ഒഫ് ദ മൂണ്‍ എന്ന പുസ്തകത്തില്‍
ചില പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിച്ചപ്പോള്‍
വീണ്ടും അന്വേഷണം. ഒടുവില്‍ 2007 ഏപ്രില്‍ 12ന്,
ബഹിരാകാശയാത്രയുടെ നാല്‍പ്പത്താറാം വാര്‍ഷികത്തിന്
റഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു ഇനി അന്വേഷണമില്ല.
ഗഗാറിനെ എന്നും വിവാദത്തിന്‍റെ ആകാശത്തെ
നക്ഷത്രമായിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല.
അത് റഷ്യയുടെ സൂര്യ തേജസാണ്.
എല്ലാ അന്വേഷണങ്ങളും വീറ്റോ ചെയ്യുന്നു.
കുഞ്ഞുണ്ണിമാഷ്
കുഞ്ഞുണ്ണി മാഷ് വിടചൊല്ലിയിട്ടു അഞ്ചുവര്‍ഷം....
====================================
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും
അതിയാരത്തു നാരായണി അമ്മയുടെയും മകനായി
1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു.
ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ
ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ്
തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്.
1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ
അദ്ധ്യാപകനായി ചേർന്നു.
1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു.
1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും
തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക
പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി
അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി.
ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ്
ഈ കവി ശ്രദ്ധേയനാകുന്നത്.
അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി
ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ്
ഇദ്ദേഹം അവതരിപ്പിച്ചത്.
ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ്
ഇദ്ദേഹത്തിന്റെ കവിതകൾ.
ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ
മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു.
ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ
കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട
ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ
മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ
കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു.
ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു.
എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം
എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ
കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട്
ചേർത്തു വെക്കാവുന്നവയാണ്.
കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും
വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്.
അതിനാൽ അദ്ദേഹത്തെ പലപ്പോഴും
ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്.
ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട
പ്രവർത്തനരംഗവുമായിരുന്നു.
വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ
മാഷെ തേടിയെത്തുക പതിവായിരുന്നു.
കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക്
മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി
വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു.
പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു
മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു
തിരുത്തലുകളും അദ്ദേഹം അയച്ചു.
തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം
ഇങ്ങനെ പറഞ്ഞു.
"പൊക്കമില്ലായ്മയാണെന്റെ പൊക്കം."
കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത്
നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.
ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന
മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന
പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ
അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.
1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ
കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന
പംക്തി എഴുതിത്തുടങ്ങി .
കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി
വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി .
1998 ജനുവരി വരെ ആ പംക്തി തുടർന്നു .
നീണ്ട 17 വർഷം .
ആ പംക്തി നിർത്തിയ ശേഷം 2002 വരെ
കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു
പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ്
മലർവാടിയിൽ ഉണ്ടായിരുന്നു .
മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം
സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക്
വിസ്മരിക്കാൻ പാടില്ലാത്തതാണ.
കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി
പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച്
അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി.
കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ
2006 മാർച്ച് 26-നു അന്തരിച്ചു.
അവിവാഹിതനായിരുന്നു അദ്ദേഹം.

Saturday, March 24, 2012
കെ ടി മുഹമ്മദ്
കെ ടീ മുഹമ്മദ് അന്തരിച്ചിട്ട് നാളെ അഞ്ചുവര്‍ഷം
==================================
നാടകകൃത്ത്,സിനിമ സംവിധായകൻ,എഴുത്തുകാരൻ
എന്നീ നിലകളിൽ പ്രശസ്തനായ കെ.ടി. മുഹമ്മദ്
1929 നവംബറിൽ മലപ്പുറം ജില്ല യിലെ മഞ്ചേരിയിൽ ജനച്ചു.
കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്,
മാതാവ് ഫാത്തിമ കുട്ടി.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ
ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ
വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.
ജിതിൻ ഏക മകനാണ്.
ഇത് ഭൂമിയാണ്, കാഫർ, ഭരണത്തിൻറെ യവനിക,
ടാക്സി,നാൽക്കവലഅസ്തിവാരം, , മേഘസന്ദേശം
തുടങ്ങി നാല്‍പ്പതിലധികം നാടകങ്ങളും,
മാംസ പുഷ്പങ്ങൾ, കണ്ണുകൾ, ചിരിക്കുന്ന കത്തി,
പ്രസവത്തിൻറെ വില,മതവും ചെണ്ടയും, രോദനം
തുടങ്ങിയ കഥകളും,
കണ്ഠം ബാച്ച കോട്ട്, അച്ഛനും ബാപ്പയും ,
കടല്‍പ്പാലം രാജഹംസം തുടങ്ങിയ ഇരുപതോളം തിരക്കഥകളും
അദേഹം രചിച്ചിട്ടുണ്ട്.
1951 ല്‍ ലോക ചെരുകഥ പുരസ്കാരം,
കാഫര്‍ എന്നാ നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം,
കേരള സംഗീത നാടക അക്കാദമി പുരസ്കാരം,
മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം ,
പദ്മ പ്രഭാ പുരസ്കാരം, മികച്ച തിരക്കഥക്കുള്ള
സംസ്ഥാന അവാര്‍ഡ് തുടങ്ങി അനേകം പുരസ്കാരങ്ങള്‍
അദേഹം നേടിയിട്ടുണ്ട്...
2008 മാർച്ച് 25 ന് കോഴിക്കോട് സ്വകാര്യ
ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
Thursday, March 22, 2012
A K G
ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ
(ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 [1]),
എ.കെ.ജി. എന്ന പേരിൽ അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ്.
പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന
അദ്ദേഹമാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്.
1904 ഒക്ടോബർ ഒന്നാം തിയതി വടക്കൻ കേരളത്തിലെ
കണ്ണൂർ ജില്ലയിൽ ജനിച്ചു.
വിദ്യാഭ്യാസം തലശ്ശേരിയിലായിരുന്നു.
പഠനശേഷം അദ്ധ്യാപകനായി ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഗാന്ധിജിയിൽ നിന്നും ആദർശം ഉൾക്കൊണ്ട്
സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ടു.
1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു
രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.
ഖാദിയുടെ പ്രചരണത്തിലും ഹരിജന ഉദ്ധാരണത്തിനും വേണ്ടി
കഠിനമായി പ്രവർത്തിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ
പങ്കെടുത്തതിന് 1930-ൽ അദ്ദേഹം തടവിലാക്കപ്പെട്ടു.
1934 ൽ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിന്റെ
വളണ്ടീർ ക്യാപ്റ്റനായി എ.കെ.ഗോപാലൻ പ്രവർത്തിക്കുകയുണ്ടായി.
തടവിലായിരിക്കുമ്പോഴാണ് അദ്ദേഹം ഇടതുപക്ഷ
ചിന്താധാരയിലേക്ക് ആകർഷിക്കപ്പെട്ടത്.
ആദ്യം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും,
1939-ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടപ്പോൾ
അതിലും ചേർന്നു പ്രവത്തിച്ചു. 1937 ൽ തിരുവിതാംകൂറിൽ
ഉത്തരവാദിത്വ സർക്കാരിനു വേണ്ടിയുള്ള
പ്രക്ഷോഭത്തിനു പിന്തുണ നൽകി, മലബാർ മുതൽ
മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥക്ക്
എ.കെ.ജി ആണ് നേതൃത്വം നൽകിയത്.
സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ,
തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ
എന്നീ നിലകളിൽ പ്രശസ്തനായി.
എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല.
സിപിഎം രൂപീകരിച്ചതിനു ശേഷം ഭരണത്തിൽ ഇരുന്നപ്പോൾ
പലപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു.
ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം
തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ്
ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം
കൂടുതൽ ശക്തമായതോടെ 1939-ൽ അദ്ദേഹം വീണ്ടും തടവിലായി.
1942-ൽ തടവിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയി.
1945-ൽ യുദ്ധം അവസാനിക്കുന്നതു വരെ ഈ ഒളിവുജീവിതം തുടർന്നു. യുദ്ധത്തിനു ശേഷം വീണ്ടും തടവിലകപ്പെടുകയും
ഇന്ത്യ സ്വതന്ത്രമാകപ്പെടും വരെ തടവിൽ തുടരുകയും ചെയ്തു.
ഇന്ത്യ റിപ്പബ്ലിക്കായതിനു ശേഷം മരണം വരെ
തുടർച്ചയായി 5 തവണ ലോക്‌സഭാംഗമായി.
ലോക്‌സഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവായിരുന്നു അദ്ദേഹം.
1964ൽ കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ
സി.പി.ഐ.എം.ൽ നിൽക്കുകയും അതിലെ ഏറ്റവും പ്രധാനപ്പെട്ട
നേതാവുമായി മാറി. കേരളത്തിലെ കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഏറെ സംഭാവനകൾ
നൽകിയ നേതാവാണ് എ.കെ.ജി.
സ്വാതന്ത്ര്യത്തിനു ശേഷവും അധസ്ഥിതരുടെ
ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു.
ദില്ലിയിലെ സി.പി.ഐ.എം. ന്റെ ആസ്ഥാനമന്ദിരം
എ.കെ.ജി. ഭവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്...
ഭാര്യ സുശീല ഗോപാലന്‍....

ഭഗത് സിംഗ്
ഭഗത് സിംഗ് (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931] )
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു വീരചരമമടഞ്ഞ
ധീര വിപ്ലവകാരിയാണ് ഭഗത് സിംഗ്.
പഞ്ചാബിലെ ലയൽപൂർ ജില്ലയിലെ ബങ്കാ ഗ്രാമത്തിലെ
(ഇപ്പോൾ പാകിസ്താന്റെ ഭാഗം) ഒരു സിഖ്
കർഷക കുടുംബത്തിൽ 1907 സെപ്തംമ്പർ 27ന് ആണ്
ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ - സർദാർ കിഷൻ സിംഗ്.
അമ്മ - വിദ്യാവതി.
1920 - ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ
13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ
സജീവ പ്രവർത്തകനായി.മാതാപിതാക്കള്‍ അദേഹത്തിന്
ഒരു വിവാഹാലോചന നടത്തിയപ്പോള്‍ അദേഹത്തിന്റെ മറുപടി
“ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും”എന്നായോരുന്നു...
1924 - ൽ കാൺപൂരിൽ വച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാൽ
ആരംഭിച്ച ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ
എന്ന സംഘടനയിൽ അംഗമായി. ചന്ദ്രശേഖർആസാദായിരുന്നു
അതിന്റെ ഒരു പ്രധാന സംഘാടകൻ.
അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ
ഭഗത് സിംഗിന് അവസരം ലഭിച്ചു.
1926 - ൽ അദ്ദേഹം സോഹൻസിംഗ് ജോഷുമായി ബന്ധം സ്ഥാപിച്ചു ,
അതു വഴി വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി
എന്ന സംഘടനയുമായും ബന്ധപ്പെട്ടു.
വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി കീർത്തി
എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു ,
പഞ്ചാബി ഭാഷയിൽ. അതിനടുത്ത വർഷം ഭഗത് സിംഗ്
കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി.
1927 - ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ടു
കീർത്തിയിൽ വന്ന ഒരു ലേഖനത്തിന്റെ പേരിൽ
അദ്ദേഹം അറസ്റ്റിലായി.
ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്ക് സ്വയംഭരണം നൽകാനുള്ള
സാധ്യതയെപ്പറ്റി അന്വേഷിക്കുന്നതിനായി 1928-ൽ
സർ ജോൺ സൈമണിന്റെ ചുമതലയിൽ സൈമൺ കമ്മീഷൻ
രൂപവത്കരിച്ചു. സൈമൺ കമ്മീഷനിൽ ഇന്ത്യൻ പ്രധിനിധികൾ
ആരും തന്നെ ഉണ്ടായിരുന്നില്ല. 1928 ഒക്ടോബർ 30 -ന്
ലാഹോറിൽ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ
ഇതിനെതിരെ വളരെ സമാധാനപരമായി ഒരു പ്രതിഷേധപ്രകടനം നടന്നു. പോലീസ് മേധാവി സ്കോട്ടിന്റെ നേതൃത്വത്തിൽ
പോലീസ് പ്രകടനക്കാരെ നിഷ്ഠൂരമായി ലാത്തിച്ചാർജ് ചെയ്തു. ഭീകരമർദ്ദനത്തിനിരയായ ലാലാ ലജ്‌പത് റായി മരിക്കുകയാണുണ്ടായത്.
ഈ സംഭവം നേരിട്ടു കണ്ട ഭഗത് സിംഗ് സ്കോട്ടിനോട്
ഇതിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
രാജ്‌ഗുരു, സുഖ്‌ദേവ് എന്നീ സഹപ്രവർത്തകരോടൊപ്പം
സ്കോട്ടിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കി,
പക്ഷെ അബദ്ധവശാൽ ജെ. പി സൗണ്ടേർസ്
എന്ന പോലീസുദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
ഈ സംഭവത്തിനു ശേഷം ഭഗത് സിംഗ് ലാഹോർ വിട്ടു.
1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ
ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു.
നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം
പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം
സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാൻ
വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും
കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ
ബോംബെറിയാൻ തീരുമാനിച്ചു. 1929 ഏപ്രിൽ 8 - ന്
ഭഗത് സിംഗും , ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു,
അതിനുശേഷം ഈങ്ക്വിലാബ് സിന്ദാബാദ് എന്നു
മുദ്രാവാക്യം വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ
ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം
വിതരണം ചെയ്തു. സ്ഫോടനത്തിൽ ആരും മരിക്കുകയോ
പരിക്കേൽക്കുകയോ ഉണ്ടായില്ല.
അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു.
ജയിലിൽ രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെ
അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു,
63 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ ബ്രിട്ടീഷ് സർക്കാർ
അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങി.
വിചാരണകൾക്കൊടുവിൽ ലാഹോർ ഗൂഡാലോചനയ്കും
ജെ. പി സൗണ്ടേർസിന്റെ വധത്തിന്റെയും പേരിൽ
ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നിവർക്കു വധശിക്ഷ വിധിച്ചു,
1931 മാർച്ച് 23 ന് അവർ തൂക്കിലേറ്റപ്പെടുകയും ചെയ്തു.
Tuesday, March 20, 2012
എം എന്‍ റോയ്
മാനവേന്ദ്രനാഥ റോയ്
എം.എൻ . റോയ്, യഥാർത്ഥ നാമം - നരേന്ദ്രനാഥ് ഭട്ടാചാര്യ
(ജനനം - 1887 മാർച്ച്; മരണം - 1954 ജനവരി).
ഇന്ത്യ കണ്ട പ്രഗല്ഭനായ രാഷ്ട്രീയ തത്ത്വചിന്തകൻ .
സി.പി.ഐ യുടെ സ്ഥാപക നേതാവ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട
ബംഗാളിലെ ചിൻഗ്രിപോട്ട റെയിൽവേ സ്റ്റേഷൻ (1907),
നേത്ര (1910) കലാപങ്ങളിൽ പങ്കെടുത്തു.
1910ൽ ഹൌറ ഗൂഢാലോചനാ കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ടു.
1911 മുതൽ 1913 വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ
വിപ്ലവപ്രസ്ഥാനങ്ങളെ സംഘടിപ്പിക്കാനായ് യാത്ര ചെയ്തു.
ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം
1915ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യക്ക് പുറത്ത് നിന്ന്
സഹായിക്കാനായി ബാറ്റ്വിയയിലേക്ക് യാത്ര പുറപ്പെട്ടു.
1916ൽ യു.എസ്.എ. യിൽ എത്തിപ്പെടുകയും
മാനവേന്ദ്രനാഥ റോയ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു.
1917ൽ മെക്സിക്കോയിൽ എത്തി.
1917 ഡിസംബറിൽ നടന്ന മെക്സിക്കൻ ലേബർ പാർട്ടി
കോൺഫറൻസ് എം.എൻ . റോയിയെ അതിന്റെ
പ്രഥമ ജനറൽ സെക്രട്ടറിയായ് തെരഞ്ഞെടുത്തു.
1917ലെ റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1918ൽ ലേബർ പാർട്ടി
മെക്സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടു,
എം.എൻ . റോയ് സെക്രട്ടറിയും.
റഷ്യക്ക് പുറത്തെ ലോകത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിത്തീർന്നു എം.എൻ . റോയ്.
1919ൽ മെക്സിക്കോ വിട്ട ശേഷം റഷ്യയിലായിരുന്ന റോയ്
1920 ഒക്ടോബർ 17ന് താഷ്കെൻറിൽ വെച്ച് രൂപം കൊണ്ട
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി.
പിന്നീട് സ്റ്റാലിൻറെ ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിർത്തതിനാൽ കോമിൻറേണിൽ നിന്നും 1929ൽ പുറത്തായി.
തിരിച്ച് വീണ്ടും ഇന്ത്യയിലെത്തിയ റോയ്,
രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളേയും ഫാസിസ്റ്റ് കളേയും എതിർക്കാനായ് ബ്രിട്ടനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടത്
താത്കാലിക എതിർപ്പ് സൃഷ്ടിച്ചെങ്കിലും പിന്നീട് അതായിരുന്നു ശരിയായ നയമെന്ന് ലോകം വിലയിരുത്തി.
എം.എൻ . റോയ് റാഡിക്കൽ ഹ്യൂമനിസം എന്ന
തത്ത്വശസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു.
കമ്മ്യൂണിസത്തിനുമപ്പുറം (Beyond Communism),
പുതിയ മാനവികത്വം (New Humanism),
ഓർമ്മകൾ (Memoirs) തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ
ഇദ്ദേഹത്തിൻറേതായുണ്ട്.
Wednesday, March 14, 2012
വയലാര്‍ രാമവര്‍മ
വയലാര്‍ രാമവര്‍മ്മ (1928 - 1975)
വെള്ളാരപ്പള്ളി കേരള വര്‍മ്മയുടെയും,
വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും
മകനായി 1928 മാര്‍ച്ച് 25ന് ജനനം.
മൂന്നര വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു.
ചേര്‍ത്തല ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം.
ഗുരുകുല രീതിയില്‍ സംസ്കൃതം പഠിച്ചു.
ചെങ്ങണ്ട പുത്തന്‍ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയാണ്
ആദ്യഭാര്യ. ഈ ബന്ധത്തില്‍ സന്തതികളില്ലാത്തതിനാല്‍
അതേ കോവിലകത്തെ ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു.
മക്കള്‍ : വയലാര്‍ ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു.
ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി
ബന്ധപ്പെട്ടു പ്രവർത്തിച്ച്, പാവപ്പെട്ടവരുടെ പാട്ടുകാരൻ
ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്, പാദമുദ്ര
തുടങ്ങി ധാരാളം കൃതികൾ രചിച്ചു.
കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്
എന്ന നിലയിലാണു വയലാർ കൂടുതൽ പ്രസിദ്ധനായത്.
പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത
1956 ല്‍ ഖദീജ പ്രോടക്ഷന്സിന്റെ ബാനറില്‍ പുറത്തിറങ്ങിയ
"കൂടപ്പിറപ്പ്" എന്നാ ചിത്രത്തില്‍ "തുമ്പീ തുമ്പീ "എന്നാ ഗാനം
രചിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്.
2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു.
1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും
1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി.
വയലാറിന്റെ കൃതികള്‍: പാദമുദ്രകള്‍,
കൊന്തയും പൂണൂലും, എനിക്ക് മരണമില്ല,
മുളങ്കാട്, ഒരു ജൂദാസ് ജനിക്കുന്നു,
എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗസംഗീതം (കവിതകള്‍),
വയലാര്‍ കൃതികള്‍ (കവിതകളും, ഗാനങ്ങളും),
അയിഷ (ഖണ്ഡകാവ്യം), എന്റെ ചലച്ചിത്ര
ഗാനങ്ങള്‍ (ആറു ഭാഗങ്ങള്‍), രക്തം കലര്‍ മണ്ണ്,
വെട്ടും തിരത്തും (കഥകള്‍), പുരുഷാന്തരങ്ങളിലൂടെ (പ്രബന്ധങ്ങള്‍)
1975 ഒക്ടോബര്‍ 27-ാം തിയ്യതി തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു.
വയലാറിന്റെ പേരിലുള്ള വയലാർ രാമവർമ്മ സാഹിത്യ
അവാർഡ് 1977 മുതൽ ഒക്റ്റോബർ 27 നു നൽകി വരുന്നു.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ അവാർഡ് ആണിത്.
മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം ആശുപത്രി അധികൃതരുടെ
കൈപ്പിഴ മൂലമാണെന്ന് ഏഴാച്ചേരി രാമചന്ദ്രന്റെ
വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.
വയലാര്‍ രാമവര്‍മ്മയുടെ അവസാന നാളുകളിലെ ചികിത്സ
തിരുവനന്തപുരം മെഡിക്കല്‍ കോളജ്
ആശുപത്രിയിലായിരുന്നു. ഡോക്ടര്‍ പി.കെ.ആര്‍ വാര്യര്‍
ശസ്ത്രക്രിയ നടത്തി. അതിനു ശേഷം കൊടുത്ത
രണ്ടാമത്തെ കുപ്പി രക്തം വയലാറിന്റെ
ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ല. ഈ രക്തം സ്വീകരിച്ചയുടന്‍
മരണം സംഭവിച്ചുവെന്ന് ഏഴാച്ചേരി പറഞ്ഞു.
അച്ഛന്‍ മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഉത്തരവാദിത്വമുള്ള
ഒരാള്‍ തന്റെ വീട്ടില്‍വന്ന് ഇതേകാര്യം പറഞ്ഞിട്ടുള്ളതായി
വയലാറിന്റെ മകന്‍ പ്രശസ്ത ഗാനരചയിതാവ്
വയലാര്‍ ശരശ്ചന്ദ്രവര്‍മ്മയും വെളിപ്പെടുത്തി.
പ്രണാമം.....
കാള്‍ മാക്സ്
ലോകത്തെ ഏറ്റവും മഹാനായ രാഷ്ട്രീയ ചിന്തകന്‍
കാള്‍ മാക്സിന്റെ നൂറ്റിമുപ്പതാം ചരമവാര്‍ഷികം ഇന്ന്....
======================================
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ
പ്രഗല്ഭനാണ് മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ
ശില്പിയായ കാൾ മാർക്സ് (മേയ് 5, 1818 – മാർച്ച് 14, 1883).
തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ,
രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു.
പ്രഷ്യയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം .
ജൂതകുടുംബത്തിൽ പിറന്ന അദ്ദേഹത്തിന്റെ പൂർവികർ
റബ്ബികൾ എന്നറിയപ്പെട്ടിരുന്ന ജൂതപുരോഹിതരായിരുന്നു.
കുടുംബത്തിലെ ഏഴുമക്കളിൽ മൂന്നാമത്തവനായിരുന്നു കാൾ.
ഹെൻറീ (പൂർവനാമം:ഹിർഷെൽ) എന്നായിരുന്നു
അദ്ദേഹത്തിന്റെ പിതാവിന്റെ പേര്.
ഹെൻറീറ്റ എന്ന് മാതാവിന്റെയും.
കാളിന്റെ പൂർവികന്മാർ ജൂതന്മാരായിരുന്നെങ്കിലും
കാളിന്റെ പിതാവ് ക്രിസ്തുമതം സ്വീകരിച്ചു.
പരമ്പരാഗത ജോലിയായിരുന്ന പൗരോഹിത്യം വിട്ട്
മറ്റു ജോലികളിലേക്ക് മാറിയത് കാളിന്റെ പിതാവായിരുന്നു.
അദ്ദേഹം ഒരു അഭിഭാഷകനായിരുന്നു.
പ്രസ്യയാലും ഫ്രാൻസിനാലും ഇടക്കിടക്ക് മാറിമാറി
ഭരിക്കപ്പെട്ടുപോന്ന പ്രദേശമായിരുന്നു
അദേഹത്തിന്റെ ജന്മസ്ഥലമായ ട്രയർ.
ജൂതന്മാരെ രണ്ടാംകിട പൗരന്മാരായിട്ടായിരുന്നു
ഇരു സർക്കാരുകളും കണ്ടിരുന്നത്.
അഭിഭാഷകനായിരുന്ന ഹിർഷെലിനും മതം മൂലമുണ്ടായിരുന്ന
വിലക്കുകളും നിരോധനങ്ങളും വിഷമമുണ്ടാക്കിയിരുന്നു.
ഇതാണ് ക്രിസ്തുമതം സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
1824-നാണ് അദ്ദേഹവും ഏഴുമക്കളും ക്രിസ്തുമതം സ്വീകരിച്ചത്.
അന്നുമുതൽ അദ്ദേഹം ഹെൻറീ എന്ന പേരിൽ അറിയപ്പെട്ടു.
വീണ്ടും ഒരുവർഷം വേണ്ടിവന്നു അമ്മ ഹെൻറീറ്റക്ക്
ക്രിസ്തുമതം സ്വീകരിക്കാൻ.
പതിമൂന്നാം വയസ്സുവരെ പൂർണ്ണമായും
വീട്ടിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.
അതു കഴിഞ്ഞു ട്രയർ ഹെസ്കൂളിൽ.
പതിനേഴാം വയസ്സിൽ ബോൺ സർവകലാശാലയിൽ
നിന്ന് ബിരുദമെറ്റടുത്തു . അതുകഴിഞ്ഞു
ബെർലിൻ സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നു
ആ കാലത്ത് ജീവിത്തെ കുറിച്ചു കവിതകളും ലേഖനങ്ങളും എഴുതി.
1841ൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് നേടി .
ഇമ്മാനുവൽ കാന്തും വോൾട്ടൈറുമാണ് അദ്ദേഹത്തിന്റെ
പ്രിയപെട്ട എഴുത്തുകാർ
ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന
കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.
കാൾ ഹേൻറീ മാർക്സ് എന്നാണ് പുർണ്ണനാമം.
മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ
സോഷ്യലിസവും കമ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി
വിഭാവനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.
സമൂഹത്തിന്റെ അടിസ്ഥാനശിലയായി തൊഴിലാളിവർഗ്ഗത്തെ
കാണുകയും അവരോട് സംഘടിക്കാൻ ആഹ്വാനം
ചെയ്യുകവഴി ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ
ആധാരമായ തത്ത്വചിന്താ പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു.
മനുഷ്യസമൂഹം എന്തെല്ലാം മാറ്റങ്ങൾക്ക് വിധേയമാവാൻ
പോകുന്നു എന്നദ്ദേഹം പ്രവചിക്കുകയും
അവയെ യുക്തിപൂര്വം സമർത്ഥിക്കുകയും ചെയ്തു.
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ
ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട്
1978ൽ പ്രസിദ്ധീകരിച്ച പുസ്തകം .
ഈ പട്ടികയിൽ ഇരുപത്തി ഏഴാം സഥാനം കാൾ മാക്സിനാണ്.
1883 മര്ച്ചുമാസം പതിനാലാം തീയതി അദേഹം അന്തരിച്ചു.
അദേഹത്തിന്റെ ദീപ്തമായ ഓര്‍മകള്‍ക്കുമുന്നില്‍ പ്രണാമം.....
കാള്‍ മാക്സിന്റെ നൂറ്റിമുപ്പതാം ചരമവാര്‍ഷികം ഇന്ന്....
==============================

Tuesday, March 13, 2012
2013 മാര്‍ച്ച് 14 എസ് കെ പൊറ്റക്കാടിന്റെ നൂറാം ജന്മദിനം
മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരന്‍
എസ കെ പൊറ്റക്കാടിന്റെ നൂറാം ജന്മദിനം ഇന്ന്...
1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു.
അച്ഛൻ കുഞ്ഞിരാമൻ പൊറ്റക്കാട് ഒരു ഇംഗ്ലീഷ്
അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം
കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ് നടത്തിയത്.
കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും
ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ
ഗുജറാത്തിവിദ്യാലയത്തിൽ ഒരു വർഷത്തോളം
അദ്ധ്യാപകനായി പ്രവർത്തിച്ചു.
ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്.
1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ്
പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്.
കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു.
ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ
അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും
സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ്
സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാടിന് കൈവന്നത്.
1949-ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി.
യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ
എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും
ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ
സാഹിത്യശാഖയ്ക്ക് എസ്.കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
1957-ൽ തലശ്ശേരി പാർലമെന്റ് നിയോജകമണ്ഡലത്തിൽനിന്നു
മത്സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്.
1962-ൽ ഇതേ സ്ഥലത്തുനിന്ന് 66000 വോട്ടിന്റെ
ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു.
പ്രസിദ്ധ സാഹിത്യ നിരൂപകൻ സുകുമാർ അഴീക്കോടായിരുന്നു
മുഖ്യ തിരഞ്ഞെടുപ്പ് എതിരാളി.
1928-ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്.
സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി
എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ കൊന്ന മദ്യം
എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി.
1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ
പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ
ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു.
തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി
കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി.
ആദ്യത്തെ നോവൽ നാടൻപ്രേമമാണ്.
1939-ൽ ബോംബേയിൽ വച്ചാണ് ഇതെഴുതിയത്.
ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962),
ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977),
ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു.
കാലിക്കറ്റ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.
1982 ഓഗസ്റ്റ് 6-ന് അന്തരിച്ചു.
Saturday, March 10, 2012
മത്തായി ഗള്‍ഫില്‍. മത്തായി
മത്തായി ഗള്‍ഫില്‍.
============
എല്ലാം കഴിഞ്ഞു...
നാട്ടിലെ പ്രമാണി... വീരശൂര പരാക്രമി....
പക്ഷെ ഇപ്പോള്‍ എല്ലാ ജാഡയും പോയി...
ബിസിനെസ് ഒക്കെ പൊളിഞ്ഞു...
കടം കയറി മുടിഞ്ഞു...
നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ...
അസൂയക്കാരുടെയും പണ്ട് വെറുപ്പിച്ചവരുടെയും
പരിഹാസങ്ങള്‍ വേറെ...
മത്തായി നാടുവിടാന്‍ തീരുമാനിച്ചു...
ഒരുവിധം ഗള്‍ഫില്‍ എത്തി....
ഒരുപാടലഞ്ഞു ഒരു ജോലിക്ക്....
ദേഹം അനങ്ങിയിട്ടില്ലാത്ത മത്തായിക്ക് ഒടുവില്‍ കിട്ടിയതോ....
വെയിലതുനിന്നു നടുവൊടിയുന്ന ഒരു പണിയും....
എന്തും ചെയ്യാന്‍ തയാറായിരുന്നു മത്തായി...
ഒരാശ്വാസം ഉണ്ടായിരുന്നു ...
കൂടെയുള്ളവരില്‍ മലയാളികള്‍ പോയിട്ട്
ഒരു ഇന്ത്യക്കാരന്‍ പോലുമില്ല...
എല്ലാം സായിപ്പന്മാര്‍...
ഒരിക്കല്‍ ജോലിചെയ്തു ക്ഷീണിചിരിക്കുംപോള്‍
അതില്‍ ഒരുവന്‍ പറഞ്ഞു....
"ഞാന്‍ സത്യത്തില്‍ ഒരു ജോലിക്ക് വന്നതൊന്നുമല്ല,
ഈ നാടുകാണാന്‍ വന്നതാണ്...
വെറുതെ സമയം കളയാന്‍ ഈ ജോലിചെയ്യുന്നു എന്നുമാത്രം... "
ഉടന്‍ അടുത്തയാള്‍...
"എനിക്ക് വീട്ടില്‍ ധാരാളം പണമുണ്ട്...
പക്ഷെ നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്നത് ചിലവാക്കുംപോള്‍
ഒരു ആത്മ സംതൃപ്തി.... അതുകൊണ്ടുമാത്രം.... "
മൂന്നാമനും വിട്ടില്ല...
"ഞാന്‍ അതുകൊണ്ടോന്നുമല്ല...
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കഷ്ടപ്പാടുകള്‍
നേരിട്ട് മനസ്സിലാക്കാന്‍ വന്നവനാണ് ഞാന്‍..... "
മത്തായിക്ക് സഹിച്ചില്ല ഈ പൊങ്ങച്ചവും മറ്റും...
ദേഷ്യവും സങ്കടവും സഹിക്കാനാവാതെ മത്തായി പറഞ്ഞു....
"എനിക്കും ഇവിടെ വന്നു ഇങ്ങിനെ
കഷ്ടപ്പെടേണ്ട കാര്യമൊന്നും ഉണ്ടായിട്ടല്ല... പിന്നെ... "
"പിന്നെ...?? " ഒരു സായിപ്പിന് വിടാനുള്ള ഭാവമില്ല....
മത്തായി..... "പട്ടിണി കിടന്നു ചാവേണ്ടല്ലോ എന്നോര്‍താ.... "

അലക്സാണ്ടര്‍ ഫ്ലെമിംഗ്
1881 ഓഗസ്റ്റ് 6-ന് ബ്രിട്ടണിലെ അയർ(Ayr) എന്ന ഗ്രാമത്തിൽ
അലക്സാണ്ടർ ഫ്ലെമിങ് ജനിച്ചു.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഒരു കപ്പൽ കമ്പനിയിൽ
ക്ലാർക്കായി ഫ്ലെമിങ് ലണ്ടനിലെത്തി.
ജോലിയുപേക്ഷിച്ചു മെഡിസിൻ പഠനത്തിനു ചേർന്നു.
1928 -ൽ മെഡിക്കൽ ഗവേഷണ കൗൺസിലിൻറെ
പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധം തയാറാക്കാനുള്ള പ്രവൃത്തിലായിരുന്നു ഫ്ലെമിങ്.
സ്റ്റെഫലോകോക്കസ് എന്നയിനം ബാക്ടീരിയയെ കുറിച്ചാണ്
ലേഖനമെഴുതേണ്ടത്. ധാരാളം രോഗങ്ങൾക്കു
കാരണമായ ബാക്റ്റീരിയയാണ് സ്റ്റെഫലോകോക്കസ്.
പരീക്ഷണങ്ങൾക്കായി അദ്ദേഹം അത്തരം ബാക്ടീരിയകളെ
വളർത്തിയെടുക്കാൻ തുടങ്ങി.
ഒരു ദിവസം ഈ പാത്രങ്ങളിലൊന്ന് അടച്ചുവെക്കാൻ മറന്നുപോയി. ജനാലക്കരികിലിരുന്ന ഈ പാത്രത്തിൽ ഒരുതരം പൂപ്പൽ
വളർന്നിരിക്കുന്നതായി ഫ്ലെമിങ്ങിൻറെ ശ്രദ്ധയിൽപ്പെട്ടു.
പൂപ്പൽ ബാധിച്ച ബാക്ടീരിയൽ കൾച്ചർ എടുത്തുകളയുന്നതിനു പകരം
അദ്ദേഹം അതു നിരീക്ഷിക്കുകയാണു ചെയ്തത്.
ചുറ്റുമുള്ള ബാക്ടീരിയകൾ നശിച്ചുപോയതായി അദ്ദേഹം കണ്ടു.
ബാക്ടീരിയെ നശിപ്പിച്ച പൂപ്പലിനെ കൂടുതൽ പരിശോധനക്കായി വേർതിരിച്ചെടുത്തു. പെൻസിലിയം ഇനത്തിൽപ്പെട്ട (Pencillium notatium) ഒന്നായിരുന്നു ഈ പൂപ്പൽ അവയിൽനിന്നു വേർതിരിച്ചെടുത്ത
പദാർത്ഥങ്ങൾക്ക് ബാക്ടീരിയകളുടെ വളർച്ച തടയാനുള്ള
ശേഷിയുള്ളതായി അദ്ദേഹം മനസ്സിലാക്കി.
പുതിയ പദാർഥത്തിന് പെൻസിലിൻ എന്ന പേരുനൽകി.
പെൻസിലിനെ ശുദ്ധരൂപത്തിൽ വേണ്ടത്ര അളവിൽ
വേർതിരിച്ചെടുക്കാൻ കഴിയാത്തതിനാൽ അതിൻറെ ഉപയോഗം
തെളിയിക്കാൻ ഫ്ലെമിങ്ങിനു കഴിഞ്ഞില്ല.
ഒക്സ്ഫഡിലെ വൈദ്യശാസ്ത്ര ഗവേഷകരായിരുന്ന
ഏണസ്റ്റ് ചെയിനും ഹോവാർഡ് ഫ്ലോറിയും ഫ്ലെമിങ്ങിനു
കഴിയാതിരുന്ന ദൗത്യം 1940 - ൽ പൂർത്തീകരിച്ചു.
1941 ലാണ് മനുഷ്യനിൽ ആദ്യമായി പെൻസിലിൻ പരീക്ഷിച്ചത്.
ചെയിനും ഫ്ലോറിയും വികസിപ്പിച്ചെടുത്ത ശുദ്ധമായ പെൻസിലിൻ അലക്സാണ്ടർ ഫ്ലെമിങ് തന്നെയാണ് ലിംബർട്ടിൽ പരീക്ഷിച്ചത്.
ഇടവിട്ടു പെൻസിലിൻ കുത്തിവെപ്പുകൾ നൽകപ്പെട്ട ലിംബർട്ട് മരണക്കിടക്കയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
അതോടെ ആ വാർത്ത ലോകമെങ്ങും പ്രചരിച്ചു.
പെൻസിലിൻ ലോകപ്രശസ്തി നേടി.
1945 - ൽ ചെയിനും ഫ്ലോറിക്കുമൊപ്പം അലക്സാണ്ടർ ഫ്ലെമിങ്
നൊബേൽ സമ്മാനം പങ്കിട്ടു.
1955 മാർച്ച് 11നു ഹൃദയാഘാതത്തെത്തുടർന്ന്
അലക്സാണ്ടർ ഫ്ലെമിങ് മരണമടഞ്ഞു.
Friday, March 2, 2012
പീ കെ വീ.
മുന്‍ മുഖ്യമന്ത്രി പീ കെ വാസുദേവന്‍ നായര്‍
അന്തരിച്ചിട്ട് നാളെ ഏഴുവര്‍ഷം....
കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ എന്ന ഗ്രാമത്തില്‍
1926 ജൂലൈ 12 നു ജനനം....
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളെജിൽ പഠിക്കുന്ന
കാലത്താണ് പി.കെ.വിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
എ. ഐ. എസ്. എഫ്. പ്രവർത്തകനായിട്ടാണ് അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയുന്നത്. .
ഊർജ്ജതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം അദ്ദേഹം
നിയമപഠനത്തിനായി തിരുവനന്തപുരം ലാ കോളെജിൽ ചേർന്നു.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്ന
എ. ഐ. എസ്. എഫും എ.ഐ.വൈ.എഫും ബ്രിട്ടീഷ്
ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.
അദ്ദേഹം 1945-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
ഒരു വിദ്യാർത്ഥിനേതാവായിരുന്ന അദ്ദേഹം 1947-ൽ
തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെ
അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
1948-ൽ പി.കെ.വി. ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ
അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവിതാംകൂർ രാജഭരണത്തിനെതിരായി
പ്രസംഗിച്ചതിനായിരുന്നു പി.കെ.വി.യുടെ ആദ്യത്തെ അറസ്റ്റ്. ഭരണകൂടത്തിനെതിരെ സായുധവിപ്ലവം ആഹ്വാനം ചെയ്ത
കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കത്താ തീസീസിനെ തുടർന്ന്
നൂറുകണക്കിന് കമ്യൂണിസ്റ്റുകാർ ഒളിവിൽ പോയി.
അക്കൂട്ടത്തിൽ പി.കെ.വിയും ഉണ്ടായിരുന്നു.
ഒളിവിലിരുന്ന് പാർട്ടിപ്രവർത്തനം തുടർന്ന അദ്ദേഹത്തെ
1951-ൽ വിദ്യാർത്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെയും
അഖില കേരള വിദ്യാർത്ഥി യൂണിയന്റെയും അഖിലേന്ത്യാ
വിദ്യാർത്ഥി സംഘടന (എ.ഐ.എസ്.എഫ്) യുടെയും
സ്ഥാപകരിൽ ഒരാളായിരുന്നു പി.കെ.വി.
1964-ൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനുശേഷം
അദ്ദേഹം സി.പി.ഐയിൽ തുടർന്നു.
1982-ൽ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1982 മുതൽ 2004 വരെ അദ്ദേഹം തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ നിന്ന്
മാറിനിന്ന് പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
സി.പി.ഐ. പാർട്ടി സെക്രട്ടറിയായി അദ്ദേഹം
ഈ കാലയളവിൽ പ്രവർത്തിച്ചു.
അദ്ദേഹം നാലുതവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
(1957 (തിരുവല്ല), 1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004 (തിരുവനന്തപുരം)). രണ്ടു തവണ കേരള നിയമസഭയിലേക്കും
അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1977, 1980).
സി.പി.ഐ. നിയമസഭാകക്ഷി നേതാവായിരുന്നു അദ്ദേഹം.
നീണ്ട ലോക്സഭാ ജീവിതത്തിനു ശേഷം അദ്ദേഹം
1970-ൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു.
തന്റെ ലോക്സഭയിൽ ചിലവഴിച്ച കാലഘട്ടത്തിനിടയിൽ
അദ്ദേഹം സി.പി.ഐ. യുടെ പാർലമെന്ററി പാർട്ടി സെക്രട്ടറി,
അദ്ധ്യക്ഷൻ, എന്നിവരുടെ പാനലിൽ അംഗമായിരുന്നു.
1954 മുതൽ 1957 വരെ പാർട്ടി ദിനപ്പത്രമായ ജനയുഗം
ദിനപ്പത്രത്തിന്റെ ലേഖകനായിരുന്നു അദ്ദേഹം.
1977 മുതൽ 1978 വരെ കെ. കരുണാകരന്റെയും
എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ വ്യവസായ മന്ത്രിയായിരുന്നു
ഇന്ദിര ചിക്മംഗളൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ
മത്സരിച്ചപ്പോൾ കോൺഗ്രസ് എതിർ സ്ഥാനാർത്ഥിയെ
നിർത്താത്തതിൽ പ്രതിഷേധിച്ച് എ.കെ.ആന്റണി 1978-ൽ
മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ പി.കെ.വി.
കേരള മുഖ്യമന്ത്രിയായി. അദ്ദേഹം കേരളത്തിൽ
സി.പി.എം. ഉം സി.പി.ഐ. യും കൂടിച്ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനു പാത തെളിക്കാൻ
1979 ഒക്ടോബർ 7-നു മുഖ്യമന്ത്രിപദം രാജിവെച്ചു.
ലളിതമായ ജീവിതരീതിയുടെയും ലാളിത്യമാർന്ന
പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി.കെ.വി.
മരിക്കുന്നതിന് ഒരുവർഷം മുൻപുവരെ തിരുവനന്തപുരത്തെ
തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നു കെ.എസ്.ആർ.ടി.സി.
ട്രാൻസ്പോർട്ട് ബസ്സുകളിൽ പി.കെ.വി. യാത്രചെയ്യുമായിരുന്നു.
2004-ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം
തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2005 ജൂലൈ 12 ന് ദില്ലിയിൽ വെച്ച് ഹൃദയ സംബന്ധമായ
അസുഖങ്ങൾ കൊണ്ട് പി.കെ.വി. അന്തരിച്ചു. 79 വയസ്സായിരുന്നു.
ഭാര്യയും മൂന്ന് ആൺമക്കളും രണ്ട് പെണ്മക്കളുമുണ്ട് അദ്ദേഹത്തിന്.

അലക്സാണ്ടര്‍ ഗ്രഹാംബെല്‍
ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ
(മാർച്ച് 3, 1847 - ഓഗസ്റ്റ് 2, 1922).
സ്കോട്ട്‌ലാന്റിലെ എഡിൻബറോയിലാണ് ഇദ്ദേഹം ജനിച്ചത്.
ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും
ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ്
ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ
അമ്മയും ഭാര്യയും ബധിരരായിരുന്നു.
ഈ വസ്തുതകൾ ബെല്ലിന്റെ പ്രവർത്തനങ്ങളെ
വളരെയധികം സ്വാധീനിച്ചു.
കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ
ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു.
ടെലെഫോനിന്റെ കണ്ടുപിടുതത്തില്‍ അദേഹത്തിന്റെ സഹായിയായിരുന്നുതോമസ് വാട്സണ്‍.
1876 മാര്‍ച്ച് 10... സ്വന്തം പരീക്ഷണശാലയില്‍ ഇരുന്നു
ബെല്‍ വാട്സണ് ഫോനെ ചെയ്തു...
"Mr Watson... come here... I want to see you..."
ലോകത്തെ ആദ്യത്തെ ടെലിഫോണ്‍ സംഭാഷണം അതായിരുന്നു...
പരീക്ഷണ വിജയത്തിന്റെ ഏഴു ദിവസം മുന്‍പ് തന്നെ
അദേഹം ടെലിഫോണിന്റെ പെറെന്റ്റ് സമ്പാദിച്ചിരുന്നു.
അന്നുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വിലകൂടിയ
പേറ്റന്റ് അതായിരുന്നു.
ഇതേ സമയം തന്നെ ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞനായ
എലീഷ ഗ്രേയും സമാനമായ ഒരു ഉപകരണം കണ്ടുപിടിച്ചിരുന്നു.
ബെല്ലിനേക്കാള്‍ അല്പസമയം വൈകി പേറ്റന്റിന് അപേക്ഷിച്ച
അദേഹത്തിന് വളരെ നീണ്ട നിയമ യുദ്ധത്തിനു ശേഷം
പേറ്റന്റ് നിഷേധിക്കപ്പെടുകയും ബെല്ലിനു കിട്ടുകയുമാണ് ഉണ്ടായത്. .
ബെല്ലിനോപ്പം തന്നെ ടെലി ഫോണിന്റെ നിര്‍മാണത്തില്‍
ഓര്‍മിക്കപ്പെടെണ്ട ആളാണ് തോമസ് ആല്‍വ എഡിസണ്‍.
ബെല്ലിന്റെയും ഗ്രെയുടെയും സമയത്തുതന്നെ ഇദേഹവും
ഇത് വികസിപ്പിചെടുക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു..
ഇവരുടെ ഒപ്പമെത്താന്‍ സാധിച്ചില്ലെങ്കിലും ബെല്ലിന്റെ
ടെലെഫോനിനുള്ള റിസീവറിന്റെ പേറ്റന്റ് ഇദേഹം നേടുകയും
ബെല്ലിന്റെ ട്രന്‍സ്മിറ്ററും എഡിസന്റെ റിസീവറും ചേര്‍ന്നുള്ള
ടെലി ഫോണ്‍ 1880 ല്‍ ബ്രിട്ടനിലുടനീളം പ്രചാരത്തിലാവുകയും ഉണ്ടായി. . തുടര്‍ന്ന് പല പരീക്ഷണങ്ങളുടെ അവസാനമാണ്
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന രീതിയില്‍ ടെലി ഫോണ്‍ എത്തിയത്.
75-ആം വയസിൽ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ
നോവ സ്കോട്ടിയയിൽവച്ച് അലക്സാണ്ടര്‍ ഗ്രഹം ബെല്‍ അന്തരിച്ചു.
Subscribe to:
Posts (Atom)