Wednesday, April 11, 2012
ജാലിയൻവാലാബാഗ് കൂട്ടക്കൊല
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും
രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെ
ജാലിയൻവാലാബാഗ് കൂട്ടക്കൊല.
1919 മാർച്ചിൽ ബ്രിട്ടീഷ് ഗവണ്മെന്റ‌് റൗലറ്റ് ആക്റ്റ്
എന്ന കരിനിയമം പാസ്സാക്കി. വാറന്റ് കൂടാതെ ആരെയും
അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും
ഈ നിയമം ഗവണ്മെന്റിന് അധികാരം നൽകി.
ഇതിനെതിരെ രാജ്യവ്യാപകമയി പ്രക്ഷോഭങ്ങൾ അരങ്ങേറി.
പഞ്ചാബിലെ കോൺഗ്രസ്സ് നേതാക്കളായിരുന്ന ഡോ.സത്യപാൽ,
സെയ്ഫുദ്ദീൻ കിച്ച്ലു എന്നിവരെ പോലീസ്
അറസ്റ്റ് ചെയ്ത് തടവിലാക്കി. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ,
1919 ഏപ്രിൽ 10ന് അമൃത് സറിൽ ഹർത്താലചരിച്ചു.
അമൃത് സറിൽ ഡെപ്പ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്കു നടന്ന
പ്രധിഷേധ റാലിക്കു നേരെ പോലീസ് നിറയൊഴിച്ചു.
ഇതിൽ രോഷകുലരായ ജനക്കൂട്ടം ബാങ്കുകൾക്കും
സർക്കാർ സ്ഥാപനങ്ങൾക്കും തീവെച്ചു.
അക്രമങ്ങളിൽ 5 യൂറോപ്യന്മാരും പോലീസ് വെടിവെപ്പിൽ
ഇരുപതിലേറെ ഇന്ത്യക്കാരും കൊല്ലപ്പെട്ടു.
ഏപ്രിൽ 13ന് പഞ്ചാബിൽ പട്ടാള നിയമം ഏർപ്പെടുത്തി.
പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചു.
1919, ഏപ്രിൽ 13 സിഖുകാരുടെ വൈശാലി ഉത്സവ
ദിനമായിരുന്നു. അന്ന് അമൃത് സറിനടുത്തുള്ള
ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ്
അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം
സംഘടിപ്പിച്ചു. അന്ന് അമൃത് സറിലെ സൈനിക
കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ,
90 അംഗങ്ങൾ വരുന്ന ഒരു ചെറിയ സേനയുമായി
മൈതാനം വളയുകയും വെടിക്കോപ്പുകൾ തീരുന്നതുവരെ
വെടിവെക്കാൻ ഭടന്മാർക്ക് ഉത്തരവ് നൽകുകയും ചെയ്തു.
379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ്
ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. എന്നാലിത്
1800ൽ ഏറെയയിരുന്നു.
കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ
സർ സ്ഥാനം ഉപേക്ഷിച്ചു.സംഭവത്തെക്കുറിച്ചന്വേഷിക്കാൻ
സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു.
ജാലിയൻ വാലാബാഗിൽ പിടഞ്ഞുമരിച്ച
ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും
ഓർമ്മക്കായി 1963 ൽ ഇവിടെ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു.
അമേരിക്കൻ വാസ്തു ശിൽപ്പിയായ ബഞ്ചമിൻ പോൾക്ക്
രൂപകല്പന ചെയ്ത ഈ സ്മാരകം അന്നത്തെ
പ്രസിഡന്റായിരുന്ന ഡോ: രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു.
1940, മാര്‍ച്ച് 13
ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയുടെ ഇരുപത്തൊന്നാം
വാര്‍ഷികത്തിന് ഒരു മാസം കൂടി.
ലണ്ട നിലെ കാക്സ്ടണ്‍ ഹാളില്‍ വീണ്ടും വെടിയൊച്ച.
എഴുപത്തുകാരന്‍ മൈക്കിള്‍ ഒ ഡയര്‍ വെടിയേ റ്റു വീഴുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയുടെ കാലത്ത്
പഞ്ചാബില്‍ ലഫ്. ഗവര്‍ണറായിരുന്നു ഡയര്‍.
ബ്രിട്ടിഷ് കാടത്തത്തിന് പകരം വീട്ടിയത് ധീരദേശാഭിമാനി
ഉദ്ധം സിങ്. ഡയറിനെ കൊല്ലാനുള്ള സന്ദര്‍ഭം
കാത്തിരുന്നു ഉദ്ധം സിങ്.
പല സ്ഥലങ്ങളില്‍ വച്ചു ശ്രമിച്ചു.
ഒടുവില്‍ ലണ്ടനില്‍ ഡയറിനെ വെടിവച്ചു വീഴ്ത്തുമ്പോള്‍
ഉദ്ധം സിങ്ങിനു പ്രായം നാല്‍പ്പത്.
കാക്സ്ടണ്‍ ഹാളില്‍ നിന്ന് ഉദ്ധം സിങ്ങിനെ അറസ്റ്റ് ചെയ്തു.
1940 ജൂലൈ 31നു തൂക്കിക്കൊന്നു.
ഒരുപാട് സ്വാതന്ത്ര്യ സമര സേനാനികളുടെയും
ദേശീയ നേതാക്കളുടെയും പേരുകള്‍ ജനപ്രിയമായപ്പോള്‍
ഇതുപോലെ അധികം പ്രചാരം കിട്ടാത്ത
ചില യഥാര്‍ത്ഥ ദേശസ്നേഹികളും.....
Subscribe to:
Post Comments (Atom)
No comments:
Post a Comment