Wednesday, April 18, 2012
ലോക പൈതൃദിനം -- ഏപ്രില്‍ 18
ഇന്ന് ലോക പൈതൃക ദിനം.
====================
മനുഷ്യന്റെ അമൂല്യ സമ്പത്തായ പൈതൃക സ്മാരകങ്ങള്‍
നാശത്തിന്റെ പാതയില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കി
അവയെ സംരക്ഷിക്കാനും അവയുടെ മൂല്യത്തെക്കുറിച്ച്
ജനങ്ങളെ ബോധാവാന്മാരാക്കാനും വേണ്ടിയാണ്
ഏപ്രില്‍ 18 ലോക പൈതൃക ദിനമായി ആചരിക്കുന്നത്.
1983 മുതല്‍ യുനെസ്കൊയുടെ ആഭിമുഖ്യത്തില്‍
ഈ ദിനം ആചരിച്ചുവരുന്നു.
പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവയാണ്.
കടന്നുകയറ്റത്തിനും മാറ്റങ്ങള്‍ക്കും വിധേയമാക്കാതെ
ഇവയെ കാത്തു സൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ്.
ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍
യുണെസ്കോയുടെ ലോക പൈതൃക സമിതിയാണ്
കണ്ടെത്തുന്നത്. ഇതുവരെ 142 രാജ്യങ്ങളില്‍ നിന്നുള്ള
851 ഇടങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്.
ഇതില്‍ സംസ്കാര സമ്പന്നമായ ഇന്ത്യയില്‍ നിന്ന്
28 ഇടങ്ങള്‍ക്കും സ്ഥാനമുണ്ട് .
ആഗ്ര കോട്ട, അജന്ത ഗുഹ , എല്ലോറ ഗുഹ, താജ്മഹല്‍,
കൊനാര്‍ക്കിലെ സൂര്യക്ഷേത്രം, മഹാബലിപുറത്തെ
ചരിത്ര സ്മാരകങ്ങള്‍ , ഗോവയിലെ പള്ളികള്‍,
ഫത്തേപ്പൂര്‍ സിക്രി, ഹമ്പി, ഖജരാഹോ, പട്ടടക്കല്‍
തുടങ്ങിയ സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങള്‍,
എലിഫെന്ടാ ഗുഹകള്‍, ചോള ക്ഷേത്രങ്ങള്‍,
സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങള്‍,
ഹുമയൂണിന്റെ ശവകുടെരം, കുതബ്മീനാര്‍,
ഭീം ബെദ്കകയിലെ ശിലാ ഗൃഹങ്ങള്‍, ഗുജറാത്തിലുള്ള
പംബാനീര്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് ,
ദല്‍ഹിയിലെ ചെങ്കോട്ട ,
ഡാര്‍ജിലിംഗ് ഹിമാലയ,
നീലഗിരി, കള്‍ക്കാ ഷിംല, ചത്രപതി ശിവാജി ടെര്‍മിനല്‍സ്
തുടങ്ങിയ റെയില്‍വേ പൈതൃകസ്മാരകങ്ങള്‍,
മഹാബോധി ക്ഷേത്ര സമുച്ചയം, ജന്തര്‍ മന്ദിര്‍
ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം , ആസാമിലെ കാസിം രെന്‍ഗാ
ദേശീയോദ്യാനം, മനസ വന്യജീവി സംരക്ഷണകേന്ദ്രം,
രാജസ്ഥാനിലെ കയോലോടിയോ ദേശീയോദ്യാനം
പശ്ചിമ ബംഗാളിലെ സുന്ടെര്‍ ബെന്‍ ദേശീയോദ്യാനം ,
ഉത്തരാന്ചിലെ നന്ദാദേവി ആന്‍ഡ് വാലി ഓഫ് ഫ്ലെവേഴ്സ്
ദേശീയോദ്യാനം എന്നിവയാണ് ഇന്ത്യയുടെ പൈതൃക സ്മാരകങ്ങള്‍.
കേരളത്തില്‍ നിന്നും മട്ടാഞ്ചേരി പള്ളിയും, സയലന്റ്റ് വാലിയും
പശ്ചിമ ഘട്ട നിരകളും ഒക്കെ പരിഗണനയില്‍ ഇരിക്കുന്നവയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment